വ്യാജ ടി.ആര്‍.പി റേറ്റിങ് കേസില്‍ റിപ്പബ്ലിക്ക് ടി.വി സി.ഇ.ഒയെ പൊലീസ് അറസ്റ്റ് ചെയ്തു. റിപ്പബ്ലിക്ക് ടി.വി സി.ഇ.ഒ വികാസ് ഖഞ്ചന്ദാനിയെയാണ് മുംബൈയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ അറസ്റ്റിലാകുന്ന പതിമൂന്നാമത്തെ ആളാണ് വികാസ്. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്ന വികാസിന്‍റെ ഹരജി നാളെ കേള്‍ക്കാനിരിക്കെയാണ് അറസ്റ്റ് ചെയ്യുന്നത്. ഹന്‍സ റിസര്‍ച്ച് ഗ്രൂപ്പിന്‍റെ തലവന്‍ നിതിന്‍ ദിയോകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ ആറിന് മുംബൈ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഫോറന്‍സിക് […]
National
കര്‍ഷക സമരം കടുപ്പിക്കാന്‍ വളര്‍ത്തു മൃഗങ്ങളുമായി കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്
വിവാദ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക സമരം രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ സമരം കടുപ്പിക്കാന്‍ പുതിയ മാര്‍ഗങ്ങളുമായി കര്‍ഷകര്‍. രാജസ്ഥാനില്‍ നിന്നുള്ള കര്‍ഷകരാണ് വലിയ കൂട്ടം വളര്‍ത്തു മൃഗങ്ങളുമായി ഡല്‍ഹിയിലേക്ക് തിരിച്ചത്. ആയിരക്കണക്കിന് പശു, കാള, എരുമ തുടങ്ങിയ മൃഗങ്ങളുമായാണ് കര്‍ഷക സംഘം ഡല്‍ഹിയിലേക്ക് തിരിച്ചത്. നീണ്ട നിരയില്‍ മൃഗങ്ങളെയും തെളിയിച്ച് വരുന്ന കര്‍ഷകരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. കര്‍ഷകരുടെ പുതിയ നീക്കം സമരം കടുപ്പിക്കുമെന്ന് ഉറപ്പാണ്. അതെ സമയം കാർഷിക നിയമം പിൻവലിക്കാൻ സർക്കാർ തയ്യാറാകാത്തതിനാല്‍ തിങ്കളാഴ്ച […]
അന്താരാഷ്ട്ര സമൂഹത്തെ തങ്ങള്‍ക്കനുകൂലമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ വമ്പന്‍ വ്യാജ വാര്‍ത്ത ശൃംഖല; പിന്നില്‍ എ.എന്‍.ഐയും
കേന്ദ്രസര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് യൂറോപ്യന്‍ യൂണിയനെയും ഐക്യരാഷ്ട്ര സഭയെയും സ്വാധീനിക്കുന്നിതിനായി വമ്പന്‍ വ്യാജ വാര്‍ത്ത ശൃംഖല രാജ്യത്തും അന്താരാഷ്ട്ര തലത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ എജന്‍സിയായ ഏഷ്യൻ ന്യൂസ് ഇന്റർനാഷണൽ (എ.എന്‍.ഐ) ബിസിനസ് സംരഭമായ ശ്രീവാസ്തവ ഗ്രൂപ്പുമാണ് പ്രധാനമായും ഇത്തരത്തില്‍ വ്യാജ വാര്‍ത്ത ഉല്‍പ്പാദിപ്പിക്കുന്നതില്‍ മുമ്പിലെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ക്രോണിക്കിള്‍സ് എന്നു പേരിട്ടിട്ടുള്ള റിപ്പോര്‍ട്ട് ബ്രസല്‍സ് ആസ്‌ഥാനമായ ഇ.യു. ഡിസ്‌ഇന്‍ഫോലാബ്‌സ് എന്ന എന്‍.ജി.ഒ. ആണ് പുറത്തുവിട്ടത്. യൂറോപ്പ് കണ്ടിട്ടുള്ള ഏറ്റവും വലിയ വ്യാജവാര്‍ത്താ പ്രചാരണമാണിതെന്നും 2016-ലെ […]
2014ലെ തോല്‍വിക്ക് കാരണം സോണിയയും മന്‍മോഹനും; പ്രണബ് മുഖര്‍ജിയുടെ ഓര്‍മക്കുറിപ്പ്
രണ്ടാം യു.പി.എ സർക്കാരിന് ഭരണം നഷ്ടമായത് സോണിയ ഗാന്ധിക്ക് കോണ്‍ഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതിരുന്നത് കൊണ്ടാണെന്നു പ്രണബ് മുഖർജി. ആത്മകഥയിലാണ് കോൺഗ്രസിൽ പ്രധാനമന്ത്രി സ്ഥാനത്തെ ചൊല്ലിയുണ്ടായ തർക്കങ്ങൾ അടക്കം പ്രണബ് വിവരിക്കുന്നത്. ഒന്നാം മോദി സർക്കാർ ഏകാധിപത്യ സ്വഭാവത്തോടെയാണ് ഭരണം നടത്തിയതെന്നും ആത്മകഥയിൽ മുന്‍ രാഷ്ട്രപതി വിമർശിക്കുന്നു. ദ പ്രസിഡൻഷ്യൽ ഇയേഴ്സ് എന്ന പേരിലാണ് 2012 മുതൽ 2017 വരെയുള്ള കാലത്തെ പ്രണബ് മുഖർജി വിശദീകരിക്കുന്നത്. 2014ൽ കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടതിന്‍റെ ഉത്തരവാദിത്തം സോണിയ ഗാന്ധിക്കും മൻമോഹൻ […]
സമരം ചെയ്യുന്ന കർഷകർ ഇന്ന് ടോൾ പ്ലാസകൾ ഉപരോധിക്കും
കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർ ഇന്ന് ടോൾ പ്ലാസകൾ ഉപരോധിക്കും. ആഗ്ര- ഡൽഹി, ജയ്‌പൂർ -ഡൽഹി ദേശീയ പാതകളും തടയാൻ തീരുമാനിച്ചിട്ടുണ്ട്. നിയമങ്ങൾ റദ്ദ് ചെയ്യാതെ ഇനി ചർച്ചക്കില്ലെന്ന് കർഷകസംഘടന നേതാക്കൾ വ്യക്തമാക്കി. അതേസമയം കർഷക സമരത്തെ പാർട്ടി തലത്തിൽ പ്രതിരോധിക്കാൻ ബി.ജെ.പി നീക്കം തുടങ്ങി. രാജ്യത്തെ ദേശീയ പാതകളിലെ ടോൾ പ്ലാസകൾ ഉപരോധിക്കുകയും ടോൾ പിരിക്കുന്നത് തടയുകയും ചെയ്യുമെന്ന് കർഷകർ വ്യക്തമാക്കി. രാജസ്ഥാനിൽ നിന്നും ഉത്തർപ്രദേശിൽ നിന്നുമുളള ദേശീയ പാതകൾ കൂടി നാളെ […]
‘സംസ്‌കൃത ഭാഷക്കെതിരെ പ്രചരണം’; രണ്ട് മണിപ്പൂരി വിദ്യാർഥി നേതാക്കൾ ഡൽഹിയിൽ അറസ്റ്റിൽ
മണിപ്പൂർ സ്റ്റുഡന്റസ് അസോസിയേഷന്റെ രണ്ട് വിദ്യാർഥി നേതാക്കള്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. സംസ്‌കൃത ഭാഷ നിർബന്ധമാക്കുന്നതിനെതെരെയുള്ള പ്രതിഷേധത്തിനിടയിൽ ഒരു വിഭാഗത്തിനെതിരെ വർഗീയ വിദ്വേഷ പരാമർശം നടത്തിയെന്ന കുറ്റം ആരോപിച്ചാണ് വിദ്യാർഥി നേതാക്കളെ ഡൽഹി പൊലീസും മണിപ്പൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്. മണിപ്പൂരിലെ വിദ്യാലയങ്ങളിൽ സംസ്‌കൃത ഭാഷ നിർബന്ധമാക്കാൻ ഉള്ള സർക്കാർ തീരുമാനത്തെ “ദി മണിപ്പൂർ സ്റ്റുഡന്റസ് അസോസിയേഷൻ” എതിർത്തിരുന്നു. മണിപ്പൂർ സ്റ്റുഡന്റസ് അസോസിയേഷൻ ഡൽഹി സെക്രട്ടറി സിംഗജിത്, ഓർഗനൈസേഷൻ സെക്രട്ടറി കെനെടി എന്നിവരെയാണ് ഡൽഹി പൊലീസും, മണിപ്പൂർ […]
പരീക്ഷ എഴുതാന്‍ തടസമില്ലാത്ത ഇന്‍റര്‍നെറ്റ്, ലാപ്ടോപ് നിര്‍ബന്ധം: പ്രതിഷേധവുമായി ജാമിഅ മില്ലിയ വിദ്യാര്‍ഥികള്‍
സെമസ്റ്റര്‍ പരീക്ഷയുടെ പേരില്‍ ജാമിഅ മില്ലിയ സര്‍വകലാശാല ‘ഡിജിറ്റൽ വിഭജനം’ നടത്തുന്നുവെന്ന ആരോപണവുമായി വിദ്യാര്‍ഥികള്‍. ഓണ്‍ലൈന്‍ വഴി പരീക്ഷ നടത്തുന്നതിന് ഇന്നലെ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിനെതിരെയാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം. 2020 ഡിസംബർ 21 മുതൽ ഓൺലൈന്‍ വഴി വിചിത്രമായ രീതിയില്‍ സെമസ്റ്റർ പരീക്ഷകൾ ആരംഭിക്കാൻ ജാമിഅ മില്ലിയ ഒരുങ്ങുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. സര്‍വകലാശാല ഇറക്കിയ പരീക്ഷാ മാര്‍ഗനിര്‍ദേശത്തില്‍ ലാപ്‌ടോപ്പ്, സ്മാർട്ട്‌ഫോൺ, തടസ്സമില്ലാത്ത ഇന്റർനെറ്റ് കണക്ഷൻ, വെബ്‌ക്യാം എന്നിവ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. തടസ്സമില്ലാത്ത ഇന്റർനെറ്റ് ലഭിക്കുന്ന സ്മാർട്ട്‌ഫോൺ പോലും സമൂഹത്തിലെ ഉന്നതരായവര്‍ക്ക് […]
വിവാദ കാര്‍ഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം
വിവാദ കർഷക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിലുറച്ചു കേന്ദ്ര സർക്കാർ. പുതിയ കാര്‍ഷിക നിയമങ്ങളില്‍ കര്‍ഷകര്‍ക്ക് എതിര്‍പ്പുള്ള കാര്യങ്ങളെപ്പറ്റി തുറന്ന മനസോടെ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. എന്നാല്‍, പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ അവര്‍ ഉറച്ചു നില്‍ക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സെപ്റ്റംബറിൽ പാർലമെന്റ് പാസാക്കിയ പുതിയ നിയമം കർഷകർക്കു ഗുണകരമാണെന്നും അദ്ദേഹം ആവർത്തിച്ചു. പുതിയ നിയമങ്ങൾ താങ്ങുവിലയെയോ എ.പി.എം.സി ആക്ടിനെയോ ബാധിക്കില്ലെന്നും തോമർ കർഷകർക്ക് ഉറപ്പുനൽകി. […]
‘കര്‍ഷകര്‍ അവകാശത്തിനായി തെരുവില്‍ പോരാടുമ്പോള്‍ നിങ്ങള്‍ കൊട്ടാരം പണിയുന്നു’
പുതിയ പാര്‍ലമെന്‍റിന്‍റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്ത നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. രണ്ട് ആഴ്ച്ചയായി രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ സമരം ചെയ്യുകയാണെന്ന് പ്രധാനമന്ത്രിയെ ഓര്‍മപ്പെടുത്തിയാണ് കോണ്‍ഗ്രസിന്‍റെ വിമര്‍ശനം. കര്‍ഷകര്‍ അവകാശത്തിനായി തെരുവില്‍ പോരാടുമ്പോള്‍ നിങ്ങള്‍ കൊട്ടാരം പണിയുകയാണ് എന്നാണ് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തത്. ‘മിസ്റ്റര്‍ മോദി, അന്നം നല്‍കുന്നവര്‍ അവകാശത്തിനായി തെരുവില്‍ പോരാടുമ്പോള്‍ നിങ്ങള്‍ നിങ്ങള്‍ക്കുമാത്രമായി കൊട്ടാരം പണിയുന്നുവെന്നത് ചരിത്രം രേഖപ്പെടുത്തും’ അദ്ദേഹം എഴുതി. ‘ജനാധിപത്യത്തിൽ, അധികാരം എന്നത് തോന്നുന്നതെന്തും ചെയ്യാനുള്ള മാർഗമല്ല, അത് പൊതുസേവനത്തിനും […]
ശരത് പവാര്‍ പുതിയ യുപിഎ അധ്യക്ഷനാകും
എന്‍സിപി നേതാവ് ശരത് പവാര്‍ പുതിയ യുപിഎ അധ്യക്ഷനാകും. സോണിയാ ഗാന്ധിക്ക് പകരം ആയിരിക്കും ശരത് പവാറിന്റെ കടന്നുവരവ്. പ്രായോഗിക പരിചയം പരിഗണിച്ചാണ് ശരത് പവാറിനെ പരിഗണിച്ചത്. കഴിഞ്ഞ ദിവസം കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാക്കളിലും ശരത് പവാറുണ്ടായിരുന്നു. അതേസമയം കോണ്‍ഗ്രസിലും വിമത നീക്കങ്ങള്‍ ശക്തമാണ്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഔദ്യോഗിക- വിമത പക്ഷങ്ങള്‍ കരുനീക്കം ശക്തമാക്കിയത്. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് കത്തെഴുതിയ 23 വിമത കോണ്‍ഗ്രസ് […]












