എയിംസിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം ഡൽഹി ഹൈക്കോടതി തടഞ്ഞു. എയിംസ് അധികൃതർ നൽകിയ പരാതിയിലാണ് ഹൈക്കോടതി ഉത്തരവ്. നഴ്സസ് യൂണിയന്‍റെ പരാതികളിൽ നടപടിയെടുക്കുന്നുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കണമെന്നത് അടക്കം 23 ആവശ്യങ്ങളാണ് നഴ്സസ് യൂണിയൻ ഉന്നയിച്ചിരുന്നത്. നഴ്സുമാരുടെ സമരം നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എയിംസ് അധികൃത൪ നൽകിയ പരാതിയിലാണ് കോടതി നടപടി. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ സമരം ചെയ്യരുതെന്ന് എയിംസിലെ നഴ്സുമാരോട് ഡൽഹി ഹൈക്കോടതി സിംഗിൾ ബഞ്ച് […]
National
രണ്ട് ദശകത്തിനുള്ളിൽ ലോകത്തെ മൂന്ന് സാമ്പത്തിക ശക്തികളിൽ ഒന്നായി ഇന്ത്യ മാറുമെന്ന് മുകേഷ് അംബാനി
രണ്ട് ദശകത്തിനുള്ളിൽ ഇന്ത്യ ലോകത്തെ മൂന്ന് സാമ്പത്തിക ശക്തികളിൽ ഒന്നായി മാറുമെന്ന് റിലയൻസ് മേധാവി മുകേഷ് അംബാനി. രാജ്യത്തിന്റെ ആളോഹരി വരുമാനം ഇരട്ടിയിലധികമാകുമെന്നും അംബാനി പറഞ്ഞു. ഫേസ്ബുക് മേധാവി മാർക് സക്കർബർഗുമായി നടത്തിയ ഫയർ സൈഡ് ചാറ്റിലാണ് ഓയിൽ-ടു- റീട്ടെയിൽ-ടു ടെലികോം കോൺഗ്ലോമെറേറ്റ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മേധാവി മുകേഷ് അംബാനി ഇക്കാര്യം പറഞ്ഞത്. “അമ്പത് ശതമാനത്തോളം വരുന്ന ഇന്ത്യയിലെ മധ്യവർഗം ഓരോ വർഷവും മൂന്ന് മുതൽ നാല് ശതമാനം വരെ വളർന്നുകൊണ്ടിരിക്കുകയാണ്. യുവജനങ്ങളുടെ നേത്രത്വത്തിൽ രാജ്യം […]
‘പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു’: കാർഷിക നിയമത്തെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി
കാർഷിക നിയമത്തെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരും ആഗ്രഹിച്ച പരിഷ്കാരങ്ങളാണ് നടപ്പിലാക്കിയതെന്നും പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി ഗുജറാത്തിൽ പറഞ്ഞു. നിയമങ്ങൾ പിൻവലിക്കാതെ പേരുകൾ മാറ്റി ഭേദഗതി വരുത്താനാണ് സർക്കാർ നിലവിൽ ആലോചിക്കുന്നത്. അതേസമയം പഴുതുകൾ ഉള്ള നിയമത്തിൽ ഭേദഗതിക്ക് നില്‍ക്കാതെ പൂർണമായി പിൻവലിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. കർഷക സമരം ശക്തമാകവെ, കാർഷിക നിയമങ്ങളെ ന്യായീകരിക്കുകയാണ് പ്രധാനമന്ത്രി. കർഷകരും പ്രതിപക്ഷവും കാലങ്ങളായി ഉന്നയിക്കുന്ന പരിഷ്കാരമാണ് നടപ്പിലാക്കിയത് എന്നാണ് വിശദീകരണം. ചരിത്രപരമായ കാൽവെപ്പ് സർക്കാർ നടത്തിയപ്പോൾ […]
അടുത്ത യു.പി അസംബ്ലി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കും
2022ലെ ഉത്തർ പ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കുമെന്ന് പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ജനങ്ങളെ പുറകിൽ നിന്ന് കുത്തുന്നവരാണ് യു.പിയിലെ മറ്റ് രാഷ്ട്രീയ പാർട്ടികളെന്നും കെജ്‌രിവാൾ പറഞ്ഞു. “എന്തുകൊണ്ടാണ് യു.പിയിലെ ജനങ്ങൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്കും നല്ല ചികിത്സ ലഭ്യമാകുന്നതിനുമൊക്കെ ഡൽഹിയിലേക്ക് വരേണ്ടി വരുന്നത്. സൗജന്യമായി കറന്റും കുടിവെള്ളവും, നല്ല വിദ്യാഭ്യാസവും ചികിത്സ സൗകര്യവുമൊക്കെ യു.പിയിലും ഉറപ്പുവരുത്തനാകും.” കെജ്‌രിവാൾ പറഞ്ഞു. മലിനമായ രാഷ്ട്രീയവും അഴിമതിയും കാരണം യു.പിയിൽ വികസനവും വളർച്ചയും ഉണ്ടാകുന്നില്ലെന്നും […]
കോവിഡ് വാക്സിന്‍ വിതരണം; മുൻഗണന പട്ടികയിൽ മാറ്റം വരുത്തി കേന്ദ്രം പുതിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി
കോവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിന്‍റെ മുൻഗണന പട്ടികയിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ പുതിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. 50 വയസിൽ താഴെ പ്രായമുള്ള മറ്റ് അസുഖബാധിതരെ കൂടി മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി. പുതിയ മാനദണ്ഡം അനുസരിച്ച് പട്ടിക തയ്യാറാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. രാജ്യത്ത് അഞ്ച് മാസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്നാണ്. ആരോഗ്യ പ്രവ൪ത്തക൪, കോവിഡ് പ്രതിരോധത്തിൽ മുൻനിരയിലുള്ള പൊലീസുദ്യോഗസ്ഥ൪, സൈനിക-അ൪ധ സൈനിക വിഭാഗങ്ങൾ അമ്പത് വയസിന് മുകളിൽ […]
കര്‍ഷകസമരത്തിന്‍റെ ഭാഗമാകാന്‍ രണ്ടായിരത്തോളം സ്ത്രീകള്‍ ഡല്‍ഹിയിലേക്ക്
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള കർഷക സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നു. പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള രണ്ടായിരത്തോളം വനിതകൾ ഇന്ന് മുതൽ സമരത്തിന്‍റെ ഭാഗമാകും. അതിനിടെ സമരത്തിന് കേന്ദ്ര സർക്കാർ പരിഹാരം കാണാൻ ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ബി.ജെ.പി കർഷക സമരത്തിനെതിരെ നടത്തുന്ന പ്രചരണ പരിപാടി ഇന്ന് തുടങ്ങും. കർഷക സമരം ഇരുപതാം ദിവസത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാനുള്ള നീക്കത്തിലാണ് സംഘടനകൾ. ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളായ സിംഗു, ശംഭു, തിക്രി, ഗാസിപൂർ എന്നിവിടങ്ങളിലേക്ക് […]
മോദി സര്‍ക്കാരിന് വിദ്യാര്‍ഥികള്‍ ദേശവിരുദ്ധര്‍, കര്‍ഷകര്‍ ഖാലിസ്താനികള്‍
കര്‍ഷക സമരം ശക്തമായി തുടരുമ്പോള്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാരിന് വിദ്യാര്‍ഥികള്‍ ദേശവിരുദ്ധരും ജനങ്ങള്‍ അര്‍ബന്‍ നക്സല്‍സും കുടിയേറ്റ തൊഴിലാളികള്‍ കോവിഡ് വാഹകരും കര്‍ഷകര്‍ ഖാലിസ്താനികളുമാണെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. കുത്തക മുതലാളിമാരാണ് മോദി സര്‍ക്കാരിന്‍റെ ഉറ്റ സുഹൃത്തുക്കളെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. കര്‍ഷക പ്രതിഷേധത്തിന് പിന്നില്‍ ചൈനയും പാകിസ്താനുമാണെന്ന് കേന്ദ്രമന്ത്രി റാവു സാഹേബ് ആരോപിച്ചിരുന്നു. തുക്ഡെ തുക്ഡെ സംഘങ്ങള്‍ കര്‍ഷക സമരത്തെ മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ […]
ഡല്‍ഹി എയിംസിൽ പൊലീസും നഴ്സുമാരും തമ്മിൽ വാക്കേറ്റം
ഡല്‍ഹി എയിംസിൽ സമരം നടത്തുന്ന നഴ്‍സുമാരും പൊലീസും തമ്മിൽ വാക്കേറ്റം. നഴ്‍സുമാരുടെ സമര സ്ഥലത്ത് പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു. നഴ്‍സുമാരെ തള്ളിയാണ് ബാരിക്കേഡ് സ്ഥാപിച്ചത്. ബാരിക്കേഡ് മറിഞ്ഞ് വീണ് നഴ്‍സിന്റെ കാലിന് പരിക്കേറ്റു. ശമ്പള പരിഷ്കരണത്തിലെ അപാകത നീക്കാത്തതിനെ തുടർന്ന് ഇന്നലെ മുതലാണ് നഴ്‍സുമാർ സമരം ആരംഭിച്ചത്. പുതിയ കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് നഴ്‌സുമാര്‍. തീരുമാനം വരും വരെ ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറല്ലെന്ന് നഴ്‌സുമാര്‍ വ്യക്തമാക്കി. ആറാം ശമ്പള കമ്മീഷന്‍, ഇഎച്ച്എസ് തുടങ്ങിയ എന്നിവ നടപ്പിലാക്കണമെന്നും […]
ധീരതക്കുള്ള 5,000 മെഡലുകള്‍ തിരിച്ച് നല്‍കുന്നു; കര്‍ഷക പ്രതിഷേധം കനക്കുന്നു
സിങ്കു അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന ഇന്ത്യൻ സൈനികര്‍ ധീരതക്ക് ലഭിച്ച 5,000 മെഡലുകള്‍ ശേഖരിച്ച് തിരിച്ച് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. കേന്ദ്രം മുന്നോട്ടുവെച്ച കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുകയാണ്. വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ 25,000 മെഡലുകള്‍ ശേഖരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പ്രതിഷേധിക്കുന്ന സൈനികര്‍ പറഞ്ഞു. ‘സൈനികരും കര്‍ഷകരുമുള്ള കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. എട്ടുപേര്‍ രാജ്യത്തിനായി അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ചിട്ടുണ്ട്, ഞാന്‍ അതില്‍ അഭിമാനിക്കുന്നുമുണ്ട്, എന്നാല്‍ ഇപ്പോള്‍ ഗവണ്‍മെന്‍റ് എന്താണ് ഞങ്ങളോട് ചെയ്യുന്നത് ? ഈ രാജ്യം […]
അഞ്ച് വർഷമായി ഒരു എസ്.ടി വിദ്യാർത്ഥിക്ക് പോലും അഡ്മിഷൻ നൽകിയിട്ടില്ല
കഴിഞ്ഞ അഞ്ച് വർഷമായി ബോംബെ ഐ.ഐ.ടിയിലെ 11 ഡിപ്പാർട്മെന്റുകളിലേക്ക് എസ്.ടി വിഭാഗത്തിൽ പെട്ട ഒരു വിദ്യാർത്ഥിക്ക് പോലും അഡ്മിഷൻ നൽകിയിട്ടില്ലെന്ന് വെളിപ്പെടുത്തൽ. റൈറ്റ് ടു ഇൻഫർമേഷൻ ആക്ട് പ്രകാരം അംബേദ്‌കർ പെരിയാർ ഫൂലെ സ്റ്റഡി സർക്കിൾ നടത്തിയ അന്വേഷണത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. 26 ഡിപ്പാർട്മെന്റുകളുള്ള ബോംബെ ഐ.ഐ.ടിയിൽ ഏറോസ്പേസ് എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് തുടങ്ങിയ പതിനൊന്നോളം ഡിപ്പാർട്മെന്റുകളിലാണ് കടുത്ത വിവേചനം നടന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എസ്.സി വിഭാഗത്തിന്റെ കണക്കുകൾ പരിശോധിക്കുമ്പോൾ, ഓരോ വിദ്യാർത്ഥികളെ വീതം, […]












