India National

പ്രധാനമന്ത്രി രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് മാത്രമായി ചുരുങ്ങി പോയെന്ന് കര്‍ഷക സംഘടനകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് മാത്രമായി ചുരുങ്ങി പോയെന്ന് കര്‍ഷക സംഘടനകളുടെ കുറ്റപ്പെടുത്തല്‍. കര്‍ഷകര്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നുവെന്ന നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിലാണ് കിസാന്‍ സംഘര്‍ഷ് സമിതിയുടെ പ്രതികരണം. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ തുറന്ന കത്തിന് കര്‍ഷക സംഘടനകള്‍ ഇന്ന് തുറന്ന മറുപടി നല്‍കും. ഡല്‍ഹിയുടെ അതിര്‍ത്തികളിലെ പ്രക്ഷോഭം നിലവില്‍ ഇരുപത്തിനാലാം ദിവസത്തിലേക്ക് കടന്നു. കാര്‍ഷിക നിയമങ്ങള്‍ സുപ്രിംകോടതി സ്റ്റേ ചെയ്യണമെന്നും, കൃത്യമായ അജന്‍ഡയുടെ അടിസ്ഥാനത്തിലായിരിക്കണം കേന്ദ്രസര്‍ക്കാരും കര്‍ഷകരുമായുള്ള ചര്‍ച്ചയെന്നും കിസാന്‍ സഭ ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിനിടെ കടുത്ത […]

India National

മമതയ്ക്ക് വിണ്ടും തിരിച്ചടി, 24 മണിക്കൂറിനിടയില്‍ നാല് എം.എൽ.എമാര്‍ രാജി വെച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് പുറത്തു പോകുന്ന പ്രമുഖരുടെ എണ്ണം കൂടുന്നു. തൃണമൂൽ കോൺഗ്രസിൽ നിന്ന്​ വെള്ളിയാഴ്​ച പുറത്തുപോയത്​ രണ്ടു ​ നേതാക്കൾ. മുതിർന്ന എം.എൽ.എ ശിൽബദ്ര ദത്ത പാർട്ടി വിട്ടതിന്​ പിന്നാലെ ന്യൂനപക്ഷ സെൽ നേതാവ്​ കബീറുൽ ഇസ്​ലാമും രാജിവെച്ചു. ഇതോടെ 24 മണിക്കൂറിനിടയില്‍ 4 എം.എൽ.എമാരാണ് രാജി സമര്‍പ്പിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന്​ അഞ്ചുമാസം മാത്രം ബാക്കി നി​ൽക്കെയാണ്​ തൃണമൂൽ കോൺ​ഗ്രസ്​ നേരിടുന്ന പ്രതിസന്ധി. ബാരക്​പുർ മണ്ഡലത്തിൽനിന്നുള്ള പ്രതിനിധിയാണ്​ […]

India National

പ്രധാനമന്ത്രി ഇന്ന് മധ്യപ്രദേശിലെ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തും

കർഷക പ്രതിഷേധം മറികടക്കാനൊരുങ്ങി സർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നുച്ചക്ക് മധ്യപ്രദേശിലെ കര്‍ഷകരുമായി ആശയവിനിമയം നടത്തും. ബി.ജെ.പി പ്രചാരണ പരിപാടികളും തുടരുകയാണ്. സമരം ശക്തമാക്കുന്നത് സംബന്ധിച്ചും സുപ്രീംകോടതി നിരീക്ഷണങ്ങള്‍ വിലയിരുത്താനും കർഷകർ യോഗം ചേരും. ഡല്‍ഹിയിലെ അതിശൈത്യത്തിനിടെ കർഷക സമരം 23-ആം ദിവസത്തിലേക്ക് കടന്നു. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്നതില്‍ കുറഞ്ഞൊന്നിനും കർഷകർ തയ്യാറല്ല. ദേശീയപാത ഉപരോധം തുടരുകയാണ്. അതിനാല്‍ സമരത്തെ മറികടക്കാനുള്ള എല്ലാ മാർഗങ്ങളും തേടുകയാണ് സർക്കാർ. അനുകൂലമായ പ്രചാരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ […]

India National

‘കേന്ദ്രം ബ്രിട്ടീഷുകാരേക്കാള്‍ തരം താഴരുത്’കര്‍ഷക നിയമത്തിന്‍റെ പകര്‍പ്പ് കീറിയെറിഞ്ഞ് കെജ്‍രിവാള്‍

കേന്ദ്ര സര്‍ക്കാരിന്‍റെ വിവാദമായ കാര്‍ഷിക നിയമങ്ങളെ തള്ളി ഡല്‍ഹി നിയമസഭ. കര്‍ഷകരുടെ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയാണെന്നു പറഞ്ഞുകൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി കെജ്‍രിവാള്‍ കര്‍ഷക നിയമങ്ങളുടെ പകര്‍പ്പ് കീറിയെറിഞ്ഞു. നിയമസഭയിലെ പ്രത്യേകസമ്മേളനത്തിനിടെയാണ് കെജ്‌രിവാള്‍ കാര്‍ഷിക ബില്‍ കീറിയെറിഞ്ഞത്. കര്‍ഷകര്‍ക്കായി പാസാക്കിയതല്ല ഈ ബില്ലെന്നും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പിന് കോര്‍പറേറ്റുകളുടെ സഹായം ലഭിക്കാന്‍ വേണ്ടിയുള്ളതാണീ ബില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. കെജ് രിവാളിനെ പിന്തുണച്ചുകൊണ്ട് എ.എ.പി അംഗങ്ങളായ മഹേന്ദ്ര ഗോയലും സോംനാഥ് ഭാരതിയും നിയമത്തിന്‍റെ പകർപ്പ് കീറിയെറിഞ്ഞുകൊണ്ട് കർഷക വിരുദ്ധ കരിനിയമങ്ങൾ സ്വീകരിക്കില്ലെന്ന് […]

India National

ഐ.പി.എസ് ഓഫീസര്‍മാരെ ഉടന്‍ തിരിച്ചയക്കണമെന്ന് കേന്ദ്രം; പറ്റില്ലെന്ന് മമത

മൂന്ന് ഐ.പി.എസ് ഓഫീസര്‍മാരെ ഉടനടി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് വിട്ടയക്കണമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ വാഹാനവ്യൂഹത്തിന് നേരെ ആക്രമണം നടന്ന സമയത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഡയമണ്ട് ഹാര്‍ബര്‍ എസ്പി ഭോലാനാഥ് പാണ്ഡെ, പ്രസിഡന്‍സി റേഞ്ച് ഡി.ഐ.ജി പ്രവീണ്‍ ത്രിപാഠി, സൗത്ത് ബംഗാള്‍ എ.ഡി.ജി.പി രാജീവ് മിശ്ര എന്നീ മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി തിരിച്ചുവിളിച്ചിരിക്കുന്നത്. കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ്. ഐപിഎസ് കേഡര്‍ റൂള്‍ 6(1) […]

India National

കര്‍ഷക സമരം; ചർച്ചക്കായി നിയമം നിർത്തിവച്ചുകൂടേയെന്ന് സുപ്രീം കോടതി

കർഷക സമരം സംബന്ധിച്ച ഹർജി പരി​ഗണിക്കുന്നത് സുപ്രീം കോടതി ജനുവരിയിലേക്ക് മാറ്റി. കാർഷിക നിയമങ്ങളുടെ നിയമ സാധുത ഇപ്പോൾ പരിശോധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. കർഷകരുടെ ദുരിതങ്ങളിലും അവരുടെ അവസ്ഥ സംബന്ധിച്ചും കോടതിക്ക് ആശങ്കയുണ്ട്. അതേസമയം, കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അവകാശം ഉണ്ടെന്നും അതില്‍ ഇടപെടില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടിവിക്കാന്‍ കോടതി തയ്യാറായില്ല. ക്രിസ്മസ്‌, പുതുവത്സര അവധികള്‍ക്ക് ശേഷം കോടതി തുറക്കുമ്പോള്‍ ഹര്‍ജി വീണ്ടും പരിഗണിക്കും. ഇതിനിടയില്‍ ഹര്‍ജിക്കാര്‍ക്ക് ആവശ്യമെങ്കില്‍ അവധിക്കാല […]

India National

മമതയെ ഞെട്ടിച്ച് തൃണമൂലില്‍ നിന്നും കൂട്ടരാജി

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂലില്‍ നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. സുവേന്ദു അധികാരി എം‌.എൽ.‌എ സ്ഥാനം രാജിവെച്ചതിന് പിന്നാലെ മാൽഡയിലെ അഞ്ച് നേതാക്കളാണ് ഇപ്പോള്‍ രാജി സമർപ്പിച്ചിരിക്കുന്നത്. തൃണമൂൽ കോൺഗ്രസിന്‍റെ ഗോബിന്ദാപൂർ-മഹേഷ്പൂർ, ബാമൺ ഗോല, പക്വ ഹാറ്റ്, ജോഗ്ഗോഡോൾ, ചന്ദ്‌പൂർ എന്നി ബ്ലോക്കുകളിലെ പ്രസിഡന്റുമാരാണ് രാജി സമർപ്പിച്ചത്. ടി.എം.സി മുതിര്‍ന്ന നേതാവ് സുവേന്ദു അധികാരി എം‌.എൽ.‌എ സ്ഥാനം രാജിവെച്ചതിന് തൊട്ടുപിന്നാലെയാണ് ഈ രാജികള്‍ നടക്കുന്നത്. അവര്‍ ബി.ജെ.പിയിലേക്ക് പോകുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. എന്നാല്‍ ഈ രാജി […]

India National

റിപ്പബ്ലിക്ക് ദിനത്തിൽ ഇന്ത്യയുടെ വിശിഷ്ടാഥിതി ബ്രിട്ടീഷ് പ്രധാനമന്ത്രി

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ റിപ്പബ്ലിക്ക് ദിനത്തിൽ വിശിഷ്ടാതിഥിയായി എത്തും. ഇന്ത്യയുടെ ക്ഷണം ബ്രിട്ടീഷ് പ്രധാനമന്ത്രി സ്വീകരിച്ചതായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് സ്ഥിരീകരിച്ചു. ബ്രെക്സിറ്റിന് ശേഷമുള്ള ഇന്ത്യ യു.കെ ഉഭയകക്ഷി ബന്ധത്തിന്റെ പുതിയ ചുവടുവെപ്പുകൾക്കുള്ള തുടക്കമാകും ബോറിസ് ജോൺസന്റെ റിപ്പബ്ലിക്ക് ദിന സന്ദർശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ നവംബർ 27നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോൺ സംഭാഷണത്തിലൂടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ റിപ്പബ്ലിക്ക് ദിനത്തിനായി ക്ഷണിച്ചത്. സ്വാതന്ത്ര ദിനത്തിലെന്ന പോലെത്തന്നെ റിപ്പബ്ലിക്ക് ദിനത്തിലും ആഘോഷപരിപാടികൾ ലഘൂകരിക്കുമെങ്കിലും […]

India National

കോവിഡ് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന ഡോക്ടർമാർക്ക് ഇനി അവധി,സുപ്രീം കോടതിയുടെ നിർദ്ദേശം

കഴിഞ്ഞ ഏഴ് മാസക്കാലമായി കോവിഡ് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരുന്ന ഡോക്ടർമാർക്ക് ഇനി അവധി നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. തുടർച്ചയായ ജോലി ഒരുപക്ഷെ അവരെ മാനസികമായി ബാധിച്ചിട്ടുണ്ടായിരിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. “കഴിഞ്ഞ 7 -8 മാസക്കാലമായി യാതൊരു ഇടവേളയുമില്ലാതെ തുടർച്ചയായ ജോലിയിലാണ് ഡോക്ടർമാർ. വളരെ വേദനാജനകാമാണത്‌. ഒരുപക്ഷെ അവരെയത് മാനസികമായി ബാധിച്ചിട്ടുണ്ടാകാം. നിങ്ങൾ നിർദ്ദേശം സ്വീകരിച്ച് അവർക്ക് കുറച്ച് അവധി കൊടുക്കൂ.” സോളിസിറ്റർ ജനറൽ തുഷാർ മേഹ്തയോട് സുപ്രീം കോടതി ബെഞ്ച് പറഞ്ഞു. കോടതിയുടെ നിർദ്ദേശം സ്വീകരിച്ച് […]

India National

ഡൽഹിയിൽ വീണ്ടും പൗരത്വ പ്രതിഷേധം; പതിനഞ്ചോളം പേർ കസ്റ്റഡിയിൽ

ഡൽഹിയിൽ വീണ്ടും പൗരത്വ പ്രതിഷേധം ശക്തമാകുന്നു. ജാമിഅ മില്ലിയ സർവകലാശാലക്ക് സമീപം ബട്ല ഹൗസിലാണ് വൈകീട്ട് ആറ് മണിയോടെ പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധത്തിനിടെ വെൽഫെയർ പാർട്ടി ദേശീയ അധ്യക്ഷന്‍ എസ്.ക്യു.ആര്‍ ഇല്ല്യാസിന്റെ ഭാര്യ സബീഹ ഖാനം മകള്‍ സാറ ഫാത്തിമ എന്നിവരെയടക്കം പതിനഞ്ചോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജാമിഅ മില്ലിയയിലേക്ക് മാർച്ച് ചെയ്യവെയാണ് നടപടി. പൊലീസും അർധ സൈനിക വിഭാഗവും ചേർന്നാണ് നിരായുധരായ പ്രതിഷേധക്കാരെ നേരിട്ടത്. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ജാമിഅ മില്ലിയയിൽ പൗരത്വ നിയമ […]