പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മന്‍ കി ബാത്ത്’ നടക്കുന്ന സമയത്ത് പ്രതിഷേധ സൂചകമായി രാജ്യത്ത് എല്ലാവരും പാത്രം കൊട്ടണമെന്ന ആഹ്വാനവുമായി കര്‍ഷകര്‍. ഡിസംബര്‍ 27 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മന്‍ കി ബാത്തി’ല്‍ സംസാരിക്കുന്ന സമയം വീടുകളില്‍ പാത്രം കൊട്ടാന്‍ അഭ്യര്‍ഥിക്കുന്നുവെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ജഗജിത് സിംഗ് ദാലേവാല പറഞ്ഞു. ഡിസംബര്‍ 25 മുതല്‍ ഡിസംബര്‍ 27 വരെ ഹരിയാണയിലെ ടോള്‍ പ്ലാസകളിലൂടെ സൗജന്യമായി വാഹനങ്ങള്‍ കടത്തിവിടുമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. കിസാന്‍ […]
National
‘സംസ്ഥാന സര്‍ക്കാറിന്‍റെ ഭരണത്തില്‍ കേന്ദ്രം ഒരു ലജ്ജയുമില്ലാതെ ഇടപെടുന്നു’; മമത ബാനര്‍ജി
പശ്ചിമ ബംഗാളിന്‍റെ ഭരണത്തില്‍ ഒരു ലജ്ജയുമില്ലാതെ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റത്തിലൂടെ കേന്ദ്രം സംസ്ഥാന ഗവണ്‍മെന്റിന്‍റെ ഭരണത്തില്‍ ഇടപെടുന്നുവെന്നാണ് മമതയുടെ വിമര്‍ശനം. ഫെഡറലിസം നിലനിര്‍ത്താന്‍ ഐക്യപ്പെട്ട രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാര്‍ക്ക് നന്ദിയും രേഖപ്പെടുത്തുന്നുണ്ട് മമത. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ വാഹാനവ്യൂഹത്തിന് നേരെ ആക്രമണം നടന്നതിന് പിന്നാലെയാണ് കേന്ദ്രവും മമതയും തമ്മിലെ പോര് ശക്തമായത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ ജയിക്കാന്‍ ബി.ജെ.പിയുടെ തന്ത്രമാണ് ഈ ആക്രമണമെന്ന് തൃണമൂല്‍ മന്ത്രി സുബ്രത […]
കോവിഡ് വാക്സിന്‍ വന്നശേഷം പൗരത്വനിയമം നടപ്പാക്കുമെന്ന് അമിത് ഷാ
കോവിഡ് വാക്സീന്‍ വന്നശേഷം പൗരത്വനിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോവിഡ് മൂലം നടപടികള്‍ നീണ്ടുപോയതിനാല്‍ നിയമത്തിന്റെ ചട്ടങ്ങള്‍ പൂര്‍ണമായിട്ടില്ല. ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാന്‍ ബംഗാള്‍ ജനത ആഗ്രഹിക്കുന്നതായും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. അവസരം നല്‍കിയാല്‍ അഞ്ചുവര്‍ഷം കൊണ്ടു സുവര്‍ണബംഗാള്‍ കെട്ടിപ്പടുക്കുമെന്നും ഷാ പറഞ്ഞു. തിരഞ്ഞെടുപ്പിന് മൂന്നുമാസം ബാക്കിനില്‍ക്കെയാണ് ബംഗ്ളാദേശ് നുഴഞ്ഞുകയറ്റവും പൗരത്വവിഷയവും ബി.ജെ.പി സജീവമാക്കുന്നത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് അമിത് ഷാ ബംഗാളിലെത്തിയത്. പ്രമുഖ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ശുഭേന്ദു […]
‘നാടകമല്ല, നിയമങ്ങള്‍ പിന്‍വലിക്കൂ’; ഗുരുദ്വാര സന്ദര്‍ശനത്തില്‍ നാണംകെട്ട് മോദി
കര്‍ഷക പ്രതിഷേധം 25ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ ഡല്‍ഹിയിലെ ഗുരുദ്വാര സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുദ്വാര സന്ദര്‍ശനത്തിന് പിന്നാലെ സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ കര്‍ഷകര്‍ തന്നെ രംഗത്ത് വന്നു. തണുപ്പത്തുകിടന്ന് പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ നേരമില്ലാത്ത മോദിയുടെ ഗുരുദ്വാര സന്ദര്‍ശനം വെറും നാടകമാണെന്ന് കര്‍ഷകര്‍ പ്രതികരിച്ചു. നാടകമല്ല നിയമങ്ങള്‍ പിന്‍വലിക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.. കര്‍ഷക സമരം ശക്തമാകുന്നതിനിടെയാണ് ഇന്ന് ‘അപ്രതീക്ഷിതമായി’ മോദി സിഖ് മത വിശ്വാസികളുടെ ആരാധനാലയമായ […]
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തുടരും
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തുടരും. അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്ന നിലപാട് രാഹുൽ ഗാന്ധി ആവർത്തിച്ചതോടെയാണ് സോണിയ തുടരാൻ നേതൃത്വം തീരുമാനിച്ചത്. പാർട്ടിയിൽ തിരുത്തല്‍ ശബ്ദമുയർത്തിയ നേതാക്കളുമായി സോണിയ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമായത്. പശ്ചിമ ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ശക്തമായ നേതൃത്വമില്ലെങ്കിൽ കോണ്‍ഗ്രസിന് ഇനിയും തിരിച്ചടികളുണ്ടാകുമെന്നും സംഘടനാ സംവിധാനം ശക്തമാക്കാൻ നേതൃത്വം നടപടികൾ സ്വീകരിക്കണമെന്നും നേതാക്കൾ യോഗത്തിൽ അഭിപ്രായപ്പെട്ടു. കേരളം, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ […]
നിയമ നടപടികളിൽ നിന്ന് വാക്സിൻ നിർമ്മാതാക്കൾക്ക് സംരക്ഷണം വേണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്
വാക്സിനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായാൽ നിയമ നടപടികളിൽ നിന്ന് വാക്സിൻ നിർമ്മാതാക്കൾക്ക് സംരക്ഷണം വേണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അദാർ പൂനവാല. വാക്സിൻ വികസനത്തിനിടയിലെ വെല്ലുവിളികളെക്കുറിച്ച് ഒരു വെർച്വൽ പാനൽ ചർച്ചയ്ക്കിടെയാണ് അദ്ദേഹം ഈ അഭിപ്രായം പങ്കുവച്ചത്. ഇത്തരം പ്രശ്നങ്ങൾ വാക്സിനേഷൻ സ്വീകരിക്കുന്നതിലുള്ള ഭയം വർദ്ധിപ്പിക്കാനും വാക്സിൻ നിർമ്മിക്കുന്ന കമ്പനികളെ പാപ്പരാക്കാനോ ഇടയാക്കുമെന്നതിനാലാണ് ഈ നിർദ്ദേശമെന്നും അദ്ദേഹം കൂട്ടി ചേർത്തു. നേരത്തെ കോവിഷീല്‍ഡ് കോവിഡ് വാക്സിനെതിരെ ആരോപണം ഉന്നയിച്ച ചെന്നൈ സ്വദേശിക്കെതിരെ […]
പശ്ചിമ ബംഗാളിൽ രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാക്കി ബി.ജെ.പി
പശ്ചിമ ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപായി രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി ബി.ജെ.പി. രണ്ട് ദിവസത്തെ സന്ദർശനത്തിന് എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാനിധ്യത്തിൽ തൃണമൂൽ കോൺഗ്രസ് മുതിർന്ന നേതാവ് സുവേന്ദു അധികാരി അടക്കമുള്ളവർ ബി.ജെ.പി അംഗത്വം സ്വീകരിക്കും. തൃണമൂലിന് പുറമെ സി.പി.എം എം.എൽ.എ ബി.ജെ.പിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. മിഡ്‌നാപുരിൽ നടക്കുന്ന റാലിയിൽ അമിത് ഷ സംസാരിക്കും. തൃണമൂൽ കോൺഗ്രസിനും മമത ബാനർജിക്കും കടുത്ത വെല്ലുവിളി ഉയർത്തി കൊണ്ടാണ് ബി.ജെ.പി ഇത്തവണ ബംഗാളിൽ നിയമസഭ തെരെഞ്ഞെടുപ്പിൽ […]
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നു. അമേരിയ്ക്കക്ക് ശേഷം കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കവിയുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. രണ്ടു മാസമായി പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. 24 മണിക്കൂറിനിടെ 25,153 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3,08,751 പേരാണ് ചികിത്സയിൽ കഴിയുന്നത്. 95.21 ലക്ഷം പേർ ഇത് വരെ രോഗമുക്തരായി. 95.40 ശതമാനമാണ് രോഗമുക്തി നിരക്ക്. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും വൻ കുറവുണ്ടായി. 1,45 ലക്ഷം പേരാണ് ഇന്ത്യയിൽ […]
കൊടുംതണുപ്പിലും സമരവീര്യം കുറയാതെ കര്‍ഷകര്‍; സമരം 24ാം ദിവസത്തിലേക്ക് കടന്നു
കാർഷിക പരിഷ്ക്കരണ നിയമങ്ങൾക്കെതിരെ കർഷകരുടെ സമരം 24-ആം ദിവസത്തിലേക്ക് കടന്നു. ഉത്തരേന്ത്യ കൊടും ശൈത്യത്തിലേക്ക് കടന്നെങ്കിലും ദേശീയ പാതകൾ ഉപരോധിച്ചു കൊണ്ടുള്ള പ്രതിഷേധം കർഷകർ തുടരുകയാണ്. എന്നാൽ നിയമം രാജ്യത്തിന്‍റെ പുരോഗതിക്കും മാറിയ കാലഘട്ടത്തിനും അനിവാര്യമാണെന്ന നിലപാടിലാണ് കേന്ദ്രം സർക്കാർ. കർഷക സമരം 24ാം ദിവസത്തിലേക്ക് കടക്കുമ്പോഴും ഏതെങ്കിലും തരത്തിലുള്ള സമവായത്തിന് വഴി തെളിഞ്ഞിട്ടില്ല. നിയമം പൂർണമായും പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് കർഷകർ ആവർത്തിക്കുന്നു. സമരം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കൂടുതൽ സ്ത്രീകൾ അതിർത്തി പ്രദേശങ്ങളിൽ […]
കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എങ്ങനെ …
കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എടുക്കുന്ന കാര്യത്തില്‍ ആളുകള്‍ക്ക് സ്വമേധയാ തീരുമാനമെടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിൽ നിർമിക്കുന്ന വാക്സീൻ മറ്റു രാജ്യങ്ങൾ വികസിപ്പിച്ചെടുത്ത വാക്സീനുകൾ പോലെ ഫലപ്രദമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. വാക്സീൻ സ്വീകരിക്കണമെന്നത് നിർബന്ധമാണോ, ആന്റിബോഡികൾ വികസിക്കാൻ എത്ര സമയമെടുക്കും, കോവിഡ് മുക്തർ വാക്സീൻ സ്വീകരിക്കണോ തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രാലയം. എന്നാല്‍ കോവിഡ് മുക്തരായവരും വാക്സീൻ ഡോസ് പൂർണമായി സ്വീകരിക്കുന്നത് ഉചിതമെന്നും മന്ത്രാലയം വ്യക്തമാക്കി. കോവിഡിനെതിരെ ശക്തമായ പ്രതിരോധശേഷി വികസിപ്പിക്കുന്നതിന് ഇതു സഹായിക്കും. രണ്ടാമത്തെ […]












