യു.കെയിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങുന്നു. കർണാടക, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇതുസംബന്ധിച്ച അറിയിപ്പുകൾ നൽകി കഴിഞ്ഞു. ഇന്ന് മുതൽ ജനുവരി രണ്ട് വരെ കർണാടകയിൽ രാത്രി കാല കർഫ്യു പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ അറിയിച്ചു. “ഡിസംബർ 23 മുതൽ ജനുവരി രണ്ട് വരെ രാത്രി 10 മുതൽ രാവിലെ 6 മണിവരെ സംസ്ഥാനത്ത് കർഫ്യു നടപ്പിലാക്കും. ഈ സമയത്ത് അത്യാവശ്യ […]
National
ബ്രിട്ടനില്‍ നിന്ന് ഇന്ത്യയില്‍ എത്തിയവരില്‍ കൊവിഡ് ബാധിതര്‍ വര്‍ധിക്കുന്നു
ബ്രിട്ടനില്‍ നിന്ന് ഇന്ത്യയില്‍ എത്തിയവരില്‍ കൊവിഡ് ബാധിതര്‍ വര്‍ധിക്കുന്നു. ഇതോടെ ബ്രിട്ടനില്‍ നിന്ന് എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാനും രോഗം സ്ഥിരീകരിച്ചാല്‍ വൈറസിന്റെ സ്വഭാവം കണ്ടെത്താനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ആറ് ലാബുകളും ഇതിനായി സജ്ജമാക്കി. കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക അടക്കം ഒന്‍പത് സംസ്ഥാനങ്ങളിലാണ് യുകെയില്‍ നിന്നെത്തിയ യാത്രക്കാരില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ പടരുന്ന അതിവേഗ കൊവിഡ് ബാധയാണോ ഇവരില്‍ ഉണ്ടായതെന്ന് പരിശോധിച്ചുവരികയാണ്. രോഗം സ്ഥീരികരിച്ചവരിലെ വൈറസിന്റെ സ്വഭാവം അറിയാനായി നടത്തുന്ന പരിശോധനയുടെ ഫലത്തിനായി […]
തമിഴ്നാട്ടിൽ മക്കൾ നീതി മയ്യം അധികാരത്തിൽ വന്നാൽ വീട്ടമ്മമാർക്ക് ശമ്പളം നൽകുമെന്ന് കമൽഹാസൻ
തമിഴ്‌നാട്ടില്‍ മക്കള്‍ നീതി മയ്യം അധികാരത്തില്‍ വന്നാൽ വീട്ടമ്മമാര്‍ക്ക് ശമ്പളം നൽകുമെന്ന് വ്യക്തമാക്കി കമൽഹാസൻ. വീട്ടമ്മമാര്‍ സ്വന്തം വീട്ടില്‍ ചെയ്യുന്ന ജോലി ഇതുവരെ അംഗീകരിക്കപ്പെടുകയോ മൂല്യം കണക്കാക്കപ്പെടുകയോ ചെയ്തിട്ടില്ല. എന്നാല്‍ പ്രതിഫലം ഉറപ്പാക്കപ്പെടുന്നതോടെ അവരുടെ ജോലിക്ക് ആദരം ലഭിക്കുമെന്ന് കമൽഹാസൻ പറഞ്ഞു. കാഞ്ചീപുരത്തുവച്ച് നടന്ന ചടങ്ങിൽ പുറത്തിറക്കിയ വാഗ്ദാനങ്ങൾ ഉൾപ്പെട്ട പത്രികയിലാണ് ഇക്കാര്യങ്ങളുള്ളത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ചാൽ എല്ലാ വീടുകളിലും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുമെന്നും കമൽഹാസൻ പറഞ്ഞു. ഇന്റര്‍നെറ്റ് അടിസ്ഥാന മനുഷ്യാവകാശമായി മാറുന്നതോടെ സമൂഹത്തില്‍ വലിയ […]
മുതിര്‍ന്ന കോൺഗ്രസ് നേതാവ് മോത്തിലാൽ വോറ അന്തരിച്ചു
മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ മോത്തിലാൽ വോറ അന്തരിച്ചു. 93 വയസായിരുന്നു. ഡല്‍ഹിയില്‍ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട് ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസ തടസം അനുഭവപ്പെട്ടതിനേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒക്ടോബറില്‍ മോത്തിലാല്‍ വോറയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്)ല്‍ പ്രവേശിപ്പിച്ച അദ്ദേഹം പിന്നീട് രോഗമുക്തി നേടിയിരുന്നു. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന മോത്തിലാല്‍ വോറ കഴിഞ്ഞ ഏപ്രില്‍ വരെ ഛത്തീസ്ഗഢില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. […]
ജനിതക മാറ്റം വന്ന കോവിഡ് വൈറസ് ബാധ; ഇന്ത്യയില്‍ ജാഗ്രത നിര്‍ദേശം
ജനിതക മാറ്റം വന്ന കോവിഡ് വൈറസ് ബാധ യുകെയില്‍ അനിയന്ത്രിതമായതോടെ ഇന്ത്യയിലും ജാഗ്രത നിര്‍ദേശം. വിമാന സർവീസുകളുടെ കാര്യത്തിലും മുന്‍കരുതല്‍ നടപടികളിലും ഉടന്‍ തീരുമാനമെടുക്കും. കോവിഡ് ജോയിന്റ് മോണിറ്ററിങ് ഗ്രൂപ്പിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാകും നടപടിയെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി ഹർഷവർധന്‍ പ്രതികരിച്ചു. ജനിതകമാറ്റം വന്ന കോവിഡ് ബാധ യുകെയില്‍ നിയന്ത്രണാതീതമായതിനൊപ്പം മറ്റ് രാജ്യങ്ങളിലേക്കും പടരുകയാണ്. ഇറ്റലി, ജർമനി, നെതർലാന്റ്സ്, ബെല്ജിയം, സൌദി തുടങ്ങി കൂടുതല്‍ രാജ്യങ്ങള്‍ യുകെയിലേക്കും തിരിച്ചും ഉള്ള വിമാന സർവീസ് റദ്ദാക്കി. നിലവില്‍ ഇന്ത്യയിലേക്കും […]
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് തയ്യാര്‍: ഇലക്ഷന്‍ കമ്മീഷണര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം നടപ്പാക്കാൻ തയ്യാറാണെന്ന് മുഖ്യ ഇലക്ഷന്‍ കമീഷണര്‍ സുനിൽ അറോറ. നിയമത്തിലെ ഭേദഗതികള്‍ പൂര്‍ത്തിയാക്കിയാല്‍ ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് സാധ്യമാകും എന്നാണ് സുനില്‍ അറോറ പറഞ്ഞത്. രാജ്യത്ത് എല്ലാ മാസവും ഏതെങ്കിലും സ്ഥലത്ത് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇത് വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ വാദം. കഴിഞ്ഞ മാസമാണ് ഒരൊറ്റ വോട്ടര്‍ പട്ടിക, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ഏറ്റവും ഒടുവിലായി പ്രധാനമന്ത്രി പങ്കുവെച്ചത്. […]
അമിത് ഷായുടെ ഏഴ് നുണകള്‍ പൊളിച്ചടക്കി തൃണമൂല്‍ എം.പി
പശ്ചിമ ബംഗാളിലെ മിഡ്‌നാപൂർ ജില്ലയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷാ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞ ഏഴ് തെറ്റായ വിവരങ്ങളുടെ വസ്തുതാ പരിശോധനയുമായി തൃണമൂൽ കോൺഗ്രസ് എം.പി ഡെറക് ഓബ്രിയൻ. ട്വിറ്ററിലാണ് അദ്ദേഹം അമിത് ഷാ പറഞ്ഞ ഏഴ് കാര്യങ്ങളുടെ സത്യാവസ്ഥ വിശദീകരിച്ച് രംഗത്തെത്തിയത്. ടൂറിസ്റ്റ് സംഘത്തിന്റെ മുഖ്യ പരിചാരകൻ ബംഗാളിൽ നടത്തിയ പ്രസംഗത്തിന്റെ വസ്തുതാ പരിശോധന എന്ന തലക്കെട്ടോടെയാണ് അദ്ദേഹം അമിത് ഷായുടെ നുണകളുടെ വസ്തുതകള്‍ തുറന്നുകാണിച്ചത്. അമിത് […]
ചൈനീസ് സൈനികർ അതിർത്തി ലംഘിച്ച് ഇന്ത്യൻ ഭാഗത്തേക്ക് കടന്നെന്ന് റിപ്പോർട്ട്
അതിർത്തിയിൽ വീണ്ടും ചൈനീസ് പ്രകോപനം. ചൈനീസ് സൈനികർ അതിർത്തി ലംഘിച്ച് ഇന്ത്യൻ ഭാഗത്തേക്ക് കടന്നെന്ന് റിപ്പോർട്ട്. ലേയ്‍ക്കടുത്തുള്ള നയോമ മേഖലയിലാണ് സൈനികർ എത്തിയത്. നയോമ മേഖലയിലെ ചാങ്താങ് ഗ്രാമത്തിലേക്കാണ് ചൈനീസ് സൈനികര്‍ വന്നത്. രണ്ട് വാഹനങ്ങളിലായാണ് അവര്‍ എത്തിയത്. സിവിലിയൻ വേഷത്തിലെത്തിയ സൈനികരെ നാട്ടുകാർ തടഞ്ഞുവെക്കുകയും പിന്നീട് ഐടിഡിപി സൈനികരെത്തി ഇവരെ തിരിച്ചയക്കുകയായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. സംഭവം നടന്നത് മൂന്നോ നാലോ ദിവസങ്ങള്‍ക്ക് മുമ്പാണ്. പ്രദേശവാസികളാരോ പകര്‍ത്തിയ വീഡിയോ പ്രചരിച്ചത് ഇന്നലെയാണ്. അതിന് ശേഷമാണ് […]
ബ്രിട്ടണില്‍ കോവിഡ് നിയന്ത്രണാതീതം
രാജ്യത്തെ കോവിഡ് ജോയിന്‍റ് മോണിറ്ററിംഗ് ഗ്രൂപ്പിന്‍റെ അടിയന്തര യോഗം ഇന്ന് 10 മണിക്ക് ചേരും. യു.കെയില്‍ അതിവേഗ രോഗ ബാധ തുടരുന്ന സാഹചര്യത്തിലാണ് യോഗം. രാജ്യത്ത് കോവിഡ് ബാധിതർ ഒരു കോടി കടന്നെങ്കിലും 3.05 ലക്ഷം പേരാണ് ചികിത്സയില്‍ ഉളളത്. വാക്‍സിന്‍ ജനുവരിയില്‍ ലഭ്യമായേക്കുമെന്നാണ് ആരോഗ്യമന്ത്രാലത്തിന്‍റെ പ്രതികരണം. അതിവേഗ കോവിഡ് ബാധ തുടരുന്ന യു.കെയില്‍ നിയന്ത്രണാതീതമാവുകയാണ് സാഹചര്യം. ഇറ്റലി, ജർമനി, നെതർലാന്റ്സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങള്‍ യു.കെയിലേക്കും തിരിച്ചും ഉള്ള വിമാന സർവീസ് റദ്ദാക്കി. കൂടുതല്‍ രാജ്യങ്ങള്‍ […]
സമരം ശക്തമാക്കി കര്‍ഷകര്‍; റിലേ നിരാഹാര സമരം ഇന്ന് തുടങ്ങും
കാർഷിക നിയമങ്ങള്‍ക്കെതിരായ സമരം ശക്തമാക്കി കർഷകർ. ഇന്ന് മുതല്‍ റിലെ നിരാഹാര സമരം. മഹാരാഷ്ട്രയിലെ കർഷകർ ഇന്ന് നാസിക്കില്‍ നിന്ന് ചലോ ഡല്‍ഹി യാത്ര ആരംഭിക്കും. അതേസമയം കർഷകരെ അടുത്ത ഘട്ട ചർച്ചക്ക് വിളിച്ച സർക്കാർ, സൌകര്യപ്രദമായ തിയ്യതി അറിയിക്കാന്‍ ആവശ്യപ്പെട്ടു. കൊടുംതണുപ്പില്‍ കർഷക സമരം 26 ദിവസം പിന്നിട്ടു. എല്ലാ സമര കേന്ദ്രങ്ങളിലും ഇന്ന് മുതല്‍ റിലെ നിരാഹാര സമരം ആരംഭിക്കും. കർഷക ദിവസായി ആചരിക്കുന്ന 23ന് ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കും. 25 മുതല്‍ […]












