ബിജെപി ഇതര പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയുന്ന കേന്ദ്രത്തിനെതിരെ ഒരുമിച്ചു നിൽക്കണമെന്നും ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും മമത ആവശ്യപ്പെട്ടു. വിഷയം ഉന്നയിച്ച് പ്രതിപക്ഷ നേതാക്കള്‍ക്കും വിവിധ സംസ്ഥാനങ്ങള്‍ക്കും മമത കത്തയച്ചു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജൻസികൾ ഉപയോഗിച്ച് ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിക്കുന്നു. രാജ്യത്തെ പുരോഗമന ശക്തികൾ ഒത്തുചേർന്ന് അടിച്ചമർത്തൽ ശക്തിക്കെതിരെ പോരാടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അർഹതയുള്ള ഒരു ഭരണകൂടത്തിന് വഴിയൊരുക്കണമെന്നും മമത കൂട്ടിച്ചേത്തു. […]
National
ടേക്ക് ഓഫിന് തൊട്ടുമുമ്പ് തൂണ് ഇടിച്ചു തകർത്ത് സ്‌പൈസ് ജെറ്റ് വിമാനം; ആളപായമില്ല
ടേക്ക് ഓഫിന് തൊട്ടുമുമ്പ് സ്‌പൈസ് ജെറ്റ് വിമാനം തൂണില്‍ ഇടിച്ചു. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ബോയിംഗ് 737-800 വിമാനം പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് റണ്‍വേയിലേക്ക് നീങ്ങുന്നതിനിടെയാണ് തൂണില്‍ ഇടിച്ചതെന്ന് വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു. ഇടിയുടെ ആഘാതത്തിൽ തൂണ് നിലംപൊത്തി. വിമാനത്തിനും കേടുപാടുകൾ സംഭവിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിന്റെ വലതു ചിറകാണ് തൂണില്‍ ഇടിച്ചത്. ചിറകിനും തൂണിനും കേടുപാടുകള്‍ സംഭവിച്ചു. […]
പഞ്ചാബില്‍ റേഷന്‍ നേരിട്ട് വീടുകളില്‍ വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കും; അരവിന്ദ് കെജ്രിവാള്‍
പഞ്ചാബില്‍ റേഷന്‍ നേരിട്ട് വീടുകളില്‍ വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ കാരണം ഡല്‍ഹിയില്‍ നടപ്പാക്കാന്‍ സാധിച്ചില്ലെന്നും പഞ്ചാബില്‍ ഭഗവന്ത് മാനിന്റെ സര്‍ക്കാര്‍ ഈ ഉദ്യമം നടപ്പില്‍ വരുത്തുന്നതോടെ രാജ്യമെങ്ങും ഈ പദ്ധതിയ്ക്കായി ആവശ്യമുയരുമെന്ന് ഉറപ്പാണെന്നും കെജ്രിവാള്‍ പറഞ്ഞു. ‘സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും നാളുകളായിട്ടും നീണ്ട ക്യൂവില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ വിധിക്കപ്പെട്ട ആളുകളാണ് നമ്മള്‍. വീടുകളില്‍ പിസ്സ ഓര്‍ഡര്‍ ചെയ്തു വാങ്ങാന്‍ സാധിക്കും. എന്നാല്‍ റേഷന്‍ വാങ്ങാന്‍ സാധിക്കുമോ? വീട്ടുവാതിലില്‍ റേഷന്‍ വിതരണം […]
ബിംസ്റ്റെക് ഉച്ചകോടി; വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ കൊളംബോയില്‍
ബിംസ്റ്റെക് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ഇന്ന് കൊളംബോയില്‍ നടക്കും. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അടക്കമുള്ള ഏഴ് അംഗ രാജ്യങ്ങളിലേയും വിദേശകാര്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുക. വര്‍ത്തമാനകാല അന്താരാഷ്ട്ര സാഹചര്യമാണ് യോഗം പ്രധാനമായും വിലയിരുത്തുന്നത്. വാണിജ്യ വ്യാപാര മേഖലകളില്‍ ബന്ധം ശക്തമാക്കാന്‍ ബിംസ്റ്റെക് തീരുമാനിക്കും. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയവും ബിംസ്റ്റെക് ചര്‍ച്ച ചെയ്യും. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വല്‍ ആയി ബിംസ്റ്റെക് ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നുണ്ട്.ശ്രീലങ്കന്‍ നേതാക്കളുമായുള്ള എല്ലാ സുപ്രധാന ഉഭയകക്ഷി ചര്‍ച്ചകളിലും […]
‘നമസ്‌കാര്‍, ഇന്ത്യ ഹാസ് അച്ചീവ്ഡ്….’; കൊവിഡ് കോളര്‍ ട്യൂണ്‍ നിര്‍ത്താന്‍ ആലോചിച്ച് സര്‍ക്കാര്‍
രാജ്യത്തെ കൊവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തില്‍ കൊവിഡ് ബോധവല്‍ക്കരണത്തിനായുള്ള കോളര്‍ ട്യൂണ്‍ നിര്‍ത്താന്‍ ആലോചിച്ച് സര്‍ക്കാര്‍. കോളര്‍ ട്യൂണ്‍ ഇനിയെങ്കിലും നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് മുന്നില്‍ നിരവധി അപേക്ഷകള്‍ വന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കൊവിഡ് കോളര്‍ ട്യൂണ്‍ അവസാനിപ്പിക്കാനൊരുങ്ങുന്നത്. കൊവിഡ് കോളര്‍ ട്യൂണുകള്‍ ഇന്ത്യന്‍ ജനതയുടെ ജീവിതത്തിന്റെ ഭാഗമായിട്ട് ഇപ്പോള്‍ രണ്ട് വര്‍ഷമായി. കോളര്‍ ട്യൂണ്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയിട്ടുണ്ട്. സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ( സിഒഎഐ) നിര്‍ദേശ […]
അറസ്റ്റിലായവരുടെ ശാരീരികവും ജീവശാസ്ത്രപരവുമായ വിവരങ്ങൾ ശേഖരിക്കാം; നിർണായക ബിൽ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി
ക്രിമിനൽ നടപടി ചട്ട പരിഷ്‌ക്കരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയാണ് നിർണായക ബിൽ അവതരിപ്പിച്ചത്. ശിക്ഷിക്കപ്പെട്ടവരുടെയും അറസ്റ്റിലായവരുടെയും ശാരീരികവും ജീവശാസ്ത്രപരവുമായ വിവരങ്ങൾ ശേഖരിക്കാൻ പൊലീസിന് അധികാരം നൽകുന്നതാണ് ഭേദഗതി ബില്ല്. 1920ലെ ഐഡന്റിഫിക്കേഷൻ ഓഫ് പ്രിസണേഴ്‌സ് ആക്ടിന് പകരമാണ് നിയമം. ശിക്ഷിക്കപ്പെട്ടവരുടെയും അറസ്റ്റിലായവരുടെയും വിരലടയാളം, കൈപ്പത്തിയുടെ വിശദാംശങ്ങൾ, കാൽപാദത്തിന്റെ വിവരങ്ങൾ, ഐറിസ്, റെറ്റിന സ്‌കാൻ, ഒപ്പ്, കൈയ്യക്ഷരം, ചിത്രങ്ങൾ എന്നിവ ശേഖരിക്കാമെന്നാണ് പുതിയ ബിൽ. എന്നാൽ ബിൽ അവതരണത്തെ പ്രതിപക്ഷം ശക്തമായി എതിർത്തു. […]
‘ജീവജലത്തിന് ഒരു മണ്‍പാത്രം’; എറണാകുളം മുപ്പത്തടം സ്വദേശി നാരായണനെ മന്‍ കി ബാത്തില്‍ അഭിനന്ദിച്ച് പ്രധാനമന്ത്രി
‘ജീവജലത്തിന് ഒരു മണ്‍പാത്രം’ പദ്ധതിയുടെ അമരക്കാരന്‍ എറണാകുളം മുപ്പത്തടം സ്വദേശി നാരായണനെ മന്‍ കി ബാത്ത് പരിപാടിയില്‍ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ജീവജലം നല്‍കാനായി മണ്‍പാത്രങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്ന നാരായണന്റെ പ്രവൃത്തി വിസ്മയിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം 400 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി ലക്ഷ്യം നേടിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതിയുടെ അമരക്കാരന്‍ എറണാകുളം മുപ്പത്തടം സ്വദേശി നാരായണനെ പ്രധാനമന്ത്രി […]
യുപിയിൽ സൗജന്യ റേഷൻ നീട്ടി; തീരുമാനം രണ്ടാം യോഗി സർക്കാരിൻ്റെ ആദ്യ ക്യാബിനറ്റ് യോഗത്തില്‍
ഉത്തർ പ്രദേശിൽ സൗജന്യ റേഷൻ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. രണ്ടാം യോഗി സർക്കാരിൻ്റെ ആദ്യ ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം. ജനസംഖ്യയിൽ ഇന്ത്യയിൽ ഏറ്റവും വലിയ സംസ്ഥാനമാണ് ഉത്തർപ്രദേശ്. ക്രമസമാധാനം മെച്ചപ്പെടുത്തുക എന്നത് തന്നെയാവും രണ്ടാം ഭരണത്തിലും യോഗിക്ക് മുന്നിലെ പ്രധാന വെല്ലുവിളി. അക്രമങ്ങളും, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും വലിയ വെല്ലുവിളിയായി നിലനിന്നിരുന്ന സംസ്ഥാനത്ത് ക്രമസമാധാനം പുനസ്ഥാപിച്ചു എന്നാണ് ബിജെപി തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടിയത്. ഹാത്രസ്, ഉന്നാവ്, ലഖിംപൂർഖേരി ഉൾപ്പടെ വിവിധ സംഭവങ്ങൾ കഴിഞ്ഞ ഭരണകാലത്ത് യോഗിക്ക് വെല്ലുവിളി […]
ഭിന്നശേഷിക്കാർക്ക് ഐപിഎസിന് അപേക്ഷിക്കാൻ അനുമതി നൽകി സുപ്രിംകോടതി
ഭിന്നശേഷിക്കാർക്ക് ഐപിഎസിന് അപേക്ഷിക്കാൻ അനുമതി നൽകി സുപ്രിംകോടതി. ഇതുസംബന്ധിച്ച് കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കി. ഐപിഎസിന് പുറമോ, ഇന്ത്യൻ റെയിൽവേ സുരക്ഷാസേന (IRPFS) ഡൽഹി, ദാമൻ ആൻഡ് ദിയു, ദാദ്ര ആൻഡ് നാഗർ ഹവേലി, ആൻഡമാൻ ആൻഡ് നിക്കോബാർ, ലക്ഷ്വദീപ് പൊലീസ് സേന (DANIPS) എന്നിവയിലേക്ക് അപേക്ഷിക്കാനും സുപ്രിംകോടതി അനുമതി നൽകി. സുപ്രിംകോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം ഉൾപ്പടെയുള്ള തുടർനടപടികൾ.ഏപ്രിൽ ഒന്നിന് നാല് മണിവരെ ഡൽഹിയിലെ യു പി എസ് സി ഓഫീസിൽ അപേക്ഷ […]
എല്ലാ മദ്രസകളിലും ദേശീയഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കും
ഉത്തർ പ്രദേശിലെ എല്ലാ മദ്രസകളിലും ദേശീയഗാനം നിര്‍ബന്ധമായും ആലപിക്കണമെന്ന് നിർദേശം നൽകി സംസ്ഥാനത്തെ മദ്രസ ബോർഡ്. സാധാരണഗതിയിൽ ക്ലാസുകള്‍ തുടങ്ങുന്നതിന്നു മുന്‍പ് മദ്രസകളില്‍ പ്രാര്‍ഥന ചൊല്ലാറുണ്ട്. ആ പ്രാര്‍ഥനയ്ക്കൊപ്പം ദേശീയഗാനം കൂടി ആലപിക്കണമെന്നാണ് യുപി മദ്രസബോര്‍ഡിന്റെ പുതിയ നിര്‍ദേശം. യുപി മദ്രസ ബോര്‍ഡ് അധ്യക്ഷന്‍ ഇഫ്റ്റഖര്‍ അഹമ്മദ് ജാവേദിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണ് പുതിയ തീരുമാനങ്ങളെടുത്ത്. മദ്രസാ വിദ്യാര്‍ഥികളിൽ രാജ്യസ്നേഹം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശം. സ്വാതന്ത്ര്യദിനത്തില്‍ ദേശീയഗാനം ആലപിക്കുന്നതും ദേശീയപതാക ഉയര്‍ത്തുന്നതും 2017 മുതല്‍ യുപിയിലെ […]












