ജമ്മു കശ്മീരിലെ ഷോപിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട തീവ്രവാദിയെ തിരിച്ചറിഞ്ഞിട്ടില്ല. സ്ഥലത്ത് തീവ്രവാദികളുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന ഇവിടെ തെരച്ചിൽ നടത്തിയിരുന്നു. ഈ തെരച്ചിൽ ഏറ്റുമുട്ടലാവുകയും കനത്ത വെടിവെപ്പിനൊടുവിൽ സുരക്ഷാ സേന ഒരു തീവ്രവാദിയെ വധിക്കുകയുമായിരുന്നു. നേരത്തെ, ജമ്മു കശ്മീരിലെ പൂഞ്ചിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരണപ്പെട്ടിരുന്നു. നാല് പേർക്ക് പരുക്കേറ്റു. സുരൻകോട്ടയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നവരാണ് അപകടത്തിൽപ്പെട്ടത്. ബഫ്ലിയാസിലേക്കുള്ള യാത്രയ്ക്കിടെ ജീപ്പ് തരാരൻ വാലി […]
National
ഗവര്‍ണര്‍ നിയമനത്തില്‍ ഭരണഘടനാ ഭേദഗതി; സ്വകാര്യ ബില്‍ ഇന്ന് രാജ്യസഭയില്‍
ഗവര്‍ണ്ണര്‍ നിയമനത്തില്‍ ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശിക്കുന്ന സ്വകാര്യ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. സി പി ഐ എം അംഗം ഡോ.വി. ശിവദാസന്‍ എംപിക്കാണ് ബില്‍ അവതരിപ്പിക്കാന്‍ അനുമതി ലഭിച്ചത്. ഗവര്‍ണറുടെ നിയമനം, കാലാവധി, മാറ്റല്‍ എന്നിവയില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്നതാണ് ബില്ല്. അതാത് സംസ്ഥാനങ്ങളിലെ എം എല്‍ എമാരും തദ്ദേശസ്ഥാപന ജനപ്രതിനിധികളും ചേര്‍ന്ന് ഗവര്‍ണ്ണറെ തിരഞ്ഞെടുക്കണമെന്നാണ് പ്രധാന ഭേദഗതി നിര്‍ദ്ദേശം. ഭരണഘടനയുടെ 153, 155, 156 അനുഛേദങ്ങള്‍ ഭേദഗതി ചെയ്യണമെന്നാണ് സ്വകാര്യബില്ലിലെ ആവശ്യം. അതേസമയം അന്റാര്‍ട്ടിക്കയില്‍ ഇന്ത്യ […]
വിദ്യാർത്ഥികളുടെ പരീക്ഷാപേടി മാറ്റുക ലക്ഷ്യം; പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചർച്ച ഇന്ന്
വിദ്യാർത്ഥികളുടെ പരീക്ഷാപേടി മാറ്റാനും, സമ്മർദ്ദ രഹിതമായ പരീക്ഷാ സാഹചര്യം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരീക്ഷ പേ ചർച്ച ഇന്ന്. ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ രാവിലെ പതിനൊന്നിനാണ് പരീക്ഷ പേ ചർച്ചയുടെ അഞ്ചാം എഡിഷൻ സംഘടിപ്പിക്കുന്നത്. രാജ്യത്തെ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവാദം നടത്തും. സമ്മർദ്ദമകറ്റി പരീക്ഷ എന്ന ഉൽസവത്തെ ആഘോഷിക്കുക എന്ന ആശയം മുൻനിർത്തിയാണ് സംവാദം. വിദ്യാർത്ഥികളുടെ അടക്കം ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകും. രാജ്യത്തിനകത്തും വിദേശത്ത് നിന്നുമായി വിദ്യാത്ഥികൾ അടക്കം […]
വണ്ണിയാര്‍ സമുദായത്തിന്റെ ഉപസംവരണം; തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധമെന്ന് സുപ്രിംകോടതി
വണ്ണിയാര്‍ സമുദായത്തിന് ഉപസംവരണം ഏര്‍പ്പെടുത്തിയ തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് സുപ്രിംകോടതി. ഉപസംവരണം ഏര്‍പ്പെടുത്തിയ നിയമം റദ്ദാക്കിക്കൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ശരിവച്ചു. അതീവ പിന്നാക്ക വിഭാഗത്തിനുള്ള 20 ശതമാനം സംവരണത്തില്‍ വണ്ണിയാര്‍ സമുദായത്തിന് 10.5 ശതമാനം ഉപസംവരണം ഏര്‍പ്പെടുത്തിയായിരുന്നു നിയമം. വിദ്യാഭ്യാസത്തിനും, സര്‍ക്കാര്‍ ജോലിക്കുമാണ് ഉപസംവരണം കൊണ്ടുവന്നത്. എന്നാല്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഉപസംവരണം കൊണ്ടുവരുന്നതില്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്നും സുപ്രിംകോടതി കൂട്ടിച്ചേര്‍ത്തു. മറ്റ് വിഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വണ്ണിയാര്‍ […]
ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്
ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഡൽഹിയിൽ ഇന്നും ശക്തമായ ഉഷ്ണക്കാറ്റ് തുടരും. നഗരത്തിൽ ഏറ്റവും കൂടിയ താപനില 40 ഡിഗ്രി വരെ ഉയർന്നുനേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ആർ.കെ ജീനാമണി അറിയിച്ചു. അടുത്ത 2 ദിവസങ്ങളിൽ താപനിലയിൽ നേരിയ കുറവുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിലെ വിദർഭ, മറാക്ക്വാഡ, പശ്ചിമ രാജസ്ഥാൻ, ഗുജറാത്ത് പശ്ചിമ മധ്യ പ്രദേശ് എന്നിവിടങ്ങളിൽ താപ നില 40-41 ഡിഗ്രിയിലെത്തി. താപ നില രണ്ട് മുതൽ മൂന്ന് ഡിഗ്രി […]
റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് ഇന്ന് ഇന്ത്യയിലെത്തും
യുക്രൈനിൽ സൈനിക നീക്കം തുടരുന്നതിനിടെ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് ഇന്ന് ഇന്ത്യയിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് സെർജി ലാവ്‌റോവ് ഇന്ത്യയിലെത്തുന്നത്. യുക്രൈനിലെ അധിനിവേശത്തിന് ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന റഷ്യൻ നേതാവാണ് ലാവ്‌റോവ്. വിവിധ രാജ്യങ്ങൾ റഷ്യയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇന്ത്യയുമായി വ്യാപാരബന്ധം കൂടുതൽ ശക്തമാക്കാനാണ് ലാവ്‌റോവിന്റെ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. റഷ്യ യുക്രൈനിൽ സൈനിക നീക്കം ആരംഭിച്ചതിനെതിരെ ലോകരാജ്യങ്ങൾ രംഗത്തെത്തിയപ്പോൾ ഇന്ത്യ റഷ്യക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നില്ല. ഐക്യരാഷ്ട്രസഭയിൽ റഷ്യയെ തള്ളാത്ത നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.
കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളത്തിൽ വർധന
കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിച്ചു. മൂന്ന് ശതമാനമാണ് ക്ഷാമബത്തയിൽ വർധനവുണ്ടായത്. നേരത്തെ 31 ശതമാനമായിരുന്ന ക്ഷാമബത്ത ഇതോടെ 34 ശതമാനമായി ഉയർന്നു. ഇത് ശമ്പളത്തിൽ വർധനവിന് കാരണമാകും. 2022 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന.കേന്ദ്രസർക്കാരിന് 9544.50 കോടി രൂപയുടെ അധിക ബാധ്യത ഇതിലൂടെയുണ്ടാകും. 47.68 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാരെയും 68.62 ലക്ഷം പെൻഷൻകാർക്കും ഈ തീരുമാനം ഉപകാരപ്രദമായിരിക്കും.പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും വർദ്ധിപ്പിച്ചിട്ടുണ്ട്. ഏഴാമത് കേന്ദ്ര ശമ്പള കമ്മീഷൻ ശുപാർശ പ്രകാരമാണ് ശമ്പള വർധന. […]
പത്താം ക്ലാസുകാർക്ക് കേന്ദ്രസർവീസിൽ അവസരം
കേന്ദ്രസർക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളിലേക്ക് പത്താം ക്ലാസ് പാസായവർക്ക് അവസരം. ഹവിൽദാർ തസ്തികയിൽ 3603 ഒഴിവുകളുണ്ട്. കേരളത്തിൽ തിരുവനന്തപുരത്തുള്ള കാഡർ കണ്ട്രോൾ അതോറിറ്റിക്ക് ( കസ്റ്റംസ് ) കീഴിൽ 81 ഒഴിവുകളുണ്ട്. ജനറൽ -34, എസ്.സി 11, എസ്ടി -7, ഒബിസി-21, ഇ.ഡബ്ല്യു.എസ്- 8 എന്നിങ്ങനെയാണ് കേരളത്തിലെ ഒഴിവുകൾ. വിമുക്ത ഭടർ- 8, ഭിന്ന ശേഷിക്കാർ- 3, (ഒഎച്ച്-1, എച്ച്.എച്ച്-1, വി.എച്ച്-0, മറ്റുള്ളവർ -1) എന്നിങ്ങനെയും നീക്കി വച്ചിട്ടുണ്ട്. യോഗ്യത പത്താം ക്ലാസ് /തത്തുല്യം. 18-25, 18-27 […]
ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ലഷ്കർ-എ-തൊയ്ബ ഭീകരരെയാണ് സൈന്യം വധിച്ചത്. ശ്രീനഗറിലെ റെയ്നവാരി മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. മണിക്കൂറോളമാണ് ഏറ്റുമുട്ടൽ നീണ്ടുനിന്നത്. ഒളിച്ചിരുന്ന ഭീകരർ ആദ്യം സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. കൂടുതൽ ഭീകരർ ഇവിടെ ഉണ്ടെന്നാണ് സുരക്ഷാ സേന പറയുന്നത്. ഭീകരരിൽ നിന്ന് ഒരു മാധ്യമപ്രവർത്തകൻ്റെ തിരിച്ചറിയൽ കാർഡും കണ്ടെടുത്തു. കാർഡ് ഉപയോഗിച്ച് മാധ്യമപ്രവർത്തകനെന്ന വ്യാജേന ഇവർ ഭീകരപ്രവർത്തനം നടത്തുകയായിരുന്നു എന്നാണ് സുരക്ഷാ സേനയുടെ […]
ശ്രീലങ്കയ്ക്ക് കൂടുതൽ സഹായം, ശസ്ത്രക്രിയ പുനരാരംഭിക്കാൻ മരുന്നുകൾ എത്തിക്കും; ഇന്ത്യ
ശ്രീലങ്കൻ ആശുപത്രികളിൽ ശസ്ത്രക്രിയകൾ പുനരാരംഭിക്കാൻ ഇന്ത്യ സഹായം നൽകുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. മരുന്ന് അടക്കമുള്ള സഹായമാണ് ലഭ്യമാക്കുക. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ മെഡിക്കൽ സൗകര്യങ്ങളുടെ അഭാവം മൂലം ശസ്ത്രക്രിയകൾ നിർത്തിവച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ ഇടപെടൽ. ശ്രീലങ്കയെ എങ്ങനെ സഹായിക്കാനാകും എന്ന് ചർച്ച ചെയ്യാൻ കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറോട് ജയശങ്കർ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച മരുന്നിന്റെ ദൗർലഭ്യത്തെത്തുടർന്ന് എല്ലാ ശസ്ത്രക്രിയകളും താൽക്കാലികമായി നിർത്തിവച്ചതായി പല ആശുപത്രികളും അറിയിച്ചു. ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിയാണ് ആരോഗ്യ സംരക്ഷണം ഉൾപ്പെടെയുള്ള പ്രാഥമിക […]












