സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ മുന്നോട്ടുവച്ച പുനരേകീകരണ നിര്‍ദേശത്തില്‍ പ്രതികരണവുമായി എംഎ ബേബി. കമ്യൂണിസ്റ്റ് പുനരേകീകണം സിപിഐഎം അജണ്ടയിലില്ലെന്ന് എം എ ബേബി ട്വന്റിഫോറിനോട് പ്രതികരിച്ചു. പുനരേകീകരണം വേണ്ടിവന്നാല്‍ തക്ക സമയത്ത് പാര്‍ട്ടി അക്കാര്യം ചര്‍ച്ച ചെയ്യും. പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. മാധ്യമങ്ങളിലൂടെ ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്നും എംഎ ബേബി പ്രതികരിച്ചു. പുനരേകീകരണം കൊണ്ട് സിപിഐ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐഎമ്മും സിപിഐയും ഒറ്റ സഖാക്കളെ പോലെ പെരുമാറുന്ന പാര്‍ട്ടിയാണ്, […]
National
ബിജെപി സ്ഥാപക ദിനം; പ്രധാനമന്ത്രി ഇന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും
ബിജെപി സ്ഥാപക ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. പ്രവര്‍ത്തകര്‍ക്ക് പുറമെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരെ രാവിലെ പത്തിനാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്. പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബിജെപിയുടെ 42ാം സ്ഥാപക ദിനത്തില്‍ പാര്‍ട്ടിയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ മുഖേന തത്സമയ സംപ്രേഷണമുണ്ടാകും. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് രക്തദാന ക്യാമ്പും സംഘടിപ്പിക്കും. നാളെ മുതല്‍ ഈമാസം ഇരുപത് വരെ സാമൂഹ്യ നീതിയെന്ന വിഷയത്തില്‍ […]
2019ല്‍ കോര്‍പറേറ്റുകളില്‍ നിന്നും സിപിഐഎം സ്വീകരിച്ച സംഭാവന 6.9 കോടി; കൂടുതല്‍ തുക നല്‍കിയത് മുത്തൂറ്റ്, തൊട്ടുപിന്നില്‍ കല്യാണ്‍
2019-20 സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പറേറ്റുകളില്‍ നിന്നും സംഭാവനയായി സിപിഐഎം സ്വീകരിച്ചത് 6.91 കോടി രൂപയെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസിന്റെ റിപ്പോര്‍ട്ട്. മുത്തൂറ്റ് ഫിനാന്‍സില്‍ നിന്നുമാണ് സിപിഐഎം ഇക്കാലയളവില്‍ ഏറ്റവുമധികം സംഭാവന സ്വീകരിച്ചതെന്നാണ് എഡിആര്‍ പുറത്തുവിടുന്ന കണക്ക്. സിപിഐഎം മുത്തൂറ്റില്‍ നിന്നും 2,65,00,000 കോടി രൂപ സംഭാവനയായി സ്വീകരിച്ചു. മുത്തൂറ്റ് കഴിഞ്ഞാല്‍ സിപിഐഎം പാര്‍ട്ടി ഫണ്ടിലേക്ക് ഏറ്റവുമധികം സംഭാവന നല്‍കിയത് കല്യാണ്‍ ജുവലേഴ്‌സാണ്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 1,12,00,000 രൂപയാണ് സംഭാവനയായി സിപിഐഎം കല്യാണ്‍ ജുവലേഴ്‌സില്‍ നിന്നും […]
കോണ്‍ഗ്രസിന് മുന്നിലുള്ള വഴികള്‍ വെല്ലുവിളികള്‍ നിറഞ്ഞത്; 5 സംസ്ഥാനങ്ങളിലെ തോൽവി ഞെട്ടിക്കുന്നത്; സോണിയ ഗാന്ധി
കോണ്‍ഗ്രസിന് മുന്നിലുള്ള വഴികള്‍ വെല്ലുവിളികള്‍ നിറഞ്ഞതെന്ന് സോണിയ ഗാന്ധി. കോണ്‍ഗ്രസിന് മുന്നിലുള്ള വഴികള്‍ വെല്ലുവിളികള്‍ നിറഞ്ഞതെന്ന് പാർലമെൻററി യോഗത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. കടുത്ത പരീക്ഷണം നേരിടുന്നുവെന്നും പ്രതികരണം. 5 സംസ്ഥാനങ്ങളിലെ തോൽവി ഞെട്ടിക്കുന്നതും വേദനയുണ്ടാക്കുന്നതുമാണ്. പാർട്ടിയെ ശക്തീകരിക്കാൻ നിർദേശങ്ങൾ ഉയർന്നിട്ടുണ്ടെന്നും നടപ്പാക്കുമെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. 5 സംസ്ഥാനങ്ങളിലെ തോൽവി കനത്ത ആഘാതമാണ് കോൺഗ്രസിന് ഏൽപ്പിച്ചിരിക്കുന്നത്. വരാൻ ഇരിക്കുന്ന മാസങ്ങളിലും തെരെഞ്ഞെടുപ്പകൾ നടക്കുന്നുണ്ട്. ആ ഒരു പശ്ചാത്തലത്തിൽ വളരെ വേഗത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള […]
12 ദിവസത്തിനുള്ളില്‍ 10 രൂപയുടെ വര്‍ധന; ഇന്ധനവില ഇന്നും കൂട്ടി
രാജ്യത്ത് തുടര്‍ച്ചയായുള്ള ഇന്ധനവില വര്‍ധനവില്‍ ഇന്നും പൊതുജനത്തിന് ഇരുട്ടടി. ഇന്ധനവില ഇന്നും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ കൊച്ചിയില്‍ ഡീസലിന് 100 രൂപ 88 പൈസയും പെട്രോളിന് 114 രൂപ 33 പൈസയും നല്‍കേണ്ടി വരും. കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ രാജ്യത്ത് പെട്രോളിന് മാത്രം 10 രൂപ 3 പൈസയാണ് കൂട്ടിയത്. ഡീസലിന് 9 രൂപ 69 പൈസയും കൂടി. ഇന്നലെ പെട്രോളിന് 45 മും ഡിസലിന് […]
രാഹുൽ ഗാന്ധി തെലങ്കാനയിലേക്ക്, തിങ്കളാഴ്ച നേതാക്കളുമായി കൂടിക്കാഴ്ച
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തെലങ്കാനയിലേക്ക്. തിങ്കളാഴ്ച സംസ്ഥാനത്ത് എത്തുന്ന രാഹുൽ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അടുത്ത വർഷം നടക്കാനിരിക്കുന്ന തെലങ്കാന തെരഞ്ഞെടുപ്പിന് മുന്നോടിയായി ആണ് അദ്ദേഹത്തിൻ്റെ സന്ദർശനം. സംസ്ഥാന പാർട്ടി അധ്യക്ഷൻ രേവന്ത് റെഡ്ഡി, എംപിമാരായ ഉത്തം കുമാർ റെഡ്ഡി, കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി എന്നിവരുൾപ്പെടെ തെലങ്കാന കോൺഗ്രസ് നേതാക്കൾ ഏപ്രിൽ നാലിന് നടക്കുന്ന യോഗത്തിൽ പങ്കെടുത്തേക്കും. തെലങ്കാനയുടെ ചുമതലയുള്ള മാണിക്കം ടാഗോറും പങ്കെടുക്കുമെന്നാണ് സൂചന. തെലങ്കാന നേതാക്കളും രാഹുൽ ഗാന്ധിയും തമ്മിൽ നടക്കുന്ന […]
‘അധിനിവേശം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്’; റഷ്യയോട് നിലപാട് പറഞ്ഞ് പ്രധാനമന്ത്രി
സമാധാനം പുനസ്ഥാപിക്കാനായി ഏതു വിധത്തിലുള്ള പിന്തുണയും നല്‍കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. അക്രമം അവസാനിപ്പിക്കണമെന്ന നിലപാടാണ് ഇന്ത്യ സെര്‍ജി ലാവ്‌റോവുമായുള്ള കൂടിക്കാഴ്ചയില്‍ ആവര്‍ത്തിച്ചത്. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം റഷ്യ ഉടന്‍ അവസാനിപ്പിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും നരേന്ദ്രമോദി വ്യക്തമാക്കി. യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരെ നിലപാടെടുക്കാന്‍ ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദം ശക്തമാകുന്നതിനിടെയാണ് മോദി-ലാവ്‌റോവ് കൂടിക്കാഴ്ച. 40 മിനിറ്റാണ് ഇരുവരും തമ്മില്‍ സംസാരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യയിലെത്തിയ യുകെ, ചൈന, ആസ്ട്രിയ, ഗ്രീസ്, മെക്‌സിക്കോ മന്ത്രിമാരുമായി പ്രധാനമന്ത്രി […]
‘യുക്രൈൻ വിഷയത്തിൽ പക്ഷം പിടിക്കാത്ത നിലപാട്’; ഇന്ത്യയെ പ്രശംസിച്ച് റഷ്യ
യുക്രൈൻ വിഷയത്തിൽ പക്ഷം പിടിക്കാത്ത ഇന്ത്യൻ നിലപാടിനെ പ്രശംസിച്ച് റഷ്യന്‍ വിദേശകാര്യമന്ത്രി സെർജി ലാവ്‍റോവ്. ഇന്ത്യയുമായുള്ള തന്ത്ര പ്രധാന മേഖലകളിലെ സഹകരണത്തിന് പ്രഥമ സ്ഥാനം റഷ്യ നൽകുന്നു. അന്താരാഷ്ട്ര പ്രശ്നങ്ങൾ എല്ലാം യുക്രൈൻ പ്രതിസന്ധിയിലേക്ക് ചുരുക്കാൻ ആണ് പടിഞ്ഞാറൻ രാജ്യങ്ങൾക്ക് താല്പര്യം. റഷ്യ ഒന്നിനോടും യുദ്ധം ചെയ്യുന്നില്ല എന്നും ലാവ്റോവ് പറഞ്ഞു. കടുത്ത എതിര്‍പ്പിനിടയിലും റഷ്യ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്റോവുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പലമേഖലകളിലും വളർന്നു […]
‘പരീക്ഷ ഉത്സവമാക്കി മാറ്റണം, ആത്മവിശ്വാസത്തോടെ നേരിടണം’; വിദ്യാർത്ഥികളോട് പ്രധാനമന്ത്രി
പരീക്ഷാ പേ ചർച്ചയുടെ അഞ്ചാം പതിപ്പിൽ വിദ്യാർത്ഥികൾക്ക് നിർദേങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. പരീക്ഷ ഉത്സവമാക്കി മാറ്റണം, നിങ്ങൾ ചെയ്യുന്നതെന്തും ആത്മവിശ്വാസത്തോടെ ചെയ്യുകയാണ് വേണ്ടതെന്ന് വിദ്യാർത്ഥികളോട് പ്രധാനമന്ത്രി പറഞ്ഞു. പരീക്ഷയിൽ ആശങ്ക വിദ്യാർത്ഥികൾക്കല്ല മാതാപിതാക്കൾക്കാണ് എന്നും അദ്ദേഹം പറഞ്ഞു. പതിനഞ്ച് ലക്ഷത്തോളം പേർ പരിപാടിയിൽ പങ്കെടുത്തു. സമയക്കുറവ് മൂലം പരീക്ഷാ പേയിൽ ചർച്ച ചെയ്യപ്പെടാതെ പോകുന്ന വിദ്യാർത്ഥികളുടെ എല്ലാ ചോദ്യത്തിനും നമോ ആപ്പിൽ വീഡിയോകളിലൂടെയും ഓഡിയോ സന്ദേശങ്ങളിലൂടെയും മറുപടി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.നീണ്ട ഇടവേളയ്‌ക്ക് ശേഷം എല്ലാവരേയും […]
വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് 250 രൂപ വർധിച്ചു
വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിച്ചു. ഇന്ന് 250 രൂപയാണ് സിലിണ്ടറുകൾക്ക് വില വർധിച്ചിരിക്കുന്നത്. ന്യൂഡൽഹിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിൻ്റെ വില 2253 രൂപയായി. അതേസമയം, വീട്ടാവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിനുള്ള വിലയിൽ മാറ്റമില്ല. 14.2 കിലോയുടെ സിലിണ്ടറിന് രാജ്യ തലസ്ഥാനത്തെ വില 949.50 രൂപയാണ്. മുംബൈയിൽ 19 കിലോ ഗ്യാസ് സിലിണ്ടറിൻ്റെ വില 2205 രൂപ ആയി. കൊൽക്കത്തയിൽ 2351 രൂപയും ചെന്നൈയിൽ 2406 രൂപയുമാണ് വില. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം തുടർച്ചയായി ഇന്ധന വില […]












