National

അ​ഗ്നിപഥ് പദ്ധതി വേണ്ട; ട്രയ്നിന് തീവെച്ച് ഉദ്യോ​ഗാർത്ഥികൾ, തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

സൈനിക റിക്രൂട്ട്മെന്റിനായി അ​ഗ്നിപഥ് പദ്ധതി കൊണ്ടുവന്നതിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. എഴ് സംസ്ഥാനങ്ങളിൽ ഉദ്യോ​ഗാർ‌ത്ഥികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ബിഹാറിലെ ഭാബുവയിൽ പ്രതിഷേധക്കാർ ട്രെയ്നിന് തീവെച്ചും ദേശീയ പാതകളിൽ തീയിട്ടുമാണ് പ്രതിഷേധിക്കുന്നത്. പട്നയിൽ രാജധാനി എക്സ്പ്രസ് തടഞ്ഞാണ് പ്രതിഷേധം നടത്തിയത്. പൊലീസും പ്രതിഷേധക്കാരും തമ്മിൽ പലയിടങ്ങളിലും ഏറ്റുമുട്ടുകയാണ്. പാസഞ്ചർ തീവണ്ടികൾ തടഞ്ഞുനിർത്തിയ ശേഷം യാത്രക്കാരെ വലിച്ച് പുറത്തിറക്കി ട്രയ്നിന് തീവെയ്ക്കുകയാണ് ഉദ്യോ​ഗാർത്ഥികൾ. അ​ഗ്നിശമന വിഭാ​ഗവും പൊലീസുമെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഉദ്യോ​ഗാർത്ഥികളുടെ നേതൃത്വത്തിൽ തന്നെയാണ് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര […]

National

വിമാന ഇന്ധത്തിന്റെ വില വർധിച്ചു; ടിക്കറ്റ് നിരക്കിൽ വർധനവുണ്ടായേക്കും

വിമാന ഇന്ധനത്തിൻ്റെ വില വർധിച്ചു. വ്യാഴാഴ്ച മുതലാണ് ഇന്ധന വില വർധിച്ചത്. എക്കാലത്തെയും ഉയർന്ന നിരക്കിലാണ് നിലവിൽ ഇന്ധന വില. ഇതോടെ വിമാന ടിക്കറ്റ് നിരക്കും വർധിക്കുമെന്നാണ് സൂചന. ക്രൂഡ് ഓയിൽ വില വർധിച്ചതാണ് വിമാന ഇന്ധന വിലയിലും പ്രതിഫലിച്ചത്. റഷ്യ-യുക്രൈൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില ക്രമാനുഗതമായി വർധിക്കുകയാണ്. (ATF Aviation Fuel Hiked) ഡൽഹിയിൽ ഒരു കിലോ ലിറ്റർ വിമാന ഇന്ധനത്തിന് 1,41,232.87 രൂപയാണ് വില. കൊൽക്കത്തയിൽ 1,46,322.23 രൂപ. മുംബൈ- 1,40,092.74 […]

National

നടപടി ക്രമങ്ങളിൽ ഇടപെട്ടിട്ടില്ല; നാഷണല്‍ ഹെറാള്‍ഡ് കേസിൽ രാഹുൽ ഗാന്ധിയുടെ മൊഴി വിവരങ്ങൾ പുറത്ത്

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുൽ ഗാന്ധി ഇഡിക്ക് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. ഓഹരി കൈമാറ്റം നിയന്ത്രിച്ചത് ഐഐ സി സി ട്രഷററായിരുന്നു മോത്തിലാൽ വോറയാണെന്ന് രാഹുൽ വ്യക്തമാക്കി. നടപടി ക്രമങ്ങളിൽ ഇടപെട്ടിട്ടില്ലെന്നും രാഹുൽ മൊഴി നൽകി. ഡോടെക്സ് മെർച്ചൻഡെയ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കൊൽക്കത്ത ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയും യംഗ് ഇന്ത്യൻ എന്ന രാഹുലിൻ്റെ കൂടി ഉടമസ്ഥതയിൽ ഉള്ള കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ചോദ്യങ്ങളാണ് അന്വേഷണ സംഘം ഇന്നലെ പരിശോധിച്ചത്. അതേസമയം ഇഡി […]

National

രാജ്യത്ത് എണ്ണായിരം കടന്ന് പ്രതിദിന കൊവിഡ് രോഗികൾ

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടി. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 8822 പേർക്കാണ്. കഴിഞ്ഞ ദിവസത്തേക്കാൾ 33 ശതമാനം കൂടുതലാണിത്. രണ്ട് ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ഡൽഹിയിൽ പ്രതിദിന രോഗികളുടെ എണ്ണം 82 ശതമാനവും മഹാരാഷ്ട്രയിൽ 80 ശതമാനവും വർധിച്ചു.  1118 പേർക്കാണ് ഇന്നലെ ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 2956 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാജ്യത്ത് കൊവിഡ് പ്രതിദിന കണക്ക് ഗണ്യമായ കുറഞ്ഞിരുന്നെങ്കിലും ഇന്നലെ കേരളം, തെലങ്കാന, ഉൾപ്പടെ […]

National

എഐസിസി ആസ്ഥാനത്ത് അതിക്രമിച്ച് കയറി പൊലീസിന്റെ അപ്രതീക്ഷിത നീക്കം; നേതാക്കൾ കസ്റ്റഡിയിൽ

എഐസിസി ആസ്ഥാനത്ത് അതിക്രമിച്ച് കയറിയ പൊലീസ് അവിടെയുണ്ടായിരുന്ന നേതാക്കളെ കസ്റ്റഡിയിലെടുത്തു. ഇതിൽ പ്രതിഷേധിച്ച് കോൺ​ഗ്രസിന്റെ മറ്റ് നേതാക്കൾ എഐസിസി ആസ്ഥാനത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഛത്തീസ്​ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാ​ഗൽ ഉൾപ്പടെയുള്ള മുതിർന്ന കോൺ​ഗ്രസിന്റെ നേതാക്കളാണ് പ്രതിഷേധം തുടരുന്നത്. നേതാക്കളെയും ജനപ്രതിനിധികളെയും ഉൾപ്പടെ പൊലീസ് വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് കെസി വേണു​ഗോപാൽ പറയുന്നു. സമീപകാലത്തൊന്നും കാണാത്ത തരത്തിലുള്ള പ്രതിഷേധമാണ് എഐസിസി ആസ്ഥാനത്ത് നടക്കുന്നത്. അസാധാരണ സംഭവമാണ് അരങ്ങേറുന്നതെന്നും ഇതിനെ ഒരു തരത്തിലും അം​ഗീകരിക്കാനാവില്ലെന്നും ഛത്തീസ്​ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാ​ഗൽ പറഞ്ഞു. […]

National

രാഹുൽ ​ഗാന്ധി ഇഡി ഓഫീസിലെത്തി; ഒപ്പം സഹോദരി പ്രിയങ്കയും

നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യലിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. ഇഡി ഓഫീസിന് സമീപം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായ മൂന്നാംദിവസമാണ് ചോദ്യം ചെയ്യൽ തുടരുന്നത്. പ്രിയങ്ക ​ഗാന്ധിയും രാഹുലിനൊപ്പം എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയിട്ടുണ്ട്. ജെബി മേത്തർ ഉൾപ്പടെയുള്ള നേതാക്കളെ വലിച്ചിഴച്ച് വാഹനത്തിൽ കയറ്റിയതിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് നേതാക്കൾ കുത്തിയിരുപ്പ് സമരം തുടരുകയാണ്. ജെബി മേത്തർ ഉൾപ്പടെയുള്ള നേതാക്കളെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്. എഐസിസി ആസ്ഥാനത്താണ് മഹിളാ കോൺ​ഗ്രസ് […]

National

രാഷ്ട്രീയ പകപോക്കല്‍; രാഹുല്‍ ഗാന്ധിക്കെതിരായ ഇ ഡി നടപടിയെ ശക്തമായി അപലപിച്ച് സ്റ്റാലിന്‍

രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയെ ശക്തമായി അപലപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ പകവീട്ടാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഇ ഡിയുടെ നീക്കങ്ങളെ ശക്തമായി എതിര്‍ക്കുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു. സാധാരണക്കാരെ ഞെരുക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മറുപടിയില്ലാത്തതിനാലാണ് കേന്ദ്രസര്‍ക്കാര്‍ ഈ വിധത്തില്‍ ജനശ്രദ്ധ തിരിക്കാന്‍ നോക്കുന്നതെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയ എതിരാളികളെ നേരിടേണ്ടത് രാഷ്ട്രീയമായി തന്നെയാണെന്നും സ്റ്റാലിന്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. […]

National

പ്രവാചക നിന്ദാ പരാമർശം; നൂപുർ ശർമയെ പിന്തുണച്ച യുവാവ് അറസ്റ്റിൽ

മഹാരഷ്ട്രയിലെ താനെയിൽ പ്രവാചക നിന്ദാ പരാമർശത്തിൽ നൂപുർ ശർമയെ പിന്തുണച്ച് പോസ്റ്റിട്ട 22 കാരൻ അറസ്റ്റിൽ . മുകേഷ് ചവാനാണ് അറസ്റ്റിലായത്. നൂപുർ ശർമയെ പിന്തുണച്ചുകൊണ്ടുള്ള യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട ഒരാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവാവിനോട് പോസ്റ്റ് നീക്കം ചെയ്യാൻ പൊലീസ് നിർദേശം നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ, പൊലീസ് ചവാനെതിരെ ഇന്ത്യൻ ശിക്ഷാനിയമം 153 പ്രകാരം കേസെടുത്തു. പോസ്റ്റ് സമൂഹത്തിൽ തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും പരാതിക്കാരന്റെ മതവികാരം വ്രണപ്പെടുത്തിയെന്നും എഫ്‌ഐആറിൽ പറയുന്നു. ചാനല്‍ ചര്‍ച്ചക്കിടയില്‍ […]

National

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; മമതാ ബാനർജി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന്

രാഷ്ട്രപതി സ്ഥാനാർത്ഥിയെക്കുറിച്ച് ചർച്ച ചെയ്യാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ നിർണ്ണായക യോഗം ഇന്ന്. സ്ഥാനാർത്ഥിയാകാൻ ഇല്ലെന്ന് ശരദ് പവാർ അറിയിച്ച സാഹചര്യത്തിൽ പുതിയ സ്ഥാനാർത്ഥിയാരെന്ന ചർച്ചകൾ സജീവമാണ്. ഇടത് പാർട്ടികളും കോൺഗ്രസും യോഗത്തിൽ പങ്കെടുക്കും. രാഷ്ട്രപത്രി തെരഞ്ഞെടുപ്പിനുള്ള വിഞ്ജാപനവും ഇന്ന്. സ്ഥാനാർത്ഥിയാകാനില്ലെന്ന് ശരദ് പവാർ പ്രതിപക്ഷ പാർട്ടികളെ നിലപാടറിയിച്ചിരുന്നു. ഗുലാംനബി ആസാദിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാമെന്ന് അദ്ദേഹം നിർദേശിച്ചു. സീതാറാം യെച്ചൂരിയുമായി ശരദ് പവാർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു മണിക്കൂറോളം കൂടിക്കാഴ‍്ച […]

National

ഡൽഹിയിലും സംഘർഷം; ജെബി മേത്തർ എംപിയെ റോഡിലൂടെ വലിച്ചിഴച്ചു

ഡൽഹി എഐസിസി ആസ്ഥാനത്ത് സംഘർഷം. നാഷണൽ ഹെരാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസ് പ്രതിഷേധം പകർത്താനെത്തിയ മാധ്യമ പ്രവർത്തകരെ ഉൾപ്പെടെ പൊലീസ് തടഞ്ഞു. മുതിർന്ന നേതാക്കളെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തു. രൺദീപ് സുർജേവാല, കൊടിക്കുന്നിൽ സുരേഷ്, ജെബി മേത്തർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജെബി മേത്തർ എംപിയെ റോഡിലൂടെ പൊലീസ് വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. ഡൽഹി മുൻ ആരോഗ്യമന്ത്രി കിരൺ വാല്യയും പൊലീസ് കസ്റ്റഡിയിലാണ്. അതേസമയം, നാഷണൽ ഹെരാൾഡ് കേസിൽ രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ […]