National

യുവാക്കളുടെ ശബ്ദം കേന്ദ്രം അവഗണിക്കുന്നു; അഗ്നിപഥിനെതിരെ സോണിയ ഗാന്ധി

കേന്ദ്ര സർക്കാർ യുവാക്കളുടെ ശബ്ദം അവഗണിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പുതിയ റിക്രൂട്ട്‌മെന്റ് പദ്ധതി തീർത്തും ദിശാബോധമില്ലാത്തതാണ്. അക്രമരഹിതമായും സമാധാനപരമായും പ്രതിഷേധിക്കണമെന്ന് സോണിയാ ഗാന്ധി യുവാക്കളോട് അഭ്യർത്ഥിച്ചു. അതേസമയം സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ച സോണിയ ഗാന്ധിയുടെ ആരോഗ്യ നിലയിൽ പുരോഗതി. കോൺഗ്രസ് യുവാക്കൾക്കൊപ്പമുണ്ട്. ദിശാബോധമില്ലാത്ത പദ്ധതിയാണ് അഗ്നിപഥ്. സ്കീം ഉടൻ പിൻവലിക്കണമെന്നും കോൺഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടു. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ നേരിടുന്ന സോണിയയുടെ ശ്വാസനാളിയിലെ അണുബാധ കുറഞ്ഞുവരികയാണ്. മൂക്കില്‍ നിന്നുള്ള രക്തസ്രാവം മാറി. നിലവിൽ […]

National

കേന്ദ്രം അയയുന്നു: അഗ്നിപഥിൽ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു

പ്രതിഷേധങ്ങൾക്കിടെ അഗ്നിപഥ് സേവനം പൂർത്തിയാക്കുന്നവർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പ്രായപരിധിയിൽ ആദ്യ ബാച്ചിന് 5 വർഷത്തെ ഇളവു നൽകും. അടുത്ത വർഷം മുതൽ മൂന്നുവർഷത്തെ ഇളവുണ്ടാകും. അസം റൈഫിള്‍സിലും സിഎപിഎഫുകളിലും (സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ്) പത്തുശതമാനം സംവരണം നല്‍കാനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. അഗ്നിപഥ് സ്കീമിനെതിരായ പ്രതിഷേധം എട്ടു സംസ്ഥാനങ്ങളിലേക്ക് പടർന്നപ്പോഴാണ് ആനുകൂല്യങ്ങളുമായി കേന്ദ്രം രംഗത്തെത്തിയത്. ശക്തമായ പ്രതിഷേധത്തിനിടെയും റിക്രൂട്ട്മെൻറുമായി മുന്നോട്ടു പോകാനാണ് സർക്കാർ തീരുമാനം. നടപടികളുമായി മുന്നോട്ട് പോകാൻ സായുധ സേനകൾക്ക് കേന്ദ്ര […]

National

അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം; ബിഹാറിൽ ഇന്ന് ബന്ദ്

അഗ്‌നിപഥ് പദ്ധതിക്കെതിരെ ബിഹാറിൽ പ്രതിപക്ഷ യുവജന വിദ്യാർത്ഥി സംഘടനകൾ പ്രഖ്യാപിച്ച ബന്ദ് ഇന്ന്. ബിഹാർ അടക്കം സംഘർഷം പടർന്ന സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം. കഴിഞ്ഞ ദിവസം 15 ട്രെയിനുകൾക്ക് തീയിട്ടു. 2 പേര് മരിച്ചു. അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കൂടി പടരുമ്പോൾ അതീവ ജാഗ്രതയിലാണ് സർക്കാരുകൾ.കഴിഞ്ഞദിവസം നടന്ന പ്രതിഷേധങ്ങളിൽ ബിഹാറിൽ പതിനൊന്നും, തെലങ്കാനയിൽ മൂന്നും, ഉത്തർപ്രദേശിൽ ഒന്നും അടക്കം 15 ട്രെയിനുകളാണ് പ്രതിഷേധക്കാർ അഗ്‌നിക്കിരയാക്കിയത്. തെലങ്കാനയിൽ പൊലീസ് വെടിവെപ്പിൽ ഒരാളും, ലക്കി സറായിൽ […]

National

അഗ്നിപഥ്‌ പദ്ധതി നടപ്പാക്കാനുള്ള നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ; വിജ്ഞാപനം രണ്ട് ദിവസത്തിനകം, റിക്രൂട്ട്മെന്റ് 24 ന്

അഗ്നിപഥ്‌ പദ്ധതി നടപ്പാക്കാനുള്ള നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ. വിജ്ഞാപനം രണ്ട് ദിവസത്തിനകം പ്രസിദ്ധികരിക്കും. റിക്രൂട്ട്മെന്റ് ഈ മാസം 24 മുതൽ ആരംഭിക്കും. അഗ്നിപഥ്‌ പദ്ധതി വഴിയുള്ള ആദ്യ റിക്രൂട്ട്മെന്റ് വ്യോമസേനയിലായിരിക്കും. പരിശീലനം ഡിസംബറിൽ തുടങ്ങും. 2023 പകുതിയോടെ നിയമനം നേടുന്നവർ സേനയിൽ പ്രവേശിക്കും. ഇതോടെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് മോഡലിന് കീഴിൽ സെലക്ഷൻ നടത്തുന്ന ആദ്യ പ്രതിരോധ സേനാ വിഭാഗമായി മാറുകയാണ് വ്യോമസേന. എയർ ചീഫ് മാർഷൽ വിആർ ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. അഗ്നിപഥ് റിക്രൂട്ട്‌മെന്റിനുള്ള ഏറ്റവും […]

National

2-18 വരെയുള്ള കുട്ടികൾക്ക് കൊവാക്സിൻ സുരക്ഷിതമെന്ന് ഭാരത് ബയോടെക്

കുട്ടികൾക്കും കൗമാരക്കാർക്കും കൊവാക്സിൻ സുരക്ഷിതമെന്ന് ഭാരത് ബയോടെക്. ഘട്ടം II/III പഠനത്തിൽ വാക്‌സിൻ സുരക്ഷിതവും പ്രതിരോധശേഷി വർധിപ്പിക്കുന്നതുമായും കണ്ടെത്തി. കഴിഞ്ഞ കൊല്ലം ജൂൺ മുതൽ സെപ്റ്റംബർ വരെ ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് നടത്തിയ രണ്ടാം ഘട്ടം/III, ഓപ്പൺ ലേബൽ, മൾട്ടിസെന്റർ പഠനം നടത്തിയത്. വാക്‌സിന്റെ സുരക്ഷ, റിയാക്ടോജെനിസിറ്റി, ഇമ്മ്യൂണോജെനിസിറ്റി എന്നിവ വിലയിരുത്തുന്നതിനായി റാറ്റ് ബയോടെക് രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും ഒരു ഓപ്പൺ ലേബലും മൾട്ടി-സെന്റർ പഠനവും നടത്തിയിരുന്നു. ഡാറ്റ 2021 ഒക്ടോബറിൽ സെൻട്രൽ ഡ്രഗ്‌സ് […]

National

യുവാക്കൾക്ക് ലഭിച്ച സുവർണ്ണാവസരം; അഗ്നിപഥിൽ വിശദീകരണവുമായി പ്രതിരോധ മന്ത്രി

അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ വിശദീകരണവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. യുവാക്കൾക്ക് പ്രതിരോധ സംവിധാനത്തിൽ ചേരാനും, രാജ്യത്തെ സേവിക്കാനും ലഭിച്ച സുവർണ്ണാവസരമാണ്. കഴിഞ്ഞ രണ്ട് വർഷമായി റിക്രൂട്ട്‌മെന്റ് നടക്കാതിരുന്നതിനാൽ യുവാക്കൾക്ക് സേനയിൽ ചേരാൻ അവസരം ലഭിച്ചിരുന്നില്ല. റിക്രൂട്ട്‌മെന്റ് നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈന്യത്തിൽ ചേരാൻ തയ്യാറെടുക്കാനും, ഇത് പരമാവധി പ്രയോജനപ്പെടുത്താനും എല്ലാ യുവാക്കളോടും അഭ്യർത്ഥിക്കുന്നു. പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ തണുപ്പിക്കാൻ സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടരുകയാണ്. നിയമനത്തിന് അപേക്ഷിക്കാൻ ഉള്ള ഉയർന്ന പ്രായപരിധിയി […]

National

അനധികൃത പാർക്കിംഗ് വിവരം നൽകുന്നവർക്ക് 500 രൂപ പാരിതോഷികം

അനധികൃത പാർക്കിംഗ് വിവരം നൽകുന്നവർക്ക് 500 രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. റോഡുകളിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കുന്നതിന് ശക്തമായ നടപടി കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ നിർദ്ദേശം. മോട്ടോർ വാഹന ചട്ടത്തിൽ ഇതിനായുള്ള പരിഷ്‌കരണം ഉടൻ നടത്തുമെന്ന് കേന്ദ്ര മന്ത്രി സൂചിപ്പിച്ചു. പുതിയ രീതി യാഥാർത്ഥ്യമാകുമ്പോൾ ചിത്രങ്ങൾ സഹിതം വിവരം നൽകുന്നവർക്കാണ് പാരിതോഷികം ലഭിക്കുക. പിഴയായി വാഹന ഉടമയിൽ നിന്നും ഈടാക്കുന്ന തുകയുടെ പകുതി എന്ന നിലയ്ക്കാണ് 500 രൂപയുടെ പാരിതോഷികം. നിരത്തിൽ […]

National

ജിഎസ്ടി നികുതി കമ്മിറ്റി യോഗം ഇന്ന്

ദേശീയ ജി.എസ്.ടി നികുതി പരിഷ്‌കരണകമ്മിറ്റി ഇന്ന് ഓൺലൈനായി യോഗം ചേരും. സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാലും അംഗമാണ്. അടുത്ത ജി.എസ്.ടി കൗൺസിലിൽ അവതരിപ്പിക്കുന്ന അന്തിമ റിപ്പോർട്ടിന് കമ്മിറ്റി ഇന്ന് രൂപം നൽകും. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയാണ് കമ്മിറ്റി അധ്യക്ഷൻ. സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകുന്ന ജി.എസ്.ടി നഷ്ടപരിഹാരം ഈ മാസം നിറുത്താനിരിക്കെ നികുതി പരിഷ്‌കരണ കമ്മിറ്റി റിപ്പോർട്ടിന് ഏറെ പ്രധാന്യമുണ്ട്. സംസ്ഥാനങ്ങളുടെ നികുതിവരുമാനം വർദ്ധിപ്പിക്കാനുള്ള ശുപാർശകൾക്കാവും കമ്മിറ്റി മുൻഗണന നൽകുകയെന്നാണ് സൂചന. എന്നാൽ ഇതുമൂലം അവശ്യസാധനങ്ങൾക്ക് വിലക്കയറ്റമുണ്ടാകുമെന്ന ആശങ്കയുമുണ്ട്. […]

National

ഡല്‍ഹിയില്‍ എട്ടുവയസുകാരിക്ക് ക്രൂരപീഡനം; 21കാരന്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 21 കാരനെ അറസ്റ്റ് ചെയ്തു. ഡല്‍ഹി ബദര്‍പൂര്‍ മേഖലയിലാണ് സംഭവം. സംഭവത്തില്‍ വിശദമായ നടപടി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ പോലീസിന് നോട്ടീസ് അയച്ചു. എട്ടുവയസുകാരി മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന ഫഌറ്റിലെ താമസക്കാരനാണ് പ്രതി. പെണ്‍കുട്ടി ക്വാട്ടേഴ്‌സില്‍ തനിച്ചായിരുന്ന സമയത്ത് പ്രതി കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയെ മാതാവ് തിരിച്ചെത്തിയപ്പോള്‍ മുഖത്ത് ഉള്‍പ്പെടെ കടിച്ചതിന്റെ മുറിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്. ശേഷം വീട്ടുകാര്‍ പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. മദ്യപിച്ച പ്രതി മയക്കുമരുന്നിനും […]

National

നയന്‍താരയുടെ ചിത്രത്തിന് ഡോക്ടറുടെ മോശം കമന്റ്; രൂക്ഷഭാഷയിൽ വിമർശിച്ച് ഗായിക ചിന്മയ്

നയന്‍താരയുടെയും വിഘ്നേഷിന്റെയും ഫോട്ടോകള്‍ക്ക് താഴെ വന്ന നെഗറ്റീവ് കമന്റിന് ചുട്ടമറുപടിയുമായി ഗായിക ചിന്മയ്. അറിവന്‍പന്‍ തിരുവല്ലവന്‍ എന്ന ഡോക്ടറാണ് നയന്‍താരയുടെ വിവാഹത്തെ കുറിച്ച് മോശം കമന്റിട്ടത്. ആ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്തുകൊണ്ടാണ് ചിന്മയ് മറുപടി നല്‍കിയത്. ഡോക്ടറായ ഒരാൾ തന്നെ സ്ത്രീവിരുദ്ധമായ കമന്റ് എഴുതിയതില്‍ തനിയ്ക്ക് വളരെ വേദനയുണ്ടെന്ന് ചിന്മയ് ഇൻസ്റ്റ​ഗ്രാമിലൂടെ വ്യക്തമാക്കുന്നു. നടിയെന്ന നിലയ്ക്കുള്ള നയന്‍താരയുടെ കഴിവിൽ എനിക്ക് യാതൊരു എതിരഭിപ്രായവുമില്ല, അവരുടെ കഴിവിനെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍ അമ്മൂമ്മയുടെ പ്രായത്തില്‍ കല്യാണം […]