National

ഒടുവിൽ തീരുമാനമായി; യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി

മുൻ ധനമന്ത്രിയും തൃണമൂൽ കോൺഗ്രസ് ഉപാധ്യക്ഷനുമായ യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയാവും. ഡൽഹിയിൽ ചേർന്ന 17 പ്രതിപക്ഷ പാർട്ടികളുടെ യോ​ഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. 2018ൽ ബിജെപി വിട്ട യശ്വന്ത് സിൻഹ കഴിഞ്ഞ വർഷമാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സ്ഥാനാർത്ഥിയാകണമെങ്കിൽ അദ്ദേഹം തൃണമൂൽ കോൺഗ്രസ് ഉപാധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് കോൺഗ്രസും ഇടത് പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സിൻഹ അംഗീകരിച്ചതോടെയാണ് സ്ഥാനാർഥിത്വത്തിന് വഴിതെളിഞ്ഞത്. എൻസിപി അധ്യക്ഷൻ ശരദ് പവാർ, മഹാത്മാഗാന്ധിയുടെ ചെറുമകൻ ഗോപാൽ കൃഷ്ണ ഗാന്ധി, നാഷ്ണൽ […]

National

111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി

രാജ്യത്തെ 111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍. രജിസ്റ്റര്‍ ചെയ്‌തെങ്കിലും അംഗീകാരം നേടാന്‍ സാധിക്കാത്ത 2100 പാര്‍ട്ടികളില്‍ നിന്നാണ് 111 എണ്ണത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതെന്ന് കമീഷന്‍ അറിയിച്ചു. 1951ലെ ജനപ്രാതിനിധ്യ നിയമം ലംഘിച്ചതായി കണ്ടെത്തിയ പാർട്ടികൾക്കെതിരെ സമീപകാലത്ത് സ്വീകരിക്കുന്ന രണ്ടാമത്തെ നടപടിയാണിത്. കഴിഞ്ഞ മെയ് 25ന് അംഗീകാരമില്ലാത്ത 87 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ കമീഷന്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 111 പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ കൂടി റദ്ദാക്കി കൊണ്ടുള്ള നടപടി. എതിർപ്പുള്ള രാഷ്ട്രീയ പാര്‍ട്ടികൾ […]

National

സംസ്കൃതത്തിൽ കൊവിഡ് അറിയിപ്പുകൾ നൽകുന്ന ആദ്യ വിമാനത്താവളമായി വാരണാസി

വാരണാസി ‘ലാൽ ബഹാദൂർ ശാസ്ത്രി’ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനിമുതൽ സംസ്‌കൃത ഭാഷയിലും കൊവിഡ് മുന്നറിയിപ്പുകൾ മുഴങ്ങും. എയർപോർട്ടിൽ വെള്ളിയാഴ്ച മുതൽ സംസ്‌കൃതത്തിലും കൊവിഡ് പ്രോട്ടോക്കോൾ അന്നൗൺസ് ചെയ്യാൻ ആരംഭിച്ചു. ഇതോടെ സംസ്‌കൃത ഭാഷയിൽ അറിയിപ്പുകൾ നൽകുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമായി വാരണാസി എയർപോർട്ട് മാറി. ബനാറസ് ഹിന്ദു സർവകലാശാലയുമായി സഹകരിച്ചാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഈ സംരംഭം ആരംഭിച്ചത്. വാരണാസി പുരാതന കാലം മുതൽ സംസ്‌കൃതത്തിന്റെ കേന്ദ്രമായിരുന്നു. ഭാഷയെ ബഹുമാനിക്കുന്നതിനാണ് ഈ സംരംഭം ആരംഭിച്ചതെന്ന് എയർപോർട്ട് […]

National

കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. രണ്ട് വ്യത്യസ്ത ഇടങ്ങളിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. പുൽവാമ, ബാരാമുള്ള എന്നീ ജില്ലകളിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഒരാൾ ഭീകര സംഘടനയായ ജയ്ഷേ മുഹമ്മദിലെ അംഗമാണ്. തീവ്രവാദികളുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ബാരാമുള്ളയിലെ തൂലിബാൽ ഗ്രാമത്തിൽ സുരക്ഷാ സേന പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയാണ് ഏറ്റുമുട്ടലായി മാറിയത്. ഇവിടെ ഒരാൾ കൊല്ലപ്പെട്ടു. പുൽവാമയിലെ തുജ്ജൻ ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിലാണ് മറ്റ് രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടത്.

National

ആശുപത്രി വിട്ട സോണിയ ഗാന്ധി വ്യാഴാഴ്ച്ച ഹാജരാകില്ല; വിശ്രമം നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധി വ്യാഴാഴ്ച്ച ഇഡിക്ക് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരാകില്ല. ഡോക്ടര്‍മാര്‍ രണ്ടാഴ്ച്ചത്തെ വിശ്രമം നിര്‍ദേശിച്ച സാഹചര്യത്തിലാണിത്. ഇതോടെ സമയം നീട്ടി വാങ്ങാനാണ് തീരുമാനം. അതേസമയം നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. ഇത് അഞ്ചാം ദിവസമാണ് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത്. ഇന്നലെ 12 മണിക്കൂറിലധികം നേരമാണ് അന്വേഷണ ഏജൻസി രാഹുലിനെ ചോദ്യം ചെയ്തത്. രാഹുൽ ഗാന്ധിക്കെതിരായ ഇഡി നടപടിയിൽ പ്രതിഷേധിച്ച് […]

National

‘യോഗ സമാധാനം കൊണ്ടുവരും’; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗാഭ്യാസം

അന്താരാഷ്ട്ര യോഗാദിനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യോഗാഭ്യാസം. കർണാടക മൈസൂരു പാലസ് ഗ്രൗണ്ടിലാണ് മെഗാ യോഗാഭ്യാസം നടക്കുന്നത്. യോഗാദിനവുമായി ബന്ധപ്പെട്ട് രാജ്യത്ത് വിപുലമായ ചടങ്ങുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 75,000 സ്ഥലങ്ങളിൽ യോഗാ പ്രദർശനങ്ങൾ നടക്കുകയാണ്. യോഗ രാജ്യത്ത് സമാധാനം കൊണ്ടുവരും എന്ന് പ്രധാനമന്ത്രി പറഞ്ഞു. യോഗ മാനവികതയ്ക്കാണ്. സമൂഹത്തിന് സമാധാനം പകരാൻ യോഗ ഉപകരിക്കും. യോഗ മാനസികാരോഗ്യത്തിന് ഉത്തമമാണ്. യോഗാദിനം രാജ്യത്തിൻ്റെ ഉത്സവ ദിനം. ആയുഷ് മന്ത്രാലയം സ്റ്റാർട്ടപ്പ് യോഗാ ചലഞ്ച് ആരംഭിച്ചു എന്നും അദ്ദേഹം […]

National

അഗ്നിപഥ് പദ്ധതി; ബീഹാറിൽ ഭാരത് ബന്ദ് ശക്തം

അഗ്നിപഥ് പദ്ധതിക്കെതിരായ ഭാരത് ബന്ദ് ബീഹാറിൽ ശാന്തം. ബംഗാളിലും ഒഡീഷയിലും പ്രതിഷേധം ശക്തമാകുന്നു. ദാനപൂർ റെയിൽവേ സ്റ്റേഷൻ ആക്രമണത്തിൽ, കോച്ചിങ് സെന്റർ ഉടമ ഗുരു റഹ്മാനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. പദ്ധതിയിലൂടെ സ്വന്തം സായുധ കേഡർ അടിത്തറ ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. അഗ്നിപഥ് പദ്ധതിക്കെതിരെ അക്രമസക്തമായ പ്രതിഷേധങ്ങൾ നടന്ന ബീഹാറിൽ സ്ഥിതിഗതികൾ പൂർണ്ണമായും ശാന്തമായി എന്നാണ് പൊലീസിന്റെ റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഒരു അക്രമസംഭവം പോലും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല […]

National

അഗ്നിപഥ് പദ്ധതി; സൈനിക മേധാവിമാർ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

അഗ്നിപഥ് പദ്ധതിയിൽ രാജ്യത്ത് പ്രതിഷേധം തുടരുന്നതിനിടെ സൈനികമേധാവിമാർ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും. കര,​ നാവിക,​ വ്യോമസേനാ മേധാവിമാർ നരേന്ദ്രമോദിയുമായി വിഷയം സംബന്ധിച്ച് ചർച്ച നടത്തും. അഗ്നിപഥ് പദ്ധതി സംബന്ധിച്ച നിർദേശങ്ങൾ, ആശങ്കകൾ, മാറ്റങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ വിഷയമാകും. അഗ്നിപഥ് പദ്ധതിയെ ചൊല്ലിയുള്ള വിവാദങ്ങളും പ്രതിഷേധങ്ങളും കനക്കുമ്പോഴും ആദ്യഘട്ട റിക്രൂട്ട്‌മെന്റിന്റെ വിജ്ഞാപനം ഇന്ത്യൻ കരസേന പുറത്തിറക്കിയിട്ടുണ്ട്. തിങ്കളാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ റിക്രൂട്ട്‌മെന്റ് റാലികൾക്കുള്ള രജിസ്‌ട്രേഷൻ ജൂലൈ മുതൽ ആരംഭിക്കുമെന്നും കരസേന അറിയിച്ചു. അതേസമയം റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് മികച്ച […]

National

‘അബ്ബാസ് എന്നൊരാളുണ്ടെങ്കിൽ ഇക്കാര്യം ചോദിക്കൂ’; മോദിയെ ‘ചൊറിഞ്ഞ്’ അസദുദ്ദീൻ ഒവൈസി

ബാല്യകാലത്ത് തനിക്ക് വളരെ അടുപ്പമുള്ള ഒരു മുസ്ലിം സുഹൃത്തുണ്ടായിരുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയിൽ പ്രതികരണവുമായി ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി. ‘അബ്ബാസ് എന്നൊരാൾ ഉണ്ടെങ്കിൽ നുപുർ ശർമ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ പ്രസ്താവന ശരിയോ തെറ്റോ എന്ന് അദ്ദേഹത്തോട് ചോദിക്കൂ’ എന്നായിരുന്നു ഒവൈസിയുടെ പരാമർശം. “8 വർഷങ്ങൾക്കു ശേഷം പ്രധാനമന്ത്രി തൻ്റെ സുഹൃത്തിനെ ഓർമിച്ചിരിക്കുന്നു. താങ്കൾക്ക് ഇങ്ങനെ ഒരു സുഹൃത്ത് ഉണ്ടായിരുന്നതായി ഞങ്ങൾക്കറിയില്ല. ഞങ്ങൾ പ്രധാനമന്ത്രിയോട് അപേക്ഷിക്കുന്നു. ദയവായി അബ്ബാസിനെ -അങ്ങനെയൊരാൾ ഉണ്ടെങ്കിൽ- വിളിക്കൂ. […]

National

പ്രജ്ഞാ സിംഗിന് ദാവൂദ് സംഘത്തിന്റെ വധഭീഷണി

മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ നിന്നുള്ള ബിജെപി എംപി പ്രജ്ഞാ സിംഗ് ഠാക്കൂറിന് വധഭീഷണി. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്‌കറിന്റെ ആളാണ് വിളിച്ചതെന്ന് ടിടി നഗർ പൊലീസിൽ നൽകിയ പരാതിയിൽ ഠാക്കൂർ പറയുന്നു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് തെരച്ചിൽ നടത്തിവരികയാണ്. വെള്ളിയാഴ്ച രാത്രി വൈകിയാണ് സാധ്വി പ്രജ്ഞയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതെന്നാണ് വിവരം. സംഭവസമയത്ത് സാധ്വിയുടെ കൂടെയുണ്ടായിരുന്നവർ സംഭാഷണത്തിന്റെ വീഡിയോയും പകർത്തിയിട്ടുണ്ട്. ഇതിൽ ഭീഷണി കോൾ വിളിച്ചയാളുമായി ഠാക്കൂർ സംസാരിക്കുന്നത് കാണാം. ‘ഞാൻ ഇഖ്ബാൽ കസ്‌കറിന്റെ ആളെക്കുറിച്ചാണ് […]