National

മഹാരാഷ്ട്രയില്‍ കൂടുതല്‍ എംഎല്‍എമാര്‍ ഗുവാഹത്തിയിലേക്ക്; അഘാഡി സഖ്യം നിലനിര്‍ത്താന്‍ നീക്കവുമായി എന്‍സിപി

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ കൂടുതല്‍ എംല്‍എമാര്‍ ഗുവാഹത്തിയിലേക്ക്. ഏക്‌നാഥ് ഷിന്‍ഡെ സേനയില്‍ 50 എംഎല്‍എമാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗവര്‍ണര്‍ക്ക് ഇതിനോടകം കത്ത് നല്‍കിയ ഷിന്‍ഡെ, ഗവര്‍ണറുമായി കൂടിക്കാഴ്ചയും നടത്തിയേക്കും. അതേസമയം മഹാവികാസ് അഘാഡി സഖ്യം നിലനിര്‍ത്താന്‍ ചര്‍ച്ചകളുമായി ശരദ് പവാര്‍ മുന്നോട്ടുപോകുകയാണ്. 20 വിമത എംഎല്‍എമാര്‍ തിരിച്ചുവരുമെന്ന് ശിവസേന പ്രതീക്ഷ വച്ചുപുലര്‍ത്തുന്നുണ്ട്. അട്ടിമറി നീക്കത്തിന് പിന്നില്‍ ബിജെപിയാണെന്ന് എന്‍സിപിയും പ്രതികരിച്ചു. വിമത എംഎല്‍എമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ പക്ഷം ഡെപ്യൂട്ടി സ്പീക്കര്‍ക്ക് ക്തത് നല്‍കിയിട്ടുണ്ട്. ഷിന്‍ഡെയെ […]

National

വ്യോമസേനയിലേക്കുള്ള അഗ്നിപഥ് രജിസ്ട്രേഷന് ഇന്ന് തുടക്കം; മൂവായിരം പേർക്ക് നിയമനം

വ്യോമസേനയിലേക്കുള്ള അഗ്നിപഥ് രജിസ്ട്രേഷന് ഇന്ന് തുടക്കം. ഓൺലൈനായാണ് രജിസ്‌ട്രേഷൻ നടക്കുക . രാവിലെ 10 മണിയോടെ അപേക്ഷകൾ നൽകിത്തുടങ്ങാം. agnipathvayu.cdac.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകൾ നൽകേണ്ടത്. ജൂലൈ അഞ്ച് വരെ അപേക്ഷകൾ നൽകാം. അന്തിമ നിയമന പട്ടിക ഡിസംബർ 11 ന് പുറത്തിറക്കും. ഇക്കൊല്ലം മൂവായിരം പേർക്കാണ് നിയമനം.indianairforce.nic.in എന്ന വെബ്‌സൈറ്റിൽ വിജ്ഞാപനം സംബന്ധിച്ചുള്ള പൂർണ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നാവികസേനയിലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ നാളയാണ് തുടങ്ങുക. അടുത്ത മാസം മുതലാണ് കരസേന രജിസ്ട്രേഷൻ. അതേസമയം അഗ്നിപഥ് […]

National

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

എന്‍ഡിഎയുടെ രാഷ്ട്രപതിസ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദ്രൗപദി മുര്‍മുവിനെ അനുഗമിക്കും. എന്‍ഡിഎ സഖ്യകക്ഷികള്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും ചടങ്ങില്‍ ക്ഷണമുണ്ട്. പത്രികയില്‍ പ്രധാനമന്ത്രി മോദിയാകും മുര്‍മുവിന്റെ പേര് നിര്‍ദേശിക്കുക. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ പിന്താങ്ങും. ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറും ആദിവാസി ഗോത്ര വിഭാഗത്തില്‍നിന്നുള്ള വനിതാ നേതാവുമാണ് ദ്രൗപദി മുര്‍മു. ഒഡീഷ സ്വദേശിയാണ് ദ്രൗപതി മുര്‍മ്മു. ഒഡീഷിയിലെ മയൂര്‍ഭഞ്ച് ജില്ലയില്‍ നിന്നുമാണ് മുര്‍മു സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. അതിന് […]

National

50 വർഷം കഴിയുമ്പോൾ സിൽവർ ലൈൻ കാരണം കടമുണ്ടാകില്ല; പദ്ധതിയുമായി സർക്കാർ മുന്നോട്ടെന്ന് കെ റെയിൽ എം ഡി

സിൽവർ ലൈൻ മരവിപ്പിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടില്ലെന്ന് കെ റെയിൽ എം ഡി. അതിരടയാള കല്ലുകൾ സ്ഥാപിച്ച സ്ഥലങ്ങളിൽ സാമൂഹികാഘാത പഠനം നടന്നുകൊണ്ടിരിക്കുന്നു. കല്ലുകൾ സ്ഥാപിക്കാത്ത സ്ഥലങ്ങളിൽ ജിയോ ടാഗ് സംവിധാനം ഉപയോഗിക്കുമെന്ന് കെ റെയിൽ. ഭൂമി ഏറ്റെടുക്കുന്നതിന്റെ പ്രാഥമിക നടപടികൾക്ക് കേന്ദ്ര അനുമതിയുണ്ട്. 50 വർഷം കഴിയുമ്പോൾ സിൽവർ ലൈൻ കാരണം കടമുണ്ടാകില്ലെന്ന് കെ റെയിൽ എം ഡി. പദ്ധതിക്കായി എടുക്കുന്ന വായ്‌പ്പയും പലിശയും തിരിച്ചടയ്‌ക്കേണ്ടത് കെ റെയിലാണ്. പണം നൽകാൻ കെ റെയിലിന് കഴിഞ്ഞില്ലെങ്കിൽ […]

National

അസമിലെ പ്രളയം ബാധിച്ചത് 55 ലക്ഷത്തിലധികം പേരെ; മരണം 89

അസമിലെ പ്രളയം ബാധിച്ചത് 55 ലക്ഷത്തിലധികം പേരെ. പ്രളയത്തിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 89 ആയി. 15000 ത്തിലധികം പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ബ്രഹ്മപുത്ര, ബരാക്ക് നദികളിൽ ജലനിരപ്പ് ഉയരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെനാല് യൂണിറ്റുകളെയും ഉദ്യോഗസ്ഥരെയും ബരാക് താഴ്‌വരയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിയാനി വിന്യസിച്ചിട്ടുണ്ട്. ബ്രഹ്മപുത്ര, കോപിലി, ബേക്കി, പഗ്ലാഡിയ, പുത്തിമാരി എന്നീ അഞ്ച് നദികളിലെ വെള്ളം പലയിടത്തും അപകടമാം വിധമാണ് ഒഴുകുന്നത്. 4462 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായെന്നാണ് റവന്യൂ വകുപ്പിൻ്റെ പ്രാഥമിക വിലയിരുത്തൽ. മനുഷ്യ‍ർക്കൊപ്പം തന്നെ […]

National

വാണിജ്യ-വ്യവസായ മന്ത്രാലയത്തിനായി സ്മാർട്ട് ഓഫീസ്; പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഡൽഹിയിലെ വാണിജ്യ ഭവൻ ഉദ്ഘാടനം ചെയ്യും. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ പുതിയ കെട്ടിടമായ വാണിജ്യഭവൻ രാവിലെ 10.30-നാണ് ഉദ്ഘാടനം ചെയ്യുക. ഇന്ത്യാ ഗേറ്റിന് സമീപം നിർമ്മിച്ച വാണിജ്യഭവൻ ‘സ്മാർട്ട്’ ഓഫീസായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഊർജ സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രത്യേകതരം വാസ്തുവിദ്യയാണ് വാണിജ്യ ഭവന്റെ പ്രത്യേകത. രണ്ട് വകുപ്പുകളുടെ സംയോജിത ഓഫീസ് സമുച്ചയമായി വാണിജ്യ ഭവൻ പ്രവർത്തിക്കും. വാണിജ്യ വകുപ്പ്, ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് വകുപ്പ് എന്നിവയാണ് വാണിജ്യ ഭവനിൽ ഉൾക്കൊള്ളുന്നത്. വാണിജ്യ […]

National

കുറയാതെ കൊവിഡ്; അവലോകന യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ അവലോകന യോഗം വിളിച്ച് കേന്ദ്രം. ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. എയിംസ്, ഐസി എം ആർ, എൻ സിഡി സി ഡയറക്ടർമാർ യോഗത്തിൽ പങ്കെടുക്കും. കൊവിഡ് കേസുകൾ കൂടുതലുള്ള സംസ്ഥാനങ്ങളോട് ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ ശക്തമാക്കാൻ നിർദേശിച്ചേക്കും. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും ഉയർന്നിരിക്കുകയാണ്. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 12,249 പേർക്കാണ്. കഴിഞ്ഞ ദിവസത്തെ കണക്കിനേക്കാൾ രണ്ടായിരത്തിലധികം കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്തു. […]

National

ഇ ഡി ഒന്നുമല്ല, ചോദ്യം ചെയ്യുന്നതിൽ തനിക്ക് പ്രശ്‌നമില്ലെന്ന് രാഹുൽ ഗാന്ധി

ഇ ഡി ചോദ്യം ചെയ്യുന്നതിൽ തനിക്ക് പ്രശ്‌നമില്ലെന്ന് രാഹുൽ ഗാന്ധി. എത്ര മണിക്കൂർ വേണമെങ്കിലും ചോദ്യം ചെയ്യൽ മുറിയിൽ ഇരിക്കാൻ മടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ കോൺഗ്രസ് പ്രവർത്തകരും ജാനാധിപത്യ വിശ്വാസികളും ഒപ്പമുണ്ട്. ഇ ഡി ഒന്നുമല്ല. ഒപ്പം നിന്ന എല്ലാവർക്കും നന്ദി അറിയുക്കുന്നവെന്നും അദ്ദേഹം പറഞ്ഞു.എ ഐ സി സി ആസ്ഥാനത്ത് പൊലീസ് കയറിയതും വൻ പ്രതിഷേധത്തിന് ഇടയായിരുന്നു . ഇതിനെയെല്ലാം തുടർന്ന് ഇന്ന് രാഹുൽഗാന്ധി എ ഐ സി സി ആസ്ഥാനത്തെത്തി പ്രവർത്തകരെ അഭിസംബോധന […]

National

ആരാണ് രുചിര കാംബോജ്? അറിയാം യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയെ കുറിച്ച്

മുതിർന്ന നയതന്ത്രജ്ഞ രുചിര കാംബോജ് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി ചുമതലയേൽക്കാൻ തയ്യാറെടുക്കുകയാണ്. നിലവില്‍ ഭൂട്ടാനിലെ അംബാസഡറും ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലെ 1987 ബാച്ചിലെ ഉദ്യോഗസ്ഥയുമാണ് രുചിര കാംബോജ്. ടി എസ് തിരുമൂർത്തിയുടെ പിൻഗാമിയായാണ് കാംബോജ് എത്തുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വിരമിക്കേണ്ടിയിരുന്ന തിരുമൂര്‍ത്തിയുടെ കാലാവധി യുക്രൈൻ പ്രതിസന്ധി കണക്കിലെടുത്ത് നീട്ടുകയായിരുന്നു. ആരാണ് രുചിര കാംബോജ്?1987-ലെ സിവിൽ സർവീസ് ബാച്ചിലെ അഖിലേന്ത്യാ വനിതാ ടോപ്പറും ആ വർഷത്തെ ഫോറിൻ സർവീസ് ബാച്ചിലെ ടോപ്പറുമായിരുന്നു കാംബോജ്. 1989-1991 കാലഘട്ടത്തിൽ ഫ്രാൻസിലെ […]

National

രാമക്ഷേത്ര ട്രസ്റ്റിലേക്ക് സംഭാവന ലഭിച്ചത് 15000 വണ്ടി ചെക്ക്; മൂല്യം 22 കോടി

രാജ്യത്തുടനീളമുള്ള ഭക്തർ രാമക്ഷേത്ര ട്രസ്റ്റിന് സംഭാവന നൽകിയ 22 കോടിയിലധികം രൂപയുടെ 15,000 ബാങ്ക് ചെക്കുകൾ ബൗൺസ് ആയി. വണ്ടിച്ചെക്കുകൾ അത് നൽകിയവർക്ക് തിരികെ നൽകാനാണ് ട്രസ്റ്റ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം വിശ്വഹിന്ദു പരിഷത്ത് പുറത്തുവിട്ട ഓഡിറ്റ് റിപ്പോർട്ട് പ്രകാരം രാമക്ഷേത്രം നിർമിക്കുന്നതിനായി ട്രസ്റ്റിന് ഇതുവരെ 3400 കോടി രൂപ സംഭാവനയായി ലഭിച്ചിട്ടുണ്ട്. സംഭാവന നൽകിയവരുടെ വിശദ വിവരങ്ങളും ട്രസ്റ്റ് പുറത്ത് വിട്ടിട്ടുണ്ട്. 127 പേർ 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെ സംഭാവന നൽകി. […]