National

ആബെയുടെ നഷ്ടത്തില്‍ ജപ്പാനൊപ്പം; രാജ്യം ഇന്ന് ദുഃഖമാചാരിക്കും

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ കൊലപാതകത്തില്‍ രാജ്യം ഇന്ന് ദുഃഖമാചരിക്കും. ഈ പശ്ചാത്തലത്തില്‍ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന്റെ എല്ലാ പരിപാടികളും സന്ദര്‍ശനങ്ങളും മാറ്റിവച്ചതായി ബിജെപി അറിയിച്ചു. ആബെയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് രാംനാഥ് കോവിന്ദുമടക്കമുള്ള പ്രമുഖര്‍ നടുക്കം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയുമായി എക്കാലവും അടുത്ത ബന്ധം പുലര്‍ത്തിയ ഷിന്‍സോ ആബെയെ ഇന്ത്യ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റപ്പോഴും ദുഃഖം രേഖപ്പെടുത്തുന്നതിനിടയില്‍, തന്റെ അടുത്ത സുഹൃത്ത് എന്നാണ് […]

National

സഹപാഠിയെ കൂട്ടബലാത്സംഗം ചെയ്ത 10ആം ക്ലാസ് വിദ്യാർത്ഥികൾ അറസ്റ്റിൽ

സഹപാഠിയെ കൂട്ടബലാത്സംഗം ചെയ്ത പത്താം ക്ലാസ് വിദ്യാർത്ഥികൾ അറസ്റ്റിൽ. 14 കാരിയെ പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്ത 3 പേരാണ് പിടിയിലായത്. ലൈംഗികാതിക്രമത്തിന്റെ വീഡിയോ ആവശ്യപ്പെട്ടതിന് പെൺകുട്ടിയുടെ കാമുകനെയും അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലെ സർക്കാർ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളാണ് പ്രതികൾ. മാർച്ചിൽ കാമുകന്റെ വീട്ടിൽ നടന്ന ജന്മദിനാഘോഷത്തിൽ പെൺകുട്ടി പങ്കെടുത്തിരുന്നു. ആഘോഷത്തിനിടെ കാമുകനൊപ്പം നിരവധി ഫോട്ടോകൾ എടുക്കുകയും, പിന്നീടിത് സുഹൃത്തുക്കളുടെ ഗ്രൂപ്പുകൾക്കിടയിൽ പ്രചരിക്കുകയും ചെയ്തു. പിന്നാലെ തൻ്റെ ആഗ്രഹങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ കാമുകനൊപ്പമുള്ള ഫോട്ടോകൾ […]

Kerala National

പി ടി ഉഷയ്‌ക്കെതിരായ പരാമർശം; എളമരം കരീം എംപി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

പി ടി ഉഷയ്‌ക്കെതിരായ പരാമർശത്തിൽ എളമരം കരീം എംപി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.എളമരം കരീം എംപിയുടേത് വിഷവായന. പരാമർശം പിൻവലിക്കണം. എളമരം കരിം നടത്തിയ പ്രസ്താവന ഇന്ത്യയുടെ അഭിമാനതാരത്തെ ഇകഴ്‌ത്തിക്കാട്ടലാണ്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. പയ്യോളി എക്‌സ്പ്രസ്’ ഇന്ത്യൻ കായികമേഖലയ്‌ക്ക് നൽകിയ സംഭാവന എത്രയെന്ന് എളമരംകരീമിന് അറിയില്ലായിരിക്കാം. പക്ഷേ ലോകമലയാളിക്ക് കായികലോകത്തിന് ഉഷയുടെ യോഗ്യതയെക്കുറിച്ച് ചോദ്യങ്ങളോ സംശയങ്ങളോ കാണില്ല. നിലവാരമില്ലാത്ത പരാമർശം പിൻവലിച്ച് എംപി മാപ്പുപറയുക തന്നെ വേണം. പി.ടി ഉഷയെ അവഹേളിച്ച […]

National

ഇന്ത്യയിലെ പൊലീസുകാരില്‍ 10.5% മാത്രം സ്ത്രീകള്‍; മൂന്നിലൊന്ന് സ്‌റ്റേഷനില്‍ മാത്രം സിസിടിവി

രാജ്യത്തെ ആകെ പൊലീസുകാരില്‍ 10.5% മാത്രമാണ് സ്ത്രീകളെന്ന് പഠനറിപ്പോര്‍ട്ട്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി ആകെ സേനയിലെ അംഗങ്ങളുടെ കണക്കിലെടുപ്പാണ് സ്ത്രീകള്‍ ഇത്രയും കുറവുള്ളത്. വനിതാ പൊലീസുകാരുടെ സ്റ്റേഷനുകളില്‍ മൂന്നിലൊന്നില്‍ മാത്രമാണ് സിസിടിവി ഉള്ളതെന്നും ഇന്ത്യന്‍ ജസ്റ്റിസ് റിപ്പോര്‍ട്ടിലെ കണ്ടെത്തലില്‍ പറയുന്നു. 2021 ജനുവരി വരെയുള്ള കണക്കില്‍ രാജ്യത്തെ 41 ശതമാനം പോലീസ് സ്റ്റേഷനുകളിലും സ്ത്രീകള്‍ക്കായി ഹെല്‍പ്പ് ഡെസ്‌കുകള്‍ സ്ഥാപിച്ചിട്ടില്ലെന്ന് കണ്ടെത്തി. എല്ലാ ജില്ലകളിലും സൈബര്‍ സെല്ലുള്ളത് 14 സംസ്ഥാനങ്ങളില്‍ മാത്രമാണ്. പൊലീസ് സേനയുടെ നവീകരണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കൂട്ടായ്മയാണ് […]

National

പുൽവാമിയിൽ അൽ ബാദര്‍ ഭീകരനെ പിടികൂടി സൈന്യം

പുൽവാമിയിൽ ഭീകരവാദി അറസ്റ്റിൽ. അൽ ബാദര്‍ ഭീകരവാദ സംഘടനയിലെ ഭീകരവാദിയാണ് അറസ്റ്റിൽ ആയത്. അവന്തിപ്പോര പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഒരു ഹൈബ്രിഡ് ഭീകരനെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഷോപ്പിയാനിലെ സൈനപോരയിലെ കഷ്വ ചിത്രഗാം പ്രദേശത്തുനിന്നുള്ള അമീർ അഹമ്മദാണ് ഇയാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തെക്കൻ കശ്മീർ ജില്ലയിലെ ബെയ്ഗുണ്ടിൽ ഭീകരരുടെ നീക്കത്തെക്കുറിച്ചുള്ള പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷാ സേന പ്രദേശത്ത് ചെക്ക് പോയിന്റ് സ്ഥാപിച്ചതായി പോലീസ് വക്താവ് പറഞ്ഞു.

National

സംസ്ഥാനങ്ങളുടെ കടമെടുപ്പ്; നടപടികൾ കൂടുതൽ കർശനമാക്കി കേന്ദ്രസർക്കാർ

സംസ്ഥാനങ്ങളുടെ കടമെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ കൂടുതൽ ശക്തമാക്കി കേന്ദ്രസർക്കാർ. പരിധിയിൽ കൂടുതൽ കടം സംസ്ഥാനങ്ങൾക്ക് അനുവദിക്കില്ല. സംസ്ഥാനങ്ങൾ ഉണ്ടാക്കുന്ന പ്രത്യേക കമ്പനികൾക്ക് വായ്പകൾ നൽകില്ല. വായ്പ പരിധി മറികടക്കാൻ മറ്റു മാർഗങ്ങൾ തേടാൻ സംസ്ഥാനങ്ങൾക്ക് ഇനി അനുമതിയില്ല. ധനക്കമ്മി മൂന്ന് ശതമാനം എന്ന നയം ശക്തമാക്കും. സാമൂഹ്യ ക്ഷേമ പദ്ധതികളുടെ തുക വക മാറ്റിയാൽ തുടർന്നുള്ള വർഷം കേന്ദ്ര വിഹിതം അനുവദിക്കില്ല. ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളിലെ ഇപ്പോഴത്തെ പ്രതിസന്ധിയുടെ അടിസ്ഥാനത്തിലാണ് നടപടികൾ.

National

രാജ്യത്ത് ഒമിക്രോണിന്റെ പുതിയ വകഭേദം; കണ്ടെത്തിയത് ബി.എ 2.75 വകഭേദമെന്ന് ലോകാരോഗ്യ സംഘടന

രാജ്യത്ത് കൊവിഡ് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന. ബി.എ 2.75 വകഭേദമാണ് കണ്ടെത്തിയത്.കഴിഞ്ഞ രണ്ടാഴ്ചയായി ആഗോള തലത്തില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് 30 ശതമാനത്തിലേറെ വര്‍ധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ആദാനോം ഗെബ്രിയേസസ് പറഞ്ഞു. യൂറോപ്പിലും അമേരിക്കയിലും ബി.എ ഫോര്‍, ബി.എ ഫൈവ് വകഭേദമാണ് പടരുന്നത്. ഇന്ത്യയില്‍ ബി.എ 2.75 വകഭേദമാണ് പടരുന്നതെന്നും ഡബ്ലു.എച്ച്.ഒ ഡയറക്ടര്‍ പറഞ്ഞു. ബി.എ 2.75 വകഭേദം ആദ്യം ഇന്ത്യയില്‍ കണ്ടെത്തിയതിന് പുറമെ മറ്റ് പത്ത് രാജ്യങ്ങളില്‍ […]

National

ന്യൂനപക്ഷ വകുപ്പിന്റെ ചുമതല സ്മൃതി ഇറാനിക്ക്

ന്യൂനപക്ഷ വകുപ്പിന്റെ ചുമതല സ്മൃതി ഇറാനിക്ക്. മുക്താർ അബ്ബാസ് നഖ്വി കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് തീരുമാനം. സ്റ്റീൽ വകുപ്പിന്റെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയും വഹിക്കും. ആർസിപി സിംഗ് കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് നടപടി. പ്രധാനമന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് രാഷ്ട്രപതി ഭവൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇന്നലെയാണ് മുഖ്താർ അബ്ബാസ് നഖ്വിയും ആർസിപി സിംഗും രാജിവച്ചത്. ഇരുവരുടേയും രാജി സ്വീകരിച്ച രാഷ്ട്രപതി വകുപ്പുകൾ മറ്റ് കേന്ദ്ര മന്ത്രിമാർക്ക് വീതിച്ച് നൽകുകയായിരുന്നു.

National

ഹോട്ടലിൽ സർവീസ് ചാർജ് ഈടാക്കിയാൽ എവിടെ പരാതിപ്പെടണം ? മാർഗ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രം

റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും സർവീസ് ചാർജ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. സർവീസ് ചാർജ് ഈടാക്കുന്നത് തടയാൻ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. സർവീസ് ചാർജ് എന്ന പേരിൽ നിർബന്ധപൂർവം പണം ഈടാക്കിയാൽ ജില്ലാ കളക്ടർക്കോ, ദേശീയ ഉപഭോക്തൃ ഹെൽപ്‌ലൈനിലോ പരാതിപ്പെടാം. ഹോട്ടലിൽ സർവീസ് ചാർജ് ഈടാക്കിയാൽ എന്ത് ചെയ്യണം ? ബില്ലിൽ നിന്ന് സർവീസ് ചാർജ് പിൻവലിക്കാൻ ഹോട്ടൽ അധികൃതരോട് ആവശ്യപ്പെടാം. ദശീയ ഉപഭോക്തൃ ഹെൽപ്‌ലൈനായ 1915 ൽ പരാതിപ്പെടാം കൺസ്യൂമർ കമ്മീഷനിൽ പരാതിപ്പെടാം. […]

National

മഹാനാടകം പരിസമാപ്തിയിലേക്ക്; കരുത്ത് കാട്ടി ഏക്‌നാഥ് ഷിന്‍ഡെ; വിശ്വാസവോട്ടെടുപ്പില്‍ 164 പേരുടെ പിന്തുണ

മഹാരാഷ്ട്രയിലെ നാടകീയ രാഷ്ട്രീയ സംഭവങ്ങള്‍ പരിസമാപ്തിയിലേക്ക്. വിശ്വാസ വോട്ടെടുപ്പിലും കരുത്ത് കാട്ടി ഏക്‌നാഥ് ഷിന്‍ഡെ. ഷിന്‍ഡെ സര്‍ക്കാരിന് നിയമസഭയിലെ 164 അംഗങ്ങളുടെ പിന്തുണയാണ് ലഭിച്ചത്. 40 ശിവസേന എംഎല്‍എമാരാണ് ഏക്‌നാഥ് ഷിന്‍ഡെയെ പിന്തുണച്ചത്. 288 അംഗങ്ങളുള്ള നിയമസഭയില്‍ ബിജെപിക്ക് 106 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. തനിക്ക് 50 ശിവസേന വിമതരുടെ പിന്തുണയുണ്ടെന്ന് ഷിന്‍ഡെ പ്രഖ്യാപിച്ചിരുന്നെങ്കിലും 40 പേരാണ് വിശ്വാസ വോട്ടെടുപ്പില്‍ ഷിന്‍െയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിന്തുണച്ചത്. വിശ്വാസവോട്ടെടുപ്പില്‍ ജയിക്കാന്‍ 144 വോട്ടാണ് വേണ്ടിവരുന്നത്. 164 പേരുടെ പിന്തുണ ഷിന്‍ഡെ […]