National

ഹിജാബ് വിവാദം; കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ കേൾക്കാൻ തയ്യാറെന്ന് സുപ്രിംകോടതി

ഹിജാബ് വിവാദത്തിൽ കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ കേൾക്കാൻ തയ്യാറെന്ന് സുപ്രിംകോടതി. അടുത്ത ആഴ്ച ഹർജികൾ കേൾക്കാമെന്നാണ് പരമോന്നത കോടതി അറിയിച്ചിരിക്കുന്നത്. ഹിജാബ് അനിവാര്യമായ മുസ്ലിം മതാചാരമല്ലെന്നാണ് മാർച്ച് 15ന് കർണാടക ഹൈക്കോടതി വിധിച്ചത്. മാർച്ച് 15ന് ഇടക്കാല വിധി തന്നെ ആവർത്തിക്കുകയാണ് കോടതി ചെയ്തത്. യൂണിഫോം ധരിക്കുന്ന ഇടങ്ങളിൽ ഹിജാബ് ധരിക്കരുതെന്ന് പറഞ്ഞാൽ, അവ ധരിക്കരുതെന്നായിരുന്നു ഇടക്കാല വിധി. ഇതിൻ്റെ ആവർത്തനവും കൂട്ടിച്ചേർക്കലുമാണ് ഇന്നത്തെ വിധി. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിൽ അവിഭാജ്യ ഘടകമല്ലെന്ന് കോടതി […]

National

വയറ് വേദനയുമായി ആശുപത്രിയിൽ പോയി; തനിക്ക് ഗർഭപാത്രമുണ്ടെന്നും 20 വർഷമായി ആർത്തവുമുണ്ടെന്നും യുവാവ് കണ്ടെത്തുന്നത് അപ്പോൾ

കഴിഞ്ഞ 20 വർഷമായി തന്ന അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങൾക്ക് പിന്നിലെ കാരണം അറിഞ്ഞ ഞെട്ടലിലാണ് ചൈനയിലെ ചെൻ ലി. 33 കാരനായ ചെൻ ലിക്ക് ഗർഭപാത്രം ഉണ്ട്. 20 വർഷമായി ആർത്തവവുമുണ്ട്. എല്ലാ മാസവും ചെൻ ലിക്ക് വയറ് വേദനയും മൂത്രത്തിൽ രക്തവും കണ്ടെത്തിയിരുന്നു. ഇതിന്റെ ചികിത്സയ്ക്കായി ഗംഗ്‌സോ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനായപ്പോഴാണ് തനിക്ക് സ്ത്രീ ലൈംഗികാവയവങ്ങൾ ഉണ്ടെന്ന സത്യം ചെൻ ലി തിരിച്ചറിയുന്നത്. ‘ഇന്റർസെക്‌സ്’ ആയാണ് ചെൻ ലി പിറന്നത്. പുരുഷ ലൈംഗികാവയവങ്ങൾ ഉണ്ടെങ്കിലും […]

National

ദോശമാവ് ഇനി വീട്ടിലെത്തും; ആകര്‍ഷകമായ പദ്ധതിയുമായി ബംഗളൂരു തപാല്‍ വകുപ്പ്

പല പരീക്ഷണങ്ങളുമായി മറ്റെല്ലാ മേഖലയും പോലെ ഉപഭോക്തൃ സൗഹൃദമായി മാറുകയാണ് തപാല്‍ വകുപ്പും. പരമ്പരാഗത ബിസിനസ് സംരംഭങ്ങളിലേക്ക് ചുവടുമാറ്റുന്ന തപാല്‍ വകുപ്പ് ഇത്തവണ ലക്ഷ്യം വയ്ക്കുന്നത് ദോശമാവിനെയാണ്. ഇഡ്ഡലി, ദോശമാവ് വീട്ടുപടിക്കലെത്തുന്ന പദ്ധതി അവതരിപ്പിക്കുകയാണ് ബംഗളൂരു തപാല്‍ വകുപ്പ്. കര്‍ണാടക മുഴുവനും മറ്റ് സംസ്ഥാനങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിച്ച് വരുമാനം കൂടി മികച്ചതാക്കാനാണ് തപാല്‍ വകുപ്പ് ലക്ഷ്യമിടുന്നത്. ഹാലിമാന്‍ ഗ്രൂപ്പിന്റെ ഉത്പന്നങ്ങളാണ് നിലവില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച ആദ്യ സെറ്റ് ഉത്പന്നങ്ങള്‍ വിറ്റുതുടങ്ങിയെന്ന് കര്‍ണാടക സര്‍ക്കിള്‍ ചീഫ് […]

National

ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളെ പീഡിപ്പിച്ച 60 കാരൻ പിടിയിൽ

നോർത്ത് വെസ്റ്റ് ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ 60 കാരൻ പീഡിപ്പിച്ചു. അയൽക്കാരനായ പ്രതി പെൺകുട്ടികളെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് വയോധികനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പീഡനത്തിനിരയായ പെൺകുട്ടികൾ മോഡൽ ടൗൺ ഏരിയയിൽ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. അയൽവാസി ദിവസങ്ങളായി തന്നെ പീഡിപ്പിക്കുകയാണെന്ന് 7 വയസുകാരി അമ്മയോട് വെളിപ്പെടുത്തി. ചോക്ലേറ്റും കളിപ്പാട്ടങ്ങളും പണവും നൽകിയ ശേഷമായിരുന്നു പീഡനം. തൻ്റെ പ്രായമുള്ള മറ്റൊരു പെൺകുട്ടിയേയും ഇയാൾ […]

National

ഭീമ കൊറേഗാവ് കേസിൽ സ്ഥിരജാമ്യം തേടി വരവരറാവു; ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഭീമ കൊറേഗാവ് കേസിൽ സ്ഥിരജാമ്യം തേടി പ്രതിയും, തെലുഗ് കവിയുമായ വരവരറാവു സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് വരവരറാവുവിന് ബോംബെ ഹൈക്കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിന്റെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. സ്ഥിരം ജാമ്യം അനുവദിക്കാൻ ബോംബെ ഹൈക്കോടതി തയാറാകാത്ത സാഹചര്യത്തിലാണ് തെലുഗ് കവി സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് ഇന്നലെ ഹർജി പരിഗണിച്ചെങ്കിലും സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അഭ്യർത്ഥനയെ തുടർന്ന് ഇന്ന് വാദം കേൾക്കാൻ തീരുമാനിക്കുകയായിരുന്നു. […]

National

വനസംരക്ഷണ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍; ശുപാര്‍ശകളില്‍ പൊതുജനാഭിപ്രായം തേടി

വനസംരക്ഷണ നിയമം ഭേദഗതി ചെയ്യാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഭേദഗതി വരുന്നതോടെ ഇനി ചെറിയ കുറ്റകൃത്യങ്ങള്‍ക്കുള്ള ജയില്‍ ശിക്ഷ ഒഴിവാക്കും. വനത്തില്‍ കാലിയെ മേയ്ക്കാന്‍ പ്രവേശിക്കുക, വിറക് ശേഖരിക്കുക, മരങ്ങള്‍ ഒടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളുടെ ജയില്‍ ശിക്ഷയാണ് ഒഴിവാക്കുക. ഇത്തരം കേസുകളില്‍ കുറ്റക്കാര്‍ക്ക് ജയില്‍ ശിക്ഷയ്ക്ക് പകരം 500 രൂപ പിഴ ശിക്ഷ ഈടാക്കാനാണ് ശുപാര്‍ശ. ഇന്ത്യന്‍ വനനിയമം ഭേദഗതി ചെയ്യുന്നതിന്റെ ഭാഗമായി ശുപാര്‍ശകളില്‍ കേന്ദ്രസര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടിയിട്ടുണ്ട്. അതേസമയം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ വന സംരക്ഷണ […]

National

മധ്യ വേനലവധിക്ക് ശേഷം സുപ്രിംകോടതി ഇന്ന് തുറക്കും

മധ്യ വേനലവധിക്ക് ശേഷം സുപ്രിംകോടതി ഇന്ന് തുറക്കും. കോടതിയലക്ഷ്യക്കേസിൽ വിവാദ വ്യവസായി വിജയ് മല്യയുടെ ശിക്ഷ ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് പ്രഖ്യാപിക്കും. പോർച്ചുഗലിന് ഇന്ത്യ നൽകിയ നയതന്ത്ര ഉറപ്പ് പ്രകാരം, തന്റെ ശിക്ഷ 25 വർഷത്തിൽ കൂടുതലാകാൻ കഴിയില്ലെന്ന ബോംബെ സ്‌ഫോടനപരമ്പരക്കേസിലെ കുറ്റവാളി അബു സലേമിന്റെ ഹർജിയിലും സുപ്രിംകോടതി ഇന്ന് വിധി പറയും. സ്ഥിരജാമ്യം തേടി ഭീമ കൊറേഗാവ് കേസ് പ്രതിയും, തെലുഗ് കവിയുമായ വരവരറാവു സമർപ്പിച്ച ഹർജിയും കോടതിക്ക് മുന്നിലെത്തും. വേനലവധിക്ക് ശേഷം […]

National

രാജ്യത്ത് ഗബ്ബർ സിംഗ് ടാക്‌സും തൊഴിലില്ലായ്മയുടെ സുനാമിയും; രാഹുൽ ഗാന്ധി

പണപ്പെരുപ്പത്തിലും തൊഴിലില്ലായ്മയിലും കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ബിജെപി ഭരണത്തിൽ പെട്രോളിന്റെയും പാചകവാതകത്തിന്റെയും വില വർധിച്ചതോടെ ‘ഗബ്ബർ സിംഗ് ടാക്‌സ്’ കൊള്ളയുടെയും, തൊഴിലില്ലായ്മയുടെയും സുനാമിയാണ് ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു. മോദി സൃഷ്ടിച്ച തടസ്സങ്ങൾ ജനങ്ങളെ തളർത്തിയെന്നും, ജനദ്രോഹ നയങ്ങൾ നിർത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഇതിഹാസ സ്വാതന്ത്ര്യ സമര സേനാനി അല്ലൂരി സീതാരാമ രാജുവിന്റെ 125-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന്റെ 30 അടി വെങ്കല പ്രതിമ അനാച്ഛാദനം ചെയ്‌തതിന് ശേഷം, ആന്ധ്രാപ്രദേശിലെ ഭീമാവരത്ത് നടന്ന ഒരു വലിയ പൊതുയോഗത്തിൽ […]

National

ആരെ പിന്തുണക്കുന്നു എന്നതിനല്ല; എന്തിന് പിന്തുണക്കുന്നു എന്നതിനാണ് കമ്മ്യൂണിസ്റ്റ് പ്രാമുഖ്യം; സീതാറാം യെച്ചൂരി

രാജ്യത്ത് ബിജെപി ആര്‍എസ്എസ് വിരുദ്ധ ശക്തികളെ വിപുലീകരിക്കുക എന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ ലക്ഷ്യമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആരെ പിന്തുണക്കുന്നു എന്നതിനല്ല, എന്തിന് വേണ്ടി പിന്തുണക്കുന്നു എന്നതിനാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്നും പ്രാമുഖ്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. മതേതര ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യയെ നിലനിര്‍ത്തുന്നതിനായി ശക്തമായി പോരാടണമെന്ന് അദ്ദേഹം പറഞ്ഞു. ജ്യോതി ബസു അനുസ്മരണ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെ പിന്തുണക്കുന്നു എന്നതിനല്ല, എന്തിന് വേണ്ടി പിന്തുണക്കുന്നു എന്നതിനാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്നും പ്രാമുഖ്യം നല്‍കുന്നത്.രാജ്യത്ത് ബിജെപി ആര്‍എസ്എസ് […]

National

ഡൽഹിയിലെ ഉസ്മാൻപൂരിൽ ഏറ്റുമുട്ടലിൽ; ഒരാൾ കൊല്ലപ്പെട്ടു, 3 പേർ പിടിയിൽ

ദേശീയ തലസ്ഥാനത്തെ ഉസ്മാൻപൂരിൽ ഏറ്റുമുട്ടൽ. ഡൽഹി പൊലീസും ക്രിമിനൽ സംഘവും തമ്മിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. കർത്താർ നഗർ സ്വദേശി ആകാശ് (23) ആണ് മരിച്ചത്. ഇയാളുടെ മൂന്ന് കൂട്ടാളികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം മൂന്ന് അക്രമികൾ രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഡൽഹിയിലെ യമുന ഖാദർ മേഖലയിൽ ആയുധങ്ങളുടെ ബലത്തിൽ ആളുകളെ കൊള്ളയടിച്ചിരുന്ന സമ്പൂർണ സംഘമാണിത്. സംഘത്തിലെ രണ്ടുപേർ സ്ത്രീവേഷത്തിൽ വഴിയാത്രക്കാരെ തടഞ്ഞുനിർത്തും. പിന്നിൽ ഒളിച്ചിരുന്ന സംഘത്തിലെ ബാക്കിയുള്ളവർ ഇവരെ കൊള്ളയടിക്കും, ഇതാണ് ഇവരുടെ പതിവ്. […]