National

മങ്കിപോക്‌സ് സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘമെത്തി; വീണാ ജോർജുമായി കൂടിക്കാഴ്ച നടത്തും

സംസ്ഥാനത്തെ മങ്കിപോക്‌സ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം എത്തി. ആരോഗ്യവകുപ്പ് ഡയറക്ടറുമായും മറ്റ് ഉന്നതതല ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുന്ന സംഘം രോഗി ചികിത്സയിലുള്ള തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് സന്ദർശനം നടത്തും. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് തലസ്ഥാനത്ത് കേന്ദ്ര സംഘം എത്തിയത്. നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോളിലെ ഒരു അംഗവും, ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ഉപദേഷ്ടാവും, രണ്ട് ഡോക്ടർമാരുമാണ് സംഘത്തിലുള്ളത്. പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മന്ത്രി വീണാ ജോർജുമായും ആരോഗ്യവകുപ്പ് സെക്രട്ടറിയുമായും സംഘം കൂടിക്കാഴ്ച […]

National

ഇന്ത്യ-ചൈന കമാന്‍ഡര്‍തല ചർച്ചകള്‍ നാളെ

16-ാം വട്ട ഇന്ത്യ-ചൈന കമാൻഡർതല ചർച്ച നാളെ ആരംഭിക്കും. സേനാപിൻമാറ്റമടക്കം ചർച്ച ചെയ്യാനായി കമാൻഡർമാർ വീണ്ടും കൂടിക്കാഴ്ച നടത്താൻ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ തീരുമാനിച്ച സാഹചര്യത്തിലാണിത്. മാർച്ച് 11ന് ഇന്ത്യൻ അതിർത്തിയിലെ ചുഷുൽ-മോൾഡോയിൽ നടന്ന 15-ാം റൗണ്ട് ഉന്നതതല ചർച്ചയിൽ കാര്യമായ നടപടികളൊന്നുമുണ്ടായിട്ടില്ല. ജൂലൈ 17 ന് ചുഷുൽ-മോൾഡോയിൽ 16-ാം റൗണ്ട് ചർച്ചകൾ നടക്കും. കിഴക്കൻ ലഡാക്കിലെ എൽ‌എ‌സിക്ക് സമീപമുള്ള പ്രദേശങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യും. ദെപ്‌സാങ് ബൾഗിലെയും ഡെംചോക്കിലെയും പ്രശ്‌നങ്ങൾ […]

National

തെരുവിലെ ഭക്ഷണശാലയില്‍ മോമോസ് തയ്യാറാക്കി മമത ബാനര്‍ജി; വിഡിയോ

തെരുവിലെ ഭക്ഷണശാലയില്‍ കയറി പാചകം ചെയ്ത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഡാര്‍ജിലിംഗില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെയാണ് മമത ഏവരെയും അതിശയപ്പെടുത്തിക്കൊണ്ട് തെരുവിലെ ഭക്ഷണശാലയില്‍ കയറി പാചകം ചെയ്തത്. മോമോസ് ആണ് മമത തയാറാക്കുന്നത്. ഇതിന്‍റെ ചിത്രങ്ങള്‍ പിന്നീട് മമത തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. പിന്നാലെ തന്നെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായി.തെരുവിലെ ഭക്ഷണശാലയില്‍ പാചകം ചെയ്തുകൊണ്ടിരുന്ന സ്ത്രീയോടൊപ്പമാണ് മമതയും ചേരുന്നത്. മാവെടുത്ത് കയ്യില്‍ വച്ച് പരത്തി, അകത്ത് ഫില്ലിംഗ് നിറച്ച് മോമോസിനെ അതിന്‍റെ ഷേപ്പിലാക്കിയെടുക്കുന്നതെല്ലാം വിഡിയോയില്‍ […]

National

രാജ്യത്ത് ഡിജിറ്റല്‍ മിഡിയയ്ക്കും നിയന്ത്രണം?; പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

മാധ്യമ സ്വാതന്ത്ര്യത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ രാജ്യത്ത് വരുന്നതിനിടെ ഡിജിറ്റല്‍ മിഡിയയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. രജിസ്‌ട്രേഷന്‍ ഓഫ് പ്രസ് ആന്റ് പിരിയോഡിക്കല്‍സ് ബില്ലിലെ ലംഘനങ്ങള്‍ക്ക് ഇതോടെ ഡിജിറ്റല്‍ മിഡിയയും നടപടി നേരിടേണ്ടിവരും. പുതിയ ബില്‍ പാസായാല്‍ ഇന്ത്യയിലെ പത്രങ്ങളെയും പ്രിന്റിംഗ് പ്രസ്സുകളെയും നിയന്ത്രിക്കുന്ന 1867 ലെ പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്ക്‌സ് ആക്ടിന് ബദലാകുമെന്നാണ് കരുതുന്നത്. അടുത്തയാഴ്ച ആരംഭിക്കുന്ന പാര്‍മെന്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നാണ് വിവരം. പത്രമാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണത്തിന് തുല്യമാകുന്ന […]

National

‘ഹോട്ടലുകളില്‍ ബീഫ് എന്ന വാക്ക് പരസ്യപ്പെടുത്തി ബോര്‍ഡ് വയ്ക്കരുത്; ഉത്തരവിറക്കി അരുണാചല്‍ പ്രദേശ്

അരുണാചല്‍ പ്രദേശില്‍ ഭക്ഷണശാലകളില്‍ നിന്ന് ബീഫ് എന്ന വാക്ക് നീക്കം ചെയ്യാന്‍ ഉത്തരവിട്ട് ഇറ്റാനഗര്‍ മജിസ്ട്രേറ്റ്. മതപരമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബീഫ് എന്ന വാക്ക് നീക്കം ചെയ്യുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ മാംസം കഴിക്കുന്ന ആളുകളുള്ള വടക്കുകിഴക്കന്‍ സംസ്ഥാനമാണ് അരുണാചല്‍ പ്രദേശ്. അതേസമയം തന്നെ ഇന്ത്യന്‍ ഭരണഘടനയുടെ മതേതരത്വത്തില്‍ തങ്ങള്‍ വിശ്വസിക്കുന്നുണ്ടെന്നും ജില്ലാ ഭരണകൂടം ഉത്തരവില്‍ പറയുന്നു. ഹോട്ടലുകളുടെയും റസ്‌റ്റോറന്റുകളുടെയും ബോര്‍ഡുകളില്‍ ബീഫ് എന്ന വാക്ക് പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത് സമൂഹത്തിലെ ഒരു വിഭാഗം ആളുകളുടെ […]

National

പ്രായപൂർത്തിയായവർക്കുള്ള സൗജന്യ വാക്സിന് ബൂസ്റ്റർ ഡോസ് വിതരണം ഇന്ന് മുതൽ

പ്രായപൂർത്തിയായവർക്കുള്ള സൗജന്യ വാക്സിന് ബൂസ്റ്റർ ഡോസ് വിതരണം ഇന്ന് മുതൽ. വാക്സിനേഷൻ അമൃത് മഹോത്സവ് എന്ന പേരിൽ 75 ദിവസം നീണ്ടു നിൽക്കുന്ന വാക്സീൻ വിതരണമാണ് ഇന്നാരംഭിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം പ്രമാണിച്ചാണ് വാക്സിനേഷൻ യജ്ഞം .18 ഉം അതിന് മുകളിലും പ്രായമുള്ളവരിൽ 8% ഉം, 60 വയസും അതിൽ മുകളിലുമുള്ളവരിൽ 27% പേരുമാണ് ബൂസ്റ്റർ സ്വീകരിച്ചിട്ടുള്ളത്.

National

പാർലമെന്റിൽ വിലക്കിയ ആ 65 വാക്കുകൾ ഇവയാണ്

അഴിമതി എന്ന വാക്ക് ഇനി അൺപാർലമെന്ററി. ലോക്‌സഭാ സെക്രട്ടേറിയേറ്റിന്റെ കൈപുസ്തകത്തിലാണ് അഴിമതി ഉൾപ്പെടെയുള്ള 65 വാക്കുകളെ അൺപാർലമെന്ററിയായി പ്രഖ്യാപിച്ചിരിക്കുന്നത്. മൺസൂൺ സമ്മേളനം മുതൽ ഇത് പ്രാബല്യത്തിൽ വരും. മന്ദബുദ്ധി, കൊവിഡ് വ്യാപി, നാട്യക്കാരൻ, സ്വേച്ഛാധിപതി, ലൈംഗികാതിക്രമം, വിനാശകാരി, മുതലക്കണ്ണീർ, കഴുത, ഗുണ്ട, കരിദിനം, ശകുനി, ചതി, എന്നീ വാക്കുകളും ഇനി അൺപാർലമെന്ററി ആയിരിക്കും. ആ 65 വാക്കുകൾ അഹങ്കാരം, അരാജകവാദി, അപമാനം, അസത്യം, ലജ്ജിച്ചു, ദുരുപയോഗം, മന്ദബുദ്ധി, നിസ്സഹായൻ, ബധിര സർക്കാർ, ഒറ്റിക്കൊടുത്തു, രക്തച്ചൊരിച്ചിൽ, രക്തരൂഷിതം, ബോബ്കട്ട്, […]

National

‘കുട്ടി അല്ലെങ്കിൽ ജോലി’, രണ്ടിലൊന്ന് തീരുമാനിക്കാൻ അമ്മയോട് ആവശ്യപ്പെടരുത്: ബോംബെ ഹൈക്കോടതി

ജോലിയോ അതോ സ്വന്തം കുഞ്ഞോ എന്ന് തീരുമാനിക്കാൻ ഒരമ്മയെ നിർബന്ധിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. മകളുമായി പോളണ്ടിലേക്ക് മാറിത്താമസിക്കാൻ അനുമതി നിഷേധിച്ച കുടുംബകോടതി വിധി റദ്ദ് ചെയ്തുകൊണ്ടായിരുന്നു നിരീക്ഷണം. ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ സിംഗിൾ ബെഞ്ച് ജൂലൈ 8 നാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഒമ്പത് വയസ്സുള്ള മകളോടൊപ്പം പോളണ്ടിലെ ക്രാക്കോവിലേക്ക് മാറാൻ അനുമതി തേടി യുവതി നൽകിയ ഹർജി കോടതി പരിഗണിക്കുകയായിരുന്നു. ഭർത്താവിൽ നിന്നും 2015 മുതൽ മകളോടൊപ്പം വേറിട്ടു താമസിക്കുകയാണ് ഇവർ. പൂനെയിലെ ഒരു സ്വകാര്യ […]

National

തമിഴ്‌നാട്ടിൽ ഗവർണർ-സർക്കാർ പോര് തുടരുന്നു; ഗവർണർ പങ്കെടുത്ത ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ച് വിദ്യാഭ്യാസ മന്ത്രി

തമിഴ്‌നാട് ഗവർണറും സംസ്ഥാന സർക്കാറും തമ്മിലുള്ള പോര് തുടരുന്നു. ഗവർണർ ആർ.എൻ രവി പങ്കെടുത്ത മധുര കാമരാജ് സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസമന്ത്രി കെ. പൊൻമുടി പങ്കെടുത്തില്ല. ബിരുദദാന ചടങ്ങിൽ ഗവർണർ രാഷ്ട്രീയം തിരുകാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് ബഹിഷ്കരണം. ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്ന അതിഥികളെ ഗവർണറുടെ ഓഫീസ് ഒറ്റക്ക് തീരുമാനിച്ചതാണ് വിദ്യാഭ്യാസ മന്ത്രിയെ ചൊടിപ്പിച്ചത്.സാധാരണ വൈസ് ചാൻസലറാണ് അതിഥികളെ നിശ്ചയിക്കുക. പക്ഷേ ഉന്നതവിദ്യാഭ്യാസ മന്ത്രിയും പ്രോ വൈസ് ചാൻസലറുമായ തന്‍റെ ഓഫീസുമായി കൂടിയാലോചിക്കാതെ ഗവർണറുടെ ഓഫീസിന്‍റെ […]

National

സൗജന്യ ബൂസ്റ്റര്‍ ഡോസ്: വെള്ളിയാഴ്ച മുതല്‍ 75 ദിവസത്തേക്ക്: കേന്ദ്ര സര്‍ക്കാര്‍

18 വയസിനു മുകളിലുള്ളവര്‍ക്ക് കൊവിഡ് വാക്സീന്‍ ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കും. വെള്ളിയാഴ്ച മുതല്‍ 75 ദിവസത്തേക്കാണ് സൗജന്യ വാക്സീന്‍ ലഭിക്കുക. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം പ്രമാണിച്ചാണ് സൗജന്യമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. 18 മുതല്‍ 59 വരെ വയസ് പ്രായമുള്ള രാജ്യത്തെ 77 കോടിയുള്ള ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് നിലവില്‍ മുന്‍കരുതല്‍ ഡോസ് സ്വീകരിച്ചിട്ടുള്ളത്. അറുപത് വയസ്സിന് മുകളിലുള്ളവരും കൊവിഡ് മുന്‍നിര പോരാളികളുമായ 16 കോടിയോളം വരുന്നവരില്‍ 26 ശതമാനം പേരും ബൂസ്റ്റര്‍ഡോസ് […]