ആശ്രിത നിയമനം അവകാശമല്ലെന്ന് സുപ്രിംകോടതി. ആശ്രിത നിയമനത്തെ അവകാശമായി കരുതേണ്ടതില്ലെന്നും കേവലം ആനുകൂല്യമാണെന്നും സുപ്രിംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ എംആര്‍ ഷാ, കൃഷ്ണ മുരാരി എന്നിവരുടെ ബഞ്ചിന്റേതാണ് ഉത്തരവ്. ഫെര്‍ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ (ഫാക്ട്) എന്ന സ്ഥാപനത്തില്‍ ആശ്രിതനിമനം നല്‍കണമെന്ന കേരളത്തില്‍ നിന്നുള്ള യുവതിയുടെ ആവശ്യം സുപ്രിംകോടതി തള്ളി. പിതാവ് സര്‍വീസിലിരിക്കെയാണ് മരിച്ചതെന്നും അതിനാല്‍ ആശ്രിത നിയമനം ലഭിക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. യുവതി അമ്മയോടൊപ്പമല്ല ഇപ്പോള്‍ താമസിക്കുന്നതെന്ന് മനസിലാക്കിയതിന്റെ കൂടി അടിസ്ഥാനത്തിലാണ് സുപ്രിംകോടതി അപ്പീല്‍ തള്ളിയത്. 1995ലാണ് […]
National
‘ചീറ്റകളെ കൊണ്ടുവന്നത് പശുക്കളിൽ ലംപി രോഗം പടര്‍ത്താന്‍’; കേന്ദ്രം കർഷകരെ മനഃപൂർവം ഉപദ്രവിക്കുന്നെന്ന് കോൺഗ്രസ്
ഇന്ത്യയിലേക്ക് ചീറ്റകളെ കൊണ്ടുവന്നത് ലംപി രോഗം കൂടുതല്‍ പശുക്കളിലേക്ക് പടര്‍ത്തി കര്‍ഷകരെ ദ്രോഹിക്കാനാണെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നാനാ പട്ടോള്‍. ചീറ്റകളെ കൊണ്ടുവന്ന നൈജീരിയയില്‍ ലംപി രോഗം ഉണ്ട്. കര്‍ഷകരെ ഉപദ്രവിക്കാനാണ് ചീറ്റ നൈജീരിയയില്‍ നിന്നും കൊണ്ടുവന്നതെന്ന് പട്ടോള്‍ മാധ്യമങ്ങളോട് പറഞ്ഞു. നരേന്ദ്ര മോദിയുടെ 72ാം ജന്മദിനമായ സെപ്തംബര്‍ 17നാണ് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിച്ചത്. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിനുള്ളിലാണ് എട്ട് ചീറ്റകളുള്ളത്. മുംബൈയിലെ ഖാറില്‍ പശുക്കളിലും എരുമകളിലും രോഗം സ്ഥാരീകരിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബ്രിഹന്‍ […]
ഹിന്ദു മഹാസഭ സംഘടിപ്പിച്ച ദുര്‍ഗാ പൂജ ആഘോഷത്തില്‍ മഹിഷാസുരന് പകരം ഗാന്ധിയുടെ സാദൃശ്യമുള്ള രൂപം; വിവാദം
ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ട ചടങ്ങില്‍ മഹിഷാസുര ബൊമ്മക്കുലുവിന് പകരമായി മഹാത്മാഗാന്ധിയുടെ രൂപമുള്ള ബൊമ്മക്കുലു ഗാന്ധിജയന്തി ദിനത്തില്‍ പ്രത്യക്ഷപ്പെട്ടത് വിവാദമാകുന്നു. തെക്കുപടിഞ്ഞാറന്‍ കൊല്‍ക്കത്തയിലെ റൂബി ക്രോസിംഗിന് സമീപം ചടങ്ങിലാണ് സംഭവം. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഗാന്ധിയോട് രൂപസാദൃശ്യമുള്ള ബൊമ്മക്കുലു നീക്കം ചെയ്യാന്‍ പൊലീസ് അഖില ഭാരതീയ ഹിന്ദു മഹാസഭയ്ക്ക് നിര്‍ദേശം നല്‍കി. പ്രതിമകള്‍ക്ക് ഗാന്ധിയോട് രൂപസാദൃശ്യം തോന്നിയത് യാദൃശ്ചികമാണെന്ന് ഹിന്ദു മഹാസഭ പ്രതിനിധികള്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. […]
പൂജ തെറ്റിയെന്ന് സംശയം; പൂജാരിയുടെ ചെവി കടിച്ചുപറിച്ച് യുവാവ്
ഇൻഡോറിൽ പൂജാരിയെ ക്രൂരമായി മർദിച്ച് കുടുംബം. പൂജാ വിധി തെറ്റിയെന്ന സംശയത്തെ തുടർന്നാണ് പൂജാരിയെ കുടുംബം ക്രൂരമായി മർദിച്ചത്. ഒരു കുടുംബാംഗം പൂജാരിയുടെ ചെവി കടിച്ചുപറിക്കുകയും ചെയ്തു. സെപ്റ്റംബർ 29ന് മകന്റെ വിവാഹത്തിന് വേണ്ടി സത്യനാരായണ പൂജ ചെയ്യാൻ പൂജാരിയായ കുഞ്ജ്ബിഹാരി ഷർമയെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു ലക്ഷ്മികാന്ത് ഷർമ. പൂജയ്ക്ക് ശേഷം പാലും ഭക്ഷണവും നൽകി പൂജാരിക്ക് വീട്ടിൽ തന്നെ താമസിക്കാൻ ഇടം ഒരുക്കി. എന്നാൽ രാത്രിയായപ്പോൾ ലക്ഷ്മികാന്തിന്റെ ഇളയ മകൻ വിപുൽ പൂജാരിയെ വിളിച്ചെഴുനേൽപ്പിക്കുകയും മർദിക്കുകയും […]
‘മഹാരാഷ്ട്ര മുഖ്യമന്ത്രിയെ കൊല്ലാന്‍ ഗൂഡാലോചന’; മദ്യലഹരിയില്‍ പൊലീസിനെ ഫോണ്‍ വിളിച്ചയാള്‍ അറസ്റ്റില്‍
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടന്നുവെന്നും തനിക്ക് അതിനെ കുറിച്ച് വിവരങ്ങളറിയാമെന്നും പറഞ്ഞ് പൊലീസിനെ ഫോണ്‍ വിളിച്ചയാളെ അറസ്റ്റ് ചെയ്തു. മദ്യലഹരിയിലാണ് ഇയാള്‍ പൊലീസിനെ വിളിച്ചത്. മുംബൈ സ്വദേശി അവിനാഷ് വാഗ്മെയര്‍ എന്നയാളാണ് പിടിയിലായത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ ലോണാവാലയിലെ ഒരു ധാബയില്‍ ഇറങ്ങിയ പ്രതി ഒരു ഹോട്ടലില്‍ കയറുന്നു. ഈ സമയത്ത് മദ്യലഹരിയിലായിരുന്ന ഇയാള്‍ ഒരു കുപ്പി വെള്ളത്തിന് ഹോട്ടല്‍ മാനേജര്‍ അമിത വില ഈടാക്കിയെന്നാരോപിച്ച് ബഹളമുണ്ടാക്കി. ശേഷം മറ്റൊരു […]
കഴിക്കുന്ന മരുന്ന് വ്യാജമാണോ എന്ന് എങ്ങനെ അറിയാം ? വരുന്നു പുതിയ സംവിധാനം
കഴിക്കുന്ന മരുന്ന് വ്യാജമാണോ എന്ന് എങ്ങനെ തിരിച്ചറിയാം ? ഈ ആശങ്ക പരിഹരിക്കാൻ പുതിയ സംവിധാനമൊരുക്കുകയാണ് കേന്ദ്ര സർക്കാർ. ഏറ്റവും കൂടുതൽ വിറ്റ് പോകുന്ന മരുന്നുകളിൽ ഇനി മുതൽ ക്യു.ആർ കോഡ് പതിപ്പിക്കും. ഈ കോഡ് സ്‌കാൻ ചെയ്താൽ മരുന്നുകളുടെ വിവരങ്ങൾ അറിയാൻ സാധിക്കും. ( qr code on medicine package ) ആദ്യ ഘട്ടത്തിൽ 300 ഇനം മരുന്നുകളിൽ ക്യു.ആർ കോഡ് പതിപ്പിക്കാനാണ് സർക്കാർ നീക്കം. നൂറ് രൂപയ്ക്ക് മുകളിൽ വില വരുന്ന ആന്റിബയോട്ടിക്കുകൾ, […]
കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു, ഭീഷണിപ്പെടുത്തി പണം തട്ടി; ഒരു വർഷത്തിന് ശേഷം പീഡന വീഡിയോ വൈറലാക്കി; 8 പേർക്കെതിരെ കേസ്
രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 8 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. പ്രതികൾ പീഡന വീഡിയോ ക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തിയിരുന്നതായി 17 കാരി. 50,000 രൂപ തട്ടിയെടുക്കുകയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാതിരിക്കാൻ 2.5 ലക്ഷം രൂപ അധികമായി ആവശ്യപ്പെടുകയും ചെയ്തു. ആൽവാറിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം. 2021 ഡിസംബർ 31 നാണ് കേസിനാസ്പദമായ സംഭവം. ഗ്രാമവാസികളായ 8 യുവാക്കൾ കൂട്ടബലാത്സംഗം ചെയ്തിട്ടും ഭയം മൂലം ഒരു വർഷത്തോളം പീഡനവിവരം മറച്ചുവച്ചു. ഗോത്താരയ്ക്ക് സമീപം പ്രതികളിൽ ഒരാൾ വിളിച്ചുവരുത്തിയ […]
രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവച്ച് മല്ലികാര്‍ജുൻ ഖാര്‍ഗെ
മല്ലികാര്‍ജുൻ ഖാര്‍ഗെ രാജ്യസഭയിലെ പ്രതിപക്ഷ സ്ഥാനം ഒഴിഞ്ഞു. കോൺഗ്രസ് അധ്യക്ഷ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുന്ന കത്ത് രാജ്യസഭാ ഉപാധ്യക്ഷന് കൈമാറി.(mallikarjun kharge resigned from rajyasabha) ജയ്പൂര്‍ സമ്മേളനത്തിൽ എടുത്ത ഒരാൾക്ക് ഒരു പദവി എന്ന പാര്‍ട്ടി നയം പാലിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചത്. മത്സരിക്കാൻ നാമനിർദേശ പത്രിക നൽകിയതിന് പിന്നാലെയാണ് രാജി നൽകിയത്. മല്ലികാര്‍ജുൻ ഖാര്‍ഗെ രാജിവച്ച സാഹചര്യത്തിൽ […]
ഭാരത് ജോഡോ യാത്ര കർണാടകയിൽ പര്യടനം തുടരുന്നു; തെരെഞ്ഞടുപ്പിൽ ജോഡോ യാത്ര ഗുണം ചെയ്യുമെന്ന് കോൺഗ്രസ്
ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ പര്യടനം തുടരുകയാണ്. സംസ്ഥാനത്തെ രണ്ടാമത്തെ ദിവസത്തെ പര്യടനം ഇന്ന് ബെഗോറിൽ നിന്ന് തുടങ്ങി താണ്ഡവപുരയിൽ അവസാനിക്കും. വരാനിരിക്കുന്ന സംസ്ഥാന തെരെഞ്ഞടുപ്പിൽ ജോഡോ യാത്ര ഗുണം ചെയ്യുമെന്നാണ് കർണാടക സംസ്ഥാന പിസിസി നേതൃത്വം.(bharath jodo yathra in karnataka) കർണാടകയിൽ ഇന്നലെ രാവിലെ നടന്ന യാത്രയിൽ വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നു പക്ഷെ വൈകുന്നേരം തണുത്ത പ്രതികരണമായിരുന്നു. ഇന്ന് രാവിലെ നിശ്ചയിച്ചിരുന്ന പദയാത്ര മഴ കാരണം വൈകി. പ്രവർത്തക പങ്കാളിത്തം വളരെ കുറഞ്ഞ […]
സിപിഐ സെമിനാറിൽ അതിഥിയായി എം കെ സ്റ്റാലിൻ; ഇന്ന് തിരുവനന്തപുരത്ത്
സിപിഐ സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഇന്ന് തിരുവനന്തപുരത്ത് എത്തും. ‘ഫെഡറലിസവും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസാരിക്കുന്നുണ്ട്. വൈകിട്ട് നാലിന് ടാഗോർ തിയറ്ററിലാണ് സെമിനാർ നടക്കുന്നത്. കണ്ണൂരിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസിലെ സെമിനാറിലും സ്റ്റാലിൻ പങ്കെടുത്തിരുന്നു.(mk stalin in trivandrum cpi conference) സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിനും ഇന്ന് തുടക്കമാകും. തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടക്കുന്ന പ്രതിനിധി […]












