India National

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: മനീഷ് തിവാരി മത്സരിച്ചേക്കും, തീരുമാനം ഇന്ന്

Congress President Election: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഉടൻ നടക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനമായതിനാൽ ഇന്ന് നിർണായകമാണ്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായ ദിഗ് വിജയ് സിംഗ്, കേരള എംപി ശശി തരൂർ എന്നിവർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. അതേസമയം ജി-23 ഗ്രൂപ്പിൽ നിന്ന് വ്യത്യസ്ത സ്ഥാനാർത്ഥികളെക്കുറിച്ചുള്ള ഊഹാപോഹങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പിന്മാറ്റത്തിനും, ദിഗ്‌വിജയ സിങ്ങിന്റെ രംഗപ്രവേശത്തിനും പിന്നാലെ കോൺഗ്രസിന്റെ ജി-23 നേതാക്കൾ ഒരു സുപ്രധാന […]

India National

രാജ്യത്ത് മൂന്നാമത്തെ വന്ദേഭാരത് ട്രെയിൻ ഓടി തുടങ്ങി, പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

തദ്ദേശീയമായി നിർമ്മിച്ച മൂന്നാമത്തെ അതിവേഗ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഗുജറാത്തിലെ ഗാന്ധിനഗർ സ്റ്റേഷനിൽ നിന്ന് നരേന്ദ്ര മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ഗാന്ധിനഗർ മുതൽ മുംബൈ സെൻട്രൽ വരെയാണ് പുതിയ സർവീസ്. സംസ്ഥാന മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, റെയിൽവേ സഹമന്ത്രി ദർശന ജർദോഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മുമ്പത്തെ വന്ദേ ഭാരത് ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായിരിക്കും മൂന്നാമത്തെ ട്രെയിൻ. നവീകരിച്ച മൂന്നാമത്തെ സർവീസിൽ യാത്രക്കാരുടെ […]

India National

ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവി; ലഫ്. ജനറൽ അനിൽ ചൗഹാൻ ചുമതലയേറ്റു

ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവിയായി ലഫ്റ്റനൻ്റ് ജനറൽ അനിൽ ചൗഹാൻ ചുമതലയേറ്റു. ഈ ചുമതലയിലെത്തുന്ന രണ്ടാമത്തെയാളാണ് അനിൽ ചൗഹാൻ. പ്രഥമ സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് അപകടത്തിൽ മരിച്ചതിന് ഒൻപത് മാസങ്ങൾക്ക് ശേഷമാണ് നിയമനം നടക്കുന്നത്. ദേശീയ യുദ്ധ സ്മാരകത്തിൽ അനിൽ ചൗഹാൻ ആ പുഷ്പചക്രം അർപ്പിച്ചു. അനിൽ ചൗഹാൻ സ്ഥാനമേൽക്കുന്നതിനു സാക്ഷിയാവാൻ അദ്ദേഹത്തിൻ്റെ 92 വയസുള്ള പിതാവുമുണ്ടായിരുന്നു. (anil chauhan cds took) അദ്ദേഹത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി മൂന്ന് സേനാവിഭാഗങ്ങളെയും ഒരുമിപ്പിക്കുന്ന […]

India National

ചീറിപ്പായാൻ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ; പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതുതായി വികസിപ്പിച്ച സെമി-ഹൈ സ്പീഡ് ട്രെയിൻ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ഇന്ന് മുതൽ. മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിൽ ഓടുന്ന വന്ദേ ഭാരത് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഗാന്ധിനഗറിൽ നിന്ന് എക്‌സ്പ്രസിന്റെ പുതിയതും നവീകരിച്ചതുമായ പതിപ്പ് നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. സുഖകരവും മെച്ചപ്പെടുത്തിയതുമായ റെയിൽ യാത്രാനുഭവത്തിന്റെ ഒരു പുതിയ യുഗം വിളിച്ചറിയിച്ചുകൊണ്ട്, പുതുതായി നിർമ്മിച്ച സെമി-ഹൈ സ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ് ഇപ്പോൾ വാണിജ്യ ഓട്ടത്തിന് […]

India National

നെഹ്റു കുടുംബത്തിൻ്റെ പിന്തുണ ഖാർഗെയ്ക്ക്; ദിഗ്‌വിജയ് സിംഗ് പിന്മാറിയേക്കും

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ നെഹ്റു കുടുംബത്തിൻ്റെ പിന്തുണ മല്ലികാർജുൻ ഖാർഗെയ്ക്ക്. ഇതോടെ ദിഗ്‌വിജയ് സിംഗ് പിന്മാറുമെന്നാണ് സൂചന. ഖാർഗെയും ദിഗ്‌വിജയ് സിംഗും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹം പിന്മാറുമെങ്കിൽ ശശി തരൂരും മല്ലികാർജുൻ ഖാർഗെയും തമ്മിലാവും പോരാട്ടം. ഇന്ന് പന്ത്രണ്ട് മണിക്ക് ശശി തരൂർ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. കൂടാതെ കൂടുതൽ നേതാക്കൾ ഇവിടെ എത്തുമെന്നാണ് മനസ്സിലാക്കുന്നത്. എന്തായാലും തിരക്കിട്ട ചർച്ചകൾ ഇന്നും ഡൽഹിയിൽ നടക്കുകയാണ്. വൈകീട്ട് മൂന്ന് മണി വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം.

National

കേന്ദ്ര സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ക്ഷാമബത്ത 4% വർധിപ്പിച്ചു

കേന്ദ്ര സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ക്ഷാമബത്ത നാല് ശതമാനം വർധിപ്പിച്ചു. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സൌജന്യ ഭക്ഷ്യധാന്യ പദ്ധതി മൂന്ന് മാസത്തെയ്ക്ക് കൂടി ദീർഘിപ്പിയ്ക്കാനും കേന്ദ്രമന്ത്രിസഭാ യോഗത്തിൽ ധാരണയായ്. ( 4% Dearness Allowance Hike ) വിവിധ സംസ്ഥാനങ്ങൾ നിർദ്ധേശിച്ച സാഹചര്യത്തിലാണ് സൗജന്യ ഭക്ഷ്യധാന്യവിതരണ പദ്ധതി ദീർഘിപ്പിയ്ക്കുന്നത്. പ്രധാനമന്ത്രി കല്യാൺ യോജന അടുത്ത 3 മാസം കൂടി തുടരുമെന്ന് മന്ത്രിസഭാ യോഗ തിരുമാനങ്ങൾ വിശദികരിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. നാല് […]

National

തീവ്രവാദ പ്രവർത്തനങ്ങളെ എതിർക്കുന്നു; ഐഎൻഎലിനെതിരെ തെളിവുണ്ടെങ്കിൽ സുരേന്ദ്രൻ കൊണ്ടുവരട്ടെ എന്ന് സിപിഐഎം

തീവ്രവാദ പ്രവർത്തനങ്ങളെ എതിർക്കുന്നു എന്ന് സിപിഐഎം. വാർത്താസമ്മേളനത്തിലൂടെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇക്കാര്യത്തിൽ നിലപാടറിയിച്ചത്. ആർഎസ്എസും പോപ്പുലർ ഫ്രണ്ടും അക്രമം നിർത്തണം. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് പരിഹാരമല്ല. പൂർവ ചരിത്രം അത് തെളിയിച്ചതാണ്. മുൻപ് ആർഎസ്എസിനെ നിരോധിച്ചത് തെളിവാണ്. ഇത്തരം ശക്തികളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. ബുൾഡോസർ രാഷ്ട്രീയം ശരിയല്ല. നിരോധിച്ചാൽ പുതിയ പേരിൽ സംഘടനകൾ രൂപീകരിക്കപ്പെടും എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. (cpim popular front surendran) പിഎഫ്‌ഐ അനുബന്ധ സംഘടനയായ റിഹാബ് […]

National

pfi ban കേരളത്തിലെ ഉന്നത രാഷ്ട്രീയ-സാമൂഹ്യ നേതാക്കളെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ലിസ്റ്റ് തയ്യാറാക്കി; എൻഐഎ

പോപ്പുലർ ഫ്രണ്ട് ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയതായി എൻഐഎ. കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാക്കളെയും സാമൂഹ്യ നേതാക്കളെയും വധിക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതി ഇട്ടിരുന്നു. എൻഐ എ നടത്തിയ അന്വേഷണത്തിലാണ് തെളിവുകൾ കണ്ടെത്തിയത്. ഹിറ്റ് ലിസ്റ്റ് കണ്ടെടുത്തതായി എൻ ഐ എ അറിയിച്ചു. അതിനിടെ ഭീകരവാദ സംഘടനകളുമായുള്ള പോപ്പുലർ ഫ്രണ്ടിന്റെ ബന്ധം വിജ്ഞാപനത്തിൽ പറഞ്ഞിട്ടുണ്ടെന്ന് കേന്ദ്രം പറഞ്ഞു. ഭീകരവാദ സംഘടനകളുമായുള്ള ബന്ധത്തിന്റെ പേരിൽ നിയമവിരുദ്ധ സംഘടനയാകുമ്പോൾ ഭീകരവാദ സംഘടനയായി തന്നെ പരിഗണിക്കപ്പെടും.സിമിയുടെ വകഭേദം എന്നത് സിമിക്ക് മേലുള്ള എല്ലാ […]

National

pfi ban പോപ്പുലർ ഫ്രണ്ടിന് നിരോധനം

പോപ്പുലർ ഫ്രണ്ടിന് അഞ്ച് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിരോധനം പുറപ്പെടുവിച്ചത്. ഇക്കാര്യത്തിൽ ഇന്നലെയാണ് തീരുമാനം ഉണ്ടായത്. പോപ്പുലർ ഫ്രണ്ടിനൊപ്പം ക്യാമ്പസ് ഫ്രണ്ട്, വിമൻസ് ഫ്രണ്ട് തുടങ്ങി അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങൾക്കിടെ രാജ്യത്തെങ്ങുമുള്ള പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎയും ഇഡിയും നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ ഇവർ നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. തീവ്രവാദ സംഘടന എന്ന രീതിയിലാവും പോപ്പുലർ ഫ്രണ്ട് അറിയപ്പെടുക. ഏത് ഭീകര സംഘടനകളെയും നിരോധിക്കുമ്പോൾ ആദ്യം അഞ്ച് വർഷവും […]

National

രാജ്യത്തെ 497 സ്റ്റേഷനുകളിൽ ലിഫ്റ്റുകളും എസ്‌കലേറ്ററുകളും സ്ഥാപിച്ച് റെയിൽവേ

‘സുഗമ്യ ഭാരത് അഭിയാന്റെ’ ഭാഗമായി റെയിൽവേ പ്ലാറ്റ്ഫോമുകളിൽ ദിവ്യാംഗർക്കും പ്രായമായവർക്കും കുട്ടികൾക്കും സുഗമമായി സഞ്ചരിക്കാൻ, ഇന്ത്യൻ റെയിൽവേ രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ ലിഫ്റ്റുകളും എസ്‌കലേറ്ററുകളും സ്ഥാപിക്കുന്നു. ഇതുവരെ 497 സ്റ്റേഷനുകളിൽ ലിഫ്റ്റുകളും എസ്‌കലേറ്ററും സ്ഥാപിച്ചിട്ടുണ്ട്. സാധാരണയായി സംസ്ഥാന തലസ്ഥാനങ്ങളിലും 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലും പ്രതിദിനം 25,000-ത്തിലധികം ആളുകൾ സഞ്ചരിക്കുന്ന സ്റ്റേഷനുകളിലും റെയിൽവേ എസ്‌കലേറ്ററുകൾ സ്ഥാപിക്കും. ഇതുവരെ 339 സ്റ്റേഷനുകളിലായി 1,090 എസ്‌കലേറ്ററുകൾ 2022 ഓഗസ്റ്റ് വരെ സ്ഥാപിച്ചിട്ടുണ്ട് . റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്ന ആൾക്കാരുടെ എണ്ണം, […]