ഡല്‍ഹിയില്‍ വീണ്ടും ശ്രദ്ധാമോഡല്‍ കൊലപാതകം. ഡല്‍ഹി പാണ്ഡവ് നഗറിലാണ് ഗൃഹനാഥനെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. അഞ്ചന്‍ദാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചന്‍ദാസിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി പ്രതികള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നെന്നും ഇതിന് ശേഷം ഉപേക്ഷിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനായി വിവിധയിടങ്ങളില്‍ ഇവര്‍ പോകുന്നതും അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നതുമുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൊലപാതകത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മാതാവ് പൂനവും മകന്‍ ദീപകും ചേര്‍ന്ന് […]
National
റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം തകർന്നുവീണു; മഹാരാഷ്ട്രയിൽ നിരവധി പേർക്ക് പരുക്ക്
മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ ബല്ലർ ഷാ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം തകർന്നുവീണു. പ്ലാറ്റ്ഫോം ഒന്നും നാലും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് ആളുകൾ നടന്നുപോകുമ്പോൾ തകർന്നുവീണത്. അഞ്ച് മണിയോടെ നടന്ന അപകടത്തിൽ പത്തോളം ആളുകൾക്ക് പരുക്കേറ്റെന്നാണ് റിപ്പോർട്ട്. പാലം തകർന്ന് ആളുകൾ റെയിൽവേ ട്രാക്കിൽ വീഴുകയായിരുന്നു. ഈ സമയത്ത് പാളത്തിലൂടെ ട്രെയിനുകൾ സഞ്ചരിച്ചില്ലെന്നതിനാൽ വൻ ദുരന്തം ഒഴിവായി.
ബഹിരാകാശത്ത് വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ; ഓഷ്യൻസാറ്റ് മൂന്ന് വിക്ഷേപിച്ചു
ബഹിരാകാശത്ത് വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻസാറ്റ് മൂന്ന് വിക്ഷേപിച്ചു. പിഎസ്എൽവി സി 54ന്റെ ദൗത്യം വിജയകരമെന്ന് ഐഎസ്ആർഒ. പിഎസ്എൽവി വഹിച്ച, എട്ട് നാനോ ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിലെത്തിയ്ക്കും. ഐഎസ്ആർഒയുടെ വിജയക്കുതിപ്പ് തുടരുക തന്നെയാണ്. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ദൗത്യവും വിജയകരം. പിഎസ്എൽവി സി 54 വഹിച്ച, ഭൗമനിരീക്ഷണ ഉപഗ്രഹ ശ്രേണിയിലെ ഓഷ്യൻസാറ്റ് മൂന്ന് വിക്ഷേപണം കഴിഞ്ഞ് 17 ആമത്തെ മിനിറ്റിൽ ഭ്രമണപഥത്തിലെത്തിച്ചു. ഏറെ സങ്കീർണമായതും കുടുതർ ദൈർഘ്യമേറിയതുമായ ദൗത്യത്തിന്റെ വിജയം ഏറെ അഭിമാനകരം. ശ്രീഹരിക്കോട്ടയിലെ […]
പ്രളയകാലത്ത് നൽകിയ അരിയുടെ കാശ് തിരികെ നൽകണം: കേരളത്തിന് കേന്ദ്രത്തിന്റെ അന്ത്യശാസനം
പ്രളയകാലത്ത് കേന്ദ്രം നൽകിയ അരിയുടെ കാശ് തിരികെ നൽകാൻ കേരളത്തിന് കേന്ദ്ര സർക്കാരിന്റെ അന്ത്യശാസനം . പണം നൽകിയില്ലെങ്കിൽ കേന്ദ്ര വിഹിതത്തിൽ നിന്നും തിരികെ പിടിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ആകെ 205.81 കോടിയാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞെങ്കിലും കേന്ദ്ര സർക്കാർ നിലപാട് മാറ്റിയില്ല. ഇതോടെ പണം തിരികെ നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. കേന്ദ്രം നൽകുന്ന ഭക്ഷ്യസബ്സിഡിയിൽ നിന്ന് അടക്കം ഈ പണം പിടിക്കുമെന്നായിരുന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ […]
രാജസ്ഥാനിൽ ഭിന്നശേഷിക്കാരി കൂട്ടബലാത്സംഗത്തിനിരയായി
ഭിന്നശേഷിക്കാരിയായ ദളിത് യുവതി കൂട്ടബലാത്സംഗത്തിനിരയായി. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് സംഭവം. കന്നുകാലികൾക്ക് തീറ്റ നൽകാൻ ഇറങ്ങിയ 20 കാരിയെ ചിലർ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ചയാണ് ഭിന്നശേഷിക്കാരിയായ യുവതി പീഡനത്തിന് ഇരയായത്. ഫാമിൽ മേയാനായി കന്നുകാലികളെ കൊണ്ടുപോയപ്പോഴാണ് കുറ്റകൃത്യം നടന്നതെന്ന് ധോരിമണ്ണ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) സുഖ്ദേവ് ബിഷ്‌നോയ് പറഞ്ഞു. മൂന്നോ നാലോ പേർ ചേർന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി വനപ്രദേശത്ത് കൂട്ടബലാത്സംഗം ചെയ്തതായി പിതാവ് നൽകിയ പരാതിയിൽ പറയുന്നു. […]
ഹിന്ദു യുവതിക്കൊപ്പം യാത്ര ചെയ്ത മുസ്ലീം യുവാവിന് മർദ്ദനം
മംഗളൂരുവിൽ യുവാവിന് നേരെ സദാചാര ഗുണ്ടായിസം. ഹിന്ദു യുവതിയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന മുസ്ലീം യുവാവിനെ ബസ് തടഞ്ഞുനിർത്തി ഒരു സംഘം ആളുകൾ ആക്രമിച്ചതായി പൊലീസ് പറഞ്ഞു. മംഗളൂരു നന്തൂർ സർക്കിളിന് സമീപം വ്യാഴാഴ്ച രാത്രിയാണ് സംഭവം. കാർക്കള നിട്ടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മൂന്നാം വർഷ ബിഇ (ഇൻഫർമേഷൻ സയൻസ്) വിദ്യാർത്ഥിയായ സെയാദ് റസീം ഉമ്മറിനാണ്(20) മർദ്ദനമേറ്റത്. വ്യാഴാഴ്ച വൈകീട്ട് നാലിന് സ്വകാര്യ ബസിൽ കാർക്കളയിൽ നിന്ന് മടങ്ങുകയായിരുന്നു സെയാദ്. നന്തൂർ ജംക്‌ഷനു സമീപം അജ്ഞാതരായ മൂന്നോ […]
എൻറിക്ക ലെക്‌സി കേസ്; മത്സ്യത്തൊഴിലാളികൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകണമെന്ന് സുപ്രിംകോടതി
ഇറ്റാലിയൻ എണ്ണക്കപ്പൽ എൻറിക്ക ലെക്സിയിലെ നാവികരുടെ വെടിയേറ്റു രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ച കേസിൽ സുപ്രിംകോടതിയുടെ സുപ്രധാന നിർദേശം. രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടംബത്തിനും 5 ലക്ഷം രൂപ നൽകണമെന്ന് സുപ്രിം കോടതി നിർദേശിച്ചു. മത്സ്യതൊഴിലാളികൾക്കും ഇറ്റലി നല്കിയ നഷ്ടപരിഹാരത്തിന്റെ വിഹിതത്തിന് അർഹതയുണ്ടെന്ന് കോടതി പറഞ്ഞു. ബോട്ടിൽ ഉണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയുടെയും മരണപ്പെട്ട ജോൺസന്റെയും ബന്ധുക്കൾക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്. ഇറ്റലി നൽകിയ നഷ്ടപരിഹാരതുകയിലെ ബോട്ടുടമയുടെ ഭാഗമായ രണ്ട് കോടിയിൽ നിന്ന് തങ്ങൾക്കും വിഹിതം കിട്ടണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ സമർപ്പിച്ച ഹർജിയിലാണ് […]
വിദ്യാർത്ഥിക്കെതിരെയുള്ള നിയമാനുസൃതമായ അച്ചടക്ക നടപടി ആത്മഹത്യ പ്രേരണയല്ല; സുപ്രിംകോടതി
വിദ്യാർത്ഥിക്കെതിരെയുള്ള നിയമാനുസൃതമായ അച്ചടക്ക നടപടി ആത്മഹത്യ പ്രേരണയല്ലെന്ന് സുപ്രിംകോടതി. നിയമാനുസൃത നടപടി മാനസികമായ പീഡനമായി വ്യാഖ്യാനിക്കാനാവില്ല. അധ്യാപകർക്കും വിദ്യാലയങ്ങൾക്കും അവരുടെ മൂല്യങ്ങൾ സംരക്ഷിക്കാനായി എടുക്കുന്ന നിലപാടുകൾക്ക് സംരക്ഷണം ലഭിക്കണമെന്നും സുപ്രിം കോടതി നിർദേശിച്ചു. മദ്യ ലഹരിയിൽ ക്ലാസ്സിൽ നിന്ന് പുറത്താക്കിയ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത കേസിലാണ് സുപ്രിം കോടതി നടപടി. സംഭവത്തിൽ സുപ്രിംകോടതി പ്രൊഫസറിനെയും കോളജിനെയും കുറ്റവിമുക്തമാക്കി.
ലഹരി വിമോചന കേന്ദ്രത്തില്‍ നിന്ന് തിരിച്ചെത്തിയ യുവാവ് കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി
ഡല്‍ഹിയില്‍ ലഹരിക്കടിമയായ യുവാവ് കുടുംബത്തിലെ നാല് പേരെ കുത്തിക്കൊന്നു. ലഹരി വിമോചന കേന്ദ്രത്തില്‍ നിന്ന് തിരിച്ചെത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് 25കാരനായ കേശവ് എന്ന യുവാവ് ക്രൂരകൃത്യം നടത്തിയത്. മാതാപിതാക്കളെയും സഹോദരിയെയും മുത്തശ്ശിയെയുമാണ് ഇയാള്‍ കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന രാത്രി വീട്ടുകാരുമായി ഇയാള്‍ വഴക്കുണ്ടാക്കിയിരുന്നു. പിന്നാലെ നാല് പേരെയും കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. നാല് പേരുടെയും മൃതദേഹം വ്യത്യസ്ത മുറികളിലായിട്ടായിരുന്നു കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസെത്തുമ്പോള്‍ വീട്ടില്‍ രക്തം തളംകെട്ടിയ നിലയിലായിരുന്നു. കേശവിന്റെ പിതാവ് ദിനേഷ് (50), […]
ഡൽഹിയിൽ ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടു
ഡൽഹിയിൽ ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടു. സഹോദരിമാരും അച്ഛനും ഉൾപ്പെടെ നാല് പേരാണ് കൊല്ലപ്പെട്ടത്. അക്രമിയുടെ കുത്തേറ്റാണ് മരണം. ഡൽഹിയിലെ പാലം മേഖലയിലാണ് സംഭവമുണ്ടായത്. പ്രതി പൊലീസ് പിടിയിലായി.












