രാജ്യത്തെ യുവാക്കളായ 71,000 പേർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിയമന ഉത്തരവ് നൽകും. യുവജനങ്ങൾക്കു കൂടുതൽ തൊഴിൽ സൃഷ്ടിക്കാനുള്ള കേന്ദ്ര സർക്കാർ നടപടികളുടെ ഭാഗമായി തൊഴിൽ മേള. രാവിലെ 10.30ന് വീഡിയോ കോൺഫറൻസ് വഴി നിയമന ഉത്തരവുകൾ പ്രധാനമന്ത്രി ഉത്തവുകൾ കൈമാറും. പുതുതായി നിയമിച്ചവരെ അദ്ധേഹം അഭിസംബോധന ചെയ്യുകയും ചെയ്യും. നിയമനം ലഭിയ്ക്കുന്നവർക്കുള്ളള്ള ഓൺലൈൻ പരിശീലന പരിപാടിയായ കർമയോഗി പ്രാരംധും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഒക്ടോബറിൽ നികത്തിയ ഒഴിവുകൾക്കു പുറമേ അധ്യാപകർ, ലക്ചറർമാർ, നഴ്‌സുമാർ, നഴ്‌സിങ് […]
National
ആഗോള ഇന്നൊവേഷന്‍ സൂചിക: 40-ാം റാങ്കിലേക്ക് കുതിച്ചുകയറി ഇന്ത്യ
ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ ഇന്ത്യക്ക് റാങ്കിംഗ് മുന്നേറ്റം. ലോക ബൗദ്ധിക സ്വത്തവകാശ സംഘടന (W.I.P.O) തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, രാജ്യം 40-ാം റാങ്കിലേക്ക് കുതിച്ചുവെന്ന് ബെംഗളൂരു ടെക് ഉച്ചകോടിയിൽ മുൻകൂട്ടി രേഖപ്പെടുത്തിയ സന്ദേശത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 46-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ‘2015ൽ ഇന്ത്യ 81-ാം സ്ഥാനത്തായിരുന്നു. ഇന്ത്യയിൽ യൂണികോൺ സ്റ്റാർട്ടപ്പുകളുടെ എണ്ണം ഇരട്ടിയായി. നമ്മൾ ഇപ്പോൾ ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമാണ്. ഇന്ത്യയുടെ ടാലന്റ് പൂളാണ് ഇതിന് കാരണം’ – മോദി പറഞ്ഞു. […]
HP Polls | ഹിമാചലിൽ ജനം വിധിയെഴുതുന്നു; അഞ്ച് മണിക്കൂർ പിന്നിടുമ്പോൾ 23% പോളിംഗ്
ഹിമാചലിൽ ജനം വിധിയെഴുതുന്നു. അഞ്ച് മണിക്കൂർ പിന്നിടുമ്പോൾ 23% ആണ് പോളിംഗ്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി ജയറാം താക്കൂർ ട്വന്റിഫോറിനോട് പറഞ്ഞു. എട്ടു മണിക്ക് ആരംഭിച്ച പോളിംഗ് മെച്ചപ്പെടുകയാണ്. സിർമൗർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് ഇതുവരെ രേഖപ്പെടുത്തിയത്. സ്പിതി ജില്ലയിലാണ് ഏറ്റവും കുറവ്. മുഖ്യമന്ത്രി ജയ്റാം താക്കൂർ സ്വന്തം മണ്ഡലമായ സീറാജിലെ കുറാനി ബൂത്തിൽ കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തി. 45 ലധികം സീറ്റ് നേടി തുടർച്ചയുണ്ടാകുമെന്ന് മുഖ്യമന്ത്രി ജയ്റാം താക്കൂർ ട്വന്റിഫോറിനോട് പറഞ്ഞു. […]
ശസ്ത്രക്രിയയ്ക്ക് ശേഷം വൃക്ക കാണാനില്ലെന്ന് പരാതി; സംഭവം യുപിയിൽ
മൂത്രാശയത്തിലെ കല്ല് നീക്കാൻ ശസ്ത്രക്രിയ നടത്തിയ ആളുടെ വൃക്ക കാണാനില്ല. ഉത്തർപ്രദേശിലെ അലിഗഡിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഹോം ഗാർഡായി ജോലി ചെയ്യുന്ന 53 കാരനാണ് ആശുപത്രിക്കെതിരെ പരാതി നൽകിയത്. ഇടതു വൃക്ക കാണാനില്ലെന്നാണ് ആരോപണം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി യുപി ആരോഗ്യ വകുപ്പ് അറിയിച്ചു. (Home guard’s kidney removed on pretext of stone removal surgery) അടിവയറ്റിൽ കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് അൾട്രാസൗണ്ട് പരിശോധന നടത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. […]
ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ് : പത്തിന ഉറപ്പുകളുമായി പ്രകടന പത്രിക; പ്രചാരണത്തിന് ഹർഭജൻ സിംഗും
ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിനായി സർവ സന്നഹങ്ങളുമായി ആംആദ്മി പാർട്ടി. പത്തിന ഉറപ്പുകളുമായി അരവിന്ദ് കേജ്രിവാൾ ആം ആദ്മി പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കി. മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് അടക്കമുള്ളവർ ഡൽഹിയിൽ പ്രചരണത്തിനിറങ്ങും. 134 സ്ഥാനാർത്ഥികളുടെ ആദ്യപടിക ആം ആദ്മി പാർട്ടി പുറത്തുവിട്ടു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെത് ഇത്തവണ അഭിമാന പോരാട്ടം ആണ് ആം ആദ്മി പാർട്ടിക്ക്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് നടക്കുന്ന എംസിഡി തെരഞ്ഞെടുപ്പിൽ, പ്രചരണത്തിൽ അരവിന്ദ് കെജ്രിവാളിന്റെ അഭാവം ഉണ്ടായാൽ പോലും മറികടക്കാൻ […]
ഹിമാചൽ രാഷ്ട്രീയത്തിൽ ആപ്പിളിന്റെ പങ്ക് എന്ത് ?
ഹിമാചൽ രാഷ്ട്രീയത്തിൽ ആപ്പിളിന്റെ പങ്ക് ഏറെ നിർണായകമാണ്. ആപ്പിൾ കർഷകരുടെ പ്രതിഷേധം ഏറെ ചർച്ചയായ തെരഞ്ഞെടുപ്പിൽ , സംസ്ഥാനം ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നതിൽ വരെ കർഷകരുടെ വോട്ട് നിർണായകശക്തിയാണ്. ( role of apple in himachal pradesh election ) ഹിമാചലിലെങ്ങും ആപ്പിളിന്റെ വിളവെടുപ്പ് അവസാനിച്ചു. തോട്ടങ്ങളിൽ ആപ്പിൾ കാണുന്നത് പേരിന് മാത്രം.ആപ്പിൾ കർഷകർ ഉയർത്തിയ വലിയ പ്രതിഷേധങ്ങൾക്കിടയാണ് ഹിമാചൽ പോളിംഗ് ബൂത്തിലേക്ക് ചെല്ലുന്നത്.പാക്കിംഗ് സാമഗ്രികളുടെ ജിഎസ്ടി ഉയർത്തിയതും , ആപ്പിളിന് മെച്ചപ്പെട്ട താങ്ങുവിളി […]
‘രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു’; മൻമോഹൻ സിങ്ങിന്റെ സാമ്പത്തിക നയങ്ങളെ പ്രശംസിച്ച് ഗഡ്കരി
കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ മൻമോഹൻ സിങ്ങിന്റെ സാമ്പത്തിക നയങ്ങളെ പുകഴ്ത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ടാക്‌സ് ഇന്ത്യ ഓൺലൈൻ (ടി.ഐ.ഒ.എൽ) അവാർഡ് വിതരണ ചടങ്ങിൽ സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ പരാമർശം. 1991ൽ മൻമോഹൻ സിങ് ധനമന്ത്രിയായിരിക്കെ തുടക്കമിട്ട സാമ്പത്തിക പരിഷ്‌കാരങ്ങൾ ഉദാര സമ്പദ്‌വ്യവസ്ഥയിലേക്ക് നയിച്ചു. ദരിദ്രർക്ക് കൂടി ഗുണം ലഭിക്കണമെന്ന ഉദ്ദേശത്തോടെ ഇന്ത്യക്ക് ഉദാര സാമ്പത്തിക നയം ആവശ്യമാണ്. ഇത് ഇന്ത്യക്ക് പുതിയ ദിശാബോധം നൽകി. ഇക്കാര്യത്തിൽ രാജ്യം മൻമോഹൻ സിങ്ങിനോട് കടപ്പെട്ടിരിക്കുന്നു ഗഡ്കരി പറഞ്ഞു. മൻമോഹന്റെ […]
നോട്ട് നിരോധനം ശതകോടീശ്വരൻ സുഹൃത്തുക്കളെ സഹായിക്കാൻ ‘പേ പിഎം’ നടത്തിയ നീക്കം; രാഹുൽ ഗാന്ധി
നോട്ട് നിരോധനത്തിൻ്റെ ആറാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ശതകോടീശ്വരൻ സുഹൃത്തുക്കളെ സഹായിക്കാൻ ‘പേ പിഎം’ ബോധപൂർവം നടത്തിയ നീക്കമാണ് നോട്ട് അസാധുവാക്കലെന്ന് വിമർശനം. നോട്ട് നിരോധനം സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും വലിയ സംഘടിത കൊള്ളയാണെന്ന് ആരോപിച്ച കോൺഗ്രസ് ഈ നീക്കത്തെക്കുറിച്ച് മോദി സർക്കാരിനോട് ധവളപത്രം ആവശ്യപ്പെടുകയും ചെയ്തു. ചെറുകിട, ഇടത്തരം ബിസിനസുകൾ നടത്തുന്നവരുടെ വയറ്റത്തടിച്ച്, തന്റെ 2-3 ശതകോടീശ്വരൻ സുഹൃത്തുക്കൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ കുത്തകയാക്കാൻ ‘പേപിഎം’ നടത്തിയ ബോധപൂർവമായ […]
നോട്ട് നിരോധന പ്രഖ്യാപനത്തിന് ഇന്ന് 6 വയസ്; വിജയിച്ചെന്ന് സർക്കാർ, ഇല്ലെന്ന് പ്രതിപക്ഷം
നോട്ട് നിരോധന പ്രഖ്യാപനത്തിന് ഇന്ന് 6 വയസ്സ്. സമ്പത്ത് വ്യവസ്ഥയിൽ സമ്മിശ്ര പ്രതിഭലനം ഉണ്ടാക്കിയ നോട്ട് നിരോധനം വിജയകരമായിരുന്നെന്ന് സർക്കാരും പരാജയമായിരുന്നെന്ന് പ്രതിപക്ഷവും ഇപ്പോഴും വിശദീകരിയ്ക്കുന്നു. നോട്ട് നിരോധനത്തിന് തുടർച്ചയായി ഏർപ്പെടുത്തിയ സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഭാഗമായി ഡിജിറ്റൽ ക്യാഷ് എന്ന ലക്ഷ്യത്തിലാണ് രാജ്യം ഇപ്പോൾ. നോട്ട് നിരോധനത്തിന് 6 വയസാകുമ്പോൾ രാജ്യത്ത് പൊതുജനത്തിന്റെ കൈവശം ഉള്ള കറൻസി 30 ലക്ഷം കോടിയോളമാണ്. നോട്ട് നിരോധനത്തിന്റെ തൊട്ടു മുന്നത്തെ മാസമായ 2016 ഒക്ടോബറിൽ 17 ലക്ഷം കോടി […]
ഋഷി സുനകിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് നരേന്ദ്രമോദി; ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാരം ചര്‍ച്ചയായി
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിട്ടന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വംശജനായ ഋഷി സുനകിനെ നരേന്ദ്രമോദി അഭിനന്ദിച്ചു. ഇന്ത്യയുമായി മെച്ചപ്പെട്ട ബന്ധത്തിന് മുന്‍കൈ എടുക്കുമെന്ന് ഋഷി സുനക് മോദിക്ക് ഉറപ്പുനല്‍കി. മോദി-സുനക് ചര്‍ച്ചയില്‍ ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാരം പ്രധാന വിഷയമായി. സന്തുലിതമായ വ്യാപാര ബന്ധങ്ങളിലൂടെ ഇരുരാജ്യങ്ങള്‍ക്കും പുരോഗതി കൈവരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഋഷി സുനക് നരേന്ദ്രമോദിയോട് പറഞ്ഞു. ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായതിന് ശേഷം ഇതാദ്യമായാണ് മോദി സുനകുമായി ഫോണില്‍ […]












