National

പെൺകുട്ടിയുടെ പിതാവ് തല്ലി, പ്രതികാരം വീട്ടാൻ ഒമ്പതു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 15 കാരൻ അറസ്റ്റിൽ

മഹാരാഷ്ട്രയിലെ കല്യാണിൽ 15 വയസ്സുള്ള ആൺകുട്ടി ഒമ്പതു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പെൺകുട്ടിയുടെ പിതാവിനോട് തോന്നിയ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും തുടർന്ന് ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിക്കുകയുമായിരുന്നു. വ്യാഴാഴ്ച പുലർച്ചെ കല്യാൺ റെയിൽവേ സ്റ്റേഷന് സമീപമുള്ള വെസ്റ്റ് മേഖലയിലെ ഒരു റസിഡൻഷ്യൽ സൊസൈറ്റി വളപ്പിൽ ഒമ്പത് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം […]

National

സഹോദരിയെ വിവാഹം കഴിച്ച് നല്‍കാത്തതില്‍ വൈരാഗ്യം; സഹോദരനെ യുവാവ് വെട്ടിക്കൊന്നു

തമിഴ്‌നാട് ദിണ്ഡിഗലില്‍ സഹോദരിയെ വിവാഹം കഴിച്ച് നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ സഹോദരനെ യുവാവ് വെട്ടിക്കൊന്നു. കാസംപട്ടി സ്വദേശി ജോതിയാണ് മരിച്ചത്. പ്രദേശവാസിയായ തെങ്ങുകയറ്റ തൊഴിലാളി പ്രഭാകരനെ പൊലീസ് അറസ്റ്റുചെയ്തു വിദേശത്തായിരുന്ന ജോതി സഹോദരി പ്രിയയുടെ വിവാഹത്തിനാണ് നാട്ടിലെത്തിയത്. സഹോദരിക്ക് മധുരയിലുള്ള യുവാവുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. വിവാഹത്തിന്റെ ആവശ്യങ്ങള്‍ക്കായുള്ള തിരക്കിലായിരുന്നു ജോതി. ഇതിനിടെ ഇന്നലെ രാത്രി സമീപത്തെ തോട്ടത്തിലേക്ക് ഉറങ്ങാനായി പോയ ജോതിയെ രാവിലെ ഏറെ വൈകിയിട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയില്‍ […]

National

ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി; സിനിമാ സ്റ്റൈൽ കൊലപാതകത്തിന്റെ ചുരുളഴിച്ച് പൊലീസ്

ജയ്പൂരിൽ ഇൻഷുറൻസ് തുകയായി 2 കോടി രൂപ ലഭിക്കാൻ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. വാഹനാപകടമെന്ന് തോന്നിപ്പിക്കും വിധമായിരുന്നു കൊലപാതകം. ഭർത്താവ് ഉൾപ്പെടെ 4 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ശാലു ദേവി(32) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഒക്‌ടോബർ അഞ്ചിന് ഭർത്താവ് മഹേഷിൻ്റെ നിർദേശപ്രകാരം ശാലു അടുത്തുള്ള ക്ഷേത്രത്തിലേക്ക് പോയിരുന്നു. സഹോദരൻ രാജുവിനൊപ്പം ബൈക്കിലായിരുന്നു യാത്ര. പുലർച്ചെ 5.45ഓടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിൽ മറ്റൊരു വാഹനം ഇടിക്കുകയായിരിന്നു. ശാലു സംഭവസ്ഥലത്തും രാജു ചികിത്സയിലിരിക്കെയും മരിച്ചു. വാഹനാപകടമാണെന്ന് […]

National

കൂട്ടബലാത്സംഗക്കേസിൽ ബിൽക്കിസ് ബാനോ സുപ്രീം കോടതിയിൽ

2002ലെ ഗോധ്ര കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനും കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതിനും ശിക്ഷിക്കപ്പെട്ട 11 പ്രതികളെ വിട്ടയച്ചതിനെ ചോദ്യം ചെയ്ത് ബിൽക്കിസ് ബാനോ സുപ്രീം കോടതിയെ സമീപിച്ചു. വിഷയത്തിൽ പുനഃപരിശോധനാ ഹർജി നൽകി. അതേസമയം രണ്ട് ഹർജികളും ഒരുമിച്ച് കേൾക്കാമോ, ഒരേ ബെഞ്ചിന് മുമ്പാകെ വാദം കേൾക്കാനാകുമോ എന്ന കാര്യം പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. 2002-ലെ കൂട്ടബലാത്സംഗ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെ നേരത്തെ വിട്ടയച്ചത് രാജ്യവ്യാപകമായി വിമർശനത്തിന് ഇടയാക്കുകയും ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് […]

National

എട്ടാം ക്ലാസുകാരിയെ സഹപാഠികളും പ്രധാനാധ്യാപകനും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു; ഒരാൾ പിടിയിൽ

ബീഹാറിൽ 14 വയസുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ പ്രധാനാധ്യാപകൻ പിടിയിൽ. ബീഹാറിലെ കൈമൂർ ജില്ലയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. 8ആം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ സഹപാഠികൾ തട്ടിക്കൊണ്ടുപോയാണ് ബലാത്സംഗത്തിനിരയാക്കിയത്. ബലാത്സംഗത്തിനു ശേഷം പെൺകുട്ടിയെ ഉപേക്ഷിച്ച് സഹപാഠികൾ കടന്നുകളഞ്ഞു. തുടർന്ന് അവിടെയെത്തിയ പ്രധാനാധ്യാപനും കുട്ടിയെ ക്രൂര ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. മലവിസർജനത്തിനായി പുറത്തേക്കിറങ്ങുമ്പോഴാണ് 4 സഹപാഠികൾ ചേർന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് കുട്ടിയെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് സംഘം ബലാത്സംഗം ചെയ്തു. ഈ സമയത്താണ് പ്രധാനാധ്യാപകൻ സുരേന്ദ്ര കുമാർ ഭാസ്കർ ദൃശ്യം കാണുന്നത്. […]

National

കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട മരണങ്ങൾക്ക് സർക്കാർ ബാധ്യസ്ഥരല്ല: സുപ്രീം കോടതിയോട് കേന്ദ്രം

കൊവിഡ് വാക്‌സിനേഷൻ മൂലമുണ്ടാകുന്ന മരണങ്ങൾക്ക് സർക്കാർ ബാധ്യസ്ഥരല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. വാക്‌സിൻ സ്വീകരിച്ച ശേഷം മരണം സംഭവിക്കുകയാണെങ്കിൽ സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്ത് നഷ്ടപരിഹാരം തേടുക മാത്രമാണ് പ്രതിവിധിയെന്ന് കേന്ദ്രം. അടുത്തിടെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യം പറയുന്നത്. കഴിഞ്ഞ വർഷം കൊവിഡ് വാക്‌സിനേഷൻ എടുത്ത് മരിച്ച രണ്ട് യുവതികളുടെ രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം. മരണത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്നും പ്രതിരോധ കുത്തിവയ്പ്പിനെ തുടർന്നുള്ള പ്രതികൂല ഫലങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും സമയബന്ധിതമായി ചികിത്സിക്കുന്നതിനുമുള്ള […]

National

ശ്രദ്ധ വധക്കേസ്: പ്രതി അഫ്താബിന് നേരെ കൊലവിളിയുമായി ഒരു സംഘം; പൊലീസ് വാഹനവും ആക്രമിച്ചു

ഡല്‍ഹിയില്‍ ശ്രദ്ധ കൊലക്കേസ് പ്രതിയുമായെത്തിയ പൊലീസ് വാഹനത്തിനുനേരെ ആക്രമണം. ഡല്‍ഹി രോഹിണിയിലെ ഫൊറന്‍സിക് ലാബിന് മുന്നിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ശ്രദ്ധ കൊലക്കേസ് പ്രതി അഫ്താബുമായെത്തിയ വാഹനത്തിന് നേരെ കല്ലേറുണ്ടാകുകയായിരുന്നു. വാളുമായെത്തിയ സംഘം അഫ്താബിനെ കൊല്ലുമെന്ന് ആക്രോശിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പോളിഗ്രാഫ് പരിശോധനയ്ക്കായി അഫ്താബിനെ കൊണ്ടുപോയ വാഹനത്തിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. ഹിന്ദു സേന പ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെട്ട സംഘമാണ് ആക്രമണം നടത്തിയത്. അഫ്താബിന് നേരെ കൊലവിളിയുമായി അക്രമി സംഘം വാഹനം വളഞ്ഞപ്പോള്‍ പ്രതിയെ സംരക്ഷിക്കുന്നതിനായി ഒരു പൊലീസ് […]

National

റാഗിങ്ങിൽ നിന്ന് രക്ഷപ്പെടാൻ ഹോസ്റ്റലിലെ രണ്ടാം നിലയിൽ നിന്ന് ചാടി; വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്

റാഗിങ്ങിൽ നിന്ന് രക്ഷപ്പെടാൻ ഹോസ്റ്റലിലെ രണ്ടാം നിലയിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ദിബ്രുഗഡ് സർവകലാശാലയിലാണ് സംഭവം. സംഭവത്തിൽ അഞ്ച് സീനിയർ വിദ്യാർത്ഥികൾ പിടിയിലായി. കർശന നടപടിക്ക് നിർദ്ദേശം നൽകിയതായി അസം മുഖ്യമന്ത്രി ഹിമന്ത വിശ്വ ശർമ്മ പറഞ്ഞു. സർവകലാശാലയിലെ കൊമേഴ്സ് ഡിപ്പാർട്ട്മെൻറ് വിദ്യാർത്ഥിയായ ആനന്ദ് ശർമയാണ് ഹോസ്റ്റലിലെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടിയത്. ഗുരുതരമായി പരുക്കേറ്റ ആനന്ദ് ശർമയെ ഇപ്പോൾ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ആനന്ദ് ശർമ നിരന്തരമായി സീനിയർ […]

National

ശ്രദ്ധ കൊലപാതകം; പ്രതി അഫ്താബ് അമീന്റെ പോളിഗ്രാഫ് പരിശോധന ഇന്നും തുടരും

ഡൽഹിയിൽ പങ്കാളിയെ കൊന്ന് കഷ്ണങ്ങളാക്കിയ കേസിൽ പ്രതി അഫ്താബ് അമീന്റെ പോളിഗ്രാഫ് പരിശോധന ഇന്നും തുടരും. പരിശോധനയ്ക്കായി പ്രതിയെ രോഹിണിയിലെ ഫോറൻസിക് ലാബിൽ എത്തിച്ചു. കേസിൽ പ്രതിയുടെ മയക്ക്മരുന്ന് ഇടപാട് അന്വേഷിക്കുന്ന പോലീസ്,അഫ്താബിന് ലഹരിവസ്തുക്കൾ നൽകിയ ഫൈസലിനെ അറസ്റ്റ് ചെയ്തു.സൂറത്തിൽ വച്ചാണ് അറസ്റ്റിലായത്. ശ്രദ്ധയുടെ കൊലപാതകത്തിന് പിന്നാലെ ഫൈസൽ ഒളിവിൽ പോയിരുന്നതായി ഗുജറാത്ത് പോലീസ് അറിയിച്ചു. അഫ്താബ് ലഹരിക്ക് അടിമയായിരുന്നുയെന്നും,കൊലപാതകത്തിനു മുൻപ് അഫ്താബ് ലഹരി ഉപയോഗിച്ചിരുന്നതായും അന്വേഷണസംഘം വ്യക്തമാക്കി.

National

മംഗളുരു സ്‌ഫോടനക്കേസ് പ്രതി ചെറു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സ്‌ഫോടനത്തിന് ലക്ഷ്യമിട്ടെന്ന് കണ്ടെത്തൽ

മംഗളുരു സ്‌ഫോടനക്കേസ് പ്രതി മുഹമ്മദ് ഷാരിഖ് ചെറു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സ്‌ഫോടനത്തിന് ലക്ഷ്യമിട്ടെന്ന് കണ്ടെത്തൽ. ആലുവയ്ക്കു പുറമേ കൊച്ചി നഗരത്തിലടക്കം ഇയാൾ വന്നതിന്റെ വിവരങ്ങൾ ലഭിച്ചു. കേരളത്തിൽ ഷാരിഖിന് പ്രാദേശിക സഹായം ലഭിച്ചതായും അന്വേഷണ ഏജൻസികൾ സ്ഥിരീകരിക്കുന്നു. ആലുവയിൽ അഞ്ചു ദിവസത്തോളം താമസിച്ച മുഹമ്മദ് ഷാരിഖ് കൊച്ചി നഗരത്തിലും എത്തിയതായാണ് പുതിയ വിവരം. പമ്പള്ളിനഗർ, മുനമ്പം, നോർത്ത് പറവൂർ എന്നിവിടങ്ങളിൽ ഷരീഖ് വന്നതിന്റെ വിവരങ്ങൾ ഏജൻസികൾ ശേഖരിച്ചു കഴിഞ്ഞു. കേരളത്തിൽ ഷാരിഖിന് പ്രാദേശിക സഹായം ലഭിച്ചതായി […]