മോഷണക്കുറ്റം ആരോപിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ചെരുപ്പുമാല അണിയിച്ച വനിതാ ഹോസ്റ്റൽ സൂപ്രണ്ടിനു സസ്പൻഷൻ. മധ്യപ്രദേശിലെ ദംജിപുര ഗ്രാമത്തിൽ സര്‍ക്കാര്‍ ആദിവാസി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ ആഴ്ച മകളെ കാണാൻ മാതാപിതാക്കൾ ഹോസ്റ്റലിൽ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. മറ്റൊരു പെൺകുട്ടിയുടെ 400 രൂപ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു സൂപ്രണ്ടിൻ്റെ ക്രൂരത. മകളുടെ കഴുത്തിൽ ചെരുപ്പുമാലയിട്ട് ഹോസ്റ്റൽ ക്യാമ്പസിലൂടെ നടത്തിച്ചു എന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. തുടർന്ന് ഇവർ ചൊവ്വാഴ്ച […]
National
‘മാൻ ഡൗസ്’ ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ തീരം തൊട്ടേക്കും; വടക്കൻ തമിഴ്‌നാട് – പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരങ്ങളിൽ ജാഗ്രത
ബംഗാൾ ഉൾക്കടൽ ന്യുന മർദ്ദം അതിതീവ്ര ന്യുനമർദ്ദമായി. ഇന്ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറി നാളെ രാവിലെയോടെ തമിഴ്‌നാട് -ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സീസണിലെ രണ്ടാമത്തെ ചുഴലിക്കാറ്റ് യുഎഇ നിർദ്ദേശിച്ച ‘മാൻ – ഡൗസ്’എന്ന പേരിലാണ് അറിയപ്പെടുക. പുതുചേരിക്കും ചെന്നൈക്ക് ഇടയിൽ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രഥമിക നിഗമനം. വടക്കൻ തമിഴ്‌നാട് – പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ബെംഗളൂരുവിൽ യുവാവിനെ സ്ത്രീകൾ അടങ്ങുന്ന സംഘം തല്ലിക്കൊന്നു
കർണാടക തലസ്ഥാനമായ ബെംഗളൂരുവിലെ കെപി അഗ്രഹാരിൽ യുവാവിനെ ആറംഗ സംഘം തല്ലിക്കൊന്നു. 3 സ്ത്രീകളും മൂന്ന് പുരുഷന്മാരും അടങ്ങുന്ന സംഘമാണ് കല്ല് കൊണ്ട് അടിച്ചും മർദ്ദിച്ചും 30 കാരനെ കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയായിരുന്നു ദാരുണമായ കൊലപാതകം. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ശനിയാഴ്ച അർധരാത്രിയോടെ നഗരത്തിലെ കെപി അഗ്രഹാര പ്രദേശത്ത് ഉണ്ടായിരുന്ന യുവാവിനെ ഒരു സംഘം വളയുന്നത് പൊലീസ് പുറത്തു വിട്ട സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഗ്രൂപ്പ് അംഗങ്ങൾ തമ്മിൽ തർക്കിച്ച ശേഷം, സ്ത്രീകളിലൊരാൾ ഒരു […]
‘താജ്മഹലിൻ്റെ പഴക്കം നിർണയിക്കുന്നത് കോടതിയുടെ പണിയല്ല’; ഹർജി തള്ളി സുപ്രിം കോടതി
താജ്മഹലിൻ്റെ പഴക്കം നിർണയിക്കുന്നത് കോടതിയുടെ പണിയല്ലെന്ന് സുപ്രിം കോടതി. ഇക്കാര്യത്തിൽ സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജി തള്ളിക്കൊണ്ടാണ് സുപ്രിം കോടതിയുടെ നിരീക്ഷണം. ഹർജിക്കാരന് ഈ ആവശ്യവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. സുര്‍ജിത് സിങ് യാദവ് എന്നയാളാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ചരിത്ര പുസ്തകങ്ങളില്‍നിന്നും പാഠ്യ പുസ്തകങ്ങളില്‍നിന്നും താജ് മഹലിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ നീക്കണമെന്നായിരുന്നു ഹർജിക്കാരൻ്റെ ആവശ്യം. താജ്മഹലിന്റെ പഴക്കത്തെക്കുറിച്ചു പഠിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേക്ക് നിര്‍ദേശം നല്‍കണം. താജ്മഹല്‍ നിലനിൽക്കുന്ന സ്ഥലത്ത് കൊട്ടാര സദൃശ്യമായ കെട്ടിടം നേരത്തെ […]
ജോഡോ യാത്രയ്ക്കിടെ മോദിക്കായി ആർപ്പുവിളിച്ച് ആൾക്കൂട്ടം, ഫ്ലയിംഗ് കിസ്സിലൂടെ രാഹുലിൻ്റെ മറുപടി
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ മോദിക്കായി ആർപ്പുവിളിച്ച് ആൾക്കൂട്ടം. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലൂടെ യാത്ര കടന്നുപോകുമ്പോഴാണ് ജനക്കൂട്ടം മോദി സ്തുതികൾ മുഴക്കിയത്. മോദി.. മോദി.. എന്ന് വിളിച്ച ആൾക്കൂട്ടത്തിന് നേരെ ഫ്ലയിംഗ് കിസ് നൽകുന്ന രാഹുലിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഭാരത് ജോഡോ യാത്ര അഗർ മാൽവ ജില്ലയിലൂടെ കടന്നുപോകുമ്പോൾ യാത്ര കാണാൻ നിന്ന ചിലർ മോദി-മോദി മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. മോദി സ്തുതി മുഴക്കിയ ജനക്കൂട്ടത്തിന് നേരെ രാഹുൽ ആദ്യം കൈ […]
മുടി മാറ്റിവെക്കൽ ചികിത്സയ്ക്ക് പിന്നാലെ യുവാവ് മരിച്ചു; നാല് പേർ അറസ്റ്റിൽ
മുടിമാറ്റിവെക്കൽ ചികിത്സയ്ക്ക് പിന്നാലെ യുവാവ് മരിച്ചു. ഡൽഹിയിലാണ് സംഭവം. 30 വയസുകാരനായ അത്താർ റഷീദാണ് ഒരു ക്ലിനിക്കിൽ വച്ച് നടത്തിയ മുടി മാറ്റിവെക്കൽ ചികിത്സയ്ക്ക് പിന്നാലെ മരിച്ചത്. കുടുംബക്കാരുടെ പരാതിയിൽ നാലു പേർ അറസ്റ്റിലായി. മുടി മാറ്റിവെയ്ക്കൽ ചികിത്സയ്ക്ക് പിന്നാലെ വിവിധ അവയവങ്ങൾ പ്രവർത്തനരഹിതമായി എന്നാണ് റിപ്പോർട്ടുകൾ. ചികിത്സയ്ക്ക് ശേഷം കടുത്ത വേദനയാണ് മകൻ അനുഭവിച്ചതെന്ന് അമ്മ ആസിയ ബീഗം പറഞ്ഞു. റഷീദിന്റെ ശരീരത്തിൽ ഉടനീളം തടിപ്പ് കണ്ടു. തുടർന്ന് ക്ലിനിക്കിലെ ജീവനക്കാർക്കെതിരെ പരാതി നൽകുകയായിരുന്നു എന്നും […]
സ്വന്തം മരണം വ്യാജമായി സൃഷ്ടിക്കാൻ മറ്റൊരു യുവതിയെ കൊലപ്പെടുത്തി; 22കാരിയും ആൺസുഹൃത്തും അറസ്റ്റിൽ
സ്വന്തം മരണം വ്യാജമായി സൃഷ്ടിക്കാൻ മറ്റൊരു യുവതിയെ കൊലപ്പെടുത്തിയ 22കാരിയും ആൺസുഹൃത്തും പിടിയിൽ. ഉത്തർ പ്രദേശിലെ നോയിഡയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബധ്പുര സ്വദേശി പായൽ ഭാട്ടി, ആൺസുഹൃത്ത് അജയ് താക്കൂർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു ടെലിവിഷൻ ഷോയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് യുവതിയും ആൺസുഹൃത്തും കൃത്യം നടത്തിയത്. കൊല്ലപ്പെട്ട യുവതി ഒരു മാളിലെ ജീവനക്കാരിയായിരുന്നു. ഇവർക്ക് അജയ്‌യെ പരിചയമുണ്ടായിരുന്നു. തൻ്റെ അതേ ശരീരപ്രകൃതിയാണ് യുവതിയ്ക്കെന്ന് മനസ്സിലാക്കിയ പായൽ ഇവരുമായി ചങ്ങാത്തം സ്ഥാപിച്ചു. അജയ് ആണ് […]
ഡൽഹിയിൽ ഒരുമിച്ച് താമസിക്കുന്ന പെൺ സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി
ഡൽഹിയിൽ ഒരുമിച്ച് താമസിക്കുന്ന പെൺ സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി. തിലക് നഗർ സ്വദേശി രേഖ റാണിയാണ് കൊല്ലപ്പെട്ടത്. പ്രതി മൻപ്രീതിനെ പഞ്ചാബിൽ നിന്ന് പൊലീസ് പിടികൂടി. കൊലയ്ക്ക് ശേഷം മൃതദേഹം കഷ്ണങ്ങളാക്കാൻ പ്രതി പദ്ധതിയിട്ടിരുന്നതായി പോലീസ് അറിയിച്ചു. പതിനാറുകാരിയായ മകൾക്കൊപ്പമാണ് തിലക് നഗറിലെ വസതിയിൽ രേഖ റാണി താമസിച്ചിരുന്നത്. 2015ലാണ് മൻപ്രീത് രേഖ റാണിയുമായി പരിചയത്തിലാകുന്നതും ഒരുമിച്ച് താമസം ആരംഭിക്കുന്നതും. ഇരുവർക്കും ഇടയിൽ തർക്കം ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ശ്രദ്ധ കേസിലെ പ്രതി അഫ്താബ് പൂനാവാലയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടായിരിക്കാം […]
പോക്‌സോ കേസില്‍ തെറ്റായ ആളെ പ്രതിചേര്‍ത്തു; പൊലീസുകാര്‍ക്ക് 5 ലക്ഷം പിഴ വിധിച്ച് കോടതി
പോക്‌സോ കേസില്‍ തെറ്റായ ആളെ പ്രതിയാക്കി അറസ്റ്റ് ചെയ്തതിന് പൊലീസുകാര്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴ വിധിച്ച് കോടതി. കര്‍ണാടകയിലെ മംഗളൂരുവില്‍ പ്രാദേശിക കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പിഴ ചുമത്തിയത്. യഥാര്‍ത്ഥ പ്രതിയുടെ അതേ പേരിലുള്ള മറ്റൊരാളെ പ്രതിയാക്കിയതിന് പൊലീസ് ഇന്‍സ്‌പെക്ടര്‍ രേവതിയോടും സബ് ഇന്‍സ്‌പെക്ടര്‍ റോസമ്മയോടും ശമ്പളത്തില്‍ നിന്ന് പിഴ ഒടുക്കണമെന്ന് ജില്ലാ രണ്ടാം അഡീഷണല്‍ എഫ്ടിഎസ്സി പോക്സോ കോടതി ഉത്തരവിട്ടു. പിഴ, കേസിലെ അതിജീവിതയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. രണ്ട് പൊലീസുകാര്‍ക്കുമെതിരെ […]
ഹെയർ ഫിക്‌സിംഗ് ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന് ദാരുണാന്ത്യം; 4 പേർ അറസ്റ്റിൽ
ഹെയർ ഫിക്‌സിംഗ് ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന് ദാരുണാന്ത്യം. ഡൽഹി സ്വദേശിയായ മുപ്പതുകാരൻ അത്തർ റഷീദാണ് ശസ്ത്രക്രിയയ്ക്ക് പിന്നാലെയുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരണപ്പെട്ടത്ത്. കുറച്ച് നാളുകൾക്ക് മുൻപാണ് അത്തർ കഷണ്ടി മാറാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായത്. എന്നാൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അണുബാധയുണ്ടാവുകയും ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ച് മരണപ്പെടുകയുമായിരുന്നു. ‘എന്റെ മകൻ ഏറെ വേദനകൾ സഹിച്ചാണ് മരിച്ചത്. അവന്റെ ആന്തരികാവയവങ്ങളുടെ പ്രവർത്തനമെല്ലാം നിലച്ചിരുന്നു’- അമ്മ പറഞ്ഞു. മരണത്തിന് മുൻപ് അത്തർ റഷീദിന്റെ മുഖമെല്ലാം വിങ്ങി വീർത്ത നിലയിലും കറുപ്പ് കലകൾ നിറഞ്ഞ […]












