National

മഹാരാഷ്ട്രയിൽ വിനോദയാത്ര പോയ ബസ് തലകീഴായി മറിഞ്ഞു; 2 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

വിനോദയാത്ര പോയ ബസ് തലകീഴായി മറിഞ്ഞ് രണ്ട് മരണം. മുംബൈ – പൂനെ എക്സ്പ്രസ് വേയിൽ വച്ച് നടന്ന അപകടത്തിൽ രണ്ട് വിദ്യാർത്ഥികളാണ് മരിച്ചത്. ആകെ 52 യാത്രക്കാരുണ്ടായിരുന്ന ബസിൽ 48 പേർ വിദ്യാർത്ഥികളായിരുന്നു. ഇവർക്കെല്ലാവർക്കും പരുക്കേറ്റു എന്നാണ് വിവരം. ചെമ്പൂരിലെ ഒരു കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിനോദയാത്ര ബസാണ് ഞായറാഴ്ച രാത്രി 8 മണിയോടെ അപകടത്തിൽ പെട്ടത്. ചെമ്പൂരിലെ അമ്യൂസ്‌മെൻ്റ് പാർക്ക് സന്ദർശിച്ച് തിരികെ വരുമ്പോഴായിരുന്നു അപകടം. ഹിതിക ദീപക് ഖന്ന, രാജ് മഹാത്രെ എന്നീ […]

National

മാൻദൗസ് ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ നാല് മരണം

മാൻദൗസ് ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ നാല് മരണം. ചെന്നൈയിൽ മൂന്നുപേരും കാഞ്ചീപുരത്ത് ഒരാളുമാണ് മരിച്ചത്. വൈദ്യുതാഘാതമേറ്റും മതിൽ ഇടിഞ്ഞു വീണുമാണ് മരണം സംഭവിച്ചത്. ചെന്നൈയിൽ മരിച്ചത് സെയ്താപേട്ട് കേശവവേലിൻ്റെ ഭാര്യ ലക്ഷ്മി (40), മടിപ്പാക്കം സ്വദേശികളായ രാജേന്ദ്രൻ (25), ലക്ഷ്മി (45) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ചുഴലിക്കാറ്റ് ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്ത് വച്ച് കരയിൽ പ്രവേശിച്ചത്. കരതൊട്ടത്തിന് പിന്നാലെ ചുഴലിക്കാറ്റ് തീവ്രന്യൂനമർദ്ദമായി ദുർബലപ്പെട്ടു. അതേസമയം വരും മണിക്കൂറുകളിൽ ന്യൂനമർദ്ദത്തിൻ്റെ പാതയും ശക്തിയും വ്യക്തമാകുന്നതിനനുസരിച്ച് മഴ […]

National

ഹിമാചല്‍ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം; എംഎല്‍എമാരുടെ പിന്തുണ സുഖ്‌വിന്ദര്‍ സിംഗിന്

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്ക് ഹൈക്കമാന്‍ഡ് ഇന്ന് തുടക്കമിടും. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ സംഭാവനകളെ മാനിച്ച് കുടുംബത്തിന് മുഖ്യമന്ത്രി പദം നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിഭാസിംഗ്. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുണ്ടായതിനാല്‍ സുഖ്‌വിന്ദര്‍ സിംഗ് സുഖുവിനെ ഹൈക്കമാന്‍ഡിന് തള്ളിക്കളയാകാനാകില്ല. മാണ്ഡിയിലെ എംപി സ്ഥാനം രാജിവച്ച് പ്രതിഭാ സിംഗിനെ മുഖ്യമന്ത്രിയാക്കുന്നതിലും മുതിര്‍ന്ന നേതാക്കളെ മാറ്റിനിര്‍ത്തി വിക്രമാദിത്യ സിംഗിനെ മുഖ്യമന്ത്രിയാക്കുന്നതിലും ഹൈക്കമാഡിന് യോജിപ്പുമില്ല. ഇന്ന് നിരീക്ഷകര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷമായിരിക്കും ഹൈക്കമാന്‍ഡ് ചര്‍ച്ചകളിലേക്ക് കടക്കുക. ഇന്നലെ […]

National

പെൺകുട്ടികളുടെ വിവാഹ പ്രായം: മുസ്ലിം വ്യക്തി നിയമത്തിനെതിരെ ദേശീയ വനിതാകമ്മിഷൻ

പെൺകുട്ടികളുടെ വിവാഹ പ്രായത്തിന്റെ കാര്യത്തിൽ മുസ്ലിം വ്യക്തി നിയമത്തിനെതിരെ ദേശീയ വനിതാകമ്മിഷൻ രം​ഗത്ത്. സുപ്രിം കോടതിയിലാണ് ദേശിയ വനിതാകമ്മിഷൻ നിലപാട് വ്യക്തമാക്കിയത്. ഏകപക്ഷീയവും യുക്തിരഹിതവും വിവേചനപരവും ആണ് മുസ്ലിം വ്യക്തിനിയമത്തിലെ നിർദ്ദേശമെന്ന് ദേശിയ വനിതാ കമ്മിഷൻ അഭിപ്രായപ്പെട്ടു. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി നടപ്പിലാക്കിയ പോക്‌സോ നിയമത്തിന്റെ 2012-ലെ വ്യവസ്ഥകളുടെ ലംഘനമാണ് മുസ്ലിം വ്യക്തി നിയമത്തിലെത്. ക്രോഡീകരിക്കപ്പെടാതെയും ഏകീകരിക്കപ്പെടാതെയും ഉള്ളതാണ് മുസ്ലീം വ്യക്തിനിയമം. എകീക്യത വിവാഹ പ്രായ നിയമം ഉടൻ നടപ്പാക്കും. മതഭേഭമന്യേ പെൺകുട്ടികളുടെ വിവാഹ പ്രായം […]

National

ലോകത്തിലെ ശക്തയായ സ്ത്രീ; ഫോബ്‌സ് പട്ടികയില്‍ വീണ്ടും ഇടം നേടി നിർമലാ സീതാരാമൻ

ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്‌സ് പട്ടികയിൽ വീണ്ടും ഇടംപിടിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇത് നാലാം തവണയാണ് നിര്‍മ്മല സീതാരാമന്‍ പട്ടികയില്‍ ഇടം നേടുന്നത്. കേന്ദ്ര മന്ത്രി ഉള്‍പ്പടെ ആറ് പേരാണ് ഇത്തവണ ഇന്ത്യയില്‍ നിന്നും ഫോബ്‌സ് പട്ടികയിൽ സ്ഥാനം പിടിച്ചത്. എച്ച്‌സിഎൽടെക് ചെയർപേഴ്‌സൺ റോഷ്‌നി നാടാർ മൽഹോത്ര , സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപേഴ്‌സൺ മാധബി പുരി ബുച്ച് , സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ […]

National

കോൺഗ്രസ് എംപിമാരുമായി സോണിയാ ഗാന്ധി കൂടിക്കാഴ്ച നടത്തും

ബിജെപി ഭരിക്കുന്ന രണ്ട് വലിയ സംസ്ഥാനങ്ങളായ ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ സോണിയാ ഗാന്ധി കോൺഗ്രസ് എംപിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. പാർലമെന്റിൽ അൽപ്പസമയത്തിനകം(10.15am) കൂടിക്കാഴ്ച ആരംഭിക്കും. കോൺഗ്രസ് പാർലമെന്ററി പാർട്ടിയെ നയിക്കുന്ന മുൻ കോൺഗ്രസ് അധ്യക്ഷ ശീതകാല സമ്മേളനത്തിന്റെ തന്ത്രങ്ങൾ ചർച്ച ചെയ്യാനാണ് എംപിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്.

National

ഇന്ത്യയില്‍ വരാനിരിക്കുന്നത് വലിയ ചൂടുകാലം; മനുഷ്യന് താങ്ങാനാകാത്ത താപതരംഗം പോലുമുണ്ടായേക്കാമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്

മനുഷ്യര്‍ക്ക് അതിജീവിക്കാന്‍ സാധിക്കുന്നതിനേക്കാള്‍ തീവ്രമായ താപതരംഗം ഇന്ത്യയില്‍ രൂപം കൊണ്ടേക്കാമെന്ന് ലോകബാങ്കിന്റെ വിലയിരുത്തല്‍. രാജ്യത്തെ ചൂട് കൂടിവരികയാണെന്നും ഉയര്‍ന്ന താപനില നീണ്ടുനില്‍ക്കുന്നതിന്റെ കാലയളവും വര്‍ധിച്ചുവരികയാണെന്നും ലോകബാങ്ക് വിലയിരുത്തി. ഇന്ത്യയുടെ കാലാവസ്ഥാ മേഖലയിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ലോകബാങ്ക് ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്.  മാര്‍ച്ച്, ഏപ്രില്‍ മാസത്തില്‍ രാജ്യത്ത് അനുഭവപ്പെട്ട ചൂടിന്റെ കാഠിന്യം ചൂണ്ടിക്കാട്ടിയാണ് ലോകബാങ്കിന്റെ മുന്നറിയിപ്പ്. ഏപ്രില്‍ മാസത്തില്‍ രാജ്യം താപതരംഗത്തിന്റെ പിടിയില്‍ അമര്‍ന്നെന്നും രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 46 ഡിഗ്രി സെല്‍ഷ്യസ് താപനില ദൃശ്യമായെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് റിപ്പോര്‍ട്ട്. ചൂട് […]

National

ഹിമാചലിൽ കോൺഗ്രസ് മുന്നിൽ; ബിജെപിക്ക് കടുത്ത മത്സരം

ഹിമാചൽ പ്രദേശിൽ കോൺഗ്രസ് കുതിപ്പ്. 21 സീറ്റുകളിലാണ് കോൺഗ്രസ് മുന്നേറുന്നത്. തൊട്ടുപിന്നാലെ 20 സീറ്റുകളുമായി ബിജെപി മത്സരം ശക്തമാക്കുന്നുണ്ട്. കഴിഞ്ഞ 30 വർഷമായി, 1982 മുതൽ, സംസ്ഥാനത്ത് പാർട്ടികൾ മാറി മാറിയാണ് ഭരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇത്തവണ കോൺഗ്രസ് തിരികെ അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഭാരത് ജോഡോ യാത്രയിൽ തിരക്കിലായ രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലെ അഭാവം തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോ എന്ന ആശങ്ക കോൺഗ്രസ് ക്യാമ്പിന് ഉണ്ട്. രാഹുലിനം പകരം പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പ് റാലിയിലും […]

National

കോയമ്പത്തൂര്‍ സ്‌ഫോടനം; മൂന്നു പേര്‍ കൂടി അറസ്റ്റില്‍

കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍. കേസില്‍ ഇതുവരെ ഒമ്പതു പേര്‍ പിടിയിലായി. കോയമ്പത്തൂര്‍ സ്വദേശികളായ ഉമര്‍ ഫാറൂഖ്, ഫിറോസ് ഖാന്‍, മുഹമ്മദ് തൗഫീഖ് എന്നിവരാണ് അറസ്റ്റിലായത്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീനുമായി ഇവര്‍ നിരന്തരം ബന്ധം പുലര്‍ത്തി. സ്‌ഫോടക വസ്തുക്കള്‍ വാങ്ങാനുള്ള സഹായികളായി പ്രവര്‍ത്തിച്ചുവെന്നും എന്‍ഐഎ വ്യക്തമാക്കി.

National

മംഗളൂരു സ്‌ഫോടനക്കേസ്; മുഹമ്മദ് ഷാരിഖിന്റെ കേരള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍

മംഗളൂരു സ്‌ഫോടനത്തില്‍ പ്രതി മുഹമ്മദ് ഷാരിഖിന്റെ കേരള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍. പ്രതി മുഹമ്മദ് ഷാരിഖ് കേരളത്തിലെത്തിയത് സാമ്പത്തിക സമാഹരണത്തിനെന്ന് അന്വേഷണ സംഘം കണ്ടെത്തി. മുഹമ്മദ് ഷാരിഖ് സന്ദര്‍ശിച്ചവരുടെ വിശദാംശങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു. ഇയാള്‍ നഗരങ്ങളിലും തീരദേശ മേഖലകളിലും താമസിച്ച് നിരവധി കൂടിക്കാഴ്ചകള്‍ നടത്തി. ഷാരിഖ് കൊച്ചിയില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ സമാഹരിച്ചോയെന്നും പരിശോധിക്കുന്നുണ്ട്. സ്ഫോടനത്തിന് മുന്‍പ് ഷാരിഖ് ട്രയല്‍ നടത്തിയിരുന്നെന്ന് എന്‍ഐഎ അറിയിച്ചിരുന്നു. സ്ഫോടനം നടക്കുന്നതിന് ഒരാഴ്ച മുന്‍പ് ശിവമോഗയിലെ ഒരു വനമേഖലയില്‍ വച്ച് […]