National

മദ്യലഹരിയില്‍ തെരുവിലെ നായ്ക്കുട്ടികളോട് ക്രൂരത; വാലുകളും ചെവികളും അറുത്ത് ഭക്ഷിച്ചു

മദ്യലഹരിയില്‍ തെരുവിലെ നായ്ക്കുട്ടികളോട് രണ്ട് യുവാക്കളുടെ ക്രൂരത. യുവാക്കള്‍ തെരുവ് നായ്ക്കളുടെ വാലും ചെവികളും അറുത്തുമാറ്റി ഭക്ഷിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം. തെരുവില്‍ നിന്ന് നായ്ക്കുട്ടികളെ പിടിച്ചുകൊണ്ടുവന്ന് മുറിയില്‍ പൂട്ടിയിട്ടുകൊണ്ടായിരുന്നു ക്രൂരത. ചോരവാര്‍ന്ന് കിടക്കുന്ന നായ്ക്കുട്ടികളെ ഇവര്‍ പുറത്തുപോകാന്‍ അനുവദിക്കാതെ മുറിയില്‍ യാതൊരു ശുശ്രൂഷയും നല്‍കാതെ പൂട്ടിയിടുകയായിരുന്നു. മദ്യത്തിനൊപ്പം ഉപ്പുകൂട്ടി ഭക്ഷിക്കാനാണ് യുവാക്കള്‍ നായകളുടെ വാലും ചെവിയും മുറിച്ചെടുത്തത്. നായകള്‍ ചത്തിട്ടില്ലെങ്കിലും നില ഗുരുതരമാണെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നായകളെ നാട്ടുകാര്‍ കണ്ടെത്തി ചികിത്സ ഉറപ്പുവരുത്തുകയായിരുന്നു. […]

National

പൊതു ശൗചാലയം ഉപയോഗിച്ച ശേഷം പണം നൽകിയില്ല, മുംബൈയിൽ യുവാവിനെ തലക്കടിച്ച് കൊന്നു

മുംബൈയിൽ പൊതു ശൗചാലയത്തിന്റെ സൂക്ഷിപ്പുകാരൻ യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി. രാഹുൽ പവാർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ശൗചാലയം ഉപയോഗിച്ച ശേഷം പണം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സെൻട്രൽ മുംബൈയിലെ ദാദർ ഏരിയയിലെ ബസ് സ്റ്റാൻഡിന് മുന്നിലുള്ള പൊതു ടോയ്‌ലറ്റിന് സമീപം ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഇരയായ രാഹുൽ ടോയ്‌ലറ്റ് ഉപയോഗിക്കുകയും പണം നൽകാതെ പോകാൻ ശ്രമിക്കുന്നതിന്റെ കെയർടേക്കർ വിശ്വജിത്ത് തടഞ്ഞുനിർത്തി. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. പവാർ തന്നെ കത്തി […]

National

നിർഭയാ കേസിന് 10 വയസ്; ഒരു പെൺകുട്ടിക്ക് നീതി ലഭിക്കാനായി രാജ്യം ഒന്നിച്ചുനിന്നതിന്റെ ഓർമപ്പെടുത്തൽ

രാജ്യത്തെ നടുക്കിയ ഡൽഹി കൂട്ടബലാത്സംഗ കേസിന് ഇന്ന് 10 വയസ്. ഒരു പെൺകുട്ടിക്ക് നീതി ലഭിക്കാനായി രാജ്യം ഒന്നിച്ചുനിന്നതിൻറെ ഓർമപ്പെടുത്തൽ കൂടിയാണ് ഈ ദിനം. ഏഴ് വർഷം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് പ്രതികൾക്കു ശിക്ഷ ലഭിച്ചത്. 2012 ഡിസംബർ 16 നായിരുന്നു രാജ്യത്തെ നടുക്കിയ ക്രൂരത. രാത്രിയിൽ സുഹൃത്തിനൊപ്പം ബസ് കാത്തുനിന്ന 26 കാരിയായ മെഡിക്കൽ വിദ്യാർഥിനി അതുവഴി വന്ന ബസിൽ കയറി. ഡ്രൈവർ ഉൾപ്പെടെ ആറു പേരാണ് ഉണ്ടായിരുന്നത്. സുഹൃത്തിനെ മർദിച്ച് അവശനാക്കിയ സംഘം പെൺകുട്ടിയെ മൃഗീയമായി […]

National

മദ്യപിക്കാൻ പണം നൽകിയില്ലെന്ന് ആരോപിച്ച് അയൽവാസി യുവതിയെ കൊലപ്പെടുത്തി

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ 44 കാരിയെ അയൽവാസി കൊലപ്പെടുത്തി. മദ്യപിക്കാൻ പണം നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. വൈശാലി മസ്ദൂദ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതിയെ അറസ്റ്റ് ചെയ്തതായി മൻപാഡ പൊലീസ് അറിയിച്ചു. പ്രതി മസ്ദൂദിൽ നിന്നും മകനിൽ നിന്നും മദ്യപിക്കാൻ പണം കടം വാങ്ങാറുണ്ടായിരുന്നു. ബുധനാഴ്ച രാവിലെയോടെ പണം ആവശ്യപ്പെട്ട് പ്രതി വീണ്ടുമെത്തി. എന്നാൽ പണം നൽകാൻ വൈശാലി വിസമ്മതിച്ചു. കുപിതനായ പ്രതി കൈയ്യിൽ സൂക്ഷിച്ചിരുന്ന കത്തി പുറത്തെടുത്ത് ഒന്നിലധികം തവണ കുത്തുകയായിരുന്നു. ആക്രമണത്തിന് ഇരയായ മസ്ദൂദ് […]

National

16കാരിയെ ബലാത്സംഗം ചെയ്ത് 73കാരൻ; ബന്ധുക്കളെത്തി തല്ലിക്കൊന്നു

ബെംഗളൂരുവിൽ പതിനാറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത 73കാരനെ പെൺകുട്ടിയുടെ ബന്ധുക്കൾ തല്ലിക്കൊന്നു. പെൺകുട്ടിയുടെ അയൽവാസിയും കെട്ടിട നിർമാണ തൊഴിലാളിയുമായ കുപ്പണ്ണ എന്ന 73കാരനെയാണ് തല്ലിക്കൊന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ മൂന്ന് ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന് മുകളിൽ ഉണക്കാനിട്ടിരുന്ന യൂണിഫോം എടുക്കാൻ പോയ പെൺകുട്ടിയെ ഇയാൾ വീട്ടിലേക്ക് വിളിച്ചുെകാണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. അയൽവാസിയുടെ വീട്ടിൽ നിന്നും ബോധരഹിതയായ നിലയിൽ പെൺകുട്ടിയെ കണ്ടെത്തുന്നത്. പിന്നാലെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് ഡോക്ടർ വ്യക്തമാക്കിയത്. ഇതോടെ പെൺകുട്ടിയുടെ ബന്ധുക്കൾ വീട്ടിൽ […]

National

ഡൽഹിയിൽ പ്ലസ്ടു വിദ്യാർത്ഥിനിക്ക് നേരെ സ്കൂട്ടറിലെത്തിയവരുടെ ആസിഡ് ആക്രമണം

ഡൽഹിയിലെ ദ്വാരകയിൽ 17 വയസ്സുകാരിക്ക് നേരെ ആസിഡ് ആക്രമണം. രാവിലെ ഒമ്പതിന് സ്കൂട്ടറിലെത്തിയ രണ്ടംഗസംഘമാണ് പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. നമ്പർ ബോർഡ് ഇല്ലാത്ത സ്കൂട്ടറിലാണ് അക്രമി എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടി. ആക്രമണത്തിന് ഇരയായ പ്ലസ്ടു വിദ്യാർത്ഥിനി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസും വനിതാ കമ്മിഷൻ പ്രതിനിധികളും ആശു​പത്രിയിലെത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. സംഘത്തിലെ രണ്ടാമനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. രണ്ട് പ്രതികളെയും പിടികൂടിയ ശേഷമേ ആക്രമണത്തിന് പിന്നിലെ കാരണം കണ്ടത്താനാകൂവെന്നും പൊലീസ് […]

National

ഉദയനിധി ഇനി മന്ത്രി; ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്ന് ആദ്യ ട്വീറ്റ്

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനും ഡിഎംകെ യുവജന വിഭാഗം അധ്യക്ഷനുമായ ഉദയനിധി സ്റ്റാലിൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9.30യ്ക്ക് രാജ്ഭവനിലെ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞ നടന്നത്. കായിക യുവജനക്ഷേമ വകുപ്പുകളാണ് ഉദയനിധിക്ക് ലഭിച്ചത്. ഉദയനിധിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള ശുപാർശ ഗവർണർ ആർ.എൻ.രവി അംഗീകരിച്ചിരുന്നു.  മന്ത്രിപദമെന്നത് ഒരു അധികാരസ്ഥാനം എന്നതല്ലാതെ, ഉത്തരാവിദത്തത്തോടെയാണ് കാണുന്നതെന്ന് ഉദയനിധി ട്വീറ്റ് ചെയ്തു. 2008 ൽ നിർമാതാവായാണ് ഉദയനിധി സ്റ്റാലിൻ സിനിമാ മേഖലയിലേക്ക് എത്തുന്നത്. വിജയ് തൃഷ എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തിയ കുരുവിയായിരുന്നു ആദ്യ […]

National

പോക്‌സോ കേസുകളില്‍ നാലില്‍ ഒന്നും പ്രണയബന്ധങ്ങള്‍: യുണിസെഫ് പഠനം

പശ്ചിമ ബംഗാള്‍, അസം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ പോക്‌സോ കേസുകള്‍ സംബന്ധിച്ച് നടത്തിയ പഠനത്തിലൂടെ സുപ്രധാന കണ്ടെത്തലുകളുമായി പ്രോആക്ടീവ് ഹെല്‍ത്ത് ട്രസ്റ്റും യുണിസെഫ് ഇന്ത്യയും. ഈ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസുകളില്‍ നാലിലൊന്നും പ്രണയബന്ധങ്ങള്‍ മാത്രമാണെന്നാണ് കണ്ടെത്തല്‍. ഈ പ്രണയബന്ധങ്ങളില്‍ തന്നെ പകുതിയോളം പെണ്‍കുട്ടികളും 16 മുതല്‍ 18 വരെ വയസ് പ്രായമുള്ളവരാണെന്നും പഠനം അടയാളപ്പെടുത്തുന്നു.  ഉഭയകക്ഷി സമ്മതത്തോടെയുള്ള പ്രണയബന്ധങ്ങളുടെ പേരില്‍ കൗമാരക്കാരെ ക്രിമിനല്‍വത്ക്കരിക്കുന്നതിനെതിരെ ജാഗ്രത വേണമെന്ന ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ വാക്കുകളെ […]

National

കര്‍ണാടകയില്‍ ആദ്യ സിക വൈറസ് റിപ്പോര്‍ട്ട് ചെയ്തു; രോഗം ബാധിച്ചത് അഞ്ചുവയസുകാരിക്ക്

കര്‍ണാടകയില്‍ ആദ്യ സിക വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്തു. റായ്ച്ചൂര്‍ ജില്ലയിലെ മാന്‍വിയില്‍ അഞ്ചുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയോ കുടുംബാംഗങ്ങളോ പുറത്തേക്ക് യാത്രകള്‍ നടത്തിയിരുന്നില്ല. ഗ്രാമത്തിലെ ഒറ്റപ്പെട്ട സ്ഥലത്താണ് ഇവര്‍ താമസിച്ചിരുന്നത്. കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെയും രക്തസാമ്പിളുകളും സെറം സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചെന്നും മറ്റാര്‍ക്കും സിക സ്ഥിരീകരിച്ചിട്ടില്ലെന്നും കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ. സുധാകര്‍ പറഞ്ഞു. കേരളം, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് സിക നേരത്തെ സിക വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും കര്‍ണാടകയിലെ ആദ്യത്തെ കേസാണിത്. […]

National

ഉദയനിധി സ്റ്റാലിൻ മന്ത്രിയായേക്കും; തമിഴ്‌നാട് മന്ത്രിസഭാ വിപുലീകരണം ഡിസംബർ 14ന്

തമിഴ്‌നാട് മന്ത്രിസഭാ വിപുലീകരണം ഡിസംബർ 14ന്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിനെ മന്ത്രിയായേക്കും. കായിക യുവജനക്ഷേമ വകുപ്പായിരിയ്ക്കും ഉദയനിധിയ്ക്ക് നൽകാൻ സാധ്യത. ചില വകുപ്പുകളിൽ അഴിച്ചുപണിക്കും സാധ്യതയുണ്ട്. പരിസ്ഥിതി മന്ത്രി ശിവ.വി. മെയ്യനാഥനാണ് നിലവിൽ യുവജന ക്ഷേമ വകുപ്പും കൈകാര്യം ചെയ്യുന്നത്. ഈ വകുപ്പാണ് നിലവിൽ ഉദയനിധിക്ക് വിഭജിച്ച് നൽകുന്നത്. ഇതിന് പുറമെ തദ്ദേശകാര്യമന്ത്രിയായ ഐ.പെരിയസാമിക്ക് ഗ്രാമവികസന വകുപ്പും, ഈ വകുപ്പ് നിലവിൽ കൈകാര്യം ചെയ്യുന്ന കെ.ആർ പെരിയകറുപ്പന് തദ്ദേശകാര്യ വകുപ്പും […]