National

നവജാത ശിശുവിനെ ആശുപത്രിയിൽ നിന്ന് തെരുവുനായ കടിച്ചുകൊണ്ട് പോയി; പിന്നാലെ കുഞ്ഞ് മരിച്ച നിലയിൽ

നവജാത ശിശുവിനെ ആശുപത്രിയിൽ നിന്ന് തെരുവുനായ കടിച്ചുകൊണ്ട് പോയി. ഇതിനു പിന്നാലെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. നായ കടിച്ചാണോ കുഞ്ഞ് മരിച്ചതെന്ന് വ്യക്തമല്ല. കർണാടകയിലെ ശിവമോഗ ജില്ലയിലാണ് സംഭവം. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ശിവമോഗ ജില്ലിയലെ മക്ഗാൻ ആശുപത്രിയിൽ നിന്ന് തെരുവുനായ കുഞ്ഞിനെ കടിച്ചുകൊണ്ടുപോയത്. രാവിലെ ഏഴ് മണിയോടെ ഡ്യൂട്ടിക്കെത്തിയ സെക്യൂരിറ്റി ഗാർഡാണ് പ്രസവ വാർഡിൽ നിന്ന് നായ ഇറങ്ങിവരുന്നത് ശ്രദ്ധിച്ചത്. നായ കുഞ്ഞിനെ കടിച്ചുപിടിച്ചിരിക്കുന്നതായി ശ്രദ്ധയിൽ പെട്ട ഗാർഡ് പട്ടിയുടെ […]

National

അരുണാചല്‍ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റി; വീണ്ടും പ്രകോപനവുമായി ചൈന

അരുണാചല്‍ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റിയെന്ന് ചൈന. ചൈനയുടെ സിവില്‍ അഫയേഴ്‌സ് മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അഞ്ച് മലകളുടെയും രണ്ട് നദികളുടെയും രണ്ട് ജനവാസ മേഖലയുടെയും പേര് മാറ്റിയെന്നാണ് വാദം. ഇന്ത്യയുടെ ഭാഗമായ അരുണാചല്‍പ്രദേശ് സൗത്ത് ടിബറ്റ് ആണെന്ന വാദം ഉന്നയിച്ചാണ് നടപടി. അതേസമയം ചൈനയുടെ നടപടിയില്‍ ഇന്ത്യയുടെ പ്രതികരണം ഇന്നുണ്ടായേക്കുമെന്നാണ് സൂചന. 2017 ഏപ്രിലിലും 2021 ഡിസംബറിലുമായി ഇത് മൂന്നാം തവണയാണ് ചൈന അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേര് പുനര്‍നാമകരണം ചെയ്‌തെന്ന് അവകാശപ്പെടുന്നത്. സംഭവത്തെക്കുറിച്ച് […]

National

കോളജ് അധ്യാപികയെ സ്വകാര്യ വിഡിയോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണ ബലാത്സംഗം ചെയ്തു; കോയമ്പത്തൂരിൽ മലയാളിക്കെതിരെ കേസ്

കോളജ് അധ്യാപികയെ പലതവണ ബലാത്സംഗം ചെയ്ത മലയാളിക്കെതിരെ കേസ്. കോയമ്പത്തൂരിലെ ഒരു ഹോട്ടൽ മുറിയിൽ വച്ച് അധ്യാപികയെ പലതവണ ബലാത്സംഗം ചെയ്തു എന്നാണ് കേസ്. പാലക്കാട് പുതിയങ്കം സ്വദേശി ആർ ഗോപകുമാറിനെതിരെ കോയമ്പത്തൂർ പേരൂർ പൊലീസാണ് കേസെടുത്തത്. 2015ൽ തൃശൂരിൽ താമസിച്ചുകൊണ്ടിരിക്കെ ഗോപകുമാർ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ബാങ്കിൽ പരാതിക്കാരി അക്കൗണ്ട് തുടങ്ങിയിരുന്നു. ഇവരുടെ നമ്പർ ശേഖരിച്ച ഗോപകുമാർ പരാതിക്കാരിയെ ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിച്ചു. ഇതിനിടെ പരാതിക്കാരി മുംബൈയിലേക്ക് വീടുമാറി. എങ്കിലും ഇരുവരും ഫോണിലൂടെ സൗഹൃദം തുടർന്നുപോന്നു. […]

National

രണ്ട് പെൺകുട്ടികളെ ബൈക്കിലിരുത്തി യുവാവിന്റെ ബൈക്ക് സ്റ്റണ്ട്; ഒടുവിൽ അറസ്റ്റ്

മുംബൈയിൽ യുവാവിന്റെ അതിസാഹസിക ബൈക്ക് സ്റ്റണ്ട്. 24 കാരനായ യുവാവ് ഒരു പെൺകുട്ടിയെ മുന്നിലും മറ്റൊരു പെൺകുട്ടിയെ പിന്നിലുമിരുത്തി അതിസാഹസികമായി ബൈക്ക് ഓടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.  ബാന്ദ്ര കുർള കോംപ്ലക്‌സിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അൻടോപ് ഹില്ലിലും വഡാല ടിടി പൊലീസ് സ്റ്റേഷനിലും യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിനെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഐപിസി സെക്ഷൻ 308 പ്രകാരവും മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരവുമാണ് യുവാവിനെതിരെ കേസ് ചുമത്തിയിരിക്കുന്നത്.

National

സൗഹൃദ മത്സരത്തിനിടെ ‘നോ ബോൾ’ വിളിച്ച അമ്പയറെ കുത്തി കൊന്നു; 4 പേർ അറസ്റ്റിൽ

ക്രിക്കറ്റ് മത്സരത്തിനിടെ നോ ബോൾ വിളിച്ച അമ്പയറെ ഫീൽഡിംഗ് ടീം കുത്തിക്കൊന്നു. ഞായറാഴ്ച ഒഡീഷയിലെ കട്ടക്കിൽ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് സംഭവം. 22 കാരനായ ലക്കി റൗട്ടിനെ ബാറ്റും കത്തിയും ഉപയോഗിച്ച് കുത്തിയും അടിച്ചും കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അണ്ടർ 18 ടീമുകൾ തമ്മിലുള്ള സൗഹൃദ മത്സരത്തിനിടെയാണ് സംഭവം. റിപ്പോർട്ടുകൾ പ്രകാരം ബ്രഹ്മപൂർ, ശങ്കർപൂർ എന്നീ രണ്ട് ടീമുകൾ തമ്മിലായിരുന്നു മത്സരം. കളി നിയന്ത്രിച്ചിരുന്ന ലക്കി റൂട്ട് ഒരു പന്തിനെ നോ […]

India National

മധ്യപ്രദേശിൽ ഭൂചലനം

മധ്യപ്രദേശിലെ ജബൽപൂരിൽ ഭൂചലനം. ഞായറാഴ്ച രാവിലെ 11 മണിയോടെ റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പച്മറിയിൽ നിന്ന് 218 കിലോമീറ്റർ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ജബൽപൂർ, സിഹോറ, ഉമരിയ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. കൂടാതെ കുന്ദം, പനഗർ, ചന്ദിയ, ഷാഹ്പുര എന്നിവിടങ്ങളിലും നേരിയ ഭൂചലനമുണ്ടായി. അതേസമയം നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

National

ഓടുന്ന കാറിൽ 19-കാരിക്ക് കൂട്ടബലാത്സംഗം; നാലുപേർ അറസ്റ്റിൽ

കർണാടക ബെംഗളൂരുവിൽ ഓടുന്ന കാറിൽ വച്ച് പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. കോറമംഗലയിലെ പാർക്കിൽ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന പെൺകുട്ടിയെ സംഘം ചേർന്ന് തട്ടി കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. കേസിൽ നാലുപേരെ പൊലിസ് അറസ്റ്റു ചെയ്തു.  കഴിഞ്ഞ മാർച്ച് 25നായിരുന്നു സംഭവം അരങ്ങേറിയത്. സുഹൃത്തിനൊപ്പം കോറമംഗലയിലെ നാഷണൽ ഗെയിം വില്ലേജ് പാർക്കിൽ ഇരിയ്ക്കുയായിരുന്നു പെൺകുട്ടി. സമീപത്തുണ്ടായിരുന്ന നാലു യുവാക്കളിൽ ഒരാളുമായി പുകവലിയ്ക്കുന്നത് സംബന്ധിച്ച് തർക്കമുണ്ടായി. തുടർന്ന്, അവിടെ നിന്നും പോയ ഇയാൾ പിന്നീട് മറ്റ് മൂന്നുപേരുമായി എത്തി. പെൺകുട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്ന […]

India National

അമ്പലത്തിൽ പ്രാർത്ഥിക്കുന്നതിനിടെ യുവാവിനെ കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

അമ്പലത്തിൽ പ്രാർത്ഥിക്കുന്നതിനിടെ യുവാവിനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. ഉത്തർ പ്രദേശിലെ മഥുരയിലെ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കെയാണ് 30 വയസുകാരനായ അരുൺ ഗൗറിനെ പ്യാരേലാൽ കൊലപ്പെടുത്തിയത്. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. മാർച്ച് 13നാണ് രാജസ്ഥാൻ സ്വദേശിയായ അരുൺ, ഗായത്രി തപോഭൂമി അമ്പലത്തിലെത്തിയത്. അമ്പലത്തിൻ്റെ യാഗശാലയിൽ ഇയാൾ ശാന്തി പഥ് നടത്തിക്കൊണ്ടിരിക്കെ ഇരുമ്പുകൊണ്ടുള്ള ഒരു ഉപകരണം എടുത്ത് പ്യാരേലാൽ അരുണിൻ്റെ തലയിലും കഴുത്തിലും അടിക്കുകയായിരുന്നു. പ്യാരേലാൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അവിടെയുണ്ടായിരുന്നവർ ഇയാളെ പിടികൂടി. അരുണിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

National

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു; 24 മണിക്കൂറിനിടെ 3,095 പേർക്ക് വൈറസ് ബാധ

ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,095 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സജീവ കേസുകളുടെ എണ്ണം 15,208 ആയി ഉയർന്നു. കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4.47 കോടി (4,47,15,786) ആയി രേഖപ്പെടുത്തി. പോസിറ്റിവിറ്റി നിരക്ക് 2.61% ആണ്. പ്രതിദിന പോസിറ്റിവിറ്റി 2.61 ശതമാനവും പ്രതിവാര […]

National

കാൺപൂരിൽ വൻ തീപിടിത്തം; 600 കടകൾ കത്തിനശിച്ചു

കാൺപൂരിലെ ബൻസ്മണ്ടി മേഖലയിൽ വൻ തീപിടിത്തം. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 600 കടകൾ കത്തിനശിച്ചു. എട്ട് മണിക്കൂർ കഴിഞ്ഞിട്ടും തീ നിയന്ത്രണ വിധേയമാക്കാനായില്ല. തീ അണയ്ക്കാൻ 16 അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തുണ്ട്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കാൺപൂരിലെ ബൻസ്മണ്ടിയിലെ ഹംരാജ് മാർക്കറ്റിന് സമീപമുള്ള എആർ ടവറിൽ വെള്ളിയാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. എആർ ടവറിനെ വിഴുങ്ങിയ തീ മസൂദ് കോംപ്ലക്‌സിനുള്ളിലെ സമീപത്തെ കെട്ടിടങ്ങളിലേക്കും പടരുകയായിരുന്നു. തീ നിയന്ത്രണ വിധേയമാക്കാൻ 3-4 മണിക്കൂർ കൂടി വേണ്ടിവരുമെന്ന് കാൺപൂർ […]