National

ആനയും മനുഷ്യനും തമ്മിലുള്ള സംഘർഷത്തിന്റ ഉത്തരവാദിത്തം മനുഷ്യന്; രാഷ്ട്രപതി ദ്രൗപതി മുർമു

ആനയും മനുഷ്യനും തമ്മിലുള്ള സംഘർഷത്തിന്റ ഉത്തരവാദിത്തം മനുഷ്യനാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. അസമിലെ കാസിരംഗ നാഷണൽ പാർക്കിൽ നടന്ന ചടങ്ങിൽ ഗജ് ഉത്സവ് -2023 ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി. ആന-മനുഷ്യ സംഘർഷം നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രശ്നമാണ്. ആനകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലോ സഞ്ചാരത്തിലോ ഉണ്ടാക്കിയ തടസ്സമാണ് സംഘർഷത്തിന്റ മൂല കാരണം. ( Responsibility of man elephant conflict lies with society: Draupadi Murmu ). ആനകളെ ബഹുമാനിക്കുന്നതാണ് ഇന്ത്യൻ പാരമ്പര്യം. ആനകൾ സമൃദ്ധിയുടെ പ്രതീകമാണ്. […]

National

‘ആധുനിക ഇന്ത്യയുടെ മഹാത്മാഗാന്ധിയാണ് രാഹുൽ’: മുതിർന്ന കോൺഗ്രസ് നേതാവ്

അയോഗ്യത നടപടിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് എംഎൽഎ. ആധുനിക ഇന്ത്യയുടെ മഹാത്മാഗാന്ധിയാണ് രാഹുലെന്ന് ഛത്തീസ്ഗഢിൽ നിന്നുള്ള എംഎൽഎ അമിതേഷ് ശുക്ല പറഞ്ഞു. മഹാത്മാഗാന്ധിയെയും രാഹുൽ ഗാന്ധിയെയും താരതമ്യം ചെയ്തായിരുന്നു പരാമർശം. ‘ആധുനിക ഇന്ത്യയുടെ മഹാത്മാഗാന്ധിയാണ് രാഹുൽ ഗാന്ധി. മഹാത്മാഗാന്ധിയുമായി അദ്ദേഹത്തിന് ഒരുപാട് സാമ്യങ്ങളുണ്ട്. മഹാത്മാ ഗാന്ധി ദണ്ഡി യാത്ര നടത്തിയപ്പോൾ, രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തി. ഞാൻ അദ്ദേഹത്തെ ഒരു രാഷ്ട്രപുത്രൻ എന്ന് വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നു’- എഎൻഐയോട് സംസാരിക്കവെ […]

National

സഹോദരനുമായി വഴക്കിട്ട് യുവതി മൊബൈൽ വിഴുങ്ങി, 2 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിൽ ഫോൺ പുറത്തെടുത്തു

നാണയത്തുട്ടുകൾ പോലുള്ള വസ്തുക്കൾ അറിയാതെ വിഴുങ്ങുന്ന സംഭവങ്ങൾ നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഇപ്പോൾ ഒരു യുവതി മൊബൈൽ ഫോൺ വിഴുങ്ങിയ അസാധാരണമായ സംഭവമാണ് മധ്യപ്രദേശിൽ നിന്നും പുറത്തുവരുന്നത്. 2 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിൽ പെൺകുട്ടിയുടെ വയറ്റിൽ നിന്ന് ഫോൺ പുറത്തെടുത്തു. സഹോദരനുമായി വഴക്കിട്ട 18 കാരി മൊബൈൽ ഫോൺ വിഴുങ്ങുകയായിരുന്നു. ഫോൺ വിഴുങ്ങിയ ഉടൻ തന്നെ പെൺകുട്ടിക്ക് അസഹനീയമായ വേദന അനുഭവപ്പെട്ടു തുടങ്ങി. വിവരമറിഞ്ഞെത്തിയ പെൺകുട്ടിയെ ബന്ധുക്കൾ ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചു. നില വഷളായതോടെ ഗ്വാളിയോറിലേക്ക് […]

National

വർഷത്തിൽ 2 ബോർഡ് പരീക്ഷകൾ, പ്ലസ്ടു വിദ്യാഭ്യാസം സെമസ്റ്റര്‍ വത്ക്കരിക്കുന്നു

രാജ്യത്തെ പ്ലസ്ടു വിദ്യാഭ്യാസം സെമസ്റ്റര്‍ വത്ക്കരിയ്ക്കാൻ നിർദ്ദേശിച്ച് ദേശിയ പാഠ്യ പദ്ധതി ചട്ടക്കൂട് (National Curriculum Framework (NCF)). പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിൽ വർഷത്തിൽ രണ്ട് ബോർഡ് പരീക്ഷകൾ നടത്താൻ ശുപാർശ. 2005 ൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്താണ് എൻസിഎഫ് അവസാനമായി പരിഷ്കരിച്ചത്. 9, 10 ക്ലാസുകളുടെ ഘടനയിലും പരീക്ഷാ രീതിയിലും മാറ്റമുണ്ടാകും. മിനിമം മാർക്ക് രീതി ഒഴിവാക്കും. നിലവിൽ, സിബിഎസ്ഇ ഉൾപ്പെടെയുള്ള മിക്ക ബോർഡുകളിലെയും വിദ്യാർത്ഥികൾ പത്താം ക്ലാസിൽ കുറഞ്ഞത് അഞ്ച് വിഷയങ്ങളെങ്കിലും […]

National

ഡൽഹിയിൽ മോഷണശ്രമത്തിനിടെ പതിനാറുകാരി പീഡനത്തിനിരയായി

രാജ്യതലസ്ഥാനത്ത് പതിനാറുകാരി പീഡനത്തിനിരയായി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ അശോക് വിഹാറിൽ ചൊവ്വാഴ്ചയാണ് സംഭവം. മോഷണത്തിനിടെ പെൺകുട്ടി ബലാത്സംഗത്തിനിരയായെന്നാണ് പരാതി. നിലവിൽ ബലാത്സംഗത്തിനും കവർച്ചയ്ക്കും കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അശോക് വിഹാറിലെ എംസിഡി സ്കൂൾ കോംപ്ലക്‌സിനുള്ളിൽ വച്ചായിരുന്നു പീഡനം. സ്‌കൂളിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്തുവരികയായിരുന്നു ഇരയുടെ മാതാപിതാക്കൾ. സ്കൂൾ കുറച്ച് ദിവസത്തേക്ക് അടച്ചിട്ടിരുന്നുവെങ്കിലും ഇവർ കോംപ്ലക്‌സിനുള്ളിലാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച ദമ്പതികൾ ജോലിക്കായി മറ്റൊരിടത്തേക്ക് പോയിരുന്നു. രണ്ട് പെൺമക്കൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രാവിലെ 11.30 ഓടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടി […]

National

വീട്ടിലുണ്ടാക്കിയ ചിക്കൻ കറി കഴിക്കാൻ നൽകാത്തതിനെ ചൊല്ലി തർക്കം; മകനെ കൊലപ്പെടുത്തി പിതാവ്

വീട്ടിലുണ്ടാക്കിയ ചിക്കൻ കറി കഴിക്കാൻ നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മകനെ കൊലപ്പെടുത്തി പിതാവ്. കർണാടക ദക്ഷിണ കന്നഡ ജില്ലയിലെ സുള്ളിയ താലൂക്കിലെ ഗുട്ടിഗറിലാണ് സംഭവം. ചൊവ്വാഴ്ചയാണ് 32 വയസുകാരനായ ശിവറാം ജോലി കഴിഞ്ഞ് വീട്ടിലെത്തുന്നത്. അന്നേ ദിവസം വീട്ടിലുണ്ടാക്കിയ ചിക്കൻ കറി ശിവറാം വരുന്നതിന് മുൻപേ തന്നെ പിതാവ് കഴിച്ച് തീർത്തിരുന്നു. തനിക്ക് ചിക്കൻ കറി നൽകാത്തതിനെ ചൊല്ലി ശിവറാമാണ് വാക്ക് തർക്കം ആരംഭിച്ചത്. തുടർന്ന് അച്ഛൻ കൈയിൽ കിട്ടിയ തടികഷ്ണം ഉപയോഗിച്ച് മകന്റെ തലയ്ക്കടിക്കുകയായിരുന്നു. തുടർന്നാണ് […]

National

ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പാക്ക് പൗരൻ പിടിയിൽ

ഗുജറാത്തിലെ ബനസ്‌കന്ത അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പാകിസ്താൻ പൗരൻ പിടിയിൽ. നഗർപാർക്കർ സ്വദേശി ദയാ റാം എന്നയാളാണ് പിടിയിലായതെന്ന് അതിർത്തി സുരക്ഷാ സേന അറിയിച്ചു. ചൊവ്വാഴ്ച നടേശ്വരി ബോർഡർ ഔട്ട് പോസ്റ്റിന് സമീപത്തെ ഗേറ്റ് ചാടി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയതെന്ന് ബിഎസ്എഫ് പ്രസ്താവിച്ചു. മാർച്ച് 24ന് പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്താൻ ശ്രമിച്ച പാകിസ്താൻ ഡ്രോൺ ബിഎസ്എഫ് കണ്ടെടുത്തിരുന്നു. ഓസ്ട്രിയൻ നിർമ്മിത അഞ്ച് ഗ്ലോക്ക് പിസ്റ്റളുകളും 10 മാഗസിനുകളും 91 റൗണ്ട് […]

National

മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് മൃതദേഹം കഷ്ണങ്ങളാക്കി; 9 വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍

രാജസ്ഥാനില്‍ 9 വയസ്സുകാരിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.ഉദയ്പൂര്‍ സ്വദേശിയായ കമലേഷ് ആണ് പിടിയിലായത്. ആളൊഴിഞ്ഞ വീട്ടില്‍ വച്ചായിരുന്നു കുട്ടിയുടെ മൃതദേഹാവശിഷ്ടം പൊലീസ് കണ്ടെടുത്തത്. കഴിഞ്ഞമാസം 29ന് കാണാതായ ഒന്‍പതു വയസുകാരിയായ പെണ്‍കുട്ടിയുടെ മൃതദേഹം ശനിയാഴ്ചയാണ് മാവ്‌ലി ഗ്രാമത്തില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയത്. ളൊഴിഞ്ഞ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി പ്രദേശവാസികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ മൃതദേഹവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ നടത്തിയ അന്വേഷണത്തിലാണ് ഗ്രാമത്തിലുള്ള […]

National

വിവാഹ സമ്മാനമായി ലഭിച്ച ഹോം തിയേറ്റർ പൊട്ടിത്തെറിച്ച് 2 പേർ മരിച്ചു, ഒന്നര വയസുകാരൻ ഉൾപ്പെടെ 4 പേർക്ക് പരിക്ക്

ഛത്തീസ്ഗഡിലെ കബീർധാം ജില്ലയിൽ വിവാഹ സമ്മാനമായ ഹോം തിയറ്റർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു. നവവരനും ഇയാളുടെ ജ്യേഷ്ഠനുമാണ് മരിച്ചത്. സ്ഫോടനത്തിൽ കുടുംബത്തിലെ ഒന്നര വയസ്സുള്ള കുട്ടിയടക്കം 4 പേർക്ക് പരിക്കേറ്റു. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രംഗഖർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. തിങ്കളാഴ്ചയാണ് സ്ഫോടനം നടന്നതെന്നും സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഹോം തിയേറ്റർ സൂക്ഷിച്ചിരുന്ന മുറിയുടെ ഭിത്തിയും മേൽക്കൂരയും പൂർണമായി തകർന്നു. മരിച്ച ഹേമേന്ദ്ര മെരാവി(22) ഏപ്രിൽ […]

National

സിക്കിമിൽ മഞ്ഞിടിച്ചിൽ; 6 പേർ മരിച്ചു

സിക്കിമിൽ മഞ്ഞിടിച്ചിൽ. അപകടത്തിൽ 6 പേർ മരിച്ചു. 11 പേർക്ക് പരുക്ക് പറ്റി. നാതുലക്ക് സമീപമാണ് മഞ്ഞിടിച്ചിലുണ്ടായത്. മരിച്ച 6 പേരും വിനോദസഞ്ചാരികളാണ്. രക്ഷാപ്രവർത്തനം തുടരുകയാണ്.