സ്‌കൂളിലെ ഉച്ചഭക്ഷണം അശ്രദ്ധമായി വിളമ്പിയതിനെ തുടർന്ന് ഒന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് പൊള്ളലേറ്റു. മധ്യപ്രദേശ് ബാൻസ്‌ലയിലെ ഒരു പ്രൈമറി സ്കൂൾ തിങ്കളാഴ്ചയാണ് സംഭവം. തുറന്നിരുന്ന ചൂടുള്ള പരിപ്പുകറി പാത്രത്തിലേക്ക് വിദ്യാർത്ഥിനി വീഴുകയായിരുന്നു. 30 ശതമാനം പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ തേജേശ്വരിക്കാണ് പൊള്ളലേറ്റത്. ബോസ്‌ലയിലെ പ്രൈമറി സ്‌കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുകയായിരുന്നു. ഭക്ഷണം എടുക്കാൻ കുട്ടികൾ ഒരുമിച്ചെത്തിയപ്പോൾ തിക്കിലും തിരക്കിലും തേജേശ്വരി പെട്ടെന്ന് ചൂടുള്ള പരിപ്പ് പാത്രത്തിൽ വീഴുകയായിരുന്നു. ഇതോടെ ഗുരുതരമായി പൊള്ളലേറ്റ […]
National
ദേശീയ പാർട്ടി പദവി: ആഘോഷിക്കാൻ ആം ആദ്മി പാർട്ടി
ദേശീയ പാർട്ടി പദവി ലഭിച്ചത് ആഘോഷിക്കാൻ തീരുമാനമെടുത്ത് ആം ആദ്മി പാർട്ടി. ഇന്ന് ഡൽഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും ആഘോഷങ്ങൾ നടക്കും. ഇഡിയുടെയും സിബിഐയുടെയും അന്വേഷങ്ങൾക്കിടയിൽ മനീഷ് സിസോദിയ അടക്കമുള്ള പ്രധാന നേതാക്കൾ ജയിലിൽ തുടരേണ്ടി വരുന്നതിനിടെ സാഹചര്യമാണ് ആം ആദ്മി പാർട്ടിക്ക് ഉള്ളത്. കടുത്ത പ്രതിരോധത്തിലൂടെ നീങ്ങുന്ന ആം ആദ്മി പാർട്ടിക്ക് മറ്റ് പ്രതിസ്ന്ധികളിൽ നിന്നും താൽക്കാലികമായി വിട്ടു നിൽക്കുന്നതിനുള്ള മാർഗമാണ് ദേശീയ പാർട്ടി അംഗീകാരം. Aam Aadmi Party to celebrate National Party Status […]
കൊവിഡ് കേസുകൾ വർധിക്കുന്നു; രാജ്യത്തെ ആശുപത്രികളിൽ ഇന്നും മോക് ഡ്രില്ലുകൾ
കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ആശുപത്രികളിൽ മോക് ഡ്രില്ലുകൾ ഇന്നും നടക്കും. അടിയന്തര സാഹചര്യം നേരിടാനുള്ള ക്ഷമത ഉറപ്പ് വരുത്തുന്നതിനാണ് മോക് ഡ്രില്ലുകൾ സംഘടിപ്പിക്കുന്നത്. ഭൂരിഭാഗം സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസം മോക് ഡ്രില്ലുകൾ സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് മോക് ഡ്രിൽ. അതേ സമയം, കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, പരിശോധനകൾ വർദ്ധിപ്പിക്കണമെന്ന് കോവിഡ് ടാസ്ക് ഫോഴ്സ് ശുപാർശ ചെയ്തു. ഹോട് സ്പോട്ടുകളും ക്ലസ്റ്ററുകളും കണ്ടെത്തണമെന്നും ടാസ്ക് ഫോഴ്സ് നിർദ്ദേശിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ്’; ഒരുക്കങ്ങൾ ആലോചിക്കാൻ ഇന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം
ക്രൈസ്തവ സഭകളെ ഒപ്പം നിർത്താനുള്ള ബിജെപി ശ്രമങ്ങൾക്കിടെ, ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആലോചിക്കാൻ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയനെതിരായ പരാതിയിലെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് യോഗത്തിലെത്തിയേക്കും. റിപ്പോർട്ടിലെ കണ്ടെത്തലുകൾ ജയനെതിരാണെന്നാണ് സൂചന. (Lok sabha election cpim) അനധികൃത സ്വത്ത് സമ്പാദന പരാതിയിലാണ് ജയനെതിരെ പാർട്ടി അന്വേഷണകമ്മീഷനെ നിയോഗിച്ചത്. പാർട്ടി ആസ്ഥാനമായ എംഎൻ സ്മാരകം പുനർനിർമിക്കുന്നതാണ് യോഗത്തിലെ മറ്റൊരു അജണ്ട. പാർട്ടിക്ക് ദേശീയ പദവി നഷ്ടപ്പെട്ടതുൾപ്പടെ മറ്റ് […]
കോടതിയലക്ഷ്യക്കേസിൽ നിരുപാധികം മാപ്പ് വിവേക് അഗ്നിഹോത്രി
ക്രിമിനൽ കോടതിയലക്ഷ്യ കേസിൽ സംവിധായകൻ വിവേക് അഗ്നിഹോത്രിയെ കുറ്റവിമുക്തനാക്കി. ജസ്റ്റിസ് എസ് മുരളീധറിനെതിരെ 2018 ല്‍ ട്വീറ്റിലൂടെ നടത്തിയ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ, നിരുപാധികം മാപ്പ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എസ് മുരളീധർ നിലവിൽ ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്. ജസ്റ്റിസുമാരായ സിദ്ധാർത്ഥ് മൃദുൽ, വികാസ് മഹാജൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിൽ കോടതിയലക്ഷ്യ നടപടി ആരംഭിച്ചതോടെ വിവേദ് അഗ്നിഹോത്രി സത്യവാങ്മൂലം അയച്ച് ക്ഷമാപണം നടത്തി. ഇതിൽ അതൃപ്തി രേഖപ്പെടുത്തിയ […]
യാത്രക്കാരന്റെ മോശം പെരുമാറ്റം, എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ജീവനക്കാരനോട് യാത്രക്കാരൻ മോശമായി പെരുമാറിയതാണ് കാരണം. ഇയാളെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ട ശേഷം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. about:blank എയർ ഇന്ത്യയുടെ എഐ 111 വിമാനം അൽപ്പസമയത്തിനകം ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ തിരിച്ചിറക്കുകയായിരുന്നു. ക്യാബിൻ ക്രൂവിലെ രണ്ടുപേരെ യാത്രക്കാരൻ മർദ്ദിച്ചുവെന്നാണ് പരാതി. 225 ഓളം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ബഹളം ഉണ്ടാക്കിയ യാത്രക്കാരനെ വിമാനത്താവളത്തിൽ ഇറക്കിവിട്ട ശേഷം വിമാനം ലണ്ടനിലെ ഹീത്രൂ എയർപോർട്ടിലേക്ക് യാത്ര പുനരാരംഭിച്ചു.
അരുണാചലും ജമ്മു കശ്മീരും അവിഭാജ്യ ഘടകങ്ങളാണെന്ന് ഇന്ത്യ; പാകിസ്ഥാന്റെയും ചൈനയുടെയും എതിർപ്പ് തള്ളി
ജി 20 വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ പാകിസ്ഥാന്റെയും ചൈനയുടെയും എതിർപ്പ് തള്ളി ഇന്ത്യ. അരുണാചലും ജമ്മു കശ്മീരും അവിഭാജ്യ ഘടകങ്ങളാണെന്നും യോഗങ്ങൾ പ്രഖ്യാപിച്ചത് പോലെ അവിടെ നടക്കുമെന്നും ഇന്ത്യ പറഞ്ഞു. ടൂറിസത്തെക്കുറിച്ചുള്ള ജി – 20 വർക്കിംഗ് ഗ്രൂപ്പ് യോഗം മെയ് 22, 24 തീയതികളിൽ ശ്രീനഗറിലാണ് നടക്കുക. ആർട്ടിക്കിൾ 370 റദ്ദാക്കിയശേഷം ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്ന സന്ദേശം നൽകാൻ ആണ് പരിപാടിയിലൂടെ ഇന്ത്യയുടെ ലക്ഷ്യം. (arunachal jammu kashmir g20) അരുണാചൽ പ്രദേശിലെ […]
ദ്വിദിന സന്ദർശനം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അരുണാചൽ പ്രദേശ് സന്ദർശിക്കും
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അരുണാചൽ പ്രദേശിലെത്തും. ഇന്നും നാളെയുമാണ് സന്ദർശനം. തുടർന്ന് ഇന്ത്യ-ചൈന അതിർത്തിയിലെ കിബിത്തൂ ഗ്രാമത്തിൽ ‘ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം അദ്ദേഹം ഉദ്ഘാടനം ചെയ്യും.(Amit Shah to visit Arunachal Pradesh amid China border row) അതിർത്തി ജില്ലകളിലെ വനിതാ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾ നിർമ്മിച്ച ഉത്പ്പന്നങ്ങളുടെ പ്രദർശനവും നടക്കുമെന്ന് എംഎച്ച്എ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അമിത് ഷാ പ്രദർശന സ്റ്റാളുകൾ സന്ദർശിക്കും. ഏപ്രിൽ 11 ന് […]
കുതിച്ചുയർന്ന് കൊവിഡ്; സംസ്ഥാനങ്ങളിൽ ഇന്ന് അവലോകന യോഗം
രാജ്യത്ത് കൊവിഡ് കേസുകൾ പ്രതിദിനം കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ ഇന്ന് അവലോകന യോഗം ചേരും. ജില്ലാ തലങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെയും, ജില്ല ഭരണകൂടത്തിന്റെയും യോഗം ചേർന്ന് തയ്യാറെടുപ്പുകളും സാഹചര്യങ്ങളും അവലോകനം ചെയ്യാനുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം അനുസരിച്ചാണ് ഇത്. ഇന്നലെ ആരോഗ്യ മന്ത്രി വിളിച്ച യോഗത്തിൽ കൊവിഡ് വ്യാപനത്തിൽ ജാഗ്രത പുലർത്താൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഡൽഹി മുംബൈ അടക്കമുള്ള നഗരങ്ങളിൽ കൊവിഡ് കേസുകൾ ദിനംപ്രതി കുതിച്ചുയരുകയാണ്. ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 733 പുതിയ കൊവിഡ് […]
രാജസ്ഥാനിൽ ദളിത് യുവതിയെ പീഡിപ്പിച്ച് ജീവനോടെ കത്തിച്ചു; യുവതി ഗുരുതരാവസ്ഥയിൽ
രാജസ്ഥാനിൽ ദളിത് യുവതിയെ ബലാത്സംഗം ചെയ്‌തത് തീകൊളുത്തിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് സംഭവം. ശരീരത്തിൽ 40 ശതമാനത്തിന് മുകളിൽ പരുക്കേറ്റ യുവതി ജോധ്പൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ചയാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നതെന്ന് പച്പദ്ര പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രാജേന്ദ്ര സിംഗ് അറിയിച്ചു. യുവതിയുടെ വീടിന് സമീപം താമസിക്കുന്ന ഷമീർ എന്ന വ്യക്തിയാണ് പ്രതിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. Dalit woman raped set on fire in Rajasthan ഷമീർ […]












