പുൽവാമ ഭീകരാക്രമണത്തിൽ സർക്കാരിനു വീഴ്ച സംഭവിച്ചു എന്ന് മുൻകരസേന മേധാവി ജനറൽ ശങ്കർ റോയ് ചൗധരി. സംഭവത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം നരേന്ദ്രമോദി സർക്കാരിനാണ്. ഇന്റലിജൻസ് പരാജയത്തിന്റെ ഉത്തരവാദിത്വം ദേശീയ സുരക്ഷാ ഉപദേഷ്ടാവിനാണ് എന്നും അദ്ദേഹം വിമർശിച്ചു. സൈനിക വാഹനങ്ങൾ പാക് അതിർത്തിയോട് ചേർന്നുള്ള ദേശീയപാതയിൽ യാത്ര ചെയ്യൻ പാടില്ലായിരുന്നു. സൈനികർ വിമാനത്തിൽ യാത്ര ചെയ്തിരുന്നെങ്കിൽ സംഭവം ഒഴിവാക്കാമായിരുന്നു. സംഭവിച്ചത് വലിയ തിരിച്ചടിയാണ്. ഇന്റലിജൻസ് പരാജയത്തിന്റെ ഉത്തരവാദിത്വം ദേശീയ സുരക്ഷാ ഉപദേഷ്ടാവിനാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുൻ ഗവർണർ […]
National
സച്ചിൻ പൈലറ്റിനെതിരെ നടപടി വേണമെന്ന നിലപാടിലുറച്ച് ഗെഹ്ലോട്ട്; ആശയക്കുഴപ്പത്തിൽ കോൺഗ്രസ്
സച്ചിൻ പൈലറ്റിനെതിരെ കർശന നടപടി വേണമെന്ന നിലപാടിലുറച്ച് അശോക് ഗഹ്ലോട്ട്. സച്ചിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ അച്ചടക്കലംഘനം പ്രോത്സാഹിപ്പിക്കുകയാകും ചെയ്യുകയെന്ന് ഗെഹ്ലോട്ട് വിമർശിച്ചു. ഈ പശ്ചാത്തലത്തിൽ സച്ചിൻ പൈലറ്റിനോട് ഹൈക്കമാൻഡ് വിശദീകരണം തേടിയേക്കുമെന്നാണ് വിവരം. അശോക് ഗെഹ്ലോട്ടിനെ ലക്ഷ്യമിട്ട് സച്ചിൻ പൈലറ്റ് നിരാഹാര സമരം നടത്തിയതിന് പിന്നാലെയാണ് നിലപാട് കടുപ്പിച്ച് ഗെഹ്ലോട്ട് രംഗത്തെത്തിയത്. എന്നാൽ സച്ചിനെതിരെ കടുത്ത നടപടികളിലേക്ക് കടക്കേണ്ടെന്നും സച്ചിനെ കൈവിടേണ്ടതില്ലെന്നുമുള്ള തീരുമാനത്തിലാണ് കോൺഗ്രസ് നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ സച്ചിനെ പൂര്‍ണമായി കൈയൊഴിയാന്‍ നേതൃത്വം ആഗ്രഹിക്കുന്നില്ലെന്നാണ് […]
പിടഞ്ഞു മരിച്ചത് നിരവധി നിരപരാധികള്‍, കൂട്ടക്കൊല അവസാനിച്ചത് വെടിയുണ്ടകളെല്ലാം തീര്‍ന്ന ശേഷം; ഓര്‍മകളില്‍ നീറി ജാലിയന്‍വാലാബാഗ്
ജാലിയന്‍വാലാബാഗ് കൂട്ടക്കൊല നടന്നിട്ട് 104 വര്‍ഷം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ രക്തരൂക്ഷിതമായ അധ്യായമാണ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊല. 1919 ഏപ്രില്‍ 13ന് സിഖുകാരുടെ വൈശാഖി ഉത്സവത്തിന്റെ ഭാഗമായി റൗലറ്റ് ആക്റ്റ് എന്ന കരിനിയമവുമായി ബന്ധപ്പെട്ട് നടന്ന പൊലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിക്കാന്‍, അമൃത്സറിലെ ജാലിയന്‍വാലാബാഗ് മൈതാനത്ത് പൊതുയോഗം സംഘടിപ്പിച്ചു. വിശാലമായ മൈതാനത്തിനു ചുറ്റും ഉയര്‍ന്ന മതില്‍ക്കെട്ടുണ്ടായിരുന്നു. അകത്തേക്കും പുറത്തേക്കും കടക്കാന്‍ ഒരു ചെറിയ ഗേറ്റ് മാത്രം. പ്രതിഷേധയോഗം തനിക്കെതിരാണെന്ന് കരുതിയ ജനറല്‍ റെജിനാള്‍ഡ് ഡയര്‍ സൈന്യവുമായി മൈതാനത്തേക്കുവന്ന് ജനക്കൂട്ടത്തെ വളഞ്ഞു. പുറത്തേക്കുള്ള […]
അതിർത്തിക്കപ്പുറത്തുനിന്നുള്ള ആയുധ വിതരണം ഭീഷണി; യു.എന്നിൽ ഇന്ത്യ
അതിർത്തിക്കപ്പുറത്തുനിന്ന് ഡ്രോണുകൾ ഉപയോഗിച്ച് നിരോധിത ആയുധങ്ങൾ വിതരണം ചെയ്യുന്നത് രാജ്യം നേരിടുന്ന ഗുരുതര വെല്ലുവിളിയാണെന്ന് യു. എന്നിൽ ഇന്ത്യ. ചില രാഷ്ട്രങ്ങളുടെ സജീവ പിന്തുണയില്ലാതെ ഇത് സാധ്യമല്ലെന്നും പാകിസ്താനെ പരോക്ഷമായി സൂചിപ്പിച്ച് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാമ്പോജ് പറഞ്ഞു. ആയുധ വ്യാപനത്തിൽ ദുരൂഹമായ പശ്ചാത്തലമുള്ള ചില രാജ്യങ്ങളെ അവരുടെ തെറ്റായ പ്രവൃത്തികൾക്ക് ഉത്തരവാദികളാക്കണം. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ആയുധങ്ങളും സൈനികോപകരണങ്ങളും കയറ്റുമതി ചെയ്യുന്നതും ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾക്ക് ആക്കം കൂട്ടുന്നതും നിസ്സാരമായി കാണാനാവില്ല. ചില രാജ്യങ്ങൾ […]
ഭട്ടിൻഡ സൈനിക കേന്ദ്രത്തിൽ നാല് സൈനികർ കൊല്ലപ്പെട്ട സംഭവം: പിടിയിലായ രണ്ട് പേർ കുറ്റം സമ്മതിച്ചെന്ന് സൂചന
വെടിവയ്പ്പിൽ നാല് സൈനികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ പഞ്ചാബിലെ ഭട്ടിൻഡ സൈനിക കേന്ദ്രത്തിൽ ഉന്നത സൈനിക ഉദ്യോഗസ്ഥർ ഇന്ന് പരിശോധന നടത്തും.കരസേനാ മെധാവിയുടെ നിർദേശം അനുസരിച്ചാണ് നടപടി.വെടിക്കോപ്പുകളുടെ സ്ഥിതി വിവരങ്ങളും സുരക്ഷ അടക്കമുള്ള കാര്യങ്ങളും ഉദ്യോഗസ്ഥർ പരിശോധിയ്ക്കും.പിടിയിലായ രണ്ട് പേരും കുറ്റം സമ്മതിച്ചതായി വിവരമുണ്ട്. ഇവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന മോഷ്ടിക്കപ്പെട്ട ഇൻസാസ് ഓട്ടോമാറ്റിക് റൈഫിൾ സൈനിക കേന്ദ്രത്തിൽ നിന്ന് വൈകുന്നേരം ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഇന്നലെ പുലർച്ചെ […]
രാഹുലിന് ഇന്ന് അതീവ നിര്‍ണായകം; അപകീര്‍ത്തിക്കേസില്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി പരിഗണിക്കും
അപകീര്‍ത്തികേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. മോദി പരാമര്‍ശത്തിന്റെ പേരില്‍ സൂറത്ത് സിജെഎം കോടതി വിധിച്ച രണ്ട് വര്‍ഷം തടവ് ശിക്ഷയ്ക്ക് സെഷന്‍ കോടതി സ്റ്റേ അനുവദിച്ചിരുന്നു.അപ്പീല്‍ തീര്‍പ്പാക്കുന്നത് വരെയാണ് നടപടികള്‍ മരവിപ്പിച്ചത്. കുറ്റം റദ്ദാക്കണമെന്ന രാഹുലിന്റെ അവശ്യം കോടതി പരിഗണിച്ചിച്ചിരുന്നില്ല.മോദി സമുദായത്തെ ആക്ഷേപിച്ചിട്ടില്ലെന്നാണ് രാഹുലിന്റെ വാദം. സ്റ്റേ ഒഴിവാക്കണമെന്ന് സിജെഎം കോടതിയിയിലെ ഹര്‍ജിക്കാരനായ പൂര്‍ണേഷ് മോദി സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു മാനനഷ്ടക്കേസില്‍ കുറ്റക്കാരനെന്ന വിധിക്ക് സ്‌റ്റേ ലഭിച്ചാല്‍ […]
ഡൽഹിയിലെ സ്കൂളിന് നേരെ ബോംബ് ഭീഷണി; സ്കൂൾ ഒഴിപ്പിച്ചതായി പൊലീസ്
ഡൽഹിയിൽ സ്കൂളിന് നേരെ വീണ്ടും ബോംബ് ഭീഷണി. സാദിഖ് നഗറിലെ ഇന്ത്യൻ സ്‌കൂളിലാണ് ഭീഷണി സന്ദേശം എത്തിയത്. ജീവനക്കാരെയും കുട്ടികളെയും സ്കൂളിൽ നിന്ന് ഒഴിപ്പിച്ചിട്ടുണ്ടെന്നും ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡും എഎസ് ചെക്ക് ടീമും ചേർന്ന് സമഗ്രമായ പരിശോധന നടത്തുകയാണെന്നും ഡിസിപി (സൗത്ത്) ചന്ദൻ ചൗധരി പറഞ്ഞു. രാവിലെയോടെയായിരുന്നു സ്‌കൂളിലെ ഇ-മെയിൽ ഐഡിയിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. സ്‌കൂൾ കോമ്പൗണ്ടിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും ഉടനെ എല്ലാം പൊട്ടിത്തെറിക്കുമെന്നുമായിരുന്നു ഭീഷണി. ഇത് കണ്ടതോടെ അധികൃതർ ഉടനെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. […]
സിഗരറ്റ് വലിച്ചുകൊണ്ട് ദേശീയഗാനത്തെ അവഹേളിച്ച് പെൺകുട്ടികൾ; കേസെടുത്ത് പൊലീസ്
സിഗരറ്റ് വലിക്കുന്നതിനിടെ ദേശീയ ഗാനത്തെയും പതാകയെയും അനാദരിക്കുന്ന പെൺകുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കൊൽക്കത്തയിൽ നിന്നുള്ള രണ്ട് പെൺകുട്ടികളുടെ വീഡിയോയാണ് സൈബർ ഇടങ്ങളിൽ പ്രചരിക്കുന്നത്. ദേശീയഗാനത്തെ പരിഹസിക്കുകയും സിഗരറ്റിനോട് താരതമ്യം ചെയ്യുകയും ചെയ്യുന്ന വീഡിയോയാണ് പെൺകുട്ടികൾ ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്തത്. സിഗരറ്റ് പിടിച്ച് ഇരുന്നുകൊണ്ട് തെറ്റായ വരികൾ ഉപയോഗിച്ച് പെൺകുട്ടികൾ ദേശീയഗാനം ആലപിക്കുന്നതാണ് വൈറലായ വീഡിയോ. ഇരുവർക്കുമെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സംഭവം വിവാദമായതോടെ സോഷ്യൽ മീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് തടിതപ്പാനുള്ള […]
ഇന്ത്യയോട് മാനുഷിക സഹായം തേടി യുക്രൈൻ; മോദിക്ക് സെലൻസ്‌കിയുടെ കത്ത്
റഷ്യ-യുക്രൈൻ യുദ്ധത്തിൽ(Russia-Ukraine war) ഇന്ത്യയുടെ ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്(Narendra Modi) യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്‌കി(Volodymyr Zelensky) കത്തു നൽകി. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഉൾപ്പെടെ കൂടുതൽ മാനുഷിക സഹായങ്ങള്‍ നൽകണമെന്ന് യുക്രൈൻ അഭ്യർത്ഥിച്ചു. രണ്ടു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് എത്തിയ യുക്രൈന്‍ വിദേശകാര്യ സഹമന്ത്രി എമൈന്‍ ജപറോവയാണ് സെലന്‍സ്‌കിയുടെ കത്ത് കേന്ദ്രമന്ത്രി മീനാക്ഷി ലേഖിക്ക് കൈമാറിയത്. യുദ്ധത്തിൽ തകർന്ന രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതിന് ഇന്ത്യൻ കമ്പനിയുടെ സഹായവും യുക്രൈൻ തേടിയിട്ടുണ്ട്. ആഗോള […]
പഞ്ചാബിലെ ഭട്ടിൻഡ സൈനിക കേന്ദ്രത്തിൽ വെടിവയ്പ്പ്; നാല് സൈനികർ കൊല്ലപ്പെട്ടു
പഞ്ചാബിലെ ഭട്ടിൻഡ സൈനിക കേന്ദ്രത്തിൽ വെടിവയ്പ്പ്. നാല് സൈനികർ കൊല്ലപ്പെട്ടു. രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. പുലർച്ചെ 4.30 നാണ് വെടിവയ്പ്പ് ഉണ്ടായത്. സംഭവത്തെ തുടർന്ന് സൈനിക കേന്ദ്രത്തിന്റെ സുരക്ഷ വർധിപ്പിച്ചു. ഭീകരകരമണമല്ലെന്ന് പഞ്ചാബ് പൊലീസ് സ്ഥിരീകരിച്ചു. ആക്രമണം നടത്തിയവരുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. അൽപസമയത്തിനകം ഔദ്യോഗികമായിട്ടുള്ള വിവരങ്ങൾ സൈനിക കേന്ദ്രം നൽകും. ഭട്ടിൻഡയിലെ ആർട്ടിലറി യൂണിറ്റിലാണ് സംഭവം ഉണ്ടായത്. ഉന്നത സൈനിക ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വീരമൃത്യു വരിച്ച സൈനികർ ആരൊക്കെയാണ് എന്ന വിവരങ്ങൾ ഉടൻ […]












