പശ്ചിമ ബംഗാളിലെ ഹൗറയിൽ വൻ തീപിടുത്തം. ലഡ്ലോ ബസാറിലുണ്ടായ തീപിടുത്തത്തിൽ നൂറോളം കടകൾ കത്തിനശിച്ചു. ബുധനാഴ്ച അർദ്ധരാത്രിയോടെയായിരുന്നു അപകടം. 10 അഗ്നിശമനാ യൂണിറ്റുകളെത്തി 4 മണിക്കൂർ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തിൽ ആർക്കും പരുക്കില്ല. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല. പെരുന്നാളിനോടനുബന്ധിച്ച് സ്റ്റോക്ക് കൂടുതലായിരുന്നതിനാൽ നഷ്ടം ലക്ഷങ്ങൾ വരുമെന്നാണ് കണക്കുകൂട്ടൽ.
National
142.86 കോടി ജനങ്ങള്‍; ലോക ജനസംഖ്യയിൽ ചൈനയെ മറികടക്കാൻ ഇന്ത്യ
ഈ വര്‍ഷം പകുതിയോടെ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് റിപ്പോര്‍ട്ട്. 2023 പകുതിയോടെ ഇന്ത്യയിലെ ജനസംഖ്യ 142.86 കോടി ആകുമെന്നാണ് യുണൈറ്റഡ് നേഷന്‍സ് പോപുലേഷന്‍ ഫണ്ടിന്റെ ഏറ്റവും പുതിയ ഡാറ്റയില്‍ പറയുന്നത്. 142.57 കോടിയാണ് ചൈനയിലെ ജനസംഖ്യയെന്നും ഇതില്‍ പറയുന്നു. 2022-ല്‍ 144.85 കോടിയായിരുന്നു ജനസംഖ്യ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ ജനസംഖ്യയില്‍ 1.56 ശതമാനം വളര്‍ച്ചയുണ്ട്. 2022ല്‍ ഇന്ത്യയിലെ ജനസംഖ്യ 140.66 കോടി ആയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ […]
ജാഗ്രത; രാജ്യത്ത് വീണ്ടും 10,000 കടന്ന് കൊവിഡ് കേസുകൾ
രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികൾ വീണ്ടും 10,000 കടന്നു. 24 മണിക്കൂറിനിടെ 10,542 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 63,562 ആയി ഉയർന്നു. ഇന്നലെ പ്രതിദിന രോഗികളുടെ എണ്ണം 9111 ആയിരുന്നു. 8.40 ശതമാനമായിരുന്നു പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. അതേസമയം അടുത്ത പത്ത് മുതൽ പന്ത്രണ്ട് ദിവസം വരെ കൊവിഡ് കേസുകൾ ഉയർന്നു നിൽക്കുമെങ്കിലും ഒരു തരംഗത്തിനുള്ള സാധ്യത ആരോഗ്യ വിദഗ്ധർ തള്ളി. രണ്ടാഴ്ച്ചയ്ക്കപ്പുറം കേസുകൾ കുറയുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ ആശുപത്രികളിൽ 90 ശതമാനം […]
പ്രചാരണങ്ങള്‍ അസത്യം, എന്‍സിപിക്കൊപ്പം തുടരുമെന്ന് അജിത് പവാര്‍
എന്‍സിപി വിടുമെന്ന അഭ്യൂഹം തള്ളി എന്‍സിപി നേതാവും മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും എന്‍സിപിക്കൊപ്പം തുടരുമെന്നും അജിത് പവാര്‍ വ്യക്തമാക്കി. എന്‍സിപിയില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കിംവദന്തികളൊന്നും സത്യമല്ല. താന്‍ എന്‍സിപിയില്‍ തന്നെ തുടരും. എന്‍സിപിക്കൊപ്പമാണ് തന്റെ യാത്ര. തെറ്റായ പ്രചാരണങ്ങള്‍ മൂലം പ്രവര്‍ത്തകര്‍ ആശയക്കുഴപ്പത്തിലാണ്. അധികാരത്തിലായാലും പ്രതിപക്ഷത്തായാലും തങ്ങളുടെ അസ്തിത്വം തങ്ങളുടേത് തന്നെയെന്നും അജിത് പവാര്‍ വ്യക്തമാക്കി. അജിത് പവാറും 30ഓളം എംഎല്‍എമാരും എന്‍ഡിഎയുടെ ഭാഗം ആകാനുള്ള നീക്കങ്ങള്‍ […]
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ജോ. ജോസഫ്, അജയ് ബോസ് എന്നീ വ്യക്തികളും സേവ് കേരള ബ്രിഗേഡ്, പെരിയാർ പ്രൊട്ടക്ഷൻ മൂവമെന്റ് എന്നീ സംഘടനകളും നൽകിയ ഹർജികളാണ് ഇന്ന് സുപ്രിംകോടതി പരിഗണിക്കുക. ഡാമിൽ സ്വതന്ത്ര സമിതിയെ വച്ച് അടിയന്തര സുരക്ഷാ പരിശോധന വേണമെന്ന ആവശ്യത്തെ പിന്തുണച്ച് കേരള സർക്കാർ സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പരിശോധനയ്ക്കു സുപ്രിംകോടതി സമയപരിധി നിശ്ചയിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ നവംബറിൽ […]
പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെ ബിൽക്കിസ് ബാനു സമർപ്പിച്ച ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും
പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെ ബിൽക്കിസ് ബാനു സമർപ്പിച്ച ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജയിൽ മോചനവുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്ന എന്നിവരടങ്ങുന്ന ബഞ്ച് കഴിഞ്ഞ തവണ ആവശ്യപ്പെട്ടിരുന്നു. 2002ലെ ഗുജറാത്ത് വംശഹത്യക്കിടെ ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെയാണ് ഹരജിസിബിഐ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളുടെ എതിർപ്പ് മറികടന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ ഗുജറാത്ത് ബി.ജെ.പി സർക്കാർ ഇവരെ […]
‘ലോറൻസ് ബിഷ്ണോയിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു’; അതീഖ് അഹമ്മദ് കൊലപാതകം ആസൂത്രണം ചെയ്തത് സണ്ണി സിംഗ്
അതീഖ് അഹമ്മദ് കൊലപാതകം ആസൂത്രണം ചെയ്തത് സണ്ണി സിംഗെന്ന് റിപ്പോർട്ട്. ലോറൻസ് ബിഷ്ണോയിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സണ്ണി സിംഗ് കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം പറയുന്നു. ലോറൻസ് ബിഷ്ണോയുടെ അഭിമുഖങ്ങൾ കൊലയെ സ്വാധീനിച്ചു. കേസിൽ മറ്റ് ഗുണ്ടാ സംഘങ്ങൾക്കുള്ള പങ്കും ുൊലീസ് അന്വേഷിക്കുന്നുണ്ട്. അതീഖ് അഹമ്മദിനും സഹോദരൻ അഷ്‌റഫിനും 13 വെടിയുണ്ടകൾ ഏറ്റതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് .തലയിലും കഴുത്തിലുമായി അതീഖിന്റെ ശരീരത്തിൽ നിന്ന് 9 വെടിയുണ്ടകൾ കണ്ടെത്തി.അതീഖ് അഹമ്മദിന്റെ കൊലയ്ക്ക് പിന്നാലെ ഉത്തർപ്രദേശിലെ ഏറ്റുമുട്ടൽ കൊലകൾ അന്വേഷിക്കണമെന്ന് […]
കർണാടകയിൽ മുസ്ലിം സമുദായത്തിന്റെ സംവരണം റദ്ദാക്കാനുള്ള തീരുമാനത്തിനെതിരായ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
കർണാടകയിൽ മുസ്ലിം സമുദായത്തിന്റെ സംവരണം റദ്ദാക്കാനുള്ള തീരുമാനത്തിനെതിരായ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലിംകൾക്ക് ഏർപ്പെടുത്തിയിരുന്ന നാല് ശതമാനം റദ്ദാക്കാനായിരുന്നു സംസ്ഥാന സർക്കാർ തീരുമാനം. തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ഒരാഴ്ച മുൻപായിരുന്നു ഈ തീരുമാനം. ഒരു പഠനവും നടത്താതെ സംവരണം ഇല്ലാതാക്കിയ തീരുമാനം ചോദ്യം ചെയ്തു വിവിധ മുസ്ലിം സംഘടനകളാണ് സുപ്രിംകോടതിയെ സമീപിച്ചത്. സർക്കാരിന്റെ തീരുമാനം വികലമെന്നാണ് സുപ്രീംകോടതി കഴിഞ്ഞ തവണ വിശേഷിപ്പിച്ചത്. ജസ്റ്റിസ് കെ.എം . ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് കേസ് […]
ഡെൽഹി മദ്യനയ അഴിമതി; ഇന്ന് സിബിഐ കെജ്രിവാളിനെ ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂറോളം
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇന്ന് ഒമ്പതുമണിക്കൂറോളമാണ് സിബിഐ കെജ്രിവാളിനെ ചോദ്യം ചെയ്തത്. ഡൽഹി മദ്യനയ കേസിൽ അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യുന്നതിൽ സിബിഐ ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധിച്ച എഎപി നേതാക്കളെ നേരത്തേ കസ്റ്റഡിയിലെടുത്ത് നീക്കിയിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ സിബിഐ ആസ്ഥാനത്ത് നിന്ന് മാറിയതിനു പിന്നാലെ ആയിരുന്നു എഎപി നേതാക്കളെ കസ്റ്റഡിയിലെടുത്ത്. മന്ത്രിമാരായ സൗരഭ്, ആത്തിഷി, ഗെഹ്ലോട്ട് എന്നിവരെ അടക്കമാണ് കസ്റ്റഡിയിൽ എടുത്തത്. പൊലീസ് നേരത്തെ […]
വിലപിടിപ്പുള്ള കാറും ബംഗ്ലാവും കാണിച്ച് യുവതികളുടെ വിശ്വാസം നേടിയെടുക്കും; പിന്നാലെ തട്ടിപ്പ്; മാട്രിമോണിയൽ ‘കള്ളൻ’ പിടിയിൽ
മാട്രിമോണിയൽ വെബ്‌സൈറ്റ് വഴി യുവതികളെ പരിചയപ്പെട്ട ശേഷം തട്ടിപ്പ് നടത്തുന്ന 26 കാരൻ അറസ്റ്റിൽ. ഉത്തർ പ്രദേശിലെ മുസാഫർവഗർ നിവാസിയായ വിശാലിനേയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു മൾട്ടിനാഷ്ണൽ കമ്പനിയിലെ ജീവനക്കാരനായിരുന്ന വിശാൽ സ്വന്തമായി ബിസിനസ് തുടങ്ങി പരാജയപ്പെട്ട വ്യക്തിയാണ്. തുടർന്നാണ് എളുപ്പത്തിൽ പണം സമ്പാദിക്കാൻ മാട്രിമോണി വഴി തട്ടിപ്പ് ആരംഭിച്ചത്. പ്രതിവർഷം 50-70 ലക്ഷം രൂപ വരെ സമ്പാദിക്കുന്ന എച്ച് ആർ ജീവനക്കാരനായാണ് വിശാൽ മാട്രിമോണി വെബ്‌സൈറ്റിൽ പ്രൊഫൈൽ ഉണ്ടാക്കിയിരിക്കുന്നത്. ഇത് കണ്ട് റിക്വസ്റ്റ് […]












