National

പൂഞ്ചിലെ ഭീകരാക്രമണം; വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

ജമ്മുകശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ. ഒരു കോടി രൂപ വിധമാണ് ധനസഹായമായി നൽകുന്നത്. പഞ്ചാബ് സ്വദേശികളാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാല് സൈനികർ. അഞ്ച് സൈനികരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവർക്ക് സൈന്യം അന്തിമോപചാരം അർപ്പിച്ചു. സംഭവത്തിൽ ബിഎസ്എഫ് അടിയന്തര യോഗം ചേർന്നു. ജമ്മുവിലാണ് യോഗം ചേർന്നത്. ബിഎസ്എഫ് ഡിജിയുടെ നേതൃത്വത്തിലായിരുന്നു യോ​ഗം. ജമ്മു കശ്മീരിലെ സുരക്ഷ യോഗത്തിൽ വിലയിരുത്തുകയും ചെയ്തു. ഡിജി […]

National

രാഹുൽ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും, ഇനി അമ്മയ്‌ക്കൊപ്പം

ലോക്‌സഭാ അംഗത്വം റദ്ദാക്കിയ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി ഇന്ന് ഔദ്യോഗിക വസതിയായ 12 തുഗ്ലക് ലൈൻ ഒഴിയും. വെള്ളിയാഴ്ച വൈകുന്നേരത്തോടെ വീട്ടിൽ നിന്ന് സാധനങ്ങൾ പൂർണമായി മാറ്റി. വസതിയുടെ താക്കോൽ ശനിയാഴ്ച ലോക്‌സഭാ സെക്രട്ടേറിയറ്റിന് കൈമാറുമെന്ന് വൃത്തങ്ങൾ അറിയിച്ചു. കെ.സി വേണുഗോപാൽ അടക്കമുള്ളവർ രാഹുലിനൊപ്പമുണ്ടാകും. രണ്ട് പതിറ്റാണ്ടായി ഈ വീട്ടിലാണ് രാഹുൽ താമസിച്ചിരുന്നത്.  2004ൽ ഉത്തർപ്രദേശിലെ അമേഠിയിൽ നിന്ന് ആദ്യമായി പാർലമെന്റിലെത്തിയപ്പോഴാണ് ഔദ്യോഗികവസതിയായി തുഗ്ലക് ലൈൻ 12 ലഭിച്ചത്. ഏപ്രിൽ 14 ന് രാഹുൽ തന്റെ ഓഫീസും […]

National

23 മുതല്‍ 25 വരെ ഈ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

ഈ മാസം 23 മുതല്‍ 25 വരെ ട്രെയിന്‍ സര്‍വീസില്‍ മാറ്റം. 23നും 24നും മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും. ചെന്നൈ-തിരുവനന്തപുരം ഡെയ്‌ലി മെയില്‍ കൊച്ചുവേളി വരെ മാത്രമേ സര്‍വീസ് നടത്തൂ. 24ന് മധുരൈ -തിരുവനന്തപുരം അമൃത എക്‌സ്പ്രസ് കൊച്ചുവേളിയില്‍ സര്‍വീസ് അവസാനിപ്പിക്കും. ശബരി എക്‌സ്പ്രസ് ഞായറാഴ്ച കൊച്ചുവേളിയില്‍ സര്‍വീസ് നിര്‍ത്തും. സെക്കന്ദരാബാദ് ജംഗ്ഷന്‍-തിരുവനന്തപുരം സെന്‍ട്രല്‍ ഡെയ്ലി ശബരി എക്‌സ്പ്രസ് ഞായറാഴ്ച കൊച്ചുവേളിയില്‍ സര്‍വീസ് നിര്‍ത്തും. നാഗര്‍കോവില്‍-കൊച്ചുവേളി എക്‌സ്പ്രസ്സ് 24നും 25നും നേമം വരെ […]

National

പ്രതിദിന കൊവിഡ് കേസിൽ നേരിയ കുറവ്; 11,692 പേർക്ക് വൈറസ് ബാധ, 19 മരണം

തുടർച്ചയായ രണ്ട് ദിവസത്തെ വർദ്ധനവിന് ശേഷം, രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 11,692 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം വെള്ളിയാഴ്ച 19 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 20 ന് 12,591 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.  കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 2,29,739 ടെസ്റ്റുകൾ നടത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.09 ശതമാനവും, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 5.33 ശതമാനവുമാണ്. […]

National

ശമ്പളം നൽകുന്നില്ലെന്ന് ആരോപണം, രാജസ്ഥാനിൽ തൊഴിലാളി ആത്മഹത്യ ചെയ്തു

തൊഴിലുടമ ശമ്പളം നൽകുന്നില്ലെന്നാരോപിച്ച് 49 കാരൻ തൂങ്ങിമരിച്ചു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. താൻ നിരന്തരം മാനസികമായി പീഡിപ്പിക്കപ്പെടുകയും ശമ്പളം ആവശ്യപ്പെടുമ്പോൾ തൊഴിലുടമ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ആത്മഹത്യയ്ക്ക് മുമ്പ് ഇയാൾ പുറത്തുവിട്ട ഓഡിയോ സന്ദേശത്തിൽ പറയുന്നു. സഞ്ജയ് പാണ്ഡെ(49) ആണ് ആത്മഹത്യ ചെയ്തത്. തൊഴിലുടമ ഷബീർ ഖാൻ തന്നെ ഉപദ്രവിക്കുന്നുവെന്ന് ഓഡിയോ ക്ലിപ്പിൽ സഞ്ജയ് ആരോപിക്കുന്നു. കോൺഗ്രസ് എംഎൽഎയുമായി അടുത്ത ബന്ധമുള്ള റഫീഖ് ഖാൻ എന്നൊരാളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നതെന്നും സഞ്ജയ് കൂട്ടിച്ചേർത്തു. ഷബീർ ഖാൻ നടത്തുന്ന ഒരു […]

National

പൂഞ്ച് ഭീകരാക്രമണം: അന്വേഷണം എൻഐഎ ഏറ്റെടുത്തു, സ്ഥിതി​ഗതികൾ വിലയിരുത്തി പ്രധാനമന്ത്രി

ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരാക്രമണത്തിൽ അഞ്ചു സൈനികർ വീരമൃത്യു വരിച്ച സംഭവത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. നടന്നത് ഭീകരാക്രമണമാണെന്ന് സൈന്യം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അന്വേഷണം ഏറ്റെടുക്കാൻ എൻഐഎ തീരുമാനിച്ചത്. ഭീകരാക്രമണത്തിന് പിന്നാലെ കനത്ത ജാഗ്രതയിലാണ് ജമ്മു കശ്മീർ. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് ആക്രമണം ഉണ്ടായത്. നിയന്ത്രണ രേഖയ്ക്ക് സമീപത്തെ വനമേഖലയിലൂടെ കടന്നുപോകുന്ന ഹൈവേയിലാണ് ആക്രമണം നടന്നത്. ബിംബർ ​ഗലിയിൽ നിന്ന് പൂഞ്ചിലേക്ക് വരികയായിരുന്നു വാഹനം. ഭീകരരുടെ ​ഗ്രനേഡ് ആക്രമണത്തിൽ ട്രക്കിന് തീപിടിച്ചാണ് ആളപായം ഉണ്ടായത്. ഇന്നലെ […]

National

മദ്യനയ അഴിമതിക്കേസിൽ തനിക്കെതിരെ സിബിഐയുടെ പക്കൽ തെളിവില്ലെന്ന് സിസോദിയ

ഡൽഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കേസിൽ തനിക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന തെളിവുകളൊന്നും സിബിഐയുടെ പക്കലില്ലെന്ന് ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. സിബിഐ കേസിൽ താൻ ഒഴികെയുള്ള എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ മുഖേന ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഡൽഹി എക്‌സൈസ് നയം അഴിമതിക്കേസിൽ ജാമ്യം നിഷേധിച്ച വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ സിസോദിയ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ശർമ വാദം കേൾക്കുന്നത്. സിസോദിയക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ദയൻ കൃഷ്ണൻ ഹാജരായി. സിസോദിയ ഒഴികെയുള്ള എല്ലാ പ്രതികളും […]

National

രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ തള്ളി സൂറത്ത് കോടതി; അയോഗ്യത തുടരും

മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയ്ക്ക് തിരിച്ചടി. ശിക്ഷാ വിധിയില്‍ സ്റ്റേ ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളി. ഇതോടെ രാഹുല്‍ ഗാന്ധിയ്ക്ക് എം പി സ്ഥാനത്തിനുള്ള അയോഗ്യത തുടരും. സ്‌റ്റേ നേടുന്നതിനായി രാഹുല്‍ നാളെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. മൂന്ന് ദിവസത്തിനുള്ളില്‍ സ്‌റ്റേ സമ്പാദിക്കുക എന്നത് രാഹുലിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.  മാനനഷ്ടക്കേസിലെ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയും തുടരും. ഈ വിധി സ്റ്റേ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്. […]

National

രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകം; സൂറത്ത് സെഷൻസ് കോടതി വിധി ഇന്ന്

രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകം. ക്രിമിനൽ മാനനഷ്ടകേസിൽ സൂറത്ത് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീലിൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. ഇരുഭാഗത്ത് നിന്നുമുള്ള വാദങ്ങൾ കേട്ട ശേഷമാണ് അപ്പീലിൻമേലുള്ള വിധി ഏപ്രിൽ 20 ന് പ്രസ്താവിക്കുമെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി ആർ.പി. മൊഗേര അറിയിച്ചത്.  മജിസ്‌ട്രേറ്റ് കോടതി വിധിച്ച രണ്ട് വർഷം തടവ് ശിക്ഷ നടപ്പാക്കുന്നത് സെഷൻസ് കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ […]

National

ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം ഏതെന്ന് കണ്ടെത്തി; പഠന റിപ്പോർട്ട് വായിക്കാം

ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം മിസോറാമെന്ന് പഠന റിപ്പോർട്ട്. ഗുരുഗ്രാം മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ട്രാറ്റജി പ്രൊഫസർ നടത്തിയ പഠനത്തിലാണ് മിസോറാമിനെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ഘടകങ്ങൾ പരിഗണിച്ചാണ് ഏറ്റവും സന്തോഷമുള്ള സംസ്ഥാനത്തെ കണ്ടെത്തിയത്. കുടുംബ ബന്ധം, ജോലി സംബന്ധമായ പ്രശ്‌നങ്ങൾ, സാമൂഹ്യ പ്രശ്‌നങ്ങൾ, ജീവകാരുണ്യ പ്രവർത്തനം, മതം, സന്തോഷത്തിലും ശാരീരി-മാനസിക ആരോഗ്യത്തിലുമുള്ള കൊവിഡിന്റെ പ്രത്യാഘാതം എന്നീ ആറ് കാര്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പഠനം. നൂറ് ശതമാനം സാക്ഷരത നേടിയിട്ടുള്ള രണ്ടാമത്തെ സംസ്ഥാനമാണ് മിസോറാം. ഏത് […]