പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ സിംഗ് ബാദൽ അന്തരിച്ചു. 95 വയസായിരുന്നു. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. അഞ്ചുതവണ പഞ്ചാബിന്റെ മുഖ്യമന്ത്രിയായിരുന്നു പ്രകാശ് സിംഗ് ബാദൽ.
National
അപകീർത്തിക്കേസിലെ ശിക്ഷ സസ്പെൻഡ് ചെയ്യണം; ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് രാഹുൽ ഗാന്ധി
അപകീർത്തിക്കേസിലെ ശിക്ഷ സസ്പെൻഡ് ചെയ്യണമെന്ന ഹർജി പരിഗണിക്കണമെന്ന ആവശ്യവുമായി രാഹുൽ ഗാന്ധി. ഹർജി അടിയന്തിരമായി പരിഗണിയ്ക്കണമെന്ന് രാഹുൽ ഗാന്ധി ഇന്ന് ആവശ്യപ്പെടും. ഗുജറാത്ത് ഹൈക്കോടതിയിലാണ് രാഹുൽ ഗാന്ധി ഹർജി സമർപ്പിച്ചത്. കേസിൽ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടാൽ മാത്രമേ രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടൂ. അപ്പീലിലെ വിചാരണ വൈകും എന്നതിനാൽ ശിക്ഷ സസ്പെൻഡ് ചെയ്യണം എന്നാണ് ആവശ്യം. ശിക്ഷ സസ്പെൻഡ് ചെയ്തില്ലെങ്കിൽ അപരിഹാര്യമായ നഷ്ടങ്ങൾ ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടുന്നു. ചെയ്ത് അപ്പീൽ നൽകിയിട്ടുണ്ടെന്ന് രാഹുൽ ഗാന്ധിയുടെ […]
നിയമസഭകള്‍ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ ഉടന്‍ തീരുമാനമെടുക്കണം; സുപ്രിംകോടതി
നിയമസഭകള്‍ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് സുപ്രിംകോടതി. ഇക്കാര്യം ഭരണഘടനയുടെ അനുച്ഛേദം 200ല്‍ വ്യക്തമാക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. തെലങ്കാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിംകോടതി ഇടപെടല്‍. സംസ്ഥാന നിയമസഭ പാസാക്കിയ പത്തു ബില്ലുകളില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദംകേള്‍ക്കവെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെയും ജസ്റ്റിസ് പി.എസ്. നരസിംഹയുടെയും ബെഞ്ച് നിരീക്ഷിച്ചു. എല്ലാ ബില്ലുകള്‍ക്കും ഗവര്‍ണര്‍ അംഗീകാരം നല്‍കിയതായി കോടതിയെ അറിയിച്ചതിനെ […]
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ പതിനായിരത്തിന് മുകളിൽ തുടരുന്നു
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ പതിനായിരത്തിന് മുകളിൽ തുടരുന്നു. കഴിഞ്ഞ ദിവസം 10,112 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 29 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. അതേസമയം, ഡൽഹിയിൽ ഇക്കഴിഞ്ഞ 24 മണിക്കൂറിൽ 948 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 25.69%മാണ് ഡൽഹിയിലെ പോസിറ്റീവ് നിരക്ക്. മഹാരാഷ്ട്രയിലും പ്രതിദിന കൊവിഡ് കേസുകളിൽ കുറവുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 545 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. രണ്ട് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. 26.5 ശതമാനമാണ് സംസ്ഥാനത്തെ […]
ആംബുലന്‍സും ബസും ഉള്‍പ്പെടെ വന്ന എല്ലാ വണ്ടിയും തടഞ്ഞു, കല്ലെറിഞ്ഞു; മദ്യപിച്ച് ബോധമില്ലാതെ 19വയസുകാരന്റെ പരാക്രമം
തമിഴ്‌നാട് ദിണ്ടിഗലില്‍ മദ്യപിച്ച് ലക്കുകെട്ട യുവാവിന്റെ പരാക്രമം. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞ പത്തൊന്‍പതുകാരന്‍ വാഹനങ്ങളുടെ ചില്ലുകളും തകര്‍ത്തു. നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയ യുവാവിനെ പിന്നീട് പൊലിസില്‍ ഏല്‍പിച്ചു. നട്ടുച്ച നേരത്താണ് യുവാവ് ബോധമില്ലാതെ അതിക്രമം കാട്ടിയത്. വേദസന്ധൂര്‍ ബസ് സ്റ്റാന്‍ഡിനു മുന്നിലായിരുന്നു പ്രകടനം. അരമണിക്കൂറില്‍ അധികം യുവാവ് അക്രമം തുടര്‍ന്നു. ആംബുലന്‍സും ബസുകളും ഇരുചക്ര വാഹനങ്ങളുമെല്ലാം തടഞ്ഞു. നാട്ടുകാര്‍ നേക്കി നിന്നതല്ലാതെ ആരും ഇടപെട്ടില്ല. എല്ലാ വാഹനങ്ങളും തടയുകയും ചില വാഹനങ്ങളുടെ ചില്ല് തകര്‍ക്കുകയും ചെയ്തു. […]
പിഎസ്എൽവി–സി55 വിക്ഷേപിച്ചു; സിംഗപ്പൂരിന്റെ 2 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലേക്ക്
ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 55ന്റെ വാണിജ്യ വിക്ഷേപണം വിജയകരം. സിംഗപ്പുരിൽനിന്നുള്ള ടെലോസ്–2, ലൂമെലൈറ്റ്–4 എന്നീ രണ്ട് ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിൽ എത്തിക്കുക. പിഐഎഫ് എന്ന അസംബ്ലി കേന്ദ്രത്തിൽനിന്ന് വിക്ഷേപണത്തിന് തയാറാക്കുന്ന ആദ്യ റോക്കറ്റ് ആണിത്. ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം ലോഞ്ച്‌പാഡിൽനിനന്നായിരുന്നു വിക്ഷേപണം. പിഎസ്എൽവിയുടെ 57ാമത് വിക്ഷേപണമാണിത്. സി വേരിയന്റിന്റെ 16ാമത്തെ വിക്ഷേപണമാണ് ഇന്നു നടക്കുക.സിംഗപ്പുരിൽനിന്നുള്ള രണ്ട് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കുന്നതിനൊപ്പം പോം (പിഎസ്എൽവി ഓർബിറ്റൽ എക്സ്പരിമെന്റ് മൊഡ്യൂൾ – പിഒഇഎം) എന്ന മൊഡ്യൂളും വിക്ഷേപണത്തിന്റെ ഭാഗമാകുന്നു. […]
പൂഞ്ച് ഭീകരാക്രമണം: ഭീകരർ ഉപയോഗിച്ചത് ചൈനീസ് ബുള്ളറ്റുകളും സ്റ്റിക്കി ബോംബും
ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യാഴാഴ്ച നടന്ന ഭീകരാക്രമണത്തിന് ഉപയോഗിച്ചത് സ്റ്റിക്കി ബോംബുകളും ചൈനീസ് സ്റ്റീൽ ബുള്ളറ്റുകളുമാണെന്ന് റിപ്പോർട്ട്. ഫോറൻസിക് സംഘം സാമ്പിളുകൾ ശേഖരിച്ച് പരിശോധന ആരംഭിച്ചതായും വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം 12 പേരെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വ്യാഴാഴ്ച, പൂഞ്ചില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. സൈനികര്‍ സഞ്ചരിച്ച ട്രക്കിന് നേരെ ഇരുവശങ്ങളില്‍ നിന്നും ഭീകരര്‍ വെടിയുതിര്‍ത്തു എന്നാണ് എന്‍ഐഎ കണ്ടെത്തല്‍. 36 തവണ ഭീകരർ […]
‘കർണാടകയിൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരും, 200% ഉറപ്പ്’; ഡി.കെ ശിവകുമാർ
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ. കോൺഗ്രസ് ഭരണം 200% ഉറപ്പാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഹൈക്കമാൻഡ് തീരുമാനിക്കും. ബിജെപി നേതാക്കൾ തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ഡികെ ശിവകുമാർ പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ കോൺഗ്രസ് ബാധ്യസ്ഥരാണെന്ന് മുസ്ലീങ്ങൾക്ക് 4% സംവരണം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് ഡികെ ശിവകുമാർ പറഞ്ഞു. തനിക്കെതിരെ തെറ്റായ അഴിമതി ആരോപണങ്ങൾ ബിജെപി നേതാക്കൾ ഉന്നയിക്കുന്നു. കോൺഗ്രസ് സ്ഥാനാർത്ഥികളുടെ അപേക്ഷകൾ നിരസിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ഓഫീസ് […]
നഴ്സിങ് വിദ്യാർത്ഥികളെ പരിശീലനത്തിന് അയക്കാൻ കൈക്കൂലി വാങ്ങിയ ഹെൽത്ത് സൂപ്രണ്ട് പിടിയിൽ
തമിഴ്നാട് വെല്ലൂരിൽ നഴ്സിങ് വിദ്യാർത്ഥികളെ പരിശീലനത്തിന് അയക്കാൻ കൈക്കൂലി വാങ്ങിയ ഹെൽത്ത് സൂപ്രണ്ട് പിടിയിലായി. വിജിലൻസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ സൂപ്രണ്ടായ കൃഷ്ണമൂർത്തിയാണ് പിടിയിലായത്. സ്വകാര്യ നഴ്സിങ് സ്ഥാപനം നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. എല്ലാ നഴ്സിങ് സ്ഥാപനങ്ങളിലും മൂന്നു മാസം ആശുപത്രികളിലെ പരിശീലനം നിർബന്ധമാണ്. ഇതിന് അനുമതി നൽകേണ്ടത് ജില്ലാ ഹെൽത്ത് സൂപ്രണ്ടാണ്. ഈ അനുമതി നൽകാനായാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. വെല്ലൂരിൽ പ്രവർത്തിയ്ക്കുന്ന ബിപിആർ നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പൽ ശരണ്യയാണ് ഇതുസംബന്ധിച്ച് വിജിലൻസിന് പരാതി […]
അതിഖ് അഹമ്മദിന്റ കൊലപാതകത്തിന് പ്രതികാരമായി ഇന്ത്യയിൽ ഭീകരാക്രമണം നടത്തും; ഈദ് ദിന സന്ദേശത്തിൽ ഭീഷണിയുമായി അൽ ഖ്വയ്ദ
ഗുണ്ടാ തലവനും രാഷ്ട്രീയ നേതാവുമായിരുന്ന അതിഖ് അഹമ്മദിന്റ കൊലപാതകത്തിൽ പ്രതികാരം ചെയ്യുമെന്നും ഇന്ത്യയിൽ ആക്രമണം നടത്തുമെന്നും ഭീഷണി മുഴക്കി ഭീകര സംഘടനയായ അൽ ഖ്വയ്ദ. ഈദ് ദിന സന്ദേശത്തിലാണ് ഇന്ത്യയിൽ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കുന്നത്. അൽ ഖ്വയ്ദയുടെ മാധ്യമ വിഭാഗം അസ് സഹബ് പുറത്തിറക്കിയ മാസികയിൽ ആണ് ഭീഷണി. കൊല്ലപ്പെട്ട അതീഖിനെയും അഷ്‌റഫഫിനെയും രക്തസാക്ഷികൾ എന്നാണ് മാസികയിൽ വിശേഷിപ്പിക്കുന്നത്. അതിഖ് അഹമ്മദിന്റെയും സഹോദരൻ അഷ്‌റഫിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസുകാർക്കെതിരെ നടപടിയെടുത്തിരുന്നു. സഹോദരങ്ങളുടെ സുരക്ഷയ്ക്കായി നിയോഗിച്ച […]












