കൊവിഡ് ഒമിക്രോൺ വ്യാപനം ഏറ്റവും കൂടുതൽ ഇന്ത്യയിലെന്ന് ലോകാരോഗ്യസംഘടന. ഉപവകഭേദമായ എക്സ്ബിബി 1.16 ആണ് ഇന്ത്യയിൽ വ്യാപിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഇന്ത്യയിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് ലോകാരാഗ്യസംഘടന അറിയിച്ചു. പുതിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്നും സാങ്കേതിക വിദഗ്ധ മരിയ വാൻ കെർഖോവ് പറഞ്ഞു. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ 40 ശതമാനത്തോളം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എക്സ്ബിബി 1.16 വകഭേദമാണ് കൊവിഡ് കുതിപ്പിന് പിന്നിലെന്നാണ് റിപ്പോർട്ട്. ശരാശരി മൂവായിരമായിരുന്ന കൊവിഡ് ബാധിതരുടെ എണ്ണം കഴിഞ്ഞ ഏതാനും […]
National
ഇന്‍ഡോറില്‍ ക്ഷേത്രക്കിണര്‍ ഇടിഞ്ഞുണ്ടായ അപകടം; മരണസംഖ്യ 35 ആയി
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്രക്കിണര്‍ ഇടിഞ്ഞുണ്ടായ സംഭവത്തില്‍ മരണസംഖ്യ 35 ആയി. 18ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ കിണറിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ തെരച്ചില്‍ തുടരുകയാണ്. ആര്‍മി, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തുണ്ടെന്ന് കളക്ടര്‍ ടി.ഇളയരാജ അറിയിച്ചു. സംഭവത്തെ കുറിച്ച് പ്രാഥമിക റിപ്പോര്‍ട്ട് ജില്ല ഭരണകൂടം കൈമാറി. കാലപ്പഴക്കമുള്ള സ്ലാബിന് മുകളില്‍ കൂടുതല്‍ ആളുകള്‍ കയറി നിന്നതാണ് അപകട കാരണം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. രാമ നവമി ആഘോഷത്തെ […]
ആത്മഹത്യയിൽ നിന്ന് രക്ഷിച്ചത് രാഹുൽ ഗാന്ധി; വെളിപ്പെടുത്തലുമായി നടി ദിവ്യ സ്പന്ദന
അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് രാഷ്ട്രീയത്തിലേക്കിറങ്ങിയ നടിയാണ് ദിവ്യ സ്പന്ദന. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ സാന്നിധ്യമായിരുന്നു ദിവ്യ സ്പന്ദന. ഇപ്പോള്‍ അച്ഛന്റെ മരണശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും അതില്‍ നിന്ന് പുറത്തുകൊണ്ടുവന്നത് രാഹുല്‍ ഗാന്ധിയാണെന്നും പറയുകയാണ് താരം. അച്ഛന്‍ മരിച്ച സമയമായിരുന്നു ജീവിതത്തിലെ ഏറ്റവും പ്രതിസന്ധിയേറിയ ഘട്ടം. ഈ സമയത്ത് തന്നെ മാനസികമായി പിന്തുണച്ചത് രാഹുല്‍ ഗാന്ധിയാണ് എന്നാണ് ദിവ്യ പറയുന്നത്. ഒരു ചാറ്റ് ഷോയിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനം അമ്മയാണ്, […]
കുട്ടിയെ തല്ലിയതിൽ തർക്കം; യുപിയിൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തി
കുട്ടിയെ തല്ലിയതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ രത്തൻപുരി ഗ്രാമത്തിലാണ് സംഭവം. പ്രതി നയീം അലിയെ പൊലീസ് അറസ്റ്റ് ചെയ്തു. നർഗീസ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്‌ച രത്തൻപുരി ഗ്രാമത്തിലാണ് സംഭവം. കുട്ടിയെ മർദിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുണ്ടായ ദേഷ്യത്തിലാണ് നർഗീസിനെ ഭർത്താവ് നയീം അലി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് രത്തൻപുരി പൊലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷൻ ഹൗസ് ഓഫീസർ പങ്കജ് റായ് പറഞ്ഞു. നയീമിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്യുകയും […]
ആന്ധ്രയിൽ വൻ കഞ്ചാവ് വേട്ട; 541 കിലോ കഞ്ചാവ് പിടികൂടി
ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിൽ വൻ കഞ്ചാവ് വേട്ട. ട്രക്കിൽ കടത്താൻ ശ്രമിച്ച 541 കിലോ കഞ്ചാവ് ബെംഗളൂരു നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടി. കേസുമായി ബന്ധപ്പെട്ട് നാല് പേരെ എൻസിബി കസ്റ്റഡിയിലെടുത്തു. അന്തർസംസ്ഥാന മയക്കുമരുന്നു സംഘം വൻതോതിൽ കഞ്ചാവ് ശേഖരിക്കുകയും, പച്ചക്കറി ട്രക്കിൽ കടത്താൻ ശ്രമിക്കുന്നുണ്ടെന്നും എൻസിബിക്ക് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് 541 കിലോ കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് അടങ്ങിയ ട്രക്കിന് അകമ്പടി പോയ കാറും എൻസിബി പിടികൂടി. ആന്ധ്ര-ഒറീസ അതിർത്തിയിൽ നിന്നാണ് കഞ്ചാവ് […]
മതവികാരം വൃണപ്പെടുത്തി; നടി തപ്‌സി പന്നുവിനെതിരെ പരാതി
മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് നടി തപ്‌സി പന്നുവിനെതിരെ പരാതി.ബി.ജെ.പി എം.എൽ.എ മാലിനിയുടെ മകൻ ഏകലവ്യ ഗൗറാണ് നടിക്കെതിരെ ഛത്രിപുര പൊലീസ് സ്‌റ്റേഷനിൽ പരാതി നല്‍കിയത്. തപ്‌സി പന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് പരാതി നൽകാൻ കാരണമായത്. ഫോട്ടോയില്‍ ഡീപ്പ് നെക്ക് ലൈന്‍ ഉള്ള ചുവപ്പ് ഡ്രസിനൊപ്പം ലക്ഷ്മി ദേവിയുടെ ലോക്കറ്റുള്ള നെക്ലേസ് ആണ് തപ്സി ധരിച്ചിരുന്നത്. ഇതാണ് പരാതിക്കാരനെ ചൊടിപ്പിച്ചത്. മാര്‍ച്ച് 12ന് മുംബൈയില്‍ നടന്ന ഫാഷന്‍ വീക്കിലാണ് ഈ കോസ്റ്റ്യൂമില്‍ തപ്സി പ്രത്യക്ഷപ്പെട്ടത്. സനാതൻ ധർമ്മത്തെ അപകീർത്തിപ്പെടുത്താനുള്ള […]
ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍; കാലാവധി വീണ്ടും നീട്ടി
ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി കേന്ദ്ര സര്‍ക്കാര്‍. ജൂണ്‍ 30 വരെയാണ് കാലാവധി നീട്ടിയത്. നേരത്തെ ഈ മാസം 31 വരെയായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നത്.(aadhaar pan link date extended) ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് ലിങ്ക്-ആധാര്‍ പാന്‍ സ്റ്റേറ്റസ് എന്ന ടാബ് ക്ലിക്ക് ചെയ്ത് ആധാര്‍ കാര്‍ഡ് നമ്പര്‍, പാന്‍ നമ്പര്‍ എന്നിവ നല്‍കിയാല്‍ ഇവ രണ്ടും ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കും. സന്ദര്‍ശിക്കേണ്ട ലിങ്ക് : https://eportal.incometax.gov.in/iec/foservices/#/pre-login/link-aadhaar-status […]
ഇൻസ്റ്റാഗ്രാം റീൽസിൽ ആഡംബര ജീവിതം കാണിക്കാൻ മോഷണം; 33-കാരി പിടിയിൽ
സോഷ്യൽ മീഡിയ റീലുകളിൽ ആഡംബര ജിവിതം കാണിക്കാനായി പുട്ടിക്കിടന്ന വീട്ടിൽ മോഷണം നടത്തിയ യുവതി പിടിയിൽ. ചെന്നെെ സ്വദേശിനിയായ അനീഷ കുമാരി (33) ആണ് അറസ്റ്റിലായത്. തന്റെ കൂടുതൽ വിവരങ്ങളും ഫോട്ടോയും മാധ്യമങ്ങൾക്ക് നൽകരുതെന്നും അത് തന്റെ പ്രശസ്തിയ്ക്ക് കോട്ടം വരുത്തുമെന്നും യുവതി പൊലീസിനോട് അഭ്യർത്ഥിച്ചതായാണ് റിപ്പോർട്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആണ് അനീഷ കുമാരി. ചെന്നെെയിലെ പെരുങ്കളത്തൂരിനടുത്ത് ബുദ്ധൻ നഗറിലുള്ള വീട്ടിലായിരുന്നു അനീഷ മോഷണം നടത്തിയത്. വീട്ടിൽ ആളില്ലാത്ത സമയം നോക്കിയാണ് യുവതി അകത്ത് കടന്ന് […]
കേദാർ ജാദവിന്റെ പിതാവിനെ കാണാതായി, മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്
ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവിന്റെ പിതാവിനെ കാണാതായതായി പൊലീസ്. ജാദവിന്റെ പിതാവ് മഹാദേവ് ജാദവിനെ പൂനെയിലെ കൊത്രൂഡ് മേഖലയിൽ നിന്നാണ് കാണാതായത്. പരാതി ലഭിച്ചയുടൻ അതിവേഗം തെരച്ചിൽ നടത്തുകയും, മണിക്കൂറുകൾക്കുള്ളിൽ പൂനെ നഗരത്തിലെ മുണ്ട്വാ മേഖലയിൽ നിന്ന് കണ്ടെത്തുകയും ചെയ്തതായി പൊലീസ് അറിയിച്ചു. മാർച്ച് 27ന് രാവിലെ 11:30 മുതലാണ് പൂനെയിലെ കോത്രൂഡ് പ്രദേശത്ത് നിന്ന് മഹാദേവ് ജാദവിനെ കാണാതായത്. ഞായറാഴ്ച രാവിലെ സെക്യൂരിറ്റി ജീവനക്കാരനെ തെറ്റിദ്ധരിപ്പിച്ച് വീടിന് പുറത്തേക്ക് പോയ മഹാദേവിനെ പിന്നീട് കാണാതാവുകയായിരുന്നു. […]
രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് വൈകിട്ട് കോൺഗ്രസിന്റെ പന്തം കൊളുത്തി പ്രകടനം; മല്ലികാർജുൻ ഖാർഗെ പങ്കെടുക്കും
രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിഷയത്തിൽ കോൺഗ്രസിന്റെ പന്തം കൊളുത്തി പ്രകടനം ഇന്ന്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മറ്റ് എംപിമാരും പ്രകടനത്തിൽ പങ്കെടുക്കും. വൈകിട്ട് ചെങ്കോട്ടയിൽ നിന്നാണ് മാർച്ച് ആരംഭിക്കുന്നത്. രാഹുല്‍ ഗാന്ധി അയോഗ്യതാ വിഷയത്തില്‍ പാര്‍ലമെന്റില്‍ ഇന്നും പ്രതിഷേധമുണ്ടായി. പ്രതിപക്ഷം ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങിയാണ് പ്രതിഷേധിച്ചത്. അയോഗ്യതാ വിജ്ഞാപനം സ്പീക്കറുടെ ചെയറിലേക്ക് പ്രതിപക്ഷം കീറിയെറിഞ്ഞു. രാജ്യസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ‘മോദി അദാനി ഭായി’ മുദ്രാവാക്യം വിളിച്ചു. ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും രണ്ട് മണി […]












