കൊച്ചി നഗരത്തിൽ കുട്ടികൾ തമ്മിലുള്ള അക്രമത്തിൽ നഞ്ചക്ക് പ്രധാന ആയുധമാകുന്നുവെന്ന് പൊലീസ്. ആർഡിഎക്സ് സിനിമ ഇറങ്ങിയശേഷമാണ് ഈ മാറ്റമെന്നും പൊലീസ് വ്യക്തമാക്കി.നഞ്ചക്ക് ഉപയോഗിച്ചുള്ള അക്രമത്തിൽ ഏൽക്കുന്നത് മാരകമായ പരുക്കാണെന്നും പൊലീസ് പറയുന്നു. യുവാക്കൾ ശത്രുത തീർക്കാൻ നഞ്ചക്ക് ഉപയോഗിക്കുന്നത് പൊലീസിന് തലവേദനയായിരിക്കുകയാണ്. പരിശീലനം ലഭിക്കാത്തവർ നഞ്ചക്ക് ഉപയോഗിച്ചാൽ സ്വയം പരുക്കേൽക്കാനും സാധ്യതയുണ്ട്.വിഷയത്തിൽ മാതാപിതാക്കൾ ഉൾപ്പെടെ ജാഗ്രത പാലിക്കണമെന്ന് പൊലീസിന്റെ നിർദേശിച്ചു.
Kerala
കനത്ത മഴ; കോന്നിയിൽ ഉരുൾപൊട്ടി; തിരുവനന്തപുരത്ത് പല റോഡുകളിലും വെള്ളക്കെട്ട്; പൊന്മുടി ഡാമിന്റെ ഷട്ടറുകൾ തുറന്നു
സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്നലെ വൈകീട്ട് മുതൽ കനത്ത മഴ. പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഇടുക്കിയും ശക്തമായ മഴയിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. പത്തനംതിട്ട കോന്നി കൊക്കാത്തോട് ഉരുൾപൊട്ടിയതിനെത്തുടർന്ന് തണ്ണിത്തോട് മേഖലയിലേക്ക് വൻതോതിൽ മഴവെള്ളം ഇരച്ചെത്തി. കോന്നിയിൽ കെഎസ്ആർടിസി ബസ് വഴിയിൽ കുടുങ്ങി. കോന്നിയിൽ നിന്ന് കൊത്തൻപാറയിലേക്ക് പോകുകയായിരുന്ന ബസാണ് കുടുങ്ങിയത്. ഇലന്തൂർ, ചുരളിക്കോട്, മരിയപുരം എന്നിവിടങ്ങളിലെ റോഡുകളിൽ രൂക്ഷമായ വെള്ളക്കെട്ട് തുടരുകയാണ്.തിരുവനന്തപുരം നഗരത്തിലും പരിസരങ്ങളിലും ഇന്നലെ മുതൽ തുടരുന്ന മഴയിൽ പല റോഡുകളും വെള്ളത്തിനടിയിലായി. കോസ്മോ പൊളിറ്റൻ ആശുപത്രിയുടെ […]
ക്രിക്കറ്റ് കളിക്കാരെപ്പോലെ ഹെൽമെറ്റ് ധരിച്ച് ജോലി ചെയ്യുന്ന രണ്ടുപേർ; ശബരിമല പതിനെട്ടാംപടിക്ക് സമീപം
ക്രിക്കറ്റ് കളിക്കാരെ പോലെ ഹെൽമെറ്റ് ധരിച്ച് ജോലി ചെയ്യുന്ന രണ്ടുപേരുണ്ട് ശബരിമല പതിനെട്ടാംപടിക്ക് താഴെ. എതിരെ വരുന്നത് പന്തിന് പകരം നാളികേരമാണ്.ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെ ഉടക്കുന്ന നാളികേരം കോരി മാറ്റാൻ നിൽക്കുന്നവരാണ് കൊല്ലം കല്ലുവാതുക്കൽ മാവിള പുത്തൻവീട്ടിൽ വി രഞ്ജുവും പാരിപ്പള്ളി ഹരി നിവാസിൽ ഹരിദാസും. നാളികേരം കോരി മാറ്റുന്നതിനിടെ ഉടക്കുന്നവ തെറിച്ചുവന്ന് തലയും മുഖവും കേടാവേണ്ടെന്ന് കരുതിയാണ് ഹെൽമറ്റ് വച്ചിരിക്കുന്നത്. പതിനെട്ടാംപടിക്ക് താഴെ അയ്യപ്പന്മാർ എറിഞ്ഞുടക്കുന്ന നാളികേരങ്ങൾ കോരി മാറ്റുന്ന ജോലിക്കാരാണ്. പതിനെട്ടാംപടി […]
കോട്ടയത്ത് KSRTC ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്ത യുവതിക്ക് ജാമ്യം
കോട്ടയത്ത് KSRTC ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്ത യുവതിക്ക് ജാമ്യം അനുവദിച്ചു. നഷ്ടപരിഹാര തുക കെട്ടിവെക്കാൻ തയ്യാറായതോടെയാണ് പൊൻകുന്നം സ്വദേശിനി സുലുവിന് ചങ്ങനാശേരി കോടതി ജാമ്യം അനുവദിച്ചത്.ഇന്നലെയായിരുന്നു കാഞ്ഞിരപ്പള്ളി സ്വദേശി 26-കാരി സുലുവിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പൊതുമുതൽ നശിച്ചു എന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന് ചിങ്ങവനം പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് കോട്ടയം കോടിമത നാലുവരി പാതയിലായിരുന്നു സംഭവം. ബസ് ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ മിററിൽ തട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് കാറിലുണ്ടായിരുന്ന സ്ത്രീകള്‍ കാറിൽ […]
പൂജാ ബമ്പര്‍; 12 കോടി കാസര്‍ഗോഡ് വിറ്റ ടിക്കറ്റിന്
കേരളസംസ്ഥാന ഭാഗ്യക്കുറി പൂജാ ബമ്പർ നറുക്കെടുത്തു. JC 253199 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കാസര്‍കോട് ജില്ലയിലെ മേരിക്കുട്ടി ജോജോ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം.(Pooja Bumper lottery 2023 results) തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിൽ ഉളളതാണ് ഏജൻസി. എസ് 1447 ആണ് ഏജൻസി നമ്പർ. 300 രൂപയാണ് ടിക്കറ്റ് വില. നാല് കോടിയാണ് പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനം. […]
കേരളത്തിൽ 5 ദിവസം മഴ ശക്തമാകും; രണ്ട് ജില്ലകൾക്ക് ഇന്ന് ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, പത്തനംതിട്ട, ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.കോമറിൻ മേഖലയിൽ നിന്ന് മധ്യ പടിഞ്ഞാറൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് കിഴക്കൻ കാറ്റിന്റെ ന്യുന മർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നവംബർ 24 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു […]
പൊലീസ് ശ്വാന സേനയിലെ ഏറ്റവും മിടുക്കി; തെളിയിച്ചത് നിരവധി കേസുകള്‍; ആരാധകരുടെ കണ്ണുനനയിച്ച് ‘കല്ല്യാണി’ വിടവാങ്ങി
സംസ്ഥാന പൊലീസിന്റെ ശ്വാന സേനയിലെ ഏറ്റവും മികച്ച സ്‌നിഫര്‍ ഡോഗുകളില്‍ ഒന്നായ കല്യാണി വിടവാങ്ങി. നിരവധി കേസുകള്‍ തെളിയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പൊലീസ് സേനയെയും സേനക്ക് പുറത്തുള്ള ആരാധകരുടെയും കണ്ണ് നനയിച്ചാണ് കല്യാണി വിട വാങ്ങിയത്.എട്ടര വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയാണ് സേനയിലെ പ്രിയപ്പെട്ടവരെ വിട്ട് അവള്‍ പോയത്. ഈ കാലയളവില്‍ കല്യാണിയുടെ എത്രയോ നിര്‍ണ്ണായക കണ്ടെത്തലുകളാണ് സേനയുടെ അഭിമാനം കാത്തത്ത്. വയറിലുണ്ടായ ഒരു ട്യൂമര്‍ നീക്കാന്‍ ശാസ്ത്രക്രിയ നടത്തി, പക്ഷേ പ്രതീക്ഷകള്‍ തകര്‍ത്ത് കൊണ്ട് അവള്‍ മരണത്തിന് […]
താത്ക്കാലിക ഷെഡ്ഡില്‍ തീപടര്‍ന്നു; ഭര്‍ത്താവിന് പിന്നാലെ തേയിയും മരണത്തിന് കീഴടങ്ങി
വയനാട്ടില്‍ ഷെഡ്ഡിനു തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തരുവണ പാലയാണയിലെ തേനോത്തുമ്മല്‍ വെള്ളന്റെ ഭാര്യ തേയിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടുണ്ടായ തീപിടുത്തത്തില്‍ വെള്ളന്‍ മരിച്ചിരുന്നു.വീടുപണി നടക്കുന്നതിനാല്‍ വെള്ളനും തേയിയും താല്‍ക്കാലിക ഷെഡ്ഡിലായിരുന്നു താമസം.ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന പെട്രോളില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് സംശയം. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. ഷെഡ്ഡിലാകെ തീപടരുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തുകയും തീയണയ്ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ അപ്പോഴേക്കും ഷെഡ്ഡിലുണ്ടായിരുന്ന വെള്ളനും തേയിയ്ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു.വെള്ളന്‍ സംഭവസ്ഥലത്തുവച്ചുതന്നെ […]
ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ കോച്ചില്‍ കയറി; കണ്ണൂരില്‍ അമ്മയെയും മകളെയും ടിടിഇ പ്ലാറ്റ്‌ഫോമിലേക്ക് തള്ളിയിട്ടെന്ന് പരാതി
ട്രെയിനില്‍ നിന്ന് ടിടിഇ സ്ത്രീയെയും മകളെയും പ്ലാറ്റ്‌ഫോമിലേക്ക് തള്ളിയിട്ടെന്ന് പരാതി. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിനി ഷെരീഫയും മകളുമാണ് റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയത്. നേത്രാവതി എക്‌സ്പ്രസ് കോഴിക്കോട് നിന്ന് പുറപ്പെട്ടപ്പോഴാണ് തള്ളിയിട്ടതെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. ഇന്നലെ വൈകുന്നേരം 6 മണിയോടെ നേത്രാവതി എക്‌സ്പ്രസ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ഈ സമയത്ത് ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ കോച്ചില്‍ കയറിയതിന് കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിനിയായ ഷെരീഫയേയും മകളെയും ടി.ടി.ഇ പ്ലാറ്റ്‌ഫോമിലേക്ക് തള്ളിയിട്ടു എന്നാണ് പരാതി. […]
28ാമത് ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നാളെ മുതൽ; ഡെലിഗേറ്റ് ഫീസിൽ വർധന
28ാമത് ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നാളെ മുതൽ. എന്നാൽ രജിസ്ട്രേഷൻ തുടങ്ങാനിരിക്കെ ഡെലിഗേറ്റ് ഫീസ് ഉയർത്തി ചലച്ചിത്ര അക്കാദമി. പതിനെട്ട് ശതമാനം ജി എസ് ടി കൂടി ഉൾപ്പെടുത്തിയാണ് പുതിയ നിരക്ക്. ഇതനുസരിച്ച് ഡെലിഗേറ്റുകൾക്ക് 1180 രൂപയാകും ഫീസ്. സ്റ്റുഡന്റ് ഡെലിഗേറ്റുകൾക്ക് 590 രൂപയാകും ഡെലിഗേറ്റ് ഫീസ്.ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നാളെ രാവിലെ 10 മണിക്ക് ആരംഭിക്കും. www.iffk.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. പൊതുവിഭാഗത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 1180 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് ജി.എസ്.ടി […]












