മകന്റെ മരണത്തിന് പിന്നാലെ ഡോക്ടാറായ മാതാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കല താലൂക്ക് ആശുപത്രിയിലെ ഡോക്ടറായ ഡോ. മെഹറുന്നീസയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. എഞ്ചിനീയറിങിന് പഠിച്ചിരുന്ന മകന്‍ ബെന്യാമിന്‍ ഇന്നലെ കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ച വിഷമം താങ്ങാനാകാതെയാണ് ഡോക്ടര്‍ ആത്മഹത്യ ചെയ്തതെന്നാണ് സൂചന. മകന്‍ പോയി ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് മെഹറുന്നീസ പറഞ്ഞതായി ഇവരുടെ സുഹൃത്ത് അറിയിച്ചു. ഇളയ മകനും ഭര്‍ത്താവും രാവിലെ പള്ളിയില്‍ പോയ സമയത്താണ് ഇവര്‍ വീട്ടില്‍ തൂങ്ങിമരിക്കുന്നത്. രാവിലെ 7.30നാണ് സംഭവം നടന്നത്. […]
Kerala
റോബിൻ ബസുടമയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി സഹോദരൻ
റോബിൻ ബസുടമയ്‌ക്കെതിരെ പരാതിയുമായി സഹോദരൻ. മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. പരാതിയുമായി രംഗത്ത് വന്നത് റോബിൻ ബസുടമയുടെ സഹോദരന്‍ ബേബി ഡിക്രൂസാണ്. വര്‍ഷങ്ങളായി ഗിരീഷ് മാനസികമായി പീഡിപ്പിക്കുന്നുവെന്നും ബേബി ഡിക്രൂസ് പറയുന്നു.സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് വീട്ടിൽ എത്തി കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പരാതി. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. തന്റെ സ്വത്തുക്കളും വസ്തുക്കളും കയ്യടക്കി. നിരന്തരമായി ഭീഷണിപ്പെടുത്തി കിടപ്പിലായ മാതാപിതാക്കളെ കാണാന്‍ അനുമതി നിഷേധിച്ചു. ഭീഷണിയും, ഉപദ്രവവും മൂലം ഒളിവില്‍ എന്ന പോലെയാണ് ജീവിക്കുന്നതെന്നും സഹോദരന്‍ വെളിപ്പെടുത്തി. […]
കൊച്ചിയില്‍ സര്‍ക്കാര്‍ ബോട്ടില്‍ യുവതിക്ക് നേരെ പീഡനശ്രമം
കൊച്ചിയില്‍ സര്‍ക്കാര്‍ ബോട്ടില്‍ ജീവനക്കാരന്‍ യുവതിക്ക് നേരെ പീഡനശ്രമം നടത്തിയെന്ന് പരാതി. മട്ടാഞ്ചേരിയില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. എറണാകുളം സ്റ്റേഷന്‍ മാസ്റ്ററോട് പരാതി പറഞ്ഞപ്പോള്‍ സ്വീകരിച്ചില്ലെന്നും ബോട്ടിലുണ്ടായിരുന്ന ജീവനക്കാര്‍ കൂട്ടംചേര്‍ന്ന് പരിഹസിച്ചെന്നും യുവതി ഫോര്‍ട്ട്‌കൊച്ചി പൊലീസിന് മൊഴി നല്‍കി. ഇന്നലെയാണ് കേസിനാസ്പദമായ സംഭവം. യുവതിയും ഇവരുടെ സുഹൃത്തിന്റെ സഹോദരിയുമാണ് മട്ടാഞ്ചേരിയില്‍ നിന്ന് എറണാകുളത്തേക്കുള്ള സര്‍ക്കാര്‍ സര്‍വീസ് ബോട്ടില്‍ കയറിയത്. ഈ സമയം ബോട്ടില്‍ വച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നാണ് പരാതി. ഇത് […]
ആലപ്പുഴ പുന്നപ്രയിൽ കിടപ്പ് രോഗിയായ അച്ഛനെ മകൻ കൊലപ്പെടുത്തി
ആലപ്പുഴ പുന്നപ്രയിൽ കിടപ്പ് രോഗിയായ അച്ഛനെ മകൻ കൊലപ്പെടുത്തി. 65 വയസുള്ള സെബാസ്റ്റിയനാണ് കൊല്ലപ്പെട്ടത്. മകൻ സെബിൻ ക്രിസ്റ്റിയെ (26) പുന്നപ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തു. കിടപ്പ് രോഗിയായിരുന്നു സെബാസ്റ്റ്യൻ ഒരു ദിവസം മുൻപാണ് കൊല്ലപ്പെട്ടത്. എന്നാൽ കട്ടിലിൽ നിന്ന് വീണു മരിച്ചു എന്നാണ് സെബിൻ പൊലീസിൽ അറിയിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ സെബാസ്റ്റ്യന്റേത് കൊലപാതകം എന്ന് തെളിഞ്ഞു. കട്ടിൽ നിന്ന് വീണ് മരിച്ചതാണെന്ന് വീട്ടുകാരെ അടക്കം തെറ്റിദ്ധരിപ്പിച്ചിരുന്നു. എന്നാൽ വാക്കർ കൊണ്ടാണ് സെബിൻ പിതാവിനെ അടിച്ചുകൊന്നതെന്ന് […]
നവകേരള സദസിന് മാവോയിസ്റ്റ് ഭീഷണി
നവകേരള സദസിന് മാവോയിസ്റ്റ് ഭീഷണി. കോഴിക്കോട് കളക്ടറേറ്റിലേക്കാണ് കത്ത് കിട്ടിയത്. മാവോയിസ്റ്റ് റെഡ് ഫ്‌ളാഗിന്റെ പേരിലാണ് ഭീഷണി ത്ത്. സർക്കാറിനെ പാഠം പഠിപ്പിക്കുമെന്ന് കത്തിൽ പറയുന്നു. സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് ഇന്ന് കോഴികോട് ജില്ലയിൽ പ്രവേശിക്കുകയാണ്. മൂന്ന് ദിവസങ്ങളിലായാണ് 13 നിയമസഭാ മണ്ഡങ്ങളിൽ സദസ് സംഘടിപ്പിക്കുന്നത്. വടകര നാരായണ നഗരം ഗ്രൗണ്ടിൽ രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ പ്രഭാതയോഗം നടക്കും. വടകര, നാദാപുരം, പേരാമ്പ്ര, കുറ്റ്യാടി എന്നി മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രി […]
ലോ കോളജിലെ എസ്എഫ്ഐ- കെ.എസ്.യു സംഘർഷം; 15 പേർക്കെതിരെ കേസ്; വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി
കോഴിക്കോട് ലോ കോളജിലെ എസ്എഫ്ഐ-കെഎസ് യു സഘർഷത്തിൽ 15പേർക്കെതിരെ കേസെടുത്ത് പൊലീസ്. വധശ്രമം ,കലാപത്തിന് ആഹ്വാനം, അതിക്രമിച്ചു കയറൽ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ഇന്നലെയാണ് എസ്എഫ്ഐ-കെഎസ് യു പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചേവായൂർ പൊലീസ് സ്റ്റേഷനിൽ കെഎസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്ന് പ്രതിഷേധം നടത്തിയിരുന്നു.ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് കോളജിൽ എസ്എഫ്ഐ-കെഎസ് യു സംഘർഷമുണ്ടായത്. കെ.എസ്.യു ജനറൽ ക്യാപ്റ്റനെ എസ്.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ടു മർദിച്ചതായാണ് കെ.എസ്.യു പരാതിപ്പെടുന്നത്. […]
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന് മുന്നറിയിപ്പ്. എറണാകുളം കോഴിക്കോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ മഴ ശക്തമാകാൻ സാധ്യതയുണ്ട്. നാളത്തോടെ തുലാവർഷം ദുർബലമായക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ് അറിയിക്കുന്നത്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം വിലക്കി. ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോയിട്ടുള്ള മത്സ്യത്തൊഴിലാളികൾ എത്രയും വേഗം തീരത്തേക്ക് മടങ്ങിവരണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. […]
റോബിൻ ബസ് വീണ്ടും പിടിച്ചെടുത്ത് MVD; നിയമലംഘനത്തിന് ആഹ്വാനം ചെയ്ത വ്‌ളോഗർമാർക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ആലോചന
റോബിൻ ബസ് വീണ്ടും പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്. ബസ് പത്തനംതിട്ട എആർ ക്യാമ്പിലേക്ക് മാറ്റി. ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കും വിധം പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടിയാണ് ബസ് പിടിച്ചെടുത്തത്. വൻ പൊലീസ് സന്നാഹത്തോടെയാണ് എംവിഡി കർശന നടപടി എടുത്തത്. ഡ്രൈവർമാരുടെ ലൈസൻസ്, വാഹനത്തിന്റെ പെർമിറ്റ് എന്നിവ റദ്ദാക്കുന്നതിനും നടപടിയെടുക്കുമെന്ന് എംവിഡി അറിയിച്ചു. നിയമലംഘനത്തിന് ആഹ്വാനം ചെയ്ത വ്‌ളോഗർമാർക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ആലോചനയുണ്ട്. എന്നാൽ റോബിൻ ബസ് പിടിച്ചെടുത്തത് അന്യായമെന്ന് നടത്തിപ്പുകാർ പറയുന്നു. കോടതി […]
ക്ഷേത്ര ദർശനത്തിന് പോകവേ എക്സൈസ് അസിസ്റ്റൻ്റ് കമ്മിഷണറെ ആക്രമിച്ച് ലഹരി മാഫിയ സംഘം
എക്സൈസ് അസിസ്റ്റൻ്റ് കമ്മിഷണറെ ലഹരി മാഫിയ സംഘം ആക്രമിച്ചു. ടി.എം ശ്രീനിവാസനാണ് മർദനമേറ്റത്. ബാലുശേരിയിൽ കുടുംബത്തിനൊപ്പം ക്ഷേത്ര ദർശനത്തിന് പോയപ്പോഴായിരുന്നു ആക്രമണം. വാഹനത്തിലിരുന്ന് ഇദ്ദേഹം അക്രമി സംഘത്തെ നോക്കിയപ്പോൾ അവർ ചോദ്യം ചെയ്തു. താൻ എക്സൈസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞപ്പോൾ കാറിൽ നിന്ന് വലിച്ചിറക്കി മർദിക്കുകയായിരുന്നു. ടി.എം ശ്രീനിവാസനെ ബാലുശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സൈസ് വിമുക്തി പോഗ്രാം അസിസ്റ്റന്റ് കമ്മിഷണറാണ് ഇദ്ദേഹം. എക്സൈസ് ഉദ്യോഗസ്ഥനാണ് താനെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു ആക്രമണമെന്ന് ടി.എം ശ്രീനിവാസൻ പറയുന്നു.
നിമിഷപ്രിയയുടെ മോചനം; പ്രധാനമന്ത്രിയുടെ ഇടപെടല്‍ തേടി കത്തയച്ച് കേരളം
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ കേസില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കത്തുനല്‍കി. കേരളത്തിന്റെ പ്രതിനിധി കെ വി തോമസാണ് കത്ത് നല്‍കിയത്. നിമിഷ പ്രിയയുടെ മോചനത്തിനായി അവസാന ശ്രമമെന്ന നിലയിലാണ് സംസ്ഥാനം കേന്ദ്ര ഇടപെടല്‍ തേടുന്നത്. യെമന്‍ സുപ്രിംകോടതിയുടെ അന്തിമ ഉത്തരവ് കൂടി ഉണ്ടായ സാഹചര്യത്തില്‍ യെമന്‍ രാഷ്ട്രപതിയുടെ അംഗീകാരം മാത്രമാണ് വധശിക്ഷ നടപ്പിലാക്കാന്‍ ഇനിയുള്ളത്. ഈ ഘട്ടത്തിലാണ് വധശിക്ഷ തടയാന്‍ കേരളം പ്രധാനമന്ത്രിയുടെ ഇടപെടല്‍ തേടിയത്. വിഷയത്തില്‍ അനുഭാവപൂര്‍ണമായ ഇടപെടല്‍ നടത്തണമെന്നും യമെന് […]












