കേരളത്തിൻ്റെ ധനകാര്യ മാനേജ്മെൻ്റ് മികച്ചതാണെന്നും തടസ്സങ്ങളില്ലാത്ത രീതിയിൽ സംസ്ഥാനത്തിന് മുന്നോട്ട് പോകാൻ കഴിയുന്നതിൻ്റെ കാരണമിതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചിറയിൻകീഴ് നിയോജക മണ്ഡലം നവകേരള സദസ് തോന്നക്കൽ ലൈഫ് സയൻസ് പാർക്കിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016 ന് ശേഷം ആഭ്യന്തര വളർച്ച നിരക്ക് എട്ടു ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. തനത് വരുമാനം 2016 ൽ ഉള്ളതിനേക്കാൾ 41 ശതമാനം വർധിച്ചു. സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള ഏഴു വർഷത്തിനുള്ളിൽ ആഭ്യന്തര ഉൽപ്പാദനത്തിൽ ഇരട്ടി […]
Kerala
കുറുവടി തൂക്കി കേറിപ്പോരാൻ ഇത് ശാഖയല്ല യൂണിവേഴ്സിറ്റി സെനറ്റാണ്, ഏമാന്റെ കുറിപ്പടി കൊണ്ട് ഹൽവ കഴിച്ച് കടപ്പുറത്തെ കാറ്റും കൊണ്ടിരിക്കൂ; പി എം ആർഷോ
കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ ഗവർണറുടെ നോമിനികൾക്കെതിരെ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. കുറുവടി തൂക്കി കേറിപ്പോരാൻ ഇത് ശാഖയല്ല യൂണിവേഴ്സിറ്റി സെനറ്റാണെന്ന് ആർഷോ പറഞ്ഞു. സെനറ്റ് യോഗത്തിനെത്തിയവരെ വ്യാഴാഴ്ച രാവിലെ എസ് എഫ് ഐ തടയുകയും തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇതിനെ തുടർന്നാണ് പ്രതികരണവുമായി ആർഷോ എത്തിയത്. സെനറ്റ് യോഗത്തിനെത്തിയ ബാലൻ പൂതേരി അടക്കം ഗവർണറുടെ ഒൻപതു നോമിനികളെയാണ് ഗേറ്റിനു പുറത്ത് തടഞ്ഞത്. പുതിയതായി സർവകലാശാല […]
പൊലിസിന് നേരെ KSU ക്കാരുടെ മുട്ടയിൽ മുളക്പൊടി പ്രയോഗവും ഗോലി ഏറും
KSU വിന്റെ DGP ഓഫീസ് മാർച്ചിൽ പൊലിസിന് നേരെ മുളക് പൊടി പ്രയോഗവും ചീമുട്ടയേറും ഗോലിയേറും. പൊലിസിന് നേരെ പ്രവർത്തകർ ബിയർ കുപ്പി വലിച്ചെറിഞ്ഞു. കല്ലേറും ഉണ്ടായി. ഇതിനെ തുടർന്ന് പൊലിസ് ലാത്തിവീശി. പൊലിസിനെ എറിയാൻ KSU ക്കാർ കൊണ്ടുവന്ന ഗോലികൾ പൊലിസ് പിടിച്ചെടുത്തു. ആൽത്തറ CITU ചുമട് തൊഴിലാളികളുടെ ഷെഡിൽ കയറി KSU ക്കാർ അതിക്രമം കിട്ടി.ഒരു തൊഴിലാളിക്ക് പരുക്കേറ്റു.പരീക്ഷക്കായി വിദ്യാർഥികളുമായി പോയ സ്കൂൾവാഹനങ്ങൾ KSU സമരത്തെ തുടർന്ന് വഴിയിൽ കുടുങ്ങി. തുടർന്ന് പൊലീസ് ലാത്തിവീശുകയും […]
‘എല്ലാ ക്രിസ്ത്യന്‍ വീടുകളിലും സ്നേഹയാത്രയുമായി എത്തും, നരേന്ദ്രമോദിയുടെ സ്നേഹ സന്ദേശം എത്തിക്കുകയാണ് ലക്ഷ്യം’ ; കെ സുരേന്ദ്രൻ
കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിറോ മലബാർ സഭ ആസ്ഥാനം സന്ദർശിച്ചു. മുൻ നിശ്ചയപ്രകാരം എൻഡിഎയുടെ സ്നേഹയാത്രയുടെ ഭാഗമായാണ് കൂടിക്കാഴ്ച നടത്തിയത്.ഇന്ന് മുതൽ സ്നേഹയാത്ര ആരംഭിക്കുകയാണെന്ന് ജോർജ്ജ് ആലഞ്ചേരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേന്ദ്രൻ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സന്ദേശവുമായാണ് സ്നേഹയാത്രയെന്നും സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസോ സിപിഐഎമ്മോ പറയുന്നത് പോലെ സ്നേഹയാത്രയിൽ രാഷ്ട്രീയം കാണുന്നില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ട്. അത് പരിഹരിക്കാനും സ്നേഹയാത്രയിൽ പരിശ്രമിക്കും. […]
നവകേരള സദസിന്റെ ബോർഡുകൾ നശിപ്പിച്ച് KSU പ്രവർത്തകർ; DYFI പ്രവർത്തകർ കല്ലെറിഞ്ഞെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
ഡിജിപി ഓഫീസിലേക്കും വണ്ടിപ്പെരിയാർ കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടതിലും യൂത്ത് കോൺഗ്രസ് KSU പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ഡിജിപി ഓഫീസിലേക്ക് കറുത്ത ബലൂണുകളുമായി നൂറ് കണക്കിന് പ്രവർത്തകർ പങ്കടുക്കുത്തു. മാത്യു കുഴൽനാടൻ എംഎൽഎയുടെ നേതൃത്വത്തിലാണ് മാർച്ച്. നവകേരള സദസിന്റെ ബോർഡുകൾ KSU പ്രവർത്തകർ നശിപ്പിച്ചു. വണ്ടിപ്പെരിയാർ കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടതിലും അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും ആശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേയ്ക്ക് നടത്തിയ മാർച്ചിലും സംഘർഷം. പ്രവർത്തകരുടെ ബാരിക്കേട് മറികടക്കാനുള്ള […]
നവകേരള സദസിനെതിരെ പ്രതിഷേധിച്ച മഹിളാ കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ
നവകേരള സദസിനെതിരെ പ്രതിഷേധിച്ച മഹിളാ കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ. ചെമ്പകമംഗലത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ 4 പേർ കസ്റ്റഡിയിൽ. കൊല്ലത്ത് ചിന്നക്കടയിൽ നവകേരള സദസ് വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡി വൈ എഫ് ഐ പ്രവർത്തകരും തെരുവിൽ ഏറ്റുമുട്ടിയിരുന്നു . വടി ഉപയോഗിച്ചായിരുന്നു തമ്മിൽ തല്ല്. നിരവധി പേർക്ക് പരിക്കേറ്റു. ചൂരല്‍ വടികൊണ്ടാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. വടികൊണ്ട് ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പൊലീസ് ഇടപെട്ടാണ് പ്രവര്‍ത്തകരെ […]
ശബരിമലയിൽ തീർത്ഥാടക പ്രവാഹം തുടരുന്നു; പതിനെട്ടാംപടി കയറാനുള്ള ക്യു ശബരിപീഠം വരെ
മണ്ഡലപൂജയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തുടർച്ചയായ മൂന്നാം ദിവസവും ശബരിമലയിൽ വലിയ തിരക്ക്. തൊണ്ണൂറായിരം പേരാണ് ഇന്ന് വെർച്വൽ ക്യൂവഴി ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ വെർച്വൽക്യു ബുക്കിങ് എൺപതിനായിരത്തിൽ താഴെ മാത്രമായിരുന്നു.ചൊവ്വാഴ്ച രാത്രി നട അടയ്ക്കുമ്പോൾ പതിനെട്ടാംപടി കയറാനുള്ള ക്യു ശബരിപീഠം വരെയുണ്ടായിരുന്നു. പതിനെട്ടാംപടി കയറാൻ 16 മണിക്കൂർ വരെ കാത്തുനിന്ന് തീർഥാടകർ വലഞ്ഞു. ഇതിനു പുറമേ പമ്പയിൽ തടഞ്ഞു നിർത്തിയവർ, വഴികളിൽ വാഹനങ്ങൾ പിടിച്ചിട്ടതു മൂലം കുടുങ്ങിയവർ തുടങ്ങി എല്ലാവരും ഇന്നലെ പുലർച്ചെ ദർശനത്തിനെത്തി. കൂടാതെ […]
യൂത്ത് കോൺഗ്രസ് സമരത്തിൽ നഷ്ടം രണ്ടരലക്ഷമെന്നു പൊലീസ്
യൂത്ത് കോൺഗ്രസ് സമരത്തിൽ നഷ്ടം രണ്ടരലക്ഷമെന്നു പൊലീസ്. രണ്ടരലക്ഷം രൂപയുടെ പൊലീസ് മുതൽ നശിപ്പിച്ചതായാണ് കണക്ക്. വിവിധ എഫ്.ഐ.ആറുകളിൽ രജിസ്റ്റർ ചെയ്ത കണക്കാണിത്. നാശനഷ്ടം സംഭവിച്ചത് പൊലീസിന്റെ മൂന്ന് വാഹനങ്ങൾക്കാണ്. ഇതിൽ പിങ്ക് പൊലീസിന്റെ വാഹനവും ഉൾപ്പെടും. ലാത്തിയും ഫൈബർ ഷീൽഡും ഉൾപ്പെടെയുള്ള വസ്തുക്കൾക്കും നാശനഷ്ടമുണ്ടായി. പൊതുമുതൽ നശിപ്പിച്ചത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു കേസ് എടുത്തത്. യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിൽ പിങ്ക് പൊലീസ് വാഹനം അടിച്ചു തകർത്തതിനും പൊലീസിനെ ആക്രമിച്ചതിനും പൊലീസ് കേസെടുത്തിരുന്നു സമരവുമായി ബന്ധപ്പെട്ട് […]
കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗം ഇന്ന് ചേരും
സെനറ്റിലേക്ക് സംഘപരിവാർ അനുകൂലികളെ ഗവർണർ തിരുകി കയറ്റിയെന്ന വിവാദങ്ങൾക്കിടെ കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗം ഇന്ന് ചേരും. ഡിഗ്രി വിദ്യാർത്ഥികളുടെ അവാർഡ് ദാനവും, എം ബി എ, എൽ എൽ എം കോഴ്‌സുകളിൽ വരുത്തേണ്ട ഭേദഗതികളും യോഗം ചർച്ച ചെയ്യും. സർവകലാശാലയിലെ പ്രതിഷേധ ബാനറുകൾ നീക്കം ചെയ്യാത്തതിന് എതിരെ വൈസ് ചാൻസിലർ ഡോ. എം കെ ജയരാജിനെ ചാൻസിലർ പരസ്യമായി ശാസിച്ചത് യോഗത്തിൽ ചർച്ചയാകും. ചാൻസിലർ ആരിഫ് മുഹമ്മദ് ഖാനെതിരെ സെനറ്റ് യോഗത്തിൽ ഇടത് അംഗങ്ങൾ പ്രമേയം […]