വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇബിക്ക് ആശ്വാസം. കുറഞ്ഞ വിലയിൽ 465 മെഗാവാട്ടിന്റെ ദീർഘകാല കരാറുകൾ റെഗുലേറ്ററി കമ്മീഷൻ പുനഃസ്ഥാപിച്ചു. യൂണിറ്റിന് 4.29 പൈസയ്ക്ക് വൈദ്യുതി ലഭ്യമാക്കുന്നതാണ് കരാറുകള്‍. വൈദ്യുതി കമ്പനികളുമായി കെഎസ്ഇബി ഒപ്പിട്ട കുറഞ്ഞ താരിഫ് കരാറുകൾ റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയിരുന്നു. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കമ്മിഷന്റെ തീരുമാനം. തുടര്‍ന്ന് ഗുരുതരമായ വൈദ്യുതി പ്രതിസന്ധി സംസ്ഥാനത്തുണ്ടായി. കരാറുകള്‍ പുന:സ്ഥാപിക്കാന്‍ സര്‍ക്കാരും റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് തെളിവെടുപ്പ് നടത്തിയ ശേഷമാണ് കരാറുകള്‍ പുന:സ്ഥാപിച്ചത്. ഉല്‍പ്പാദന കമ്പനികള്‍ കരാര്‍ അനുസരിച്ച് […]
Kerala
പാമ്പിനെ കൊണ്ടുപോകാന്‍ വനപാലകരെത്തിയില്ല; പഞ്ചായത്തംഗത്തിന്റെ വീട്ടിലേക്ക് പെരുമ്പാമ്പിനെ കൊണ്ടിട്ട് നാട്ടുകാര്‍
പത്തനംതിട്ട ചെന്നീര്‍ക്കരയില്‍ പഞ്ചായത്ത് അംഗത്തിന്റെ മുറ്റത്തേക്ക് പെരുമ്പാമ്പിനെ ചാക്കില്‍ കെട്ടി എറിഞ്ഞെന്ന് പരാതി. ആറാം വാര്‍ഡ് അംഗം ബിന്ദു ടി ചാക്കോയുടെ മുറ്റത്തേക്ക് ആണ് പെരുമ്പാമ്പിനെ എറിഞ്ഞത്. നാട്ടിലെ ഒരു സംഘം പിടികൂടിയ പാമ്പിനെ ഏറ്റെടുക്കാന്‍ വനപാലകര്‍ എത്താന്‍ വൈകിയതോടെയാണ് ബിന്ദുവിന്റെ വീട്ടിലേക്ക് പാമ്പിനെ എറിഞ്ഞത്. സംഭവത്തില്‍ ഇലവുംതിട്ട പൊലീസ് കേസെടുത്തു.കഴിഞ്ഞ ദിവസം രാത്രിയാണ് പ്രദേശത്തുനിന്നും ഒരു പെരുമ്പാമ്പിനെ കുറച്ച് ചെറുപ്പക്കാര്‍ ചേര്‍ന്ന് പിടികൂടിയത്. പെരുമ്പാമ്പിനെ ചാക്കില്‍ക്കെട്ടി ഇവര്‍ വനപാലകര്‍ വരാന്‍ കാത്തിരുന്നു. അരമണിക്കൂറിനകം വനപാലകര്‍ വരുമെന്ന് […]
മുഖം മിനുക്കിയ സർക്കാരിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികൾ
പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയോടെ മുഖം മിനുക്കിയ സർക്കാർ 2024 ൽ നേരിടാൻ പോകുന്നത് വലിയ വെല്ലുവിളികൾ. സംസ്ഥാനത്തിൻ്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുക തന്നെയാണ് എല്ലാ വകുപ്പുകളുടെയും കാര്യക്ഷമമായ പ്രവർത്തനത്തിന് ആദ്യം വേണ്ടത്. വിഴിഞ്ഞം തുറമുഖത്തേക്ക് അടുത്തവർഷം ചരക്ക് കപ്പിൽ എത്തും എന്നുള്ളതുകൂടി കൊണ്ടാണ് തുറമുഖ വകുപ്പ് സിപിഐഎം ഏറ്റെടുത്തത്. രണ്ടരവർഷം ഒപ്പമുണ്ടായിരുന്ന രണ്ടു മന്ത്രിമാരുടെ മുൻധാരണ പ്രകാരമുള്ള രാജി. പുതിയ രണ്ടു മന്ത്രിമാരെ മന്ത്രിസഭയിലേക്ക് ഉൾപ്പെടുത്തൽ. അതിലും ലാസ്റ്റ് മിനിറ്റ് ട്വിസ്റ്റ് എന്നോണം വകുപ്പ് മാറ്റം. എന്നിട്ടും […]
കൊച്ചി കാർണിവൽ; സുരക്ഷയ്ക്കായി 1000 പൊലീസുകാർ; 12 മണിക്ക് ശേഷം ജങ്കാർ സർവീസ്
അപകടരഹിതമായ രീതിയിൽ കാർണിവൽ നടത്തുകയാണ് പ്രധാനമെന്ന് കൊച്ചി മേയർ കെ.അനിൽകുമാർ. കാർണിവലിന്റെ ഭാഗമായി പ്രദേശത്ത് 1000 പൊലീസുകാരെ നിയോഗിക്കും. 100 സിസിടിവി ക്യാമറകൾ സ്ഥാപിക്കും. ഇതിന് പുറമെ പത്ത് എസിപിമാരും 25 സിഐമാരെയും നിയോഗിക്കും. പുതുവത്സരമാഘോഷിക്കാൻ എത്തുന്ന ജനങ്ങളുടെ യാത്രാ സൗകര്യത്തിനും സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. രാത്രി 12 മണിക്ക് ശേഷം ജങ്കാർ സർവീസ് നടത്തും. വാഹനങ്ങൾ പാർക്ക് ചെയ്യാനായി 23 പാർക്കിംഗ് ഗ്രൗണ്ടുകൾ ഒരുക്കും. പ്രദേശവാസികൾ ഹോം സ്‌റ്റേയിൽ താമസിക്കുന്നവർ എന്നിവർക്ക് തിരിച്ചറിയൽ കാർഡ് കാണിച്ച് ആഘോഷത്തിൽ […]
സർക്കാരിന് തിരിച്ചടി; ഡയറക്ടർ നിയമന യോഗ്യതയിൽ മാറ്റം വരുത്തിയ സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; സി ഡിറ്റ് ഡയറക്ടർ സ്ഥാനം ജി. ജയരാജിന് നഷ്ടമാകും
സി ഡിറ്റ് ഡയറക്ടർ സ്ഥാനം ജി. ജയരാജിന് നഷ്ടമാകും. ജയരാജിനെ വീണ്ടും ഡയറ്കടറാക്കാൻ സർക്കാർ കൊണ്ടുവന്ന നോട്ടിഫിക്കേഷൻ ഹൈക്കോടതി റദ്ദാക്കി. രണ്ടാം പിണറായി സർക്കാരാണ് ഡയറക്ടർ സ്ഥാനത്തേക്കുളള നിയമനത്തിനുളള യോഗ്യതകൾ മാറ്റിയത്. ഇത് ചോദ്യം ചെയ്തുളള ഹർജിയിലാണ് നോട്ടിഫിക്കേഷനും അതിലെ തുടർ നടപടികളും സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. വിദ്യാഭ്യാസം, സയൻസ്, മാസ് കമ്യൂണിക്കേഷൻ മേഖലകളിൽ മികവു തെളിയിച്ചവരെ നിയമിക്കാമെന്നായിരുന്നു മുൻ ശുപാർശ. ഇതിൽ മാറ്റിയാണ് സർവീസിൽ നിന്ന് വിരമിച്ചവരെയും നിയമിക്കാമെന്ന വ്യവസ്ഥ കൊണ്ടുവന്നത്. ജയരാജിന്റെ നിയമനത്തിനുവേണ്ടിയാണ് വ്യവസ്ഥകൾ […]
കൊച്ചി വെളി ഗ്രൗണ്ടിൽ പപ്പാഞ്ഞിയെ കത്തിക്കുന്നത് വിലക്കി ആർഡിഒ; ഗവർണറും തൊപ്പിയുമെന്ന നാടകത്തിനും വിലക്ക്
പുതുവർഷത്തിൽ വെളി ഗ്രൗണ്ടിൽ പാപ്പാഞ്ഞിയെ കത്തിക്കുന്നത് തടഞ്ഞ് ആർഡിഒയുടെ ഉത്തരവ്. പാപ്പാഞ്ഞിയെ കത്തിക്കാൻ പരേഡ് ഗ്രൗണ്ടിൽ മാത്രമാണ് അനുമതി. എന്നാൽ ഉത്തരവ് അനുസരിക്കില്ല എന്ന നിലപാടിലാണ് സംഘാടകർ.ഗവർണറും തൊപ്പിയും എന്ന പേരിൽ കാർണിവൽ അവതരിപ്പിക്കാനിരുന്ന നാടകം തടഞ്ഞ് ആർഡിഒ ഉത്തരവിട്ടത് വിവാദമായതിന് പിന്നാലെയാണ് പാപ്പാഞ്ഞി കത്തിക്കുന്നതിലുള്ള വിലക്ക്. നാടകം തടഞ്ഞതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ആർഡിഒ ഓഫിസിലേക്ക് മാർച്ച് നടത്തി. ജർമൻ നാടകത്തിന്റെ മലയാള സാക്ഷാത്കാരമാണ് നാടകമെന്നാണഅ സംഘാടകർ പറയുന്നത്. ഭരണത്തിലുള്ള ആരെയും ഇതിൽ അവഹേളിക്കില്ലെന്ന് സംഘാടകർ പറയുന്നു. […]
ന്യൂ ഇയർ ആഘോഷം; കൊച്ചി മെട്രോയുടെ സർവീസ് സമയം നീട്ടി, ജനുവരി 1ന് പുലർച്ചെ ഒരുമണിവരെ സർവീസ്
ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി കൊച്ചി മെട്രോയുടെ സർവീസ് സമയം നീട്ടി. ജനുവരി 1ന് പുലർച്ചെ ഒരുമണിവരെ മെട്രോ സർവീസ് നടത്തും. ഡിസംബർ 31ന് രാത്രി 20 മിനിറ്റ് ഇടവിട്ട് ആയിരിക്കും സർവീസ് നടത്തുക. പുലർച്ചെ 1 മണിക്കാകും ആലുവ, എസ് എൻ ജംഗ്ഷൻ സ്റ്റേഷനുകളിൽ നിന്നുള്ള അവസാന സർവ്വീസ്. ഗതാഗതക്കുരുക്കിൽപ്പെടാതെ പുതുവത്സര ആഘോഷങ്ങൾക്ക് എത്തുന്നതിനും തിരികെ പോകുന്നതിനും പൊതുജനങ്ങൾക്ക് കൊച്ചി മെട്രോ സർവ്വീസ് സഹായകരമാകുമെന്ന് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. നഗരത്തിലെങ്ങും നടക്കുന്ന പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്നവർക്ക് യാത്രാ […]
സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി 3 മെഡിക്കല്‍ കോളജുകളില്‍ റ്യുമറ്റോളജി വിഭാഗം
എല്ലാത്തരം വാത രോഗങ്ങള്‍ക്കും സമഗ്ര ചികിത്സയുമായി സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ റ്യുമറ്റോളജി (Rheumatology) വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാതരോഗ സംബന്ധമായ അസുഖങ്ങള്‍ക്കും ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കുന്നതുമായ അസുഖങ്ങള്‍ക്കും അത്യാധുനിക ശാസ്ത്രീയ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. റ്യുമറ്റോളജി വിഭാഗം ആരംഭിക്കുന്നതോടെ ഭാവിയില്‍ ഡി.എം. റ്യുമറ്റോളജി കോഴ്‌സ് ആരംഭിക്കാനും ഈ രംഗത്ത് കൂടുതല്‍ വിദഗ്ധരെ സൃഷ്ടിക്കാനും സാധിക്കും. റ്യുമറ്റോളജി വിഭാഗം ആരംഭിക്കാനായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഓരോ […]
ഗണേഷ് കുമാറിന് സിനിമയില്ല, ഗതാഗതം മാത്രം; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്
കെ ബി ഗണേഷ് കുമാറിന് സിനിമാ വകുപ്പില്ല, ഗതാഗത വകുപ്പ് മാത്രം. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. മുമ്പ് കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മാത്രം കൈകാര്യം ചെയ്താൽ മതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. മന്ത്രിയായി സ്ഥാനമേൽക്കുന്ന കെ.ബി.ഗണേഷ് കുമാറിനു സിനിമ വകുപ്പ് നൽകില്ല. ഇക്കാര്യം ഗണേഷ് കുമാറിനെ മുഖ്യമന്ത്രിയും അറിയിച്ചു. സിനിമ വകുപ്പ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ബി) കത്തു നൽകിയിരുന്നു. ആന്റണി രാജു കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പാണു ഗണേഷിനു ലഭിക്കുക. തുറമുഖ- പുരാവസ്തു […]
അയോദ്ധ്യ വിഷയത്തിൽ കോൺഗ്രസിന് രണ്ട് മനസ്, സംസ്ഥാന സർക്കാരും അയോദ്ധ്യയെ ബഹിഷ്കരിക്കുന്നു; അനിൽ ആന്റണി
അയോദ്ധ്യ വിഷയത്തിൽ കോൺഗ്രസിന് രണ്ട് മനസെന്ന് ബിജെപി നേതാവ് അനിൽ ആന്റണി. കേന്ദ്ര നേതൃത്വം പരിപാടിയിൽ പങ്കെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ കേരളത്തിലെ നേതാക്കൾ പരിപാടിയിൽ നിന്ന് വിട്ടു നിൽക്കുകയാണ്. ശബരിമലയിൽ തീർത്ഥാടകരെ കന്നുകാലികളെ പോലെ കണ്ട സംസ്ഥാന സർക്കാരും അയോദ്ധ്യയെ ബഹിഷ്കരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികൾ സ്വീകരിക്കുന്നത് ജനവിരുദ്ധ നയമാണെന്നും അനിൽ ആന്റണി കുറ്റപ്പെടുത്തി. മുൻ തെരഞ്ഞെടുപ്പുകളെക്കാൾ വലിയ വിജയം എൻഡിഎ ഇത്തവണ നേടുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കണോ എന്നത് കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. […]












