India Kerala

‘പൊലീസ് നടപടി നേതാക്കളെ അപായപ്പെടുത്താൻ, കിരാത നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത് മുഖ്യമന്ത്രി’; വി.ഡി സതീശൻ

കെപിസിസി മാർച്ചിനെതിരെ പൊലീസ് സ്വീകരിച്ചത് കിരാത നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്തിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കോണ്‍ഗ്രസ് നേതാക്കളെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പൊലീസ് നടപടിയെന്നും അദ്ദേഹം ആരോപിച്ചു. കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ വേദിയിലിരിക്കെ, പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടയില്‍ ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു. കേരള ചരിത്രത്തില്‍ ഇത്തരം സംഭവം ഉണ്ടായിട്ടില്ല. പൊലീസിന്റെ നിയന്ത്രണം പൂര്‍ണമായും സിപിഐഎമ്മിന് തീറെഴുതിക്കൊടുത്ത സംസ്ഥാന പൊലീസ് മേധവി സേനയ്ക്ക് മേല്‍ ഒരു നിയന്ത്രണവും ഇല്ലാതെ […]

India Kerala

‘പിണറായി വിജയൻ ഹിറ്റ്ലർ; പോലീസിനെ കൺട്രോൾ ചെയ്യുന്നത് പി ശശി’; കെ സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പിണറായി വിജയൻ ഹിറ്റ്ലറാണെന്നും ധിക്കാരിയാണെന്നും സുധാകരൻ. ജനാധിപത്യ അവകാശങ്ങൾക്ക് ഒരു നിലയും വിലയും നൽകാത്തയാളാണ് മുഖ്യമന്ത്രിയെന്ന് സുധാകരൻ വിമർശിച്ചു. വേറെയും പലരും കേരളം ഭരിച്ചിട്ടുണ്ട്. ഇയാൾ മാത്രമല്ല മുഖ്യമന്ത്രി ആയിട്ടുള്ളത്. പോലീസിനെ കൺട്രോൾ ചെയ്യുന്നത് പി ശശിയാണെന്നും ഡിജിപിക്ക് ഒരു റോളും ഇല്ലെന്ന് കെ സുധാകരൻ വിമർശിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നിലപാട് എടുക്കാൻ ആകുന്നില്ല. കറുത്ത കൊടി കാണിച്ചതും പ്രതിഷേധിച്ചതും ആണോ തെറ്റ്. […]

India Kerala

നവകേരള സദസ്സിന് ഇന്ന് സമാപനം; പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷ

മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസ്സിന് ഇന്ന് സമാപനം. വൈകിട്ട് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സമാപന പരിപാടികൾ. നവ കേരള സദസിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നീക്കമെന്ന് ആരോപിച്ച് കോൺഗ്രസ് ഇന്ന് ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തും. നവ കേരള സദസ്സിനെതിരെ യുവമോർച്ചയുടെ സെക്രട്ടറിയേറ്റ് മാർച്ചും ഇന്ന് നടക്കും. പ്രതിഷേധവും സംഘർഷ സാധ്യതയും കണക്കിലെടുത്ത് വൻ സുരക്ഷയാണ് തലസ്ഥാന ജില്ലയിൽ പൊലീസ് ഒരുക്കിയിട്ടുള്ളത്. മന്ത്രിസഭ ഒന്നാകെ ജനങ്ങളിലേക്ക് എന്ന പ്രഖ്യാപനത്തോടെയാണ് സർക്കാർ നവകേരള സദസ്സ് സംഘടിപ്പിച്ചത്. പരാതി പരിഹാര സംവിധാനം […]

India Kerala

ചെന്നൈ മുതൽ കോഴിക്കോട് വരെ; ക്രിസ്മസിന് സ്പെഷ്യൽ വന്ദേഭാരത്

ക്രിസ്മസിന് സ്പെഷ്യൽ വന്ദേ ഭാരത്. ഈ മാസം 25 ന് ചെന്നൈ മുതൽ കോഴിക്കോട് വരെ സ്പെഷ്യൽ വന്ദേ ഭാരത് സർവീസ് നടത്തും. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് റെയിൽവേയുടെ തീരുമാനം. പുലർച്ചെ 4.30 ന് ചെന്നൈയില് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 3.30 കോഴിക്കോട് എത്തുന്ന രീതിയിലാണ് സമയക്രമം. നിലിവിൽ ശബരിമല തീർഥാടകർക്കായി ചെന്നൈയിൽ നിന്ന് കോട്ടയത്തേക്കും തിരിച്ചും സ്പെഷൽ വന്ദേഭാരത് സർവീസ് നടത്തുന്നുണ്ട്. ശബരിമല സ്പെഷൽ ആയി പ്രഖ്യാപിച്ചതാണെങ്കിലും ക്രിസ്മസിനു ചെന്നൈയിൽനിന്നുള്ള യാത്രക്കാർക്കു നാട്ടിലേക്ക് എത്താനുള്ള ട്രെയിനായും […]

India Kerala

പൊലീസ് ജീപ്പ് അടിച്ചുതകർത്തത് ഹെൽമറ്റ് വെക്കാത്തതിന് പിഴ ഈടാക്കിയതിന്

ചാലക്കുടിയിൽ പൊലീസ് ജീപ്പ് അടിച്ചുതകർത്ത സംഭവത്തിൽ നാല് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. ജിയോ, ഷമിം, ഗ്യാനേഷ്, വിൽഫിൻ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവർക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ, വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസിലെ മുഖ്യപ്രതി ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായ നിധിൻ ഒളിവിലാണ്. ജില്ലയിൽ നിധിന് വേണ്ടി വ്യാപക തെരച്ചിലാണ് പൊലീസ് നടത്തുന്നത്. ഹെൽമറ്റ് വെക്കാത്തതിന് പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട തർക്കമാണ് പൊലീസ് ജീപ്പ് അടിച്ചുതകർക്കുന്നതിലേക്ക് എത്തിയത്. ഡിവൈഎഫ്‌ഐ നേതാവ് നിധിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. […]

India Kerala

ഹർഷീന കേസ്: ഡോക്ടർമാരെയും നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരങ്കാവ് സ്വദേശി കെ.കെ.ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടറെയും നഴ്സിനെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. 2 ഡോക്ടർമാരെയും 2 നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാനാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അനുമതി നൽകിയിരിക്കുന്നത്. കുറ്റപത്രം ചൊവ്വാഴ്ച കുന്ദമംഗലം കോടതിയിൽ സമർപ്പിക്കും. മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സി.കെ രമേശൻ, സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടർ എം ഷഹന, മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സുമാരായ എം രഹന, കെ.ജി മഞ്ജു […]

India Kerala

കേരളത്തിലെ കൊവിഡ് കേസുകളുടെ വർധന; അതിർത്തിയിൽ നിയന്ത്രണം ശക്തമാക്കി കർണാടക

കേരളത്തിലെ കൊവിഡ് കേസുകളുടെ വർധന കണക്കിലെടുത്ത് അതിർത്തിയിൽ നിയന്ത്രണം ശക്തമാക്കി കർണാടക. കേരള – കർണാടക അതിർത്തികളിൽ കർശന പരിശോധന നടത്തും. രോഗലക്ഷണമുള്ളവർക്ക് സംസ്ഥാനത്തേക്ക് പ്രവേശനമില്ല. 24 മണിക്കൂറും പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ചു. ബസ് യാത്രക്കാർ ഉൾപ്പെടെയുള്ളവരെ പരിശോധിക്കും. ആശങ്കയൊഴിയുംവരെ പരിശോധന ഉണ്ടാകുമെന്ന് കർണാടക ആരോഗ്യ വകുപ്പ് വ്യക്തമാക്കി. അതേസമയം, ക്രിസ്മസിനും പുതുവത്സരാഘോഷങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് ടെക്‌നിക്കല്‍ അഡൈ്വസറി കമ്മിറ്റി യോഗത്തിലെ തീരുമാനം. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമെന്ന […]

India Kerala

കാട്ടുപന്നി ശല്യത്താൽ കൃഷിയിടത്തിന് ചുറ്റും കെട്ടിയ കമ്പിവേലി സാമൂഹിക വിരുദ്ധർ തകർത്തു

കാട്ടുപന്നികളുടെ ശല്യം സഹിക്കവയ്യാതെ കൃഷിയിടത്തിന് ചുറ്റും കമ്പിവേലി കെട്ടിയപ്പോൾ പാലോളി അഖിൽ അറിഞ്ഞിരുന്നില്ല മനുഷ്യർക്കാണ് പന്നികളേക്കാൾ ക്രൂരതയെന്ന്. കോഴിക്കോട്-വെള്ളനൂരിലെ വിരിപ്പിൽ പാടത്തെ കമ്പിവേലികളാണ് സാമൂഹിക വിരുദ്ധർ വ്യാപകമായി നശിപ്പിച്ചത്. സംഭവത്തിൽ അഖിൽ പൊലീസിൽ പരാതി നൽകി. പാലോളി അഖിലിനും ഭാര്യ അമൃതക്കുമാണ് ദുരനുഭവം. വിരിപ്പിൽ പാടത്തെ സ്വന്തമായുള്ള 35 സെൻറ് വയലിനു ചുറ്റും ഒരാഴ്ച മുമ്പാണ് കമ്പിവേലി കെട്ടിയത്. വയലിലെ കപ്പയും പച്ചക്കറികളും കാട്ടുപന്നികൾ കൂട്ടമായെത്തി നശിപ്പിക്കുന്നത് പതിവ് സംഭവമായതോടെ ശല്യം ചെറുക്കാനാണ് വലിയ ചെലവ് വരുന്ന […]

India Kerala

കല്ലുമ്മക്കായ കൃഷി ഉപേക്ഷിക്കാനൊരുങ്ങി കവ്വായി കായലിലെ കർഷകർ

അക്വാ കൾച്ചർ സൊസൈറ്റി വഴിയുള്ള വിത്ത് വിതരണം താളം തെറ്റിയതോടെ കാസർഗോഡ് കവ്വായി കായലിലെ കർഷകർ കടുത്ത പ്രതിസന്ധിയിൽ. ഇടനിലക്കാർ വിത്ത് വിതരണത്തിൽ ചൂഷണം നടത്തുവെന്നാണ് കർഷകരുടെ പരാതി. ഇതോടെ നിരവധി കർഷകരാണ് ഈ വർഷം കല്ലുമ്മക്കായ കൃഷി ഉപേക്ഷിക്കാൻ ഒരുങ്ങുന്നത് കുടുംബശ്രീ കൂട്ടായ്മകൾ ഉൾപ്പടെ രണ്ടായിരത്തിലധികം കർഷകരാണ് കവ്വായി കായലിൽ കല്ലുമ്മക്കായ കൃഷി ചെയ്യുന്നത്. ബാങ്കിൽ നിന്ന് വായ്‌പയെടുത്ത് വിത്ത് വാങ്ങി കൃഷി ചെയ്യുന്നവരാണ് ഏറെയും. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിന് വേണ്ടി ഈ തവണ സൊസൈറ്റി […]

India Kerala

‘എനിക്ക് മാത്രമായി ഒരു സഹായവും വേണ്ട, എല്ലാവർക്കും പെൻഷൻ ലഭിക്കണം’; മറിയക്കുട്ടി

കോടതിയിൽ നിന്നും നീതി പ്രതീക്ഷിക്കുന്നുവെന്ന് മറിയക്കുട്ടി. തനിക്ക് മാത്രമായി ഒരു സഹായവും വേണ്ടെന്നും എല്ലാവർക്കും പെൻഷൻ ലഭിക്കണമെന്നും മറിയക്കുട്ടി പറഞ്ഞു. അതിനായുള്ള കോടതി ഇടപെടലാണ് ആഗ്രഹിക്കുന്നത്. തന്നെക്കാൾ ദുരിതമനുഭവിക്കുന്ന നിരവധി പേരുണ്ട്. കോടതിയിൽ സർക്കാർ ഇന്ന് തന്നെ അപമാനിച്ചു. സർക്കാർ അനുകൂലമായി നിലപാട് എടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതേസമയം പെൻഷൻ മുടങ്ങിയതിനെതിരായ മറിയക്കുട്ടിയുടെ ഹർജി രാഷ്ട്രീയ പ്രേരിതമെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവര്‍ത്തിച്ചു. ഹർജിക്കാരിയെ അപഹസിച്ച സർക്കാർ നിലപാട് ഞെട്ടിച്ചെന്ന് കോടതി പറഞ്ഞു. ഹർജിയിൽ സർക്കാരും കോടതിയും തമ്മിൽ രൂക്ഷമായ […]