India Kerala Mollywood

പശുക്കൾ കൂട്ടത്തോടെ ചത്തു; നെഞ്ചുപൊട്ടി കുട്ടിക്കർഷകർ: സഹായഹസ്തവുമായി നടൻ ജയറാം

തൊടുപുഴ വെള്ളിയാമറ്റത് കുട്ടിക്കർഷകരുടെ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവം സഹായവുമായി നടൻ ജയറാം. നടൻ ജയറാം കുട്ടിക്കർഷകരുടെ വീട്ടിലെത്തും. കുട്ടികൾക്ക് സാമ്പത്തിക സഹായം കൈമാറും. മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും കുട്ടികളുടെ വീട് സന്ദര്‍ശിക്കും. സർക്കാരിന്റെ ഭാഗത്തുനിന്ന് പൂർണ്ണ പിന്തുണ ഉണ്ടെന്ന് കുട്ടിക്കർഷകർ. 5 ലക്ഷം രൂപയാണ് ജയറാം നല്കുകയെന്നാണ് വിവരം. 20 വർഷമായി ഇതുപോലെ പശുക്കളെ വളർത്തുന്ന ഒരാളാണ് ഞാൻ. 10 മിനിറ്റ് കുട്ടികളുടെ അടുത്ത് പോയി ആശ്വസിപ്പിക്കാൻ അർഹനായ ആളാണ് ഞാൻ. നാളെ എന്റെ […]

India Kerala

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കാല്‍ കുടുങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

തൃശൂരില്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കാല്‍ കുടുങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്. ഒല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ആലുവ സ്വദേശികളായ ഫര്‍ഹാന്‍, ഷമീം എന്നിവര്‍ക്കാണ് പരുക്കേറ്റത്. ട്രെയിനിന്റെ ചവിട്ടുപടിയില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. കാലിന് സാരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര കഴിഞ്ഞ മടങ്ങവെയായിരുന്നു അപകടം.

India Kerala

രാമക്ഷേത്രവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ്; മതവിദ്വേഷം വളർത്തിയതിന് സിപിഐഎം പഞ്ചായത്ത് അംഗം അബിതയ്‌ക്കെതിരെ കേസ്

മതവിദ്വേഷം വളർത്തിയതിന് സിപിഐഎം പഞ്ചായത്ത് അംഗം അബിതയ്‌ക്കെതിരെ കേസ്. നാരങ്ങാനം പഞ്ചായത്തംഗം അബിത ഭായിക്കെതിരായാണ് ആറന്മുള പൊലീസ് കേസെടുത്തത്. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് അബിത നടത്തിയ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി നൽകിയ പരാതിയിലാണ് കേസെടുത്തത്. ‘അയോധ്യാ പ്രയാണം.ഇന്ത്യ കുതിക്കുന്നു’ എന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസം അബിത ഭായ് ഫേസ്ബുക്കിൽ ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ശ്രീരാമന്റെ ഭക്തിഗാനത്തിന്റെ പശ്ചാത്തല സംഗീതമുള്ള വിഡിയോയിരുന്നു അത്. വിഡിയോയിൽ ഒരാൾ അർധനഗ്നനായി ഓടുന്നതും കാണാമായിരുന്നു. ഈ പോസ്റ്റ് വിവാദമായതിന് […]

India Kerala

തൃശൂർ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തിൽ ചെരുപ്പിന് വിലക്ക്

തൃശൂർ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തിൽ ചെരുപ്പിന് വിലക്ക്. ഹൈക്കോടതി ദേവസ്വംബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ക്ഷേത്രത്തിലെ ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിധേയമായി വേണം ആരാധനയെന്ന് കോടതി നിരീക്ഷിച്ചു. ക്ഷേത്രത്തിലെ നിത്യപൂജകളും ചടങ്ങുകളും ഉത്സവങ്ങളും നടക്കുന്നുണ്ടെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ഉറപ്പ് വരുത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി. ചെരുപ്പ് ധരിച്ചുള്ള ആളുകളുടെ വരവ് അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ പൂരത്തിന് ആചാരവിരുദ്ധമായ സംഭവങ്ങളുണ്ടായെന്ന് ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശി കെ.നാരായണൻകുട്ടി ഹർജി നൽകിയിരുന്നു. തെക്കേഗോപുരനടയിൽ ഭക്ഷണാവശിഷ്ടങ്ങൾ തള്ളിയെന്നും പ്‌ളാസ്റ്റിക് അടക്കമുള്ളവ മാലിന്യങ്ങൾ […]

India Kerala

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തൃശൂരിൽ; 2 ലക്ഷം വനിതകൾ അണിനിരക്കുന്ന ബിജെപി മഹിളാ സമ്മേളനത്തിൽ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തൃശൂരിൽ. 2 ലക്ഷം വനിതകൾ അണിനിരക്കുന്ന ബിജെപി മഹിളാ സമ്മേളനത്തിൽ പങ്കെടുക്കും. റോഡ് ഷോയും പൊതുസമ്മേളനവുമടക്കമുള്ള പരിപാടികളിലായി രണ്ടര മണിക്കൂറോളം അദ്ദേഹം ചെലവഴിക്കും.  3 മണിക്കു ഹെലികോപ്റ്ററിൽ കുട്ടനെല്ലൂർ ഹെലിപ്പാഡിലാകും പ്രധാനമന്ത്രി എത്തുക. തുടർന്നു റോഡ് മാർഗം തൃശൂരിലേക്ക് പോകും. കളക്ടർ ഉൾപ്പെടെയുള്ളവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിക്കും. ബിജെപിയുടെ നേതൃത്വത്തിൽ കുട്ടനെല്ലൂരിലും ജില്ലാ ജനറൽ ആശുപത്രിക്കു സമീപവും സ്വീകരണമൊരുക്കുന്നുണ്ട്. 3.30നു സ്വരാജ് റൗണ്ടിലെത്തുന്നതുമുതൽ നായ്ക്കനാലിലെ സമ്മേളന വേദിയിലേക്കുള്ള ഒരു കിലോമീറ്ററാണ് റോഡ് ഷോ. […]

India Kerala

കോഴിക്കോട് ഇന്ധനം സൂക്ഷിച്ചിരുന്ന ഷെഡ്ഡുകളിൽ വൻ തീപിടിത്തം; ഫയർഫോഴ്സിന്റെ മൂന്ന് യൂണിറ്റുകൾ എത്തി

കോഴിക്കോട് ചാലിയാറിൽ ഇന്ധനം സൂക്ഷിച്ചിരുന്ന ഷെഡ്ഡുകളിൽ വൻ തീപിടിത്തം. തീ കൂടുതൽ ഇടങ്ങളിലേക്ക് പടരുകയാണ്. ഫയർഫോഴ്സിന്റെ മൂന്ന് യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. കൂടുതൽ സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഓല ഷെഡുകൾക്കാണ് തീപിടിച്ചത്. ഇതിന് മുമ്പ് സമാനമായ സ്ഥലത്ത് തീപിടിത്തം ഉണ്ടായിട്ടുണ്ട്.

India Kerala

നവകേരള സദസിന് സുരക്ഷാ ഭീഷണി; കളക്ടറേറ്റിന് മുന്നിൽ സമരം ചെയ്‌ത സർഫാസി വിരുദ്ധ സമരക്കാരെ അറസ്റ്റ് ചെയ്‌തു

എറണാകുളത്ത് നവകേരള സദസിന് സുരക്ഷാ ഭീഷണി. കളക്ടറേറ്റിന് മുന്നിൽ സമരം നടത്തിയ സർഫാസി വിരുദ്ധ സമരക്കാരെ അറസ്റ്റ് ചെയ്‌തു. കിടപ്പാടത്തിനുവേണ്ടി സമരം ചെയ്യുന്ന സ്ത്രീകളെയും വൃദ്ധരെയും പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. വർഷങ്ങളായി കളക്ടറേറ്റിനുമുന്നിൽ സമരം ചെയ്‌തവരെയാണ് അറസ്റ്റ് ചെയ്‌തത്‌. മുഖ്യമന്ത്രി വരുന്ന സാഹചര്യത്തിൽ പ്രതിഷേധം അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. തുടർന്ന് സമരക്കാർ അതിന് തയ്യാറായില്ല തുടർന്നാണ് പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്‌തു നീക്കിയത്. എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസിനാണ് ഇന്ന് തുടക്കമാവുക. തൃക്കാക്കര […]

India Kerala

ക്രിസ്‌മസ്‌ പുതുവത്സര മദ്യവിൽപനയിൽ റെക്കോഡ്; ഇത്തവണ വിറ്റത് 543 കോടി രൂപയുടെ മദ്യം

ക്രിസ്‌മസ്‌ പുതുവത്സര മദ്യവിൽപനയിൽ ഇത്തവണയും റെക്കോഡ്. ഇത്തവണയും ആകെ വിറ്റത് 543 കോടി രൂപയുടെ മദ്യം. ഇന്നലെ മാത്രം വിറ്റത് 94.5 കോടി രൂപയുടെ മദ്യമാണ്. പുതുവത്സരത്തിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്ലെറ്റിലാണ്. കഴിഞ്ഞ വർഷം നടന്നത് 516.26 കോടിയുടെ മദ്യവില്പനയാണ്. സംസ്ഥാനത്ത് ഇത്തവണയും ക്രിസ്മസിന് റെക്കോഡ് മദ്യ വില്‍പന നടന്നു. മൂന്ന് ദിവസം കൊണ്ട് ബെവ്കോ ഔട്ട്‌ലെറ്റ് വഴി 154.77 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഇന്നലെ മാത്രം […]

India Kerala

സ്ത്രീകളുടെ മേൽനോട്ടത്തിൽ നിർമ്മിച്ച രാജ്യത്തെ ആദ്യ ഉപഗ്രഹം; അഭിമാനമായി ഇവർ

പുതുവത്സര ദിനത്തിൽ ഐ എസ് ആർ ഒയുടെ പിഎസ്എൽവി C 58 കുതിച്ചുയർന്നപ്പോൾ വലിയ ആഹ്ലാദത്തിലാണ് തിരുവനന്തപുരം പൂജപ്പുര എൽ ബി എസ് വനിതാ എഞ്ചിനീറിങ് കോളജിലെ വിദ്യാർത്ഥികൾ. എക്സ്പോസാറ്റിനൊപ്പം ഇവർ രൂപകൽപ്പന ചെയ്ത ഉപഗ്രഹവും ഉണ്ടായിരുന്നു പിഎസ്എൽവി C 58ൽ. വി-സാറ്റ്(WESAT) എന്ന് പേരിട്ട ഉപഗ്രഹം പൂർണ്ണമായി സ്ത്രീകളുടെ മേൽനോട്ടത്തിൽ നിർമ്മിച്ച രാജ്യത്തെ ആദ്യ ഉപഗ്രഹം കൂടെയാണ്. അൾട്രാ വയലറ്റ് രശ്മികളുടെ സാന്ദ്രത കണ്ടെത്തുകയാണ് വി-സാറ്റിന്റെ ലക്ഷ്യം.സംസ്ഥാനത്ത് വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്യുന്ന ആദ്യത്തെ ഉപഗ്രഹം കൂടിയാണ് […]

India Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: മൂന്നര കോടി രൂപ 1634 പേര്‍ക്ക് വിതരണം ചെയ്‌തു; പൊന്നാനി എംഎൽഎ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പദ്ധതി വഴി ചികില്‍സാ ധനസഹായമായി 3,52,00,500 രൂപ പൊന്നാനി മണ്ഡലത്തില്‍ അനുവദിച്ചതായി പി. നന്ദകുമാര്‍ എം.എല്‍.എ. 1634 അപേക്ഷകളിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തീര്‍പ്പു കല്‍പ്പിച്ച് അര്‍ഹരായവരുടെ അക്കൗണ്ടിലേക്ക് ധനസഹായം അനുവദിച്ച് നല്‍കിയതെന്നും പൊന്നാനി എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.2021 ജൂണ്‍ മുതലുള്ള കണക്കുകള്‍ പ്രകാരമാണിത്. 1787 അപേക്ഷകളാണ് ഓണ്‍ലൈനായി എം.എല്‍.എ ഓഫീസില്‍ നിന്ന് ഇതുവരെ സമര്‍പ്പിച്ചിട്ടുളളത്. ഇതില്‍ 153 അപേക്ഷകള്‍ തീര്‍പ്പു കല്‍പ്പിക്കാനുള്ള നടപടി ക്രമങ്ങളിലാണ്. ഓരോ കൈത്താങ്ങും ഒരു ജീവിതത്തെ പിടിച്ചുയര്‍ത്തുമെന്ന തിരിച്ചറിവാണ് […]