ജിഎസ്ടി നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരുമായുള്ള തര്‍ക്കത്തിനിടെയാണ് ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മന്ത്രിസഭ ജിഎസ്ടി ഓര്‍ഡിനന്‍സ് പാസാക്കിയിരുന്നത്. പണം വച്ചുള്ള ചൂതാട്ടങ്ങളില്‍ ജിഎസ്ടി നിര്‍ണയിക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ടായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ജിഎസ്ടി ഓര്‍ഡിനന്‍സ്. 50-ാമത് ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പുതിയ ഭേദഗതി നിയമത്തില്‍ കൊണ്ടുവന്നിരുന്നത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നികുതി 28 ശതമാനം നിശ്ചയിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സായിരുന്നു ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ അയച്ചിരുന്നത്.ഒരാഴ്ച മുന്‍പായിരുന്നു ഓര്‍ഡിനന്‍സ് […]
Kerala
ഗവൺമെന്റ് എൽപി സ്കൂൾ കെട്ടിടത്തിന്റെ സീലിംഗ് അടർന്നുവീണു
തൃശൂർ തിരുവില്വാമല കാട്ടുകുളം ഗവൺമെന്റ് എൽപി സ്കൂൾ കെട്ടിടത്തിന്റെ സീലിംഗ് അടർന്നുവീണു. പ്രീ പ്രൈമറി വിഭാഗം ക്ലാസ് മുറിയിലെ മേൽക്കൂരയുടെ സീലിംഗുകളാണ് പൊട്ടി വീണത്. സീലിംഗിന് താഴെ വിദ്യാർഥികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. രാവിലെ 10.15 ഓടെയാണ് സംഭവം. വളരെയധികം കാലപ്പഴക്കമുള്ള സ്കൂൾ കെട്ടിടം പുനർ നിർമ്മിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും അധികാരികൾ യാതൊരുവിധ നടപടികളും ഇതുവരെയും സ്വീകരിച്ചിട്ടില്ല. 71 പ്രീ പ്രൈമറി വിദ്യാർത്ഥികളും 196 ഓളം LP വിദ്യാർഥികളുമാണ് ഈ സ്കൂളിലുള്ളത്. കഴിഞ്ഞദിവസം നാല് സ്കൂളുകളിൽ […]
‘സുരേഷ് ഗോപി സ്റ്റൈല്‍ വേണ്ട’; കണ്ണൂര്‍ ടൗണ്‍ എസ്‌ഐക്കെതിരെ കമ്മീഷണർക്ക് പരാതി നൽകി എം വിജിൻ എംഎൽഎ
കണ്ണൂരിൽ എസ്‌ഐയും എം വിജിൻ എംഎൽഎയും തമ്മിലുണ്ടായ വാക്ക്പോരിൽ കണ്ണൂർ ടൗൺ പൊലീസ് എസ്‌ഐക്കെതിരെ കമ്മീഷണർക്ക് പരാതി നൽകി എം വിജിൻ എംഎൽഎ. KGNA ഭാരവാഹികൾ ഉൾപ്പെടെ 100 പേർക്കെതിരെ കേസെടുത്തു. എം വിജിൻ എംൽഎയ്ക്കെതിരെ കേസടുത്തിട്ടില്ല. നഴ്സസ് അസോസിയേഷൻ സമരത്തിനിടെയാണ് വാക്കേറ്റം ഉണ്ടായത്. സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ സമരം ചെയ്തവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് എസ് ഐ പറഞ്ഞതിലാണ് വാക്കേറ്റമുണ്ടായത്. പിണറായി വിജയന്റെ പൊലീസിന് നാണക്കേട് ഉണ്ടാക്കരുതെന്നും എംഎല്‍എ എസ് ഐയോട് പറഞ്ഞു. എംഎല്‍എ ഉള്‍പ്പെടെയുള്ളവരോട് പുറത്ത് […]
അതിരപ്പിള്ളിയില്‍ കാട്ടാന വീടു തകര്‍ത്തു; വീട്ടുകാര്‍ പിന്‍വാതിലിലൂടെ ഓടി രക്ഷപ്പെട്ടു
അതിരപ്പിള്ളി പ്ലാന്റേഷന്‍ മേഖലയില്‍ കാട്ടാനയുടെ ആക്രമണം. തോട്ടം തൊഴിലാളി ശ്രീജയുടെ വീട് കാട്ടാന ഭാഗികമായി തകർത്തു. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വീട്ടുകാര്‍ അടുക്കള ഭാഗത്തു കൂടി ഓടി രക്ഷപ്പെടുകയായിരുന്നു. വീട് മുൻഭാഗം ഭാഗികമായി തകര്‍ന്നു. തോട്ടം മേഖലയിൽ നേരത്തെയും കാട്ടാന ആക്രമണം ഉണ്ടായിരുന്നു. കൃഷികൾ നശിപ്പിക്കുകയും വീടുകൾ തകർക്കുകയും ചെയ്തിരുന്നു.
മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയ ഒരു പെൺകുട്ടി ഇന്ന് കേരളത്തിന്റെ പ്രിയപ്പെട്ട മന്ത്രി; ഫോട്ടോ പങ്കുവച്ച് എംഎൽഎ
അറുപത്തി രണ്ടാമത് സ്കൂൾ കലോത്സവം കൊല്ലത്ത് അരങ്ങേറുന്ന വേളയിൽ മന്ത്രി വീണ ജോർജിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ. എംഎൽഎ അഡ്വ. ജി സ്റ്റീഫൻ തന്റെ ഫേസ്ബുക്ക് പേജിൽ മന്ത്രിയുടെ ഫോട്ടോയും കുറിപ്പും പങ്കുവെച്ചു. 1992 ൽ തിരൂരിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോണോആക്ടിൽ ഒന്നാം സ്ഥാനം നേടിയ മന്ത്രി വീണ ജോർജിന്റെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.1992 ൽ തിരൂരിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോണോആക്ടിൽ ഒന്നാം സ്ഥാനം നേടിയ ഒരു പെൺകുട്ടി […]
തമിഴ്നാട്ടിൽ നിന്ന് വേഗത്തിൽ മൂന്നാറിൽ എത്താം: ‘അരിക്കൊമ്പൻ റോഡ്’ നവീകരിച്ച മൂന്നാർ–ബോഡിമെട്ട് പാതയുടെ ഉദ്‌ഘാടനം ഇന്ന്
കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെ നടത്തിയ നവീകരണത്തിന്റെ ഉദ്‌ഘാടനം ഇന്ന് നടക്കും. ഇന്ന് വൈകിട്ട് 3.45 ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ഓൺലൈനായി ഉദ്‌ഘാടനം ചെയ്യും. മന്ത്രി പി എ മുഹമ്മദ് റിയാസാണ് നവീകരണത്തിന്റെ വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. അരികൊമ്പന്‍റെ കുമളിയിലേക്കുള്ള യാത്രയാണ് മുന്നാര്‍ – ബോഡിമേട്ട് റോഡിനെ പ്രശസ്തമായതെങ്കിൽ പ്രളയകാലത്തെ ദൃശ്യങ്ങളിലൂടെയാണ് ചെറുതോണിയുടെ ദുരിതം പുറം ലോകമറിഞ്ഞത്. മൂന്നാറിന്റെ ടൂറിസം വികസനത്തിനു തന്നെ നാഴികക്കല്ലായി ഇതു മാറും. തമിഴ്നാട്ടിൽ നിന്ന് ഈ […]
സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്, ഇന്നും നാളെയും രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചക്രവാതച്ചുഴിയിൽ നിന്ന് തെക്കൻ കർണാടക വരെ ന്യൂനമർദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിലെ ന്യൂനമർദ്ദമാണ് ചക്രവാതച്ചുഴിയായി ദുർബലമായത്. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ ഏഴ് ജില്ലകളിലും യെല്ലോ അലേർട്ടായിരുന്നു. ഇന്ന് […]
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് കേരളം; അടിയന്തിരമായി 800 കോടി രൂപ കടമെടുക്കും
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് കേരളം. അടിയന്തിരമായി 800 കോടി രൂപ കടമെടുക്കും. പ്രത്യേക ലേലം അടുത്ത ചൊവാഴ്ച്ച നടക്കും. സംസ്ഥാനത്തെ പൊലീസ് വാഹനങ്ങൾ കട്ടപ്പുറത്ത്. കുടിശിക തീർക്കാതെ ഇന്ധനം നൽകില്ലെന്ന് പമ്പ് ഉടമകൾ. ഡീസൽ അടിച്ച വകയിൽ പമ്പുകൾക്ക് നൽകാനുള്ളത് ഒരു കൊല്ലത്തെ കുടിശികയാണ്. ഇന്ധനം ലഭിക്കാതെ വന്നതോടെ പല ഇടങ്ങളിലും രാത്രികാല പെട്രോളിംഗ് പൊലീസ് നിർത്തിവച്ചു. നവകേരള സദസിനായി ഓടിയ വകയിൽ നൽകാനുള്ളത് ലക്ഷങ്ങൾ. കേസ് അന്വേഷണങ്ങളെ പ്രതികൂലമായി ബാധിക്കുന്നെന്ന് പരാതി. എന്നാൽ സംസ്ഥാനത്തെ […]
കേന്ദ്രസർക്കാരിന്റെ വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഉദ്ഘാടനം ചെയ്ത് സിപിഐഎം കൗൺസിലർ
കേന്ദ്രസർക്കാരിന്റെ വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഉദ്ഘാടനം ചെയ്ത് സി.പി.ഐ.എം കൗൺസിലർ. എറണാകുളം മരട് നഗരസഭയിലെ പര്യടനമാണ് സി.പി.ഐ.എം കൗൺസിലർ ജിജി പ്രേമൻ ഉദ്ഘാടനം ചെയ്തത്. മരട് നഗരസഭയിലെ 33ാം വാർഡ് കൗൺസിലാണ് ജിജി പ്രേമൻ. കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വികസിത് ഭാരത് സങ്കൽപ്പ് യാത്ര എറണാകുളം ജില്ലയിലേക്കെത്തുന്നത്.
‘അങ്കമാലി അർബൻ ബാങ്കിൽ വൻ ക്രമക്കേട്’; ഇടപാടുകൾ നടത്താത്ത ആളുകൾക്കും ജപ്‌തി നോട്ടീസ്
ഇടപാടുകൾ നടത്താത്ത ആളുകൾക്ക് ജപ്‌തി നോട്ടീസ് അയച്ച് അങ്കമാലി അർബൻ ബാങ്ക്. വാഹനാപകടത്തിൽ അരയ്ക്ക് താഴെ തളർന്നയാൾക്കും ക്യാൻസർ ബാധിതനുമാണ് നോട്ടീസ് അയച്ചത്. ജപ്‌തി നോട്ടീസ് 25 ലക്ഷം രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട്. നോട്ടീസ് ലഭിച്ചവർ ബാങ്കുമായി ഇടപാട് നടത്താത്തവരെന്ന് പരിശോധനയിൽ കണ്ടെത്തി. അങ്കമാലി അർബൻ സഹകരണ ബാങ്ക് ഭരിക്കുന്നത് കോൺഗ്രസ് ഭരണ സമിതിയാണ്. പണം ലഭിക്കാത്തതിനാൽ അങ്കമാലി അർബൻ ബാങ്കിൽ പ്രതിഷേധവുമായി നിക്ഷേപകരും എത്തി. സഹകരണ വകുപ്പാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. നിക്ഷേപകരും ലോൺ എടുത്ത് […]