Health India Kerala

150 സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങള്‍ക്ക് എന്‍.എ.ബി.എച്ച്. അംഗീകാരം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും തെരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.എ.ബി.എച്ച്. എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ എല്ലാ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളെയും നാല് ഘട്ടങ്ങളായി എന്‍.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. ഒന്നാം ഘട്ടത്തിലെ സ്ഥാപനങ്ങളിലെ പ്രാരംഭ നടപടികള്‍ 2023 ഏപ്രിലില്‍ ആരംഭിക്കുകയും, 90 ദിവസം കൊണ്ട് ദൗത്യം പൂര്‍ത്തിയാക്കി എന്‍.എ.ബി.എച്ച്.ലേക്ക് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു എന്നത് […]

Business India Kerala

75 ലക്ഷം ആർക്ക്? സ്ത്രീശക്തി SS 397 ലോട്ടറി ഫലം പുറത്ത്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സ്ത്രീശക്തി SS 397 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. SM 761080 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് 75 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ SB 265572 എന്ന ടിക്കറ്റിന് ലഭിച്ചു. സമാശ്വാസ സമ്മാനമടക്കം നിരവധി സമ്മാനങ്ങളാണ് സ്ത്രീശക്തി ലോട്ടറിക്കുള്ളത്. ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. എല്ലാ ചൊവ്വാഴ്ചകളിലും നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയ്ക്ക് 40 രൂപയാണ് വില. ഔദ്യോഗിക വെബ്സൈറ്റുകളായ http://www.keralalotteries.com […]

India Kerala

ഡോക്ടേഴ്‌സിന്റെ കുറിപ്പടിയില്ലാതെ ആന്റി ബയോട്ടിക്കുകള്‍ നല്‍കരുത്; മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടി

ഡോക്ടേഴ്‌സിന്റെ കുറിപ്പടിയില്ലാതെ ആന്റി ബയോട്ടിക്കുകള്‍ നല്‍കുന്ന മെഡിക്കല്‍ സ്‌റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിര്‍ദേശം പാലിക്കാത്ത മെഡിക്കല്‍ സ്‌റ്റോറുകളുടെ ലൈസന്‍സ് റദ്ദാക്കും. ഇത് പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പരും നല്‍കും. കുടുംബാരോഗ്യ കേന്ദ്രങ്ങളെ ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്ന പേരിലേക്ക് മാറ്റാനുള്ള കേന്ദ്രനിര്‍ദേശം അംഗീകരിക്കില്ലെന്നും വീണ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് മരുന്ന് ക്ഷാമമുണ്ടെന്ന് പറയുന്ന പ്രചാരണങ്ങള്‍ വ്യാജമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കാരുണ്യയില്‍ മരുന്ന് ലഭിക്കുന്നില്ലെങ്കില്‍ […]

India Kerala

ശബരിമല സന്നിധാനത്തെ കൈവരി തകർന്നു

ശബരിമല സന്നിധാനത്ത് കൈവരി തകർന്നു. ശ്രീകോവിലിന് സമീപമത്തുണ്ടായ തിരക്കിനിടയിലാണ് സംഭവം ഉണ്ടായത്. ഫ്ലൈ ഓവറിൽ നിന്നും ശ്രീകോവിന് മുൻപിലേക്ക് ഇറങ്ങുന്ന ഭാഗത്തെ കൈവരിയാണ് തകർന്നത്. തീര്‍ത്ഥാടകരുടെ അനിയന്ത്രിത തിരക്ക് മൂലമാണ് സംഭവം. നേരത്തെ തന്നെ കൈവരിക്ക് ബലക്ഷയം ഉണ്ടായിരുന്നു. അപകടത്തില്‍ ആർക്കും പരുക്കില്ല.തകര്‍ന്ന വേലിക്ക് പകരം തിരക്ക് നിയന്ത്രിക്കാൻ കയറ് കെട്ടി. അതേസമയം ചരിത്ര പ്രസിദ്ധമായ ശബരിമല മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മകരവിളക്ക് ദർശനത്തിനുള്ള ക്രമീകരണങ്ങൾ സന്നിധാനത്ത് പുരോഗമിക്കുന്നു. മകരവിളക്ക് പ്രമാണിച്ച് ജനുവരി 13 ന് […]

Entertainment India Kerala

നരേന്ദ്ര മോദിയുമായുള്ള കൂടികാഴ്ച ‘ആവേശകരമായ അനുഭവം’; കുറിപ്പുമായി സുരേഷ് ഗോപിയുടെ മകന്‍ മാധവ്

തൃശൂരിൽ എത്തിയ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച അനുഭവം പങ്കുവച്ച് സുരേഷ് ഗോപിയുടെ മകൻ മാധവ്. ഇന്‍സ്റ്റഗ്രാമിലാണ് മാധവ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി മോദിയുടെ അവിശ്വസനീയമായ പ്രഭാവലയത്തിനു മുന്നിൽ നിൽക്കാൻ കഴിഞ്ഞത് ആവേശകരമായ അനുഭവമായിരുന്നുവെന്ന് കുറിച്ചാണ് മാധവ് പോസ്റ്റ് പങ്കുവച്ചത്. പ്രധാനമന്ത്രിയോടൊപ്പം നിൽക്കാൻ കഴിഞ്ഞതിന്റെ അനുഭവം കുറിച്ചുകൊണ്ട് സഹോദരി ഭാവിനിയുമായുള്ള ചിത്രമാണ് മാധവ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്തരത്തിലൊരു അവിശ്വസനീയമായ പ്രഭാവലയത്തിന് മുന്നിൽ നിൽക്കാൻ സാധിച്ചത് ആവേശകരമായ അനുഭവമായിരുന്നു’- മാധവ് ഇൻസ്റ്റ​ഗ്രാമിൽകുറിച്ചു. ചിത്രത്തിൽ മാധവിന്റെ തോളിൽ കൈവെച്ച് മോദി സംസാരിക്കുന്നതും കാണാം. […]

India Kerala

കെഎസ്‌ആർടിസിക്ക്‌ 30 കോടി കൂടി അനുവദിച്ചു

കെഎസ്‌ആർടിസിക്ക്‌ സംസ്ഥാന സർക്കാർ സഹായമായി 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ മാസം 121 കോടി രൂപ നൽകിയിരുന്നു. ഒമ്പത്‌ മാസത്തിനുള്ളിൽ 1,380 കോടിയാണ്‌ കോർപറേഷന്‌ സർക്കാർ സഹായമായി ലഭിച്ചത്‌. ഈ വർഷത്തെ ബജറ്റ്‌ വകയിരുത്തിയിട്ടുള്ളത്‌ 900 കോടിയാണ്‌. രണ്ടാം പിണറായി സർക്കാർ 5084 കോടി രൂപ കെഎസ്‌ആർടിസിക്കായി നീക്കിവച്ചു. ഒന്നാം പിണറായി സർക്കാർ 4936 കോടി നൽകി. രണ്ട്‌ എൽഡിഎഫ്‌ സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ നൽകിയത്‌ 10,020 കോടി രൂപയാണെന്നും […]

India Kerala

കൊച്ചിയിലും നടക്കാം, കോഴിക്കോട്ടെ റോഡിലൂടെ നടക്കുന്നത് നിങ്ങള്‍ കണ്ടതല്ലേ? ഒരു ഭീഷണിയുമില്ല: ഗവര്‍ണര്‍

തനിക്ക് ഒരു ഭീഷണിയുമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തൊടുപുഴയിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയ ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ഭരണഘടനയോട് കൂറ് പുലർത്തുമെന്ന് മാത്രമല്ല താൻ പ്രതിജ്ഞയെടുത്തത് കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കും എന്ന് കൂടിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിലെ വിദ്യാർത്ഥികൾ വിദേശങ്ങളിലേക്ക് പോകുകയാണ്. ഇവിടെ അധ്യയന ദിവസങ്ങൾ സമരങ്ങളും ഹർത്താലും മൂലം ഇല്ലാതാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ ആവശ്യപ്പെട്ടാല്‍ കൊച്ചിയില്‍ എവിടെ വേണമെങ്കിലും വരാമെന്നും അദ്ദേഹം […]

Business India Kerala

75 ലക്ഷം ആര് നേടും?, രണ്ടാം സമ്മാനം 10 ലക്ഷം; സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-397 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.രണ്ടാം സമ്മാനം 10 ലക്ഷം ഉൾപ്പെടെ ഒൻപത് സമ്മാനങ്ങളാണ് സ്ത്രീശക്തി ലോട്ടറിയിലൂടെ ലഭ്യമാവുക. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. 40 രൂപയാണ് സ്ത്രീശക്തി ലോട്ടറി ടിക്കറ്റ് വില. ലോട്ടറി വകുപ്പിന്‍റെ ഒഫീഷ്യൽ വെബ്സൈറ്റുകളായ http://www.keralalotteries.com , https://www.keralalotteryresultnet എന്നിവയിലൂടെ ഫലം അറിയാൻ കഴിയും. ലോട്ടറി നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിൽ 30 ദിവസത്തിനുള്ളിൽ തന്നെ സമ്മാനാർഹമായ ടിക്കറ്റ് കൈമാറണം. […]

India Kerala

രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. സെക്രട്ടറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിലെടുത്ത കേസിലാണ് നടപടി. പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരം രാഹുലിനെതിരെ നേരത്തെ കേസെടുത്തിരുന്നു. കേസിലെ നാലാം പ്രതിയാണ് രാഹുൽ. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഒന്നാം പ്രതി. മാർച്ചിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ 24 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു.

India Kerala

ചെറുവത്തൂരിലെ ബിവറേജസ് ഔട്ട്‌ലെറ്റ് പൂട്ടി

കാസർകോട് ചെറുവത്തൂരിലെ ബിവറേജസ് ഔട്ട്‌ലെറ്റ് പൂട്ടിയതിൽ പ്രതിഷേധിച്ചതിന് പിന്നാലെ സിപിഐഎം നേതൃത്വത്തിനെതിരെ ബാനർ യുദ്ധവുമായി പ്രവർത്തകർ. നേതാക്കളെ വെല്ലുവിളിച്ച് ഇരുപതോളം ബാനറുകളാണ് സ്ഥാപിച്ചത്. ചെറുവത്തൂരിലെ സ്വകാര്യ ബാറിനുവേണ്ടി നേതാക്കൾ ഇടപെട്ടുവെന്നാണ് ആക്ഷേപം സിപിഐഎം ശക്തി കേന്ദ്രമാണ് ചെറുവത്തൂർ. എല്ലാ പ്രദേശങ്ങളും പാർട്ടി സ്വാധീനമുള്ള മേഖല. ചെറുവത്തൂർ ടൗണിൽ ഒരു ദിവസം മാത്രം പ്രവർത്തിച്ച് പൂട്ടേണ്ടിവന്ന മദ്യശാലയുടെ പേരിലാണ് നേതൃത്വത്തിനെതിരെയുള്ള പരസ്യ പ്രതിഷേധം. ഓരോ പ്രദേശത്തിന്‍റെയും പേരിൽ ബാനറുകൾ ഉയർന്നു. നേതാക്കളെ തിരുത്തുമെന്നാണ് പരസ്യ വെല്ലുവിളി.സ്വകാര്യ ബാറിനുവേണ്ടി പണം […]