ഭക്ഷ്യ സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്ന പാഴ്‌സല്‍ ഭക്ഷണത്തിന്റെ കവറിന് പുറത്ത് തീയതിയും സമയവും ഉള്‍പ്പെട്ട ലേബലോ സ്റ്റിക്കറോ പതിക്കണമെന്ന നിയമം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 52 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 791 സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്. നിയമ ലംഘനം കണ്ടെത്തിയ 114 സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസും 44 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി.120 സ്ഥാപനങ്ങള്‍ക്ക് […]
Kerala
വിദേശനാണ്യ വിനിമയ ചട്ട ലംഘന കേസ്; ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, ED ഓഫീസിൽ നിന്ന് മടങ്ങി
വിദേശനാണ്യ വിനിമയ ചട്ട (ഫെമ) ലംഘന കേസിൽ ബിനീഷ് കോടിയേരിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ബിനീഷ് ED ഓഫീസിൽ നിന്ന് മടങ്ങിയെന്നാണ് വിവരം. രാവിലെ 11 മണിയോടെ അഭിഭാഷകനോടൊപ്പാമായിരുന്നു ബിനീഷ് ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ഹാജരായത്. ഫെമ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നതെന്ന് ഇ.ഡി. അധികൃതർ അറിയിച്ചിരുന്നു. കേരളത്തിൽ ബിനീഷ് കോടിയേരിയുടെ കമ്പനികളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരുകയാണ്. ഇതിന്‍റെ ഭാഗമായാണ് ബിനീഷിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട […]
അധ്യാപകരുടെ ക്ലസ്റ്റർ യോഗം; ജനുവരി 27ന് സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി
അധ്യാപകരുടെ മൂന്നാംഘട്ട ക്ലസ്റ്റർ യോഗം നടക്കുന്ന പശ്ചാത്തലത്തിൽ ജനുവരി 27ന് സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഒന്ന് മുതൽ പത്തുവരെയുള്ള ക്ലാസുകൾക്കാണ് അവധി നൽകിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഇക്കാര്യത്തിൽ ആവശ്യമായ അറിയിപ്പുകൾ ജില്ലാ /വിദ്യാഭ്യാസ ജില്ലാ/ഉപ ജില്ലാ/ സ്കൂൾ തലത്തിൽ നൽകേണ്ടതാണ്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നിന്നായി എൽ.പി തലത്തിൽ 51,515 അധ്യാപകരും യു.പി തലത്തിൽ 40,036 അധ്യാപകരും ഹൈസ്കൂൾ തലത്തിൽ 42,989 അധ്യാപകരും ആണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.
വൈദ്യുതി ബോർഡിൽ സാമ്പത്തിക പ്രതിസന്ധി; സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും തുക നൽകുന്നില്ലെന്ന് ചെയർമാൻ
വൈദ്യുതി ബോർഡിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷം. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കർശന നിർദേശങ്ങളുമായി ചെയർമാൻ രംഗത്തുവന്നു. ഇതുവരെ തുടങ്ങാത്ത എല്ലാ പദ്ധതികളും മാറ്റിവയ്ക്കണമെന്നാണ് നിർദേശം. നിലവിൽ നടക്കുന്ന പദ്ധതികളിൽ മാർച്ച് 31 ന് മുമ്പ് പൂർത്തിയാവുന്നവയ്ക്ക് മാത്രം മുൻഗണന നൽകണമെന്നാണ് അറിയിപ്പ്. അടുത്ത വർഷത്തേക്ക് നിശ്ചയിച്ച പദ്ധതികൾ പുന:പരിശോധിക്കണമെന്നും നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളുടെ ഫണ്ട് ആവശ്യകത മുൻകൂട്ടി അറിയിക്കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു. പദ്ധതികൾക്ക് മുൻഗണനാ ക്രമം നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധിക്ക് കാരണം ദീർഘകാല കരാർ റദ്ദാക്കിയതും മഴ […]
വയനാട്ടിൽ ഇറങ്ങിയ കരടി കാട്ടിലേക്ക് കയറിപ്പോയതായി സ്ഥിരീകരണമില്ല; ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ച് വനംവകുപ്പ്
വയനാട് വെള്ളമുണ്ട കരിങ്ങാരിയില്‍ ഇറങ്ങിയ കരടിക്കായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ച് വനംവകുപ്പ്. കരടി കാട്ടിലേക്ക് കയറിപ്പോയതായി സ്ഥിരീകരണമില്ല. പകൽ എവിടെയും കരടിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. പുഴയുടെ തീരം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കാൽപ്പാടുകളും ലഭിച്ചിട്ടില്ല. ജനവാസ മേഖലയിൽ കരടി ഉണ്ടെന്ന വിവരം ലഭിച്ചാൽ തെരച്ചിൽ പുനരാരംഭിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. വനംവകുപ്പുദ്യോഗസ്ഥര്‍ ഇന്നലെ മയക്കുവെടി വയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടിരുന്നില്ല. രണ്ട് ദിവസം മുമ്പ് പയ്യമ്പള്ളിയിലിറങ്ങിയ കരടിയാണ് ജനവാസ കേന്ദ്രത്തില്‍ വിലസുന്നത്. ഇന്നലെ രാവിലെ […]
വയനാട്ടിലെ ജനവാസമേഖലയില്‍ ഭീതിവിതച്ച കരടിയെ കാടുകയറ്റി
വയനാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കരടിയെ കാടുകയറ്റി വനംവകുപ്പ്. പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ നെയ്ക്കുപ്പാ വനത്തിലേക്കാണ് കരടിയെ ഓടിച്ചു കയറ്റിയത്.നെയ്ക്കുപ്പാ മേഖയിൽ കരടിയെ കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി വനം വകുപ്പ് തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് ചെഞ്ചടി ഭാഗത്ത് സ്വകാര്യ സ്ഥലത്തു നിന്നാണ് കരടിയെ ഓടിച്ചു കാട്ടിൽ കയറ്റിയത്. 90 മണിക്കൂറോളമാണ് കരടി ജനവാസ മേഖലയെ ഭീതിയിലാഴ്ത്തിയത്. 70 കിലോമീറ്റർ അധികം ദൂരം കരടി സഞ്ചരിച്ചു. മൂന്ന് ദിവസം മുമ്പ് പയ്യമ്പള്ളിയിലാണ് ഈ കരടിയെ […]
നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് അവസാനിപ്പിച്ച് ഗവര്‍ണര്‍;സഭ ഇന്നത്തേക്ക് പിരിഞ്ഞതായി അറിയിച്ച് സ്പീക്കര്‍
നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നീക്കങ്ങളെത്തുടര്‍ന്ന് സഭ നാടകീയമായി ഇന്നത്തേക്ക് പിരിഞ്ഞു. നയപ്രഖ്യാപനവേളയില്‍ നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് ഭരണഘടനാപരമായ ദൗത്യം നിറവേറ്റുന്നതായി ഗവര്‍ണര്‍ സൂചിപ്പിച്ചു. കേന്ദ്രസര്‍ക്കാരിനെതിരെയുള്ള രൂക്ഷ വിമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന ഭാഗങ്ങളെല്ലാം ഗവര്‍ണര്‍ വായിക്കാതെ ഒഴിവാക്കി. ഇതിന് പിന്നാലെ സ്പീക്കര്‍ സഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിക്കുകയായിരുന്നു.ഒരു മിനിറ്റ് 17 സെക്കന്റുകള്‍ കൊണ്ടാണ് നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാനഭാഗം മാത്രം വായിക്കാന്‍ ഗവര്‍ണര്‍ വിനിയോഗിച്ചത്. മുഖ്യമന്ത്രി പൂച്ചണ്ട് നല്‍കി […]
‘കാർബൺ ന്യൂട്രൽ അനന്തപുരി’; തിരുവനന്തപുരത്ത് 100 സൗജന്യ ഇലക്ട്രിക് ഓട്ടോറിക്ഷകൾ വിതരണം ചെയ്യും
തിരുവനന്തപുരം നഗരസഭയിലെ ‘കാർബൺ ന്യൂട്രൽ അനന്തപുരി’ പദ്ധതിയിലൂടെ 100 സൗജന്യ ഓട്ടോകൾ വിതരണം ചെയ്യാൻ തീരുമാനം. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡാണ് ഈ ഓട്ടോറിക്ഷകൾ നിർമ്മിച്ചു നൽകുന്നത്. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന ഓട്ടോകളുടെ ആദ്യത്തെ പത്തെണ്ണത്തിന്റെ വിതരണോദ്‌ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചു.കേരളത്തിൽ സമീപകാലത്തായി വലിയ കുതിപ്പാണ് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി രാജീവ് പറഞ്ഞു.ആധുനിക വ്യവസായങ്ങളുടെ കാര്യത്തിൽ വലിയ നേട്ടം കൈവരിക്കുന്ന കേരളം ഇ വി മേഖലയിലും […]
കേരളത്തിൽ നിന്ന് കൂടുതൽ നഴ്സുമാരെ ജോലിക്ക് എടുക്കാന്‍ താൽപര്യം ഉണ്ടെന്ന് ജർമ്മനി
ജർമൻ അംബാസഡർ ഡോ. ഫിലിപ്പ് അക്കർമാനെ ഇന്ന് എംബസിയിലെത്തി സന്ദർശിച്ചു. കേരളവുമായി വളരെ ഊഷ്മളമായ ബന്ധം പുലർത്തുന്ന അദ്ദേഹവുമായുള്ള ചർച്ചയിൽ ജർമൻ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന കൊച്ചി വാട്ടർ മെട്രോയും വിഷയമായി. കേരളത്തിൽ നിന്ന് കൂടുതൽ നഴ്സുമാരെ കൊണ്ടുപോകുന്നതിനുള്ള താൽപര്യം അദ്ദേഹം അറിയിച്ചു. മുമ്പ് ജർമ്മൻ കോൺസൽ ജനറലിന്റെ കേരള സന്ദർശന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നതായി ഞാൻ അദ്ദേഹത്തെ ഓർമ്മിപ്പിച്ചു. കേരളവുമായി നല്ല ബന്ധം സ്ഥാപിക്കാനാണ് ജർമ്മനി ആഗ്രഹിക്കുന്നതെന്നും ടൂറിസം വളർച്ചയിൽ […]
കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര 27ന് കാസർഗോഡ് തുടങ്ങും; ജെ.പി നദ്ദ ഉദ്ഘാടനം ചെയ്യും
എൻഡിഎ സംസ്ഥാന ചെയർമാൻ കെ സുരേന്ദ്രൻ നയിക്കുന്ന ‘എൻഡിഎ കേരള പദയാത്ര’ 27ന് കാസർഗോഡ് നിന്നും ആരംഭിക്കും. വൈകുന്നേരം മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനത്ത് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യും. കാസർഗോഡ് മേൽപ്പറമ്പിലാണ് അന്നേ ദിവസത്തെ യാത്രയുടെ സമാപനം. രാവിലെ മധൂർ ക്ഷേത്ര ദർശനത്തോടെയാണ് കെ സുരേന്ദ്രന്റെ കാസർഗോഡ് ജില്ലയിലെ പരിപാടികൾ തുടങ്ങുക. രാവിലെ 9 മണിക്ക് യാത്രാ ക്യാപ്റ്റന്റെ വാർത്താസമ്മേളനം നടക്കും. രാവിലെ 10.30 ന് കുമ്പളയിൽ നടക്കുന്ന വിവിധ […]