മാസപ്പടി വിവാദം വീണ്ടും നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. എക്‌സാലോജിക്കിനെതിരായ എസ്എഫ്‌ഐഒ അന്വേഷണം അന്വേഷണം അടിയന്തര പ്രമേയമായി അവതരിപ്പിക്കും. മാത്യു കുഴൽനാടൻ എംഎൽഎയായിരിക്കും വിഷയം സഭയിൽ അവതരിപ്പിക്കുക. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ചര്‍ച്ചയ്ക്ക് അനുമതി നല്‍കാന്‍ സാധ്യതയില്ല. രാഷ്ട്രീയമായി പാര്‍ട്ടിയെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും വേട്ടയാടാനാണ് വിഷയം ഉപയോഗിക്കുന്നതെന്നാണ് സിപിഐഎം പറയുന്നത്. രാഷ്ട്രീയമുതലെടുപ്പിന് ശ്രമിച്ചാല്‍ പ്രതിരോധം തീര്‍ക്കുമെന്നും എന്തു വില കൊടുത്തും മുഖ്യമന്ത്രിയെ സംരക്ഷിക്കുമെന്നാണ് സിപിഐഎം നിലപാട്. അതേസമയം കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ പ്രമേയം കൊണ്ട് […]
Kerala
‘പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഈ ഗ്രാൻ്റ്സ് നിഷേധിക്കുന്നു’; സമരവുമായി കെ.എസ്.യു
പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗങ്ങളിൽപെട്ട വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ തടഞ്ഞുവെക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് കെ.എസ്.യു സംസ്ഥാനമൊട്ടാകെ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. ഈ ഗ്രാൻ്റ്സ് സർക്കാരിൻ്റെ ഔദാര്യമല്ല, അവകാശമാണെന്ന മുദ്രാവാക്യം ഉയർത്തിയാണ് സമരം നടത്തുന്നത്. വിദ്യാർത്ഥി മനസ്സുകളെ ഉണർത്തിക്കൊണ്ട് സർക്കാരിന്റെ, വിദ്യാർത്ഥി-വിരുദ്ധ, പിന്നാക്ക സമുദായ വിരുദ്ധ നടപടികളെ തുറന്നു കാണിക്കുവാൻ വിഷയത്തിന്റെ ഗൗരവം വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്ന തരത്തിൽ ഓൺലൈൻ ക്യാമ്പയിനായ ‘സ്റ്റാറ്റസ് മാർച്ചിലൂടെ’ പ്രതിഷേധം ആരംഭിക്കും. ഇതിനോടൊപ്പം വിദ്യാർത്ഥികളുടെ പരാതികൾ […]
രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസില്‍ ശിക്ഷ വിധിച്ച ജഡ്ജിക്ക് നേരെ സൈബര്‍ ആക്രമണം; മൂന്ന് പേര്‍ അറസ്റ്റില്‍
ആലപ്പുഴയില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസില്‍ ശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും മുഴക്കിയ മൂന്നു പേര്‍ അറസ്റ്റില്‍.ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ നസീര്‍ മോന്‍, നവാസ് നൈന, തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി റാഫി എന്നിവരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയത്.ആകെ ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്‍ജിത് കേസില്‍ വിധി പറഞ്ഞ മാവേലിക്കര അഡീ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവി ക്കെതിരെയായിരുന്നു അധിക്ഷേപവും ഭീഷണിയും. രണ്‍ജിത് കേസില്‍ എസ്ഡിപിഐ, പിഎഫ്‌ഐ പ്രവര്‍ത്തകരായ […]
മസനഗുഡി വഴി ഊട്ടിക്കൊരു യാത്ര; കാട്ടാന ആക്രമണത്തില്‍ നിന്ന് സഞ്ചാരികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
വയനാട് മുത്തങ്ങ-ബന്ദിപൂര്‍ ദേശീയപാതയില്‍ കാറില്‍ നിന്നിറങ്ങി ദൃശ്യം പകര്‍ത്തുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍. തലപ്പുഴ കണ്ണോത്തുമല സ്വദേശി സവാദ് ആണ് ഈ ദൃശ്യം പകര്‍ത്തിയത്. വനംവകുപ്പിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ചാണ് വനപാതയില്‍ വാഹനത്തില്‍ നിന്നിറങ്ങുന്നത്. ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് ദൃശ്യം പുറത്തുവിട്ടതെന്ന് സവാദ് 24നോട് പറഞ്ഞു. ഖത്തറില്‍ നിന്ന് അവധിക്കായി നാട്ടിലെത്തിയതായിരുന്നു സവാദ്. മസിനഗുഡി വഴി ഊട്ടിയിലേക്ക് പോവുകയായിരുന്നു. ഇതിനിടയിലാണ് ഈ കാഴ്ച കണ്ടത്. ഗുണ്ടല്‍പ്പേട്ട് ഭാഗത്തേക്ക് പോയിരുന്ന കാറില്‍ നിന്ന് രണ്ട് പേര്‍ ഇറങ്ങി […]
ഉദ്യോഗസ്ഥര്‍ ഇങ്ങനെ പെരുമാറിയാല്‍ നാടെവിടെ എത്തും?; അഭിഭാഷകനെ അധിക്ഷേപിച്ച പൊലീസിനെതിരെ ഹൈക്കോടതി
ആലത്തൂരില്‍ അഭിഭാഷകനെതിരെ എസ്ഐ അധിക്ഷേപം നടത്തിയ സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.1965 മുതല്‍ പൊലീസുകാരുടെ പെരുമാറ്റം നന്നാക്കാന്‍ എത്ര സര്‍ക്കുലര്‍ ഇറക്കിയെന്നും ഈ സര്‍ക്കുലറുകളില്‍ നിന്നും നിങ്ങളുടെ ഉദ്യോഗസ്ഥര്‍ എന്താണ് മനസിലാക്കിയതെന്നും കോടതിയില്‍ ഓണ്‍ലൈനായി ഹാജരായ ഡിജിപിയോട് കോടതി ചോദിച്ചു. ഇത്തരം സംഭവങ്ങളെ നിങ്ങളെന്തുകൊണ്ട് ഗൗരവത്തോടെ എടുക്കുന്നില്ലെന്നും അധികാരമുള്ള ഒരാളോട് ഈ എസ്ഐ ഇങ്ങനെ പെരുമാറുമോ എന്നും കോടതി ഡിജിപിയോട് ചോദിച്ചു. ഉദ്യോഗസ്ഥര്‍ക്കായി കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുമെന്ന് ഡിജിപി വ്യക്തമാക്കിയതോടെഇത് അവസാനത്തെ സര്‍ക്കുലര്‍ ആയിരിക്കണമെന്ന് കോടതി […]
വീണാ വിജയന് എതിരായ കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണം കോടതി വിധിക്ക് എതിര്; എ.കെ ബാലൻ
വീണാ വിജയന്റെ എക്സാലോജിക്ക് കമ്പനിയുമായി ബന്ധപ്പെട്ട് കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണം കോടതി വിധിക്ക് എതിരാണെന്ന് മുതിർന്ന സിപിഐഎം നേതാവ് എ.കെ ബാലൻ. കേന്ദ്ര ഏജൻസികൾ പരിഹാസ്യമാണ് കാട്ടികൂട്ടുന്നത്. കോടതിയുടെ പരിഗണനയുള്ള കേസിൽ കോടതിയുടെ അനുമതിയില്ലാതെ എങ്ങനെയാണ് അന്വേഷണം നടത്തുക. ഒരു വലിയ ഗൂഡാലോചനയുടെ ഭാഗമാണ് ഇത്. ഇത് തീർത്തും ഒരു കുടുംബത്തെ അവഹേളിക്കുന്നതിനുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. ഈ ഗൂഡാലോചനക്ക് പിന്നിൽ ചില വ്യക്തികളാണ്. അവരെക്കുറിച്ച് വ്യക്തമായ അറിവ് ഞങ്ങൾക്കുണ്ട്. മുഖ്യമന്ത്രിക്കോ മകൾക്കോ എതിരായി ഒരു നോട്ടീസ് […]
‘എല്ലാ മേഖലകളെയും സ്പര്‍ശിച്ച ബജറ്റ്; കേരളത്തിലെ എംപിമാരെ പോലത്തെ ഭൂലോക മണ്ടന്മാരെ ഇന്ത്യയില്‍ വേറെ എവിടെയും ഇല്ല’; കെ സുരേന്ദ്രന്‍
കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് എല്ലാ മേഖലഖളെയും സ്പര്‍ശിച്ച ബജറ്റാണെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാനങ്ങളെ അവഗണിക്കുന്നുവെന്ന ആരോപണത്തിന് വിരുദ്ധമായി 10 ശതമാനത്തിലധികം വര്‍ധനവാണ് വിഹിതം വര്‍ധിപ്പിച്ചെന്നും തദ്ദേശ സ്ഥാപനങ്ങളുടെ വിഹിത വര്‍നവും ഉണ്ടായിട്ടുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ എംപിമാരുടെ ആവശ്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇടക്കാല ബജറ്റാണെന്ന ബുദ്ധി അവര്‍ക്കില്ലേല്‍ അവര്‍ക്ക് എന്തോ തകരാര്‍ പറ്റിയിട്ടുണ്ടെന്നും കേരളത്തിലെ എംപിമാരെ പോലെ ഭൂലോക മണ്ടന്മാര്‍ ഇന്ത്യയില്‍ വേറെ എവിടെയും ഇല്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ജൂലൈയില്‍ വിശദമായ ബജറ്റ് […]
വണ്ടിപ്പെരിയാര്‍ കേസിലെ പ്രതിയെ വെറുതെ വിട്ട നടപടി; നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം
വണ്ടിപെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ട നടപടി നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചയെ തുടർന്നാണ് പ്രതി കുറ്റവിമുക്തനാക്കപ്പെട്ടതെന്നാണ് ആരോപണം. സണ്ണി ജോസഫ് എംഎൽഎയാകും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുക തെളിവുകളുടെ അഭാവത്തിലായിരുന്നു വിചാരണ കോടതി പ്രതിയെ വെറുതെ വിട്ടത്. എന്നാല്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ വിശകലനം ചെയ്യുന്നതില്‍ വിചാരണ കോടതി പരാജയപ്പെട്ടെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ പറയുന്നത്. അര്‍ജുനെതിരെ പൊലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉള്‍പ്പടെ ഒരു […]
80 ലക്ഷം കാത്തിരിക്കുന്നതാരെ? കാരുണ്യ പ്ലസ് KN 507 ലോട്ടറി ഫലം ഇന്ന്
കേരള ഭാഗ്യക്കുറി വകുപ്പിൻറെ കാരുണ്യ പ്ലസ് KN 507 ലോട്ടറി നറുക്കെടുപ്പാണ് ഇന്ന്. കാരുണ്യ പ്ലസിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സ്വന്തമാക്കാനാകും. എല്ലാ വ്യാഴാഴ്ചയുമാണ് കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ്. ടിക്കറ്റിന് 40 രൂപയാണ് വില. ഭാഗ്യക്കുറി വകുപ്പിൻറെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തത്സമയമായി നറുക്കെടുപ്പ് കാണാൻ സാധിക്കും. ഔദ്യോഗിക […]
വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങി
വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങി. തൊഴുത്തിന്റെ പിറകിൽ കെട്ടിയ പശുക്കിടാവിനെ കടിച്ചുകൊന്നു. താഴത്തേടത്ത് ശോശാമ്മയുടെ പശുക്കിടാവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. പുലർച്ചെയായിരുന്നു സംഭവം. വീട്ടുകാർ ബഹളം വെച്ചതോടെ കടുവ കൃഷിയിടത്തിലേക്ക് ഓടി. മേഖലയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കടുവയ്ക്കായി പരിശോധന നടത്തുന്നുണ്ട്. പശുക്കിടാവിന്റെ കരച്ചിൽ കേട്ട് വീട്ടുകാർ എത്തിയപ്പോഴാണ് കടുവ പശുക്കിടാവിനെ വലിച്ചിഴച്ചുകൊണ്ടു പോകുന്നത് കണ്ടത്. പുലർച്ച 4.30 ഓടെയാണ് തൊഴുത്തിന്റെ പുറകിൽ കെട്ടിയ പശുകിടാവിനെ കടുവ കൊന്നത്.












