റിപബ്ലിക് ദിന പരിപാടിയിലെയും നിസ്സഹകരണത്തോടെ ഗവര്‍ണറുമായി സന്ധി വേണ്ടെന്നുറച്ച് സര്‍ക്കാരും ഇടതുമുന്നണിയും. നയപ്രഖ്യാപനം ഒറ്റ മിനുറ്റില്‍ ഒതുക്കിയ ഗവര്‍ണറോട് പരസ്യ കൊമ്പ് കോര്‍ക്കല്‍ വേണ്ടെന്ന് ആദ്യം ഇടതു മുന്നണി തീരുമാനിച്ചെങ്കിലും റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതോടെ നിലപാട് മാറ്റി. നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ നില തെറ്റി പെരുമാറിയെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തന്നെ പ്രതികരിച്ചിരുന്നു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്ഭവനിലെ റിപ്പബ്ലിക് ദിന വിരുന്നില്‍ നിന്നും മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടു നിന്നത്. […]
Kerala
‘മോദിയുടെ ഗ്യാരന്റി, പുതിയ കേരളം’: കെ സുരേന്ദ്രന്റെ NDA കേരള പദയാത്ര ഇന്ന്
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് ഇന്ന് കാസർഗോഡ് തുടക്കമാവും. വൈകീട്ട് താളിപ്പടുപ്പ് മൈതാനിയിൽ നടക്കുന്ന സമ്മേളനത്തോടെയാണ് പദയാത്ര തുടങ്ങുക. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പദയാത്ര ഉദ്ഘാടനം ചെയ്യും. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പദയാത്ര മോദിയുടെ ഗ്യാരണ്ടി, പുതിയ കേരളം എന്ന മുദ്രാവാക്യം ഉയർത്തിയാണ് നടക്കുക. ലോക്സഭാ മണ്ഡലങ്ങളിലൂടെ ഒരു മാസത്തെ പര്യടനമാണ് നടക്കുക. ഫെബ്രുവരി 27ന് പാലക്കാട് അവസാനിക്കുന്ന രീതിയിലാണ് പദയാത്ര ക്രമീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി മുന്നോട്ടുവെച്ച വികസന സങ്കല്പങ്ങള്‍ ജനഹൃദയത്തിലേക്ക് […]
വൈദ്യുതി ബിൽ 2000ൽനിന്ന് 56,000; തൊടുപുഴയിൽ വീണ്ടും KSEB കൊള്ള
തൊടുപുഴ വെങ്കല്ലൂരിൽ വീണ്ടും KSEBയുടെ കൊള്ള. 2000 രൂപ ബിൽ ലഭിച്ചിരുന്ന ഉപഭോക്താവിന് കിട്ടിയത് 56000 രൂപയുടെ ബിൽ. കഴിഞ്ഞമാസവും സമാനമായ രീതിയിൽ ഉയർന്ന തുകയുടെ ബിൽ നൽകിയെന്ന് പരാതി. KSEBയുടെ പിഴവിനെതിരെ ഉപഭോക്താക്കൾ കോടതിയിൽ. ഒരുമാസം മുമ്പാണ് തൊടുപുഴ വെങ്കല്ലൂർ ഭാഗങ്ങളിലുള്ള 300 ഓളം വീട്ടുകാർക്ക് ഉയർന്ന വൈദ്യതി ചാർജ് വന്നത്. 2000 രൂപയുടെ സ്ഥാനത്ത് ലഭിച്ചത് 60000 രൂപയുടെ ബില്ലുകൾ. KSEBക്ക് സംഭവിച്ച പിഴവാണെങ്കിലും 24 തവണകളായി ബിൽ അടച്ചുതീർക്കാമെന്ന് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ […]
വയനാട് കൊളഗപ്പാറയിൽ കടുവ കൂട്ടിലായി
വയനാട് കൊളഗപ്പാറ ചൂരിമലയിൽ കടുവ കൂട്ടിലായി. ഒരു മാസത്തിനിടെ നാലാമത്തെ വളർത്തുമൃഗമാണ് കടുവയുടെ ആക്രമണത്തിൽ ഇവിടെ കൊല്ലപ്പെടുന്നത്. ഇതിനെ തുടർന്നാണ് കടുവയെ പിടിക്കാനുള്ള ശ്രമം വനംവകുപ്പ് ഊർജ്ജിതമാക്കിയത്. കടുവയെ പിടികൂടാൻ വനവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പെട്ടത്. താണാട്ടുകുടിയിൽ രാജൻ്റെ പശുക്കിടാവിനെ ഇന്നലെ കടുവ ആക്രമിച്ച് കൊന്നിരുന്നു. മൂന്ന് മാസം മുമ്പ് രാജൻ്റെ മറ്റൊരു കറവപശുവിനെയും രണ്ടാഴ്ച മുൻപ് ചെറുപുറത്ത് പറമ്പിൽ ഷെർളി കൃഷ്ണയുടെ പോത്തിനെയും കടുവ കൊന്നിരുന്നു. കടുവയുടെ സാന്നിധ്യം കണ്ടതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലായിരുന്നു. തുടർന്ന് […]
കേന്ദ്ര സർക്കാരിനെതിരെ വിമർശനങ്ങൾ ഉൾപ്പെടുത്തി മന്ത്രിമാരുടെ റിപ്പബ്ലിക്ക് ദിന സന്ദേശം; ഗവർണർ ദേശീയ പതാക ഉയർത്തി
പ്രൗഢമായ ആഘോഷപരിപാടികളോടെ സംസ്ഥാനത്ത് റിപ്പബ്ലിക്ക് ദിനാഘോഷം നടന്നു. തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശിയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി ശിവൻകുട്ടി,അബ്ദുറഹ്മാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ജില്ലകളിൽ മന്ത്രിമാർ ദേശിയ പതാക ഉയർത്തി. കൊച്ചി നാവികസേനാ ആസ്ഥാനത്തും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. കേന്ദ്ര സർക്കാരിനെതിരെ വിമർശനങ്ങൾ ഉൾപ്പെടുത്തിയായിരുന്നു എല്ലാ ജില്ലകളിലും മന്ത്രിമാർ റിപ്പബ്ലിക്ക് ദിന സന്ദേശം നൽകിയത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ […]
ബിജെപി ആണോ, കോണ്‍ഗ്രസ് ആണോ എന്നൊന്നും നോക്കിയിട്ടല്ല; മറിയക്കുട്ടിയുടെ വീടിന് തറക്കല്ലിട്ടെന്ന് സുധാകരന്‍
ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിന് പ്രതിഷേധിച്ച മറിയക്കുട്ടിയുടെ വീടിന് തറക്കല്ലിട്ടെന്ന് കെ സുധാകരന്‍. മറിയക്കുട്ടി കോണ്‍ഗ്രസ് ആണോ സിപിഐഎം ആണോ ബിജെപി ആണോ എന്നൊന്നും നോക്കിയിട്ടല്ല കോണ്‍ഗ്രസ് ഈ തീരുമാനമെടുത്തത്. ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ വളരെയധികം ബുദ്ധിമുട്ടുന്ന സ്ത്രീയെ മാനുഷിക പരിഗണനയോടു കൂടി ചേര്‍ത്തു പിടിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. വളരെയധികം തടസങ്ങള്‍ നേരിട്ടെങ്കിലും വീടു നിര്‍മാണം ആരംഭിക്കുകയാണ്. കെപിസിസി വൈസ് പ്രസിഡന്റ് വിപി സജീന്ദ്രന്‍, ഡീന്‍ കുര്യാക്കോസ് എംപിയുടെയും കോണ്‍ഗ്രസ് സഹപ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലാണ് വീടിന് തറക്കല്ലിട്ടിരിക്കുന്നതെന്ന് സുധാകരന്‍ അറിയിച്ചു. […]
‘വിയോജിപ്പുകൾ അക്രമത്തിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കൽ’; ഗവർണർ
റിപ്പബ്ലിക് ദിന സന്ദേശത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉന്നത വിദ്യാഭ്യാസരംഗത്തെ ബാഹ്യ ഇടപെടലുകൾ, അക്കാദമിക മേഖലയെ മലിനമാക്കുന്നു. ബാഹ്യ ഇടപെടലുകൾ ഇല്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന് അനിവാര്യം. വിയോജിപ്പുകൾ അക്രമത്തിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കലാണെന്നും കേരളം ആരോഗ്യകരമായ ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കണമെന്നും ഗവർണർ. 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഗവർണർ. മഹാകവി ജി ശങ്കരക്കുറുപ്പിന്റെ വരികൾ ഉദ്ധരിച്ച് മലയാളത്തിലാണ്, കേന്ദ്ര സർക്കാരിൻ്റെ […]
ഉമ്മൻചാണ്ടി വീട്; പുതുപ്പളളിയില്‍ 25 നിര്‍ധന കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ഓര്‍മദിനത്തില്‍ പുതുപ്പളളിയില്‍ 25 നിര്‍ധന കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു. പുതുപ്പളളിയിലൊരുങ്ങുന്ന ഇരുപത്തിയഞ്ച് വീടുകള്‍ക്കു പുറമേ സംസ്ഥാനത്തെ മറ്റ് പല ജില്ലകളിലായി അഞ്ചു വീടുകളുടെ നിര്‍മാണവും ആശ്രയ ട്രസ്റ്റ് നടത്തുന്നുണ്ട്. ചാണ്ടി ഉമ്മൻ തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഉമ്മന്‍ചാണ്ടി രൂപീകരിച്ച ആശ്രയ ട്രസ്റ്റിനു കീഴില്‍ മകനും എംഎല്‍എയുമായ ചാണ്ടി ഉമ്മന്‍റെ നേതൃത്വത്തിലാണ് വീടുകളുടെ നിര്‍മാണം. ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികദിനമായ ജൂലൈ 18-ന് മുൻപായി 31 വീടുകളുടെയും പണി പൂർത്തിയാക്കുമെന്ന് ചാണ്ടി ഉമ്മൻ […]
കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്ക് ഇരുട്ടടി
കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്ക് ഇരുട്ടടി. കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് പോകുന്നവരെക്കാൾ ഇരട്ടി തുക ടിക്കറ്റ് നിരക്കിനായി നൽകണം. 1,65,000 രൂപയാണ് വിമാനക്കൂലിയായി കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന തീർത്ഥാടകർ നൽകേണ്ടത്. കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങൾ വഴി പോകുന്നവർക്ക് നിശ്ചയിച്ചിരിക്കുന്ന തുക 86,000 മാത്രമാണ്. കേരളത്തിൽ നിന്നുള്ള ഏറ്റവും കൂടുതൽ ഹജ്ജ് തീർത്ഥാടകർ ആശ്രയിക്കുന്നത് കരിപ്പൂർ വിമാനത്താവളത്തെയാണ്. 14,464 തീർത്ഥാടകരാണ് ഇത്തവണ കരിപ്പൂർ തെരഞ്ഞെടുത്തിരിക്കുന്നത്. എയർ ഇന്ത്യയാണ് കരിപ്പൂരിൽ നിന്ന് സർവീസ് നടത്തുന്നത്. വലിയ വിമാനങ്ങൾ സർവ്വീസ് […]