Kerala

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു; വെള്ളിയുടെ വിലയും മുകളിലേക്ക്

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണവില എത്തിനിൽക്കുന്നത്. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 5,220 രൂപയും പവന് 41,760 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും ശനിയാഴ്ച വർധിച്ചു ഗ്രാമിന് 5,200 രൂപയിലും പവന് 41,600 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.അഞ്ച് ദിവസം കൊണ്ട് പവന് വർധിച്ചത് 720 രൂപയാണ്. ഈ […]

Kerala

തൃശൂരിലെ നിക്ഷേപത്തട്ടിപ്പ്; ബാങ്ക് ഉടമയെയും കുടുംബത്തെയും രക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുന്നു എന്ന് ആരോപണം

കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ തൃശൂർ ധനവ്യവസായ ബാങ്കേഴ്സ് ഉടമ ജോയ് ഡി പാണഞ്ചേരിയും കുടുംബത്തെയും രക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി പരാതിക്കാർ രംഗത്ത്. ഇയാൾക്ക് ഒളിവിൽ പോകാൻ എല്ലാ സഹായവും നൽകിയത് ഉന്നതരാണെന്ന് നിക്ഷേപകർ കുറ്റപ്പെടുത്തി. പാപ്പർ സ്യൂട്ട് ഹർജി ഫയൽ ചെയ്ത് തൃശൂർ ധനവ്യവസായ ബാങ്കേഴ്സ് ഉടമ ജോയ് ഡി പാണഞ്ചേരിയും കുടുംബവും രക്ഷപ്പെടാനുള്ള ശ്രമങ്ങൾ ശക്തമായി തന്നെ നടത്തുകയാണ്. നിക്ഷേപകർ വലിയ ആശങ്കയിലാണ്. പാപ്പർ സ്യൂട്ട് ഹർജി ഫയൽ ചെയ്തത് കൂടുതൽ പേർ […]

Kerala

‘നാലംഗസംഘം കാര്‍ ആക്രമിച്ചത് യാതൊരു പ്രകോപനവും കൂടാതെ’; വിശദീകരിച്ച് നടന്‍ സുനില്‍ സുഖദ

വണ്ടിക്ക് വശം കൊടുത്തില്ലെന്ന് പറഞ്ഞാണ് നാലംഗ സംഘം തന്റെ കാര്‍ ആക്രമിച്ചതെന്ന് ചലച്ചിത്ര താരം സുനില്‍ സുഖദ. ഇവര്‍ മദ്യപിച്ചിരുന്നുവെന്നാണ് കരുതുന്നതെന്ന് സുനില്‍ പറയുന്നു. ആക്രമണം നടക്കുമ്പോള്‍ താരം വാഹനത്തിലില്ലായിരുന്നു. യാതൊരു പ്രകോപനവും കൂടാതെ അക്രമികള്‍ കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയായിരുന്നുവെന്ന് സുനില്‍ പറയുന്നു. താരത്തിന്റെ സുഹൃത്തുക്കളെ അക്രമികള്‍ മര്‍ദിക്കുകയും ചെയ്തു.  തൃശൂര്‍ കുഴിക്കാട്ടുശേരിയില്‍ വച്ചാണ് താരത്തിന്റെ കാര്‍ ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് സുനില്‍ സുഖദ ട്വന്റിഫോറിനോട് പറഞ്ഞു. സംഭവത്തില്‍ ആളൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം […]

Kerala

വിയ്യൂർ ജയിലിലെ തടവുകാരൻ ഗുണ്ടാ നേതാവ് തക്കാളി രാജീവ് മരിച്ചു

വിയ്യൂർ ജയിലിൽ തടവിൽ കഴിയുകയായിരുന്ന ഗുണ്ടാ നേതാവ് തക്കാളി രാജീവ് മരിച്ചു. നെഞ്ച് വേദനയെ തുടർന്ന് ഇന്നലെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൊലപാതകശ്രമം, കവര്‍ച്ച എന്നിവ ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയായിരുന്നു തക്കാളി രാജീവ്. ഇയാളെ മുമ്പ് കാപ്പ പ്രകാരം ഒരു വര്‍ഷം നാട് കടത്തിയിരുന്നു. അതിനുശേഷം വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.

Kerala

ശബരിമലയിലെ കതിന അപകടം; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

ശബരിമലയിലെ വെടിമരുന്ന് അപകടത്തിൽ ഒരാൾ കൂടി മരിച്ചു. ചികിത്സയിലായിരുന്ന ചെങ്ങന്നൂർ സ്വദേശി രജീഷ് ആണ് മരിച്ചത്. ഈ മാസം രണ്ടാം തീയതിയാണ് കതിന പൊട്ടി അപകടമുണ്ടായത്. രജീഷിന് 40 ശതമാനത്തിലധികം പൊള്ളലുണ്ടായിരുന്നു. ചികിത്സകൾ ഫലം കാണാതിരുന്നതിനെ തുടർന്നാണ് രജീഷ് മരണത്തിനു കീഴടങ്ങിയത്. സന്നിധാനത്ത് വെടിവഴിപാടിനുള്ള കതിര് നിറക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. നിലവിൽ മരിച്ചിട്ടുള്ള രജീഷ് അടക്കം അന്ന് മൂന്ന് പേരെയായിരുന്നു ആശുപത്രിയിലെത്തിച്ചത്. ഇവരിൽ ഒരാളായ ജയകുമാർ കഴിഞ്ഞ ആറാം തീയതി വൈകിട്ട് മരിച്ചു. കൂടുതൽ പൊള്ളലേറ്റത് ജയകുമാറിനായിരുന്നു. രജീഷിന്റെ […]

Kerala

കളമശ്ശേരിയിൽ 500 കിലോ ഇറച്ചി പിടികൂടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു

കളമശ്ശേരിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. പാലക്കാട് സ്വദേശി ജുനൈസ്, എറണാകുളം സ്വദേശി നിസാർ, മരക്കാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇന്ന് ചേരുന്ന നഗരസഭാ യോഗം വിഷയം ചർച്ച ചെയ്യും. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കളമശ്ശേരി നഗരസഭയിലേക്ക് മാർച്ച് നടത്തും. പ്രതികൾ രണ്ടുപേരും ഒളിവിലാണ്. ഏതൊക്കെ ഹോട്ടലുകളിലേക്കാണ് ഈ ഇറച്ചി എത്തിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്തണമെന്ന് നേരത്തെ തന്നെ നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. നഗരസഭാ സെക്രട്ടറി പൊലീസിന് രേഖാമൂലം പരാതി നൽകുകയും ചെയ്തിട്ടുണ്ട്. […]

Kerala

കണ്ണൂരിൽ വീട് കത്തി നശിച്ചു; അജ്ഞാതർ തീയിട്ടെന്ന് വീട്ടുടമ

കണ്ണൂർ പാറക്കണ്ടിയിൽ വീട് കത്തി നശിച്ചു. തനിച്ചു താമസിക്കുന്ന സ്ത്രീയുടെ വീടാണ് കത്തി നശിച്ചത്. അജ്ഞാത സംഘം തീവെച്ച് നശിപ്പിച്ചതെന്ന് വീട്ടുടമ ശ്യാമള പറഞ്ഞു. ശബ്ദം കേട്ട് പുറത്തിറങ്ങിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടുവെന്ന് ശ്യാമള പ്രതികരിച്ചു. ശുചീകരണ തൊഴിലാളിയാണ് വീടിൻ്റെ ഉടമ ശ്യാമള.

Kerala

സുഹൃത്തിനെ അടിച്ചു വീഴ്ത്തി; തമിഴ്നാട്ടിൽ മലയാളി പെൺകുട്ടിക്ക് ക്രൂര പീഡനം

തമിഴ്നാട്ടിൽ മലയാളി പെൺകുട്ടിക്ക് ക്രൂര പീഡനം. സുഹൃത്തിനെ അടിച്ചു വീഴ്ത്തിയായിരുന്നു പീഡിപ്പിച്ചത്. സംഭവത്തിൽ ആറു പേർ പൊലീസ് പിടിയിലായി . രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾക്ക് കൈയ്ക്കും കാലിനും പരുക്കേറ്റു. കാഞ്ചീപുരത്താണ് സംഭവം. പത്തിലധികം സ്ത്രീകളെ പീഡിപ്പിച്ച സംഘമാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി.

Kerala

കള്ള് ചോദിച്ചിട്ട് കൊടുക്കാത്തതിന് ചെത്തുതൊഴിലാളി കയറിയ തെങ്ങ് മുറിച്ച് യുവാവിന്റെ പരാക്രമം; ഗുരുതര പരുക്ക്

തൃശൂര്‍ വെള്ളികുളങ്ങരയില്‍ ചെത്തുതൊഴിലാളിക്ക് നേരെ ആക്രമണം. 42 വയസുകാരനായ അജയന്‍ എന്ന ആള്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. കള്ളു ചോദിച്ചപ്പോള്‍ ഉണ്ടായ തര്‍ക്കത്തിലാണ് ആക്രമണം ഉണ്ടായത്. കള്ള് ചെത്താന്‍ പോയപ്പോള്‍ കൊല്ലും എന്ന ഭീഷണിപ്പെടുത്തിയാണ് അജയനെ ബിസ്മി എന്ന യുവാവ് ആക്രമിച്ചത്. അജയന്‍ കള്ളുചെത്താന്‍ തെങ്ങിന് മുകളില്‍ കയറിയപ്പോള്‍ യുവാവ് മെഷിന്‍ വാള്‍ ഉപയോഗിച്ച് തെങ്ങ് മുറിയ്ക്കുകയായിരുന്നു. കാലില്‍ ഗുരുതര പരുക്കേറ്റ അജയന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബിസ്മിയെ വെളളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ചെത്തിയുടനെ കള്ള് വേണമെന്ന് […]

Kerala

ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവം: ഹോട്ടല്‍ ഉടമ അറസ്റ്റില്‍

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് രശ്മി രാജ് മരിച്ച സംഭവത്തില്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍. കാസര്‍ഗോഡ് സ്വദേശി ലത്തീഫ് ആണ് ഗാന്ധിനഗര്‍ പൊലീസിന്റെ പിടിയിലായത്. ബാംഗ്ലൂരിന് അടുത്ത് കമ്മനഹള്ളിയില്‍ നിന്നും ആണ് ഇയാള്‍ പിടിയിലായത്. നേരത്തെ ഒളിവില്‍ പോയ ഹോട്ടലിലെ ചീഫ് കുക്ക് സിറാജുദ്ദീനെ പിടികുടിയിരുന്നു. നഴ്‌സ് രശ്മിയുടെ മരണകാരണം ആന്തരികാവയവങ്ങളിലെ അണുബാധ മൂലമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം സ്ഥിരീകരിച്ചിരുന്നു. ഏതു തരത്തിലുള്ള അണുബാധയെന്ന് സ്ഥിരീകരിക്കാന്‍ രാസപരിശോധന ഫലം നിര്‍ണായകമെന്ന് പൊലീസ് പറഞ്ഞു. വൃക്കയിലും കരളിലും അടക്കമുണ്ടായ അണുബാധ മൂലം […]