Kerala

പടയപ്പയെ പ്രകോപിക്കുന്നവർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താൻ തീരുമാനം

പടയപ്പ എന്ന കാട്ടാനയെ പ്രകോപിക്കുന്നവർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താൻ വനംവകുപ്പ് തീരുമാനം. പടയപ്പയെ കാണിക്കാമെന്ന് വാഗ്ദാനം ചെയ്ത് ടൂറിസ്റ്റുകളെ റിസോര്‍ട്ടുകളും ടാക്‌സികളും ആകര്‍ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രകോപിപ്പിച്ച ടാക്‌സി കസ്റ്റഡിയിലെടുക്കാന്‍ മൂന്നാര്‍ ഡിഎഫ്ഒ നിര്‍ദ്ദേശം നല്‍കി. മൂന്നാറില്‍ ടൂറിസത്തിന്റെ മറവില്‍ മൃഗങ്ങളെ പ്രകോപിപ്പിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്. പടയപ്പ അടക്കമുള്ള മൃഗങ്ങളെ പ്രകോപിപ്പിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താന്‍ വനംവകുപ്പ് തീരുമാനിച്ചു. സംഭവത്തിന്റെ ഗൗരവം വിനോദസഞ്ചാരവകുപ്പിനെയും വനംവകുപ്പിനെയും അറിയിച്ചു. ഇത് ഇനി ആവര്‍ത്തിക്കരുതെന്ന് ടൂറിസം കേന്ദ്രങ്ങള്‍ക്ക് വനംവകുപ്പ് നിര്‍ദ്ദേശം നല്‍കി. […]

Kerala

കൊല്ലത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; 18 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

കൊല്ലം ഉമയനല്ലൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. മയ്യനാട് ഹയര്‍സെക്കന്ററി സ്‌കൂളിന്റെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. 18 കുട്ടികളെ കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ എട്ട് മണിയോടുകൂടിയായാണ് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടത്. മൈലാപോരിനും ഉമയനല്ലൂരിനും ഇടയില്‍ കല്ലുകുഴിയില്‍ വച്ചാണ് ബസ് മറിഞ്ഞത്. നിയന്ത്രണം വിട്ട ബസ് മുന്നിലുണ്ടായിരുന്ന മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. 18 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ഇവരുടെ ആരുടെയും പരുക്ക് […]

Kerala

വിദ്യാര്‍ത്ഥിയുടെ കൈ അറ്റുപോയ സംഭവം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെ വിദ്യാര്‍ത്ഥിയുടെ കൈ അറ്റുപോയ സംഭവത്തില്‍ അമ്പലവയല്‍ പൊലീസ് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ഡ്രൈവറുടെ ഭാഗത്ത് നിന്ന് അശ്രദ്ധയുണ്ടായെന്ന നിഗമനത്തിലാണ് കേസെടുത്തത്. ഇന്ന് രാവിലെയാണ് ആനപ്പാറ കുന്നത്തൊടി സ്വദേശി അസ്ലമിന്റെ ഇടതു കൈ ബസ് യാത്രക്കിടെ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അറ്റുപോയത്.  ചുള്ളിയോട് അഞ്ചാംമൈലില്‍ വെച്ചാണ് അപകടമുണ്ടായത്. അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുന്ന റോഡില്‍ ബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡുപണി ഇഴഞ്ഞുനീങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് നേരത്തെ തന്നെ വലിയ തോതിലുള്ള പ്രതിഷേധം […]

Kerala

തൃശൂരിലെ ധനവ്യവസായ ബാങ്ക് തട്ടിപ്പ് ക്രൈംബ്രാഞ്ചും പൊലീസും അന്വേഷിക്കും

തൃശൂരിലെ ധനവ്യവസായ ബാങ്ക് തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചും പൊലീസും അന്വേഷിക്കും. ഇന്ന് 9 പരാതികളിൽ കൂടി കേസെടുത്തു. ഇതിൽ ഒരെണ്ണം ക്രൈംബ്രാഞ്ചും എട്ടെണ്ണം പ്രത്യേക പൊലീസ് സംഘവും അന്വേഷിക്കും. തൃശൂർ ഈസ്റ്റ് എസ്ഐ നിഖിലിൻ്റെ നേതൃത്വത്തിൽ അഞ്ചംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. പ്രതികളെ പിടികൂടുന്നതിൽ പൊലീസ് അലംഭാവം എന്ന ആരോപണം ഉയരുന്ന പശ്ചാത്തലത്തിലാണ് ഇപ്പോൾ അന്വേഷണ സംഘത്തെ വിപുലീകരിച്ചിരിക്കുന്നത്. ഈ സ്ഥാപനത്തിൻറെ ഉടമയായ പാണഞ്ചേരി ജോയി, ഭാര്യ കൊച്ചുറാണി എന്നിവരുൾപ്പെടെയുള്ള പ്രതികളെ ഇനിയും കണ്ടെത്താൻ പൊലീസിന് […]

Kerala

ജനവാസ മേഖലയില്‍ വീണ്ടും ‘പി ടി സെവന്‍’ ; സംരക്ഷണഭിത്തി തകര്‍ത്തു

പാലക്കാട് ധോണിയിൽ പി ടി 7 കാട്ടാന വീണ്ടും ജനവാസ മേഖലയിലിറങ്ങി. രാത്രി 1230 ന് ഇറങ്ങിയ കാട്ടാന വീടിന്റെ മതിൽ തകർത്തു. പി ടി 7 കാട്ടാനയെ പിടികൂടാനുള്ള ദൗത്യസംഘം ഇന്ന് ധോണിയിലെത്തും. രാത്രി ഒരു മണിയോടെ നാട്ടിലിറങ്ങിയ ഒറ്റയാൻ മൂന്ന് മണിക്കൂർ നേരം കഴിഞ്ഞാണ് പിൻവാങ്ങിയത്. വനാതിർത്തിയായ വരക്കുളത്ത് വനം വകുപ്പ് ആനയെ തുരത്താൻ നിൽക്കുന്നതിനിടെ മേലെ ധോണിയിലെ മറ്റൊരു വഴിയിലൂടെ കൊമ്പൻ നാട്ടിലേക്കിറങ്ങി. വീടിന്‍റെ സംരക്ഷണഭിത്തി തകര്‍ത്തു. അരിമണി ഭാഗത്തേക്ക് പിടി സെവൻ […]

Kerala

പറവൂരിലെ കുമ്പാരി ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു; ഹോട്ടൽ പൂട്ടാൻ ആരോഗ്യവകുപ്പ് നിർദേശം

പറവൂരിലെ ഹോട്ടലുകളിൽ ആരോഗ്യവിഭാഗത്തിന്റെ വ്യാപക പരിശോധന തുടരുന്നു. പറവൂരിലെ കുമ്പാരി ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഹോട്ടൽ പൂട്ടാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച എഴുപതുപേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പശ്ചാത്തലത്തിലാണ് വ്യാപക പരിശോധന. പറവൂരിലെ കുമ്പാരി ഹോട്ടലിൽ കേടായ ഭക്ഷണം ഉൾപ്പെടെ ഫ്രീസറിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഭക്ഷ്യവസ്‌തുക്കൾ എല്ലാം ആരോഗ്യവകുപ്പ് പിടിച്ചെടുത്തു. ഇറച്ചിയും പച്ചക്കറിയുൾപ്പെടെ ഫ്രീസറിൽ പഴകിയ നിലയിൽ കണ്ടെത്തി. ഇന്ന് പറവൂരിലെ എല്ലാ മേഖലകളിലും ആരോഗ്യവകുപ്പിന്റെ പരിശോധനയുണ്ടാകും. വൃത്തിഹീനമായ […]

Kerala

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ പ്രതിയുടെ ആത്മഹത്യാ ശ്രമം

തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് സ്വദേശി മനുവാണ് (29) സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. വീട് കയറി ആക്രമണം നടത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. അയല്‍വാസിയായ സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ഭയപ്പെടുത്തി എന്നതാണ് മനുവിനെതിരായ കേസ്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആറ് മണിയോടെ ബാത്ത്‌റൂമില്‍ പോകണമെന്ന് ആവശ്യപ്പെട്ട ഇയാള്‍ ബാത്ത്‌റൂമില്‍ കയറി മുണ്ട് കഴുത്തില്‍ കുരുക്കിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഉടന്‍ തന്നെ പൊലീസുകാര്‍ […]

Kerala

വൈകി വന്ന ഇരുപതോളം കുട്ടികളെ പുറത്താക്കി ഗേറ്റ് അടച്ചു; സംഭവം എടത്വാ സെന്റ് അലോഷ്യസ് സ്‌കൂളില്‍

ആലപ്പുഴ എടത്വാ സെന്റ് അലോഷ്യസ് സ്‌കൂളില്‍ വൈകി വന്ന കുട്ടികളെ പുറത്താക്കി സ്‌കൂള്‍ ഗേറ്റ് അടച്ചെന്ന് പരാതി. ഇരുപതോളം കുട്ടികളെയാണ് പുറത്തുനിര്‍ത്തിയത്. വൈകി വന്നതിനാലാണ് കുട്ടികളെ പുറത്തുനിര്‍ത്തിയതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.  ഒന്‍പതി മണി മുതലാണ് സ്‌കൂളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. 9 മണിക്ക് ശേഷം തന്നെ ഗേറ്റ് അടയ്ക്കുകയായിരുന്നു. 9.30ന് തൊട്ടുമുന്‍പായാണ് കുട്ടികളെത്തിയത്. സ്ഥിരമായി കുട്ടികള്‍ വൈകി വരുന്നത് കൊണ്ടാണ് കുട്ടികളെ പുറത്താക്കി ഗേറ്റ് അടച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു. സ്‌കൂളിന് തൊട്ടടുത്തായി ഒരു ട്യൂഷന്‍ സെന്റര്‍ […]

Kerala

പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം, അരുവിക്കരയിൽ 8 ലക്ഷം രൂപയും 32 പവൻ സ്വർണവും കവർന്നു

അരുവിക്കരയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. 8 ലക്ഷം രൂപയും 32 പവൻ സ്വർണ്ണവുമാണ് കവർന്നത്. ഭക്ഷ്യസുരക്ഷ വിഭാഗത്തിലെ റിസർച്ച് ഓഫീസർ രാജി പി ആറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഭാര്യയുടെ വസ്തു വിറ്റ എട്ട് ലക്ഷം രൂപയും വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവുമാണ് കവർന്നത്. വീടിന്റെ പ്രധാന വാതിൽ കുത്തി പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ്, ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും കവരുകയായിരുന്നു. ഭാര്യയും ഭർത്താവും ജോലിക്കും മകൾ […]

Kerala

എറണാകുളത്ത് ഭാര്യാപിതാവിന്റെയും സഹോദരൻ്റെയും മർദനമേറ്റ് യുവാവ് മരിച്ചു

എറണാകുളം ഞാറയ്ക്കലിൽ ഭാര്യാപിതാവിന്റെയും സഹോദരൻ്റെയും മർദനമേറ്റ് യുവാവ് മരിച്ചു. എളങ്കുന്നപ്പുഴ സ്വദേശി ബിബിൻ ബാബുവാണ് കൊല്ലപ്പെട്ടത്. തലയ്ക്ക് കമ്പി വടികൊണ്ട് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റിരുന്നു. ബിബിന്റെ ഭാര്യ ഉൾപ്പടെ മൂന്ന് പേരും പൊലീസ് കസ്റ്റഡിയിലാണ്. ബിബിനുമായി വഴക്കിട്ട് ഒരാഴ്ചയായി എളങ്കുന്നപ്പുഴയിലുള്ള സ്വന്തം വീട്ടിലായിരുന്നു ഭാര്യ വിനി മോൾ. തുടർന്ന് ഇന്ന് ഉച്ചയോടെ ഭാര്യ വീട്ടിൽ എത്തിയ ബിബിൻ ബാബു വിനിമോളുമായി വാക്കുതർക്കമായി. തുടർന്ന് ഭാര്യ വിനിമോളും സഹോദരനായ വിഷ്ണു, അച്ഛനായ സതീശൻ എന്നിവരും ചേർന്ന് ബിബിനെ മർദിക്കുകയായിരുന്നു. […]