Kerala

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്: വിചാരണ കോട്ടയത്തേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി

ആലപ്പുഴയിലെ ബിജെപി നേതാേവ് രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിന്റെ വിചാരണ കോട്ടയത്തേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. മാവേലിക്കര കോടതിയിൽ വിചാരണ നടത്താൻ ഉത്തരവ്. പ്രതികളുടെ അഭിഭാഷകർക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസിന്‍റെ വിചാരണ നടക്കുമ്പോൾ മാവേലിക്കര കോടതി പരിസരത്ത് ആവശ്യമായ സുരക്ഷയൊരുക്കണം. പൊലീസിനെ വിന്യസിക്കണമെന്നുമാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിർദേശം. പ്രതികൾക്ക് അഭിഭാഷകരെ കണ്ടെത്താനായി വിചാരണ തുടങ്ങുന്നത് ഒരു മാസത്തേക്ക് നീട്ടിവെക്കാനും ഉത്തരവിലുണ്ട്.

Kerala

ഓപ്പറേഷൻ ഓവർലോഡ്; അമിതഭാരം കയറ്റിയ 240 വാഹനങ്ങൾ പിടിച്ചെടുത്തു, 70 ലക്ഷത്തോളം രൂപ പിഴയായി ഈടാക്കി

ഓപ്പറേഷൻ ഓവർലോഡ് എന്ന പേരിൽ അമിതഭാരം കയറ്റുന്ന വാഹനങ്ങൾ പിടിക്കാനായി വിജിലൻസ് പരിശോധന ശക്തമാക്കി. നിയമലംഘനം നടത്തുന്ന വാഹന ഉടമകൽക്കെതിരെ വ്യാപക നടപടിയെടുക്കുകയാണ് വിജിലൻസ് സംഘം. അമിതഭാരം കയറ്റിയ 240 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഇതിന് പുറമേ പാസ്സില്ലാത്ത 104 വാഹനങ്ങൾക്കെതിരെ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നടപടിയെടുത്തു. ജി.എസ്.റ്റി വെട്ടിപ്പ് നടത്തിയ 46 വാഹനങ്ങളും ഇതോടൊപ്പം പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം. 70 ലക്ഷത്തോളം രൂപയാണ് പിഴയായി നിയമലംഘകരിൽ നിന്ന് ഈടാക്കിയത്. അമിതഭാരം കയറ്റിപോകുന്ന ട്രക്കുകൾ, ലോറികൾ, ടിപ്പറുകൾ എന്നിവയിൽ […]

Kerala

കോട്ടയം എൻഫോഴ്സ്മെന്റ് ആർടിഒ ഓഫീസിൽ ലക്ഷങ്ങളുടെ കോഴ ഇടപാട്; മൂന്ന് എംവിഐമാർ പ്രതിമാസം മൂന്നു ലക്ഷം വരെ കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ്

ഓപ്പറേഷൻ ഓവർലോഡിന്റെ ഭാ​ഗമായി കോട്ടയം എൻഫോഴ്സ്മെന്റ് ആർടിഒ ഓഫീസിൽ കണ്ടെത്തിയത് ലക്ഷങ്ങളുടെ കോഴ ഇടപാട്.തെള്ളകത്തെ എൻഫോഴ്സ്മെന്റ് ആർടിഒ ഓഫീസിൽ മൂന്ന് എം വി ഐ മാർ പ്രതിമാസം മൂന്നു ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങി എന്നതിന്റെ തെളിവ് വിജിലൻസിന് കിട്ടി. ടിപ്പർ ലോറികളുടെ നിയമ ലംഘനങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്നതിനായിരുന്നു കൈക്കൂലി വാങ്ങിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഷാജൻ, അജിത് ശിവൻ, അനിൽ എന്നിവർക്കെതിരെ വകുപ്പുതല നടപടിക്ക് വിജിലൻസ് ശുപാർശ ചെയ്യും. ഇവർ ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് ഇടനിലക്കാരൻ വഴിയാണ് […]

Kerala

പ്രവീൺ റാണയുമായി അടുത്ത ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

പ്രവീൺ റാണയുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. റൂറൽ പൊലീസ് പിആർഒ ആയിരുന്ന സാൻറോ അന്തിക്കാടിനെയാണ് സസ്പെൻഡ് ചെയ്തത്. പ്രവീൺ റാണ നിർമ്മിച്ച ചോരൻ എന്ന ചിത്രത്തിൻറെ സംവിധായകൻ ആയിരുന്നു ഇയാൾ. തൃശൂർ റേഞ്ച് ഡിഐജിയുടേതാണ് നടപടി.  പ്രവീൺ റാണ നായകനായി അഭിനയിച്ച ചിത്രമായിരുന്നു ചോരൻ. ഡിസംബറിലാണ് ഈ ചിത്രം റിലീസ് ചെയ്തത്. അനുമതിയില്ലാതെ സിനിമ സംവിധാനം ചെയ്തതിനാണ് നടപടി. എഎസ്ഐ തസ്തികയിലാണ് സാൻറോ അന്തിക്കാട് ജോലി ചെയ്തിരുന്നത്. പ്രവീൺ റാണയ്ക്കെതിരെ കേസ് […]

Kerala

നാദാപുരത്തെ അഞ്ചാം പനി പ്രതിരോധം; മതസംഘടനകളുടെ പിന്തുണ തേടി പഞ്ചായത്തും ആരോഗ്യ വകുപ്പും

കോഴിക്കോട് നാദാപുരത്ത് അഞ്ചാംപനി പ്രതിരോധത്തിനായി മതസംഘടനകളുടെ പിന്തുണ തേടി പഞ്ചായത്തും ആരോഗ്യ വകുപ്പും. കുട്ടികൾക്ക് വാക്സീൻ നൽകാൻ മാതാപിതാക്കൾ വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് നടപടി. നാദാപുരം പഞ്ചായത്തിൽ 26 കുട്ടികൾക്കാണ് നിലവിൽ അഞ്ചാംപനി സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു വയസിനുള്ളിൽ എടുക്കേണ്ട പ്രതിരോധ കുത്തി വെപ്പ് സ്വീകരിക്കാത്തവരാണ് രോഗബാധിതരായത്. വാക്സീൻ സ്വീകരിക്കാത്ത 355 കുട്ടികളെ ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. ഇവർക്കായി ക്യാമ്പുകൾ തുടങ്ങിയിട്ടും ഫലപ്രദമായ വാക്സിനേഷൻ നടന്നില്ല. വീടുകളിലെത്തി നൽകാൻ ശ്രമിച്ചിട്ടും വിരലിലെണ്ണാവുന്ന കുട്ടികൾക്ക് മാത്രമാണ് വാക്സിൻ നൽകാൻ കഴിഞ്ഞത്. ഇതോടെയാണ് […]

Kerala

ഇക്കൊല്ലത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്തിന് ഇന്ന് സമാപനം

മകരവിളക്ക് ദിവസം മുതൽ മണിമണ്ഡപത്തിൽ നിന്ന് ആരംഭിച്ച അയ്യപ്പൻ്റെ എഴുന്നള്ളത്ത് നായാട്ട് വിളിയോടെ ശരംകുത്തിയിൽ സമാപിച്ചു. ഇന്ന് വൈകിട്ട് ഹരിവരാസനം പാടി നട അടക്കുന്നതോടെ ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തിന് സമാപനം കുറിക്കും. മകരവിളക്ക് ശേഷം ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണ് അയ്യപ്പൻ ശരംകുത്തിയിലേക്ക് എഴുന്നള്ളുന്നത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മണിമണ്ഡപത്തിൽ നിന്നാണ് എഴുന്നള്ളത്ത് ആരംഭിക്കുന്നത്. തുടർന്ന് പതിനെട്ടാം പടിക്കു താഴെ എത്തി നായാട്ടുവിളികളുടെ എഴുന്നള്ളത്ത് ശരംകുത്തിയിലേക്ക് യാത്രയാകും. പന്തളത്തു നിന്ന് തിരുവാഭരണ ഘോഷയാത്രയോടൊപ്പം […]

Kerala

കളമശ്ശേരിയിൽ പഴകിയ ഇറച്ചി പിടികൂടിയ സംഭവം; ഏതൊക്കെ ഹോട്ടലുകളിൽ വിതരണം ചെയ്തെന്ന രേഖകൾ ലഭിച്ചു

കളമശ്ശേരിയിൽ 500 കിലോ പഴകി ഇറച്ചി പിടികൂടിയ സ്ഥാപനത്തിൽ നിന്ന് ഏതൊക്കെ ഹോട്ടലുകളിലേക്കാണ് ഇറച്ചി എത്തിച്ചത് എന്ന് രേഖകൾ ലഭിച്ചു. ആരോഗ്യ വിഭാഗവും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വിവരം ലഭിച്ചത്. എറണാകുളത്തെ 30ലധികം ഹോട്ടലുകളിലേക്ക് ഇറച്ചി എത്തിച്ചിരുന്നതായി നഗരസഭ അധികൃതർ 24 നോട് പറഞ്ഞു. അതിനിടെ പറവൂരിലെ മജിലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 33 പേർക്ക് ദേഹാസ്വാസ്ഥ്യം തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളമശ്ശേരിയിലെ ഇറച്ചി സൂക്ഷിച്ചിരുന്ന വീട്ടിൽ നഗരസഭ ആരോഗ്യ വിഭാഗവും പൊലീസും സംയുക്തമായി […]

Kerala

പറവൂരിലെ മജിലിസ് ഹോട്ടലിൽ നിന്നുള്ള ഭക്ഷ്യവിഷബാധ; ഇതുവരെ ചികിത്സ തേടിയത് 68 പേർ

എറണാകുളം പറവൂരിലെ മജിലിസ് ഹോട്ടലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് കൂടുതൽ പേർ ചികിത്സ തേടി. ഇതുവരെ 68 പേരാണ് ചികിത്സ തേടിയത്. പറവൂർ താലൂക്ക് ആശുപത്രിയിൽ മാത്രം 40 പേർ ചികിത്സ തേടിയിട്ടുണ്ട്. ഒരാളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.  ചെറിയ രീതിയിൽ ശർദ്ദിയും ദേഹാസ്വാസ്ഥ്യം ഉൾപ്പെടെയുള്ള മറ്റു ചില പ്രശ്നങ്ങളും ഉണ്ടായതിനെ തുടർന്നാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇവിടെ നിന്ന് ഭക്ഷണം കഴിച്ച കൂടുതൽ ആളുകൾ ആശുപത്രിയിലെത്തി പ്രാഥമിക പരിശോധന നടത്തി […]

Kerala

നടുറോഡില്‍ പെണ്‍കുട്ടിയെ കാര്‍ ഇടിച്ചുതെറിപ്പിച്ചു; നിര്‍ത്താതെ പോയ വാഹനം കണ്ടെത്താനാകാതെ പൊലീസ്

കോട്ടയം പാലായില്‍ പെണ്‍കുട്ടിയെ കാറിടിച്ച് തെറിപ്പിച്ചു. കടുത്തുരുത്തി ആയാംകുടി സ്വദേശി സ്‌നേഹ ഓമനക്കുട്ടനാണ് പരുക്കേറ്റത്. ഇന്നലെയാണ് സംഭവം. അപകടത്തില്‍ പെണ്‍കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. നടുറോഡില്‍ സ്‌നേഹയെ കാറിടിച്ച് തെറിപ്പിച്ച ശേഷം കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും വാഹനം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് പാലാ ബൈപാസിനോട് ചേര്‍ന്നുള്ള ജംഗ്ഷനിലാണ് സംഭവമുണ്ടായത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ എതിര്‍ഭാഗത്ത് നിന്ന് വന്ന കാര്‍ പെണ്‍കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പെണ്‍കുട്ടി നിലത്തുവീണെങ്കിലും വാഹനം നിര്‍ത്താതെ പോയി. ഇവരെ ആദ്യം […]

Kerala

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടല്‍: നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് കോടതിയുടെ അന്ത്യശാസനം

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. ജപ്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. നടപടികള്‍ പൂര്‍ത്തിയാക്കി ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് 23നകം നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജപ്തിയ്ക്കായി നോട്ടീസ് നല്‍കേണ്ടതില്ലെന്നും കോടതി അറിയിച്ചു. നടപടികള്‍ വൈകുന്നതില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.  അതേസമയം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ വീട്ടില്‍ ഇന്നും കൊല്ലത്ത് എന്‍ഐഎ പരിശോധന നടന്നു. കൊല്ലം ചാത്തനാംകുളത്തെ പി എഫ് […]