Kerala

ഗുണ്ടകളുമായുള്ള കൂട്ടുകെട്ടില്‍ കൂട്ടനടപടി; മംഗലപുരം പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരേയും സ്ഥലമാറ്റി

ഗുണ്ടകളുമായും മണ്ണു മാഫിയയുമായും ബന്ധമുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് മംഗലപുരം പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെ കൂട്ടനടപടി. സ്റ്റേഷനിലെ സ്വീപ്പര്‍ ഒഴികെയുള്ള മുഴുവന്‍ പേരെയും സ്ഥലം മാറ്റി. ഇന്നലെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് 25 ഉദ്യോഗസ്ഥരെ റൂറല്‍ പൊലീസ് സൂപ്രണ്ട് ഡി ശില്‍പ സ്ഥലം മാറ്റിയത്.  പൊലീസിനുനേരെ ബോംബെറിഞ്ഞ പായിച്ചിറ ഗുണ്ടാസംഘത്തില്‍പ്പെട്ട ഷഫീഖ് എന്നയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത് ആര്യനാടുള്ള പണിനടന്നുകൊണ്ടിരിക്കുന്ന വീട്ടിലായിരുന്നു. വീട്ടുടമസ്ഥന്‍ ആഭ്യന്തരമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനായിരുന്നു. വീട്ടുടമസ്ഥന്‍ വെള്ളമൊഴിക്കാന്‍ എത്തിയപ്പോള്‍ ഒളിവില്‍ കഴിയുന്നവരെ […]

Kerala

അപര്‍ണ ബാലമുരളിയോട് മോശം പെരുമാറ്റം: വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്ത് ലോ കോളജ്

നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ എറണാകുളം ലോ കോളജ് വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍. ഒരാഴ്ചത്തേക്ക് ആണ് സസ്‌പെന്‍ഷന്‍. എറണാകുളം ലോ കോളേജ് സ്റ്റാഫ് കൗണ്‍സിലിന്റേതാണ് നടപടി. നടിക്ക് പൂവ് നല്‍കുന്നതിനായി സ്റ്റേജിലേക്ക് കയറിയ വിദ്യാര്‍ത്ഥി താരത്തിന് അനിഷ്ടമുണ്ടാക്കുന്ന തരത്തില്‍ കൈയില്‍ കയറി പിടിക്കുകയും തോളില്‍ കൈയിട്ട് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് കോളജിന്റെ ഭാഗത്തുനിന്നുള്ള നടപടി. വിഷയം സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവ സമയത്ത് തന്നെ യൂണിയന്‍ […]

Kerala

ആശയുടെ മൃതദേഹം കാണാൻ മക്കളെ എത്തിച്ചു; ഭർതൃവീട്ടുകാർക്കെതിരെ ബന്ധുക്കൾ

തൃശൂർ പാവറട്ടി സ്വദേശി ആശയുടെ മൃതദേഹം കാണാൻ മക്കളെ എത്തിച്ചു. പൊലീസ് സാന്നിധ്യത്തിലാണ് അഞ്ചും ഏഴും വയസുള്ള കുട്ടികളെ വീട്ടിലെത്തിച്ചത്. ആശയുടെ മരണത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ 12നാണ് ആശ കുന്നിക്കുരു കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. 17 ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണം സംഭവിച്ചു. ഭർത്താവിൻ്റെ വീട്ടുകാർ കുട്ടികളെ അയക്കാൻ തയാറായിരുന്നില്ല. പൊലീസ് നടത്തിയ ചർച്ചക്കൊടുവിലാണ് കുട്ടികളെ വിട്ടത്.

Kerala

മൂന്നാറിൽ പടയപ്പയുടെ പ്രകോപനം; രണ്ട് ഓട്ടോറിക്ഷകൾ തകർത്തു

കാട്ടാന പടയപ്പ രണ്ടു ദിവസങ്ങളിലായി രണ്ട് ഓട്ടോറിക്ഷകൾ തകർത്തു. പെരിയവരെ ലോവർ ഡിവിഷനിലും ഗ്രാംസ് ലാൻഡിലുമാണ് ഓട്ടോറിക്ഷ തകർത്തത്. കാട്ടാന രണ്ടു ദിവസമായി പ്രകോപിതനാണ്. കഴിഞ്ഞ ദിവസങ്ങളിൾ ഇത്തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പ്രദീപ്, ബാലു എന്നിവരുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് തകർത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആളുകളുടെ പ്രതിഷേധം ഉയരുന്നുണ്ട്. പടയപ്പയ്ക്ക് റേഡിയോ ബോളർ ഘടിപ്പിച്ചിട്ടുണ്ട്. ആന ജനവാസ മേഖലയിൽ ഇറങ്ങി കഴിഞ്ഞാൽ കൃത്യമായിട്ടും അത് വനം വകുപ്പിന് അറിയാൻ […]

Kerala

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്; 15 പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ മുഴുവൻ പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് ജാമ്യാപേക്ഷ തള്ളിയത്. 15 പ്രതികളാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. കേസിന്‍റെ വിചാരണ നടക്കുമ്പോൾ മാവേലിക്കര കോടതി പരിസരത്ത് ആവശ്യമായ സുരക്ഷയൊരുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. പൊലീസിനെ വിന്യസിക്കണമെന്നും സർക്കാരിന് നിർദേശം ലഭിച്ചിരുന്നു. പ്രതികൾക്ക് അഭിഭാഷകരെ കണ്ടെത്താനായി വിചാരണ തുടങ്ങുന്നത് ഒരു മാസത്തേക്ക് നീട്ടിവെക്കാനും ഉത്തരവില പറഞ്ഞിരുന്നു.

Kerala

യുവതിയുടെ മൃതദേഹം മക്കളെ കാണിക്കാൻ ഭർതൃവീട്ടുകാർ തയാറാകുന്നില്ലെന്ന് പരാതി

തൃശൂരിൽ യുവതിയുടെ മൃതദേഹം മക്കളെ കാണിക്കാൻ ഭർതൃവീട്ടുകാർ തയാറാകുന്നില്ലെന്ന് പരാതി. പാവറട്ടി സ്വദേശി ആശ(35) യാണ് മരിച്ചത്. കഴിഞ്ഞ 12 ന് കുന്നിക്കുരു കഴിച്ച് അവശയായ ആശ ഇന്നലെയാണ് മരിച്ചത്. നാട്ടികയിലെ ഭർത്താവിൻ്റെ വീട്ടിലാണ് ആശ ആത്മഹത്യക്ക് ശ്രമിച്ചത്. ഭർതൃവീട്ടുകാർ ആശയെ പീഡിപ്പിച്ചിരുന്നതായി പരാതിയുണ്ട്. ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് ആശയുടെ വീട്ടുകാർ ആരോപിച്ചു. കുട്ടികളെ മൃതദേഹം കാണിക്കാൻ പോലും തയാറാകുന്നില്ലെന്നും . അമ്മ മരിച്ച വിവരം കുട്ടികളെ ഭർതൃവീട്ടുകാർ അറിയിച്ചിട്ടില്ലെന്നും ആരോപണം.

Kerala

ഇടുക്കിയിൽ വിനോദ സഞ്ചാരികളുടെ വാഹനം മറിഞ്ഞു; 21 പേർക്ക് പരുക്ക്

ഇടുക്കി കൊടികുത്തിക്കു സമീപം വിനോദ സഞ്ചാരികളുടെ വാഹനം മറിഞ്ഞു. ഡ്രൈവർ അടക്കം 21 പേർക്ക് പരുക്ക്. സരമായി പരുക്കേറ്റ എട്ടു പേരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ബാക്കിയുള്ളവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ താനെ സ്വദേശികൾ എത്തിയ വാഹനം ആണ് അപകടത്തിൽപെട്ടത്.

Kerala

തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഇന്ത്യന്‍ കോഫീ ഹൗസ് പൂട്ടിയത് സ്വകാര്യ കാന്റീനെ സഹായിക്കാന്‍; ആരോപണവുമായി ജീവനക്കാര്‍

തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഇന്ത്യന്‍ കോഫി ഹൗസ് അടച്ചുപൂട്ടിയത് സ്വകാര്യ കാന്റീനെ സഹായിക്കാനെന്ന് ആരോപണം. കോഫീ ഹൗസിലെ ജീവനക്കാരാണ് ആരോപണവുമായി രംഗത്തെത്തിയത്. ഇന്നലെ എറണാകുളത്ത് നിന്നെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യേഗസ്ഥര്‍ പരിശോധന നടത്തി ന്യൂനതകള്‍ പരിഹരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അടച്ചുപൂട്ടാന്‍ ഉത്തരവ് നല്‍കിയതിന് പിന്നില്‍ മെഡിക്കല്‍ കോളജ് അധികൃതരുടെ ഇടപെടല്‍ ഉണ്ടെന്നും ജീവനക്കാര്‍ ആരോപിച്ചു. കോഫീ ഹൗസിന്റെ ലൈസന്‍സ് ഭക്ഷ്യ സുരക്ഷാ വകുപ്പ് താത്ക്കാലികമായി സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. വൃത്തിഹീനമായിട്ടും ഇന്ത്യന്‍ കോഫീ ഹൗസിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ 2 […]

Kerala

വന്യജീവി ബോര്‍ഡ് യോഗം ചേര്‍ന്നു; തട്ടേക്കാട്, പമ്പാവാലി, ഏഞ്ചല്‍വാലി ജനവാസ മേഖലകളെ ഒഴിവാക്കാന്‍ തീരുമാനം

സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ യോഗം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്നു. തട്ടേക്കാട് പക്ഷിസങ്കേതം, പമ്പാവാലി, ഏഞ്ചല്‍വാലി എന്നീ പ്രദേശങ്ങളെ വന്യജീവി സങ്കേതങ്ങളില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള അജണ്ട യോഗം പരിഗണിച്ചു. തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ പ്രദേശങ്ങളെ പക്ഷി സങ്കേതത്തില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിലെ പമ്പാവാലി, ഏഞ്ചല്‍വാലി പ്രദേശങ്ങളെ പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. പെരിയാര്‍ ടൈഗര്‍ […]

Kerala

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം. മാങ്ങാനം ലക്ഷംവീട് കോളനിയിൽ ഒളവാപ്പറമ്പിൽ ശാലു സുരഷ് നിബിൻ ബിജു ദമ്പതികളുടെ മകൾ നൈസാ മോൾ ആണ് മരിച്ചത്. കിണറിനു സമീപത്തെ മണൽക്കൂനയിൽ കയറിനിന്നു കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നി​ഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.