Kerala

രണ്ട് മാസത്തിന് ശേഷം പൂജാ ബമ്പർ വിജയിയെ കണ്ടെത്തി; 10 കോടി അടിച്ചത് ഗുരുവായൂർ സ്വദേശിക്ക്

മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം പൂജാ ബമ്പർ ഭാഗ്യശാലിയെ കണ്ടെത്തി. ഗുരുവായൂർ സ്വദേശിക്കാണ് 10 കോടി രൂപയുടെ ബമ്പർ അടിച്ചത്. നവംബർ 20നായിരുന്നു കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജാ ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. JC 110398 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. ഗുരുവായൂരിലെ ഐശ്വര്യ ലോട്ടറി ഏജൻസിയിൽനിന്ന് കിഴക്കേനടയിലെ പായസ ഹട്ട് എന്ന കട നടത്തുന്ന സബ് ഏജന്റ് രാമചന്ദ്രൻ വാങ്ങിച്ച് വിറ്റ ടിക്കറ്റിനായിരുന്നു സമ്മാനം. എന്നാൽ വിജയിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ആരായിരിക്കും ആ വിജയ് എന്ന […]

Kerala

മിനി ലോറിയിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം; സംഭവം പാലാ ടൗണിൽ

മിനി ലോറിയിടിച്ചുണ്ടായ അപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. പാലാ ടൗണിൽ വെച്ചാണ് വയോധികയെ മിനി ലോറിയിടിച്ചത്.ഏഴാച്ചേരി സ്വദേശി അറക്കൽ അന്നക്കുട്ടി (66) ആണ് മരിച്ചത്. രാവിലെ 8.30ന് പാലാ പഴയ പ്രൈവറ്റ് ബസ്റ്റാൻഡിൽ ആയിരുന്നു അപകടം. ദിവസങ്ങൾക്ക് മുമ്പ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കാർ ഇടിച്ചു കയറി കാസർഗോഡ് സ്വദേശിയായ വയോധികനും മരിച്ചിരുന്നു. കാസർഗോഡ് പുല്ലൂർ സ്വദേശി വി. ഗംഗാധരനാണ് (65) മരിച്ചത്. പുല്ലൂർ പാലത്തിന് സമീപത്തായിരുന്നു സംഭവം. കാറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണം. ദിവസങ്ങൾക്ക് മുമ്പ് […]

Kerala

തൃക്കാക്കരയില്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റിൽ

തൃക്കാക്കരയില്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍. കരുനാഗപ്പള്ളി സ്വദേശി മൊബിന്‍ദാസ് ആണ് പിടിയിലായത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി. ഇന്നലെ വൈകിട്ടാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

Kerala

രണ്ടര വയസ്സുകാരൻ സ്കൂൾ ബസ്സ്‌ തട്ടി മരിച്ചു; സഹോദരനെ സ്കൂൾ ബസ്സിൽ നിന്ന് ഇറക്കുന്നതിനിടെയാണ് അപകടം

തിരുവനന്തപുരത്ത് രണ്ടര വയസ്സുകാരൻ സ്കൂൾ ബസ്സ്‌ തട്ടി മരിച്ചു. നെയ്യാറ്റിൻകര കീഴാരൂരിലാണ് സംഭവം നടന്നത്. പെരുങ്കടവിള സ്വദേശി അനീഷിന്റെ മകൻ വിഘ്‌നേഷ് ആണ് മരിച്ചത്. സഹോദരനെ സ്കൂൾ ബസ്സിൽ നിന്ന് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരാഴ്ച്ച മുമ്പ് മലപ്പുറത്ത് ബൈക്കിന് മുകളിലേക്ക് സ്കൂൾ ബസ് മറിഞ്ഞും ആറു വയസുകാരി മരിച്ചിരുന്നു. മലപ്പുറം കൊണ്ടോട്ടി, ആന്തിയൂർ കുന്നിൽ സ്കൂൾ ബസ് ബൈക്കിന് മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ മുത്തച്ഛനൊപ്പം ബൈക്കിൽ സഞ്ചരിച്ച ആറുവയസ്സുകാരി ഹയാ ഫാത്തിമയാണ് മരിച്ചത്. പുളിക്കൽ നോവൽ സ്കൂളിന്റെ […]

Kerala

അഞ്ചാംപനി : കോഴിക്കോട് വളയത്ത് ഇന്ന് സർവ്വ കക്ഷിയോഗം

അഞ്ചാംപനി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് വളയത്ത് ഇന്ന് സർവ്വ കക്ഷിയോഗം. വളയം പഞ്ചായത്തിലെ 13ആം വാർഡ് മണിയാലയിൽ ഇന്നലെ നാല് പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചിരുന്നു. രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസിലാണ് യോഗം. വളയം പഞ്ചായത്തിൽ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം ആറായി. മേഖലയിൽ ഏഴ് പഞ്ചായത്തുകളിലായി 65 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മിക്‌സോ വൈറസ് വിഭാഗത്തിൽ പെടുന്ന മോർബിലി വൈറസ് ഉണ്ടാക്കുന്ന അസുഖമാണ് അഞ്ചാം പനി. നമ്മുടെ നാട്ടിൽ ആറു മാസം മുതൽ […]

Kerala

തലസ്ഥാനത്തെ ഗുണ്ടാ പൊലീസ് ബന്ധം; തിരുവനന്തപുരത്തെ മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ കൂടി നടപടി ഉടനുണ്ടായേക്കും

തലസ്ഥാനത്തെ ഗുണ്ടാ പൊലീസ് ബന്ധത്തിൽ കൂടുതൽ നടപടിക്കൊരുങ്ങി ആഭ്യന്തര വകുപ്പ്. തിരുവനന്തപുരത്തെ മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ കൂടി നടപടി ഉടനുണ്ടായേക്കും. ഗുണ്ടാ സംഘങ്ങളുടെ പ്രശ്‌നം പരിഹരിക്കാൻ ഇടനില നിന്ന രണ്ടു ഡിവൈഎസ്പിമാരെ സസ്‌പെൻഡ് ചെയ്തിരുന്നു.നാലു ദിവസത്തിനിടെ നാല് എസ്എച്ച്ഒമാരെയും, 5 പൊലീസുകാരെയുമാണ് തിരുവനന്തപുരത്തു മാത്രം സസ്‌പെൻഡ് ചെയ്തത്. മൂന്നു പൊലീസുകാരെ പിരിച്ചു വിടുകയും ചെയ്തു.മാഫിയകളുമായി ബന്ധം പുലർത്തുന്ന പോലീസുകാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാനാണ് പോലീസ് മേധാവി നൽകിയിരിക്കുന്ന നിർദ്ദേശം. റിപ്പോർട്ടുകൾ പരിശോധിച്ച് മറ്റു ജില്ലകളിൽ കൂടി ഉടൻ നടപടി […]

Kerala

തൃശൂർ മുരിയാട് താമസിക്കുന്ന ദമ്പതികളുടെ വീട്ടിലെ കിണറിൽ ബാർബർ ഷോപ്പ് മാലിന്യം തളളിയതായി പരാതി

തൃശൂർ മുരിയാട് എംപറർ ഇമ്മാനുവൽ സിയോൺ സഭാ വിശ്വാസികളായ കുടുംബത്തിന്റെ വീട്ടിലെ കിണറിൽ ബാർബർഷോപ്പ് മാലിന്യം നിക്ഷേപിച്ചതായി പരാതി.  മുടിയടക്കമുള്ള മാലിന്യം തട്ടിയതായാണ് പരാതി. നേരത്തെയുണ്ടായ അക്രമസംഭവങ്ങളെ തുടർന്ന് കലക്ടർ ഇരുവിഭാഗത്തോടും സംയമനം പാലിക്കാൻനിർദേശം നൽകിയിട്ടും ബോധപൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണെന്നാണ് സിയോൺസഭ അധികൃതരുടെ പ്രതികരണം. സംഭവത്തിൽ പൊലീസ് അന്വേഷണംതുടങ്ങിയിട്ടുണ്ട് ഏഴു വർഷമായി മുരിയാട് ആനുരുളിയിൽ താമസിക്കുന്ന കളത്തിൽ ഷിജോ-ജെയ്‌നി ദമ്പതികളുടെ വീട്ടിലെ കിണറിലാണ് ബാർബർഷോപ്പിൽ നിന്നുള്ളമാലിന്യം തള്ളിയിരിക്കുന്നത്. ചാക്കിൽ നിറച്ച മുടിയുൾപ്പെടെയാണ് തള്ളിയത്. കഴിഞ്ഞ പതിനെട്ടാം തിയതിയാണ് […]

Kerala

കൊല്ലത്ത് കാറ്റുനിറയ്ക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരുക്ക്

കൊല്ലം ശാസ്താംകോട്ടയിൽ കാറ്റുനിറയ്ക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ച് യുവാവിന് മുഖത്ത് ഗുരുതര പരിക്കേറ്റു. ഊരിക്കൊണ്ടുവന്ന ടയറിലേക്ക് യന്ത്രസഹായത്തോടെ വായു നിറയ്ക്കുന്നതിനിടയിൽ വലിയശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ സ്വദേശി മുഹമ്മദ് ഫൈസിലിനാണ് പരുക്കേറ്റത്.  കഴിഞ്ഞദിവസം രാവിലെ ശാസ്താംകോട്ട ആഞ്ഞിലിമൂട്ടിലെ ടയർ കടയിലാണ് സംഭവം. ടയറിന് കാറ്റടിക്കാൻ എത്തിയപ്പോൾ കടയിൽ ജീവനക്കാരുണ്ടായിരുന്നില്ല. കാത്തുനിൽക്കാതെ സ്വന്തമായി യന്ത്രം പ്രവർത്തിപ്പിച്ച് മുഹമ്മദ് ഫൈസൽ കാറ്റ് നിറയ്ക്കാൻ തുടങ്ങി. അളവിൽക്കവിഞ്ഞ് കയറിയതോടെ വലിയ ശബ്ദത്തോടെ ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ സമീപത്തെ വ്യപാരികളും യാത്രക്കാരും ചേർന്ന് […]

Kerala

പിടി 7 നെ പി​ടി​കൂ​ടാനുള്ള ദൗത്യം തുടങ്ങി; ഇന്ന് തന്നെ മ​​​യ​​​ക്കു​​​വെ​​​ടി വയ്ക്കാൻ ശ്രമം

ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ലി​​​റ​​​ങ്ങു​​​ന്ന പി.​​​ടി 7 കാ​​​ട്ടാ​​​ന​​​യെ പി​​​ടി​​​ക്കാ​​​നുള്ള ദൗത്യം തുടങ്ങി. ആനയെ തെരഞ്ഞ് ആർആർടി സംഘം പുലർച്ചെ നാല് മണിയോടെ വനത്തിലേക്ക് പുറപ്പെട്ടു. ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ 72 പേരും മൂ​​​ന്ന് കു​​​ങ്കി ആ​​​ന​​​ക​​​ളും ആ​​​ന​​​യെ പി​​​ടി​​​കൂ​​​ടു​​​ന്ന​​​തി​​​നു​​​ള്ള ദൗ​​​ത്യ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇന്ന് തന്നെ മ​​​യ​​​ക്കു​​​വെ​​​ടി വയ്ക്കാനാണ് ശ്രമം. ആർആർടി സംഘം നിലവിൽ പിടി 7 നെ നിരീക്ഷിച്ചുവരികയാണ്. ആനയുടെ സാന്നിധ്യം മനസിലാക്കിയാൽ ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം പിടി […]

Kerala

ഇലന്തൂര്‍ നരബലിക്കേസില്‍ രണ്ടാമത്ത കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

പത്തനംതിട്ട ഇലന്തൂർ ഇരട്ട നരബലിക്കേസിലെ രണ്ടാമത്തെ കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും. റോസ്‌ലിയെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രമാണ് സമര്‍പ്പിക്കുന്നത്. പെരുമ്പാവൂര്‍ ജെ.എഫ്.സി.എം കോടതിയിലാണ് സമഗ്രമായ അന്വേഷണത്തിനൊടുവില്‍ തയ്യാറാക്കിയ കുറ്റപത്രം സമർപ്പിക്കുക. ആദ്യ കുറ്റപത്രം ജനുവരി ആറിന് സമര്‍പ്പിച്ചിരുന്നു. കാലടി സ്വദേശി റോസ്‌ലിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപെടുത്തി 89-ാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ മേല്‍നോട്ടത്തില്‍ അഡീഷണല്‍ എസ്.പി ടി ബിജി ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ ടീമാണ് കേസ് അന്വേഷിച്ചത്. […]