തിരുവനന്തപുരം നഗരത്തിൽ വീണ്ടും പെൺകുട്ടിക്ക് നേരെ ആക്രമണം. ഇന്നലെ രാത്രി തലസ്ഥാനത്തെ മ്യൂസിയം വെള്ളയമ്പലം റോഡിലായിരുന്നു സംഭവം. നഗരത്തിലൂടെ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി കടന്നു പിടിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തുകയായിരുന്നു. തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. പിപിന്നീട് സിസിടിവി അടക്കം പരിശോധിച്ചാണ് പ്രതിയെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്നാണ് അന്വേഷണം തിരുവനന്തപുരം പേയാട് സ്വദേശി മനുവിലേക്ക് എത്തുന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തത് ചോദ്യം ചെയ്യുകയാണ്.
Kerala
”ഹൃദയം നിറഞ്ഞ വാത്സല്യത്തോടു കൂടി ലളിതാമ്മ സ്വീകരിച്ചു”; ചങ്ങമ്പുഴയുടെ മകൾ ലളിതയെ വീട്ടിലെത്തി കണ്ട് ചിന്താ ജെറോം
വിവാദങ്ങൾക്കിടെ ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴയെ സന്ദർശിച്ച് യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം. ഹൃദയം നിറഞ്ഞ വാത്സല്യത്തോടുകൂടിയാണ് ലളിതാമ്മ സ്വീകരിച്ചതെന്ന് ചിന്ത ഫെയ്‌സ്ബുക്കിൽ കുറിച്ചു. (chintha jerome visited lalitha changampuzha) ചങ്ങമ്പുഴയുടെ പ്രശസ്ത കൃതി ‘വാഴക്കുല’യുടെ രചയിതാവ് വൈലോപ്പിള്ളിയാണെന്ന് ചിന്തയുടെ പിഎച്ച്.ഡി. ഗവേഷണപ്രബന്ധത്തിൽ തെറ്റായി ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. ചിന്ത ജെറോമിന്റെ പ്രബന്ധം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലളിത ചങ്ങമ്പുഴയും രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് സന്ദർശനം. മണിക്കൂറുകൾ വീട്ടിൽ ചെലവഴിച്ചു. അമ്മയും കമ്മീഷൻ അംഗങ്ങളായ ഡോ. പ്രിൻസികുര്യാക്കോസും, റെനീഷ് മാത്യുവും […]
‘പരിശോധനയോ അന്വേഷണമോ ഇല്ല’; പൊലീസ് അക്കാദമിയില്‍ ദിവസ വേതനക്കാരുടെ നിയമനം മാനദണ്ഡങ്ങളില്ലാതെ
തൃശൂര്‍ രാമവര്‍മ്മപുരം പൊലീസ് അക്കാദമിയില്‍ ദിവസ വേതനക്കാരുടെ നിയമനം മാനദണ്ഡങ്ങളില്ലാതെ. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനെ മറികടന്ന് നിയമനം നേടിയവരില്‍ പെന്‍ഷന്‍ പ്രായം പിന്നിട്ടവരും ഉണ്ടെന്നാണ് വിവരാവകാശ രേഖ. 59 ദിവസത്തിന് ശേഷം പുതിയ ആളുകളെ നിയോഗിക്കണമെന്ന ചട്ടത്തിലാണ് അട്ടിമറി നടത്തിയത്.(daily wages appointements in kerala police academy) കാലാവധി പൂർത്തിയാക്കുന്ന മുറയ്ക്ക് നിലവിലുള്ളവരുടെ സ്ഥിരപ്പെടുത്താൽ തുടരുന്നു. സ്വീപ്പർ, കുക്ക്, ബാർബർ തുടങ്ങിയ തസ്‌തികകളിൽ 18,225 രൂപ പ്രതിമാസ ശമ്പളത്തിലാണ് ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്. 2006ലെ സർക്കാർ […]
പാലക്കാട് യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവിന് 9 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും
പാലക്കാട് യുവതിയെ വിവാഹവാഗ്ദാനം നൽകി പഴനിയിലെത്തിച്ച് പീഡിപ്പിക്കുകയും സ്വർണ്ണാഭരണം കവരുകയും ചെയ്ത സംഭവത്തിൽ യുവാവിന് 9 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചിറ്റൂർ മേനോൻപാറ സ്വദേശി സുനിൽകുമാറിനെയാണ് കോടതി ശിക്ഷിച്ചത്. പട്ടികജാതിക്കാരിയായ യുവതിയെ വിവാഹം കഴിക്കാനെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് പ്രതി പഴനിയിൽ എത്തിച്ചിരുന്നത്. 2016ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുമായി പ്രണയത്തിലായിരുന്ന യുവതിയെ വിവാഹം കഴിക്കാനെന്ന വ്യാജേന പഴനിയിലെത്തിക്കുകയും ഇവിടെ വച്ച് താലി ചാർത്തിയ ശേഷം ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. യുവതി കുളിക്കുന്ന സമയത്ത് […]
കൊച്ചിയിലെ പെറ്റ് ഷോപ്പിൽ നിന്ന് നായകുട്ടിയെ മോഷ്ടിച്ചവർ പിടിയിൽ
കൊച്ചിയിലെ പെറ്റ് ഷോപ്പിൽ നിന്ന് നായകുട്ടിയെ മോഷ്ടിച്ചവർ പിടിയിലായി. കർണാടക ഉഡുപ്പിയിലെ താമസസ്ഥലത്ത് നിന്നുമാണ് നിഖിൽ, ശ്രേയ എന്നിവർ പിടിയിലായത്. നാൽപത്തി അഞ്ച് ദിവസം പ്രായമായ നായകുട്ടിയെയും കണ്ടെത്തി കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു പൂച്ചയെ വാങ്ങുമോ എന്ന അന്വേഷണവുമായി കൊച്ചി നെട്ടൂരിലെ പെറ്റ് ഷോപ്പിലെത്തിയ യുവാവും യുവതിയും നായക്കുട്ടിയെ ഹെൽമറ്റിൽ ഒളിപ്പിച്ച് കടത്തിയത്. 15,000 രൂപ വിലയുള്ള നായക്കുട്ടിയെയാണ് കർണാടക ഉടുപ്പി കർക്കല സ്വദേശി കളായ നിഖിലും ശ്രേയയും മോഷ്ടിച്ചത്. ഇവർ പോയ ശേഷമാണ് […]
ബിഎസ്എൻഎൽ സഹകരണ സംഘം തട്ടിപ്പ്; രണ്ടാം പ്രതി അറസ്റ്റിൽ
ബിഎസ്എൻഎൽ സഹകരണ സംഘം തട്ടിപ്പിൽ രണ്ടാം പ്രതി അറസ്റ്റിൽ. വെള്ളായണി സ്വദേശി പ്രദീപ് കുമാറാണ് അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതിയാണ് പ്രദീപ് കുമാർ. 200 ലധികം കോടി രൂപയുടെ തട്ടിപ്പ് നടന്നതായാരുന്നു കേസ്. സഹകരണ സംഘം സെക്രട്ടറിയായിരുന്നു പ്രദീപ് കുമാർ. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പോക്‌സോ കേസില്‍ പരോളില്‍ ഇറങ്ങിയ പ്രതി സ്‌കൂള്‍ വരാന്തയില്‍ തൂങ്ങി മരിച്ചു
പോക്‌സോ കേസില്‍ പരോളില്‍ ഇറങ്ങിയ പ്രതി സ്‌കൂള്‍ വരാന്തയില്‍ തൂങ്ങിമരിച്ചു. നെന്മാറ സ്വദേശി രാജേഷിനെയാണ് ചിറ്റിലഞ്ചേരി എം എന്‍ കെ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കവെ മുത്തച്ഛന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ഒരു മാസത്തെ പരോള്‍ അനുവദിച്ചിരുന്നു. പരോള്‍ കാലാവധി 31ന് അവസാനിക്കാനിരിക്കെയാണ് പ്രതി തൂങ്ങി മരിച്ചത്. നെന്മാറ സ്‌റ്റേഷന്‍ പരിധിയിലുള്ള ഒരു പോക്‌സോ കേസിലാണ് രാജേഷ് അറസ്റ്റിലായിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം […]
വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യം; കെഎസ്ആർടിസി ഹർജി ഇന്ന് പരിഗണിക്കും
വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ ടി സി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 4 മാസത്തിനകം ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ ഫണ്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി. വിരമിച്ചവർക്ക് ആനുകൂല്യങ്ങൾ കൊടുത്തു തീർക്കാൻ രണ്ട് വർഷം സാവകാശം വേണമെന്ന കെ.എസ്.ആർ ടി സി യുടെ ആവശ്യം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബഞ്ച് തള്ളിയിരുന്നു. അത്രയധികം സാവകാശം നൽകാനാകില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. പിന്നീട് സീനിയോറിറ്റിയും അടിയന്തര സാഹചര്യവും കണക്കിലെടുത്ത് പെൻഷൻ ആനുകൂല്യങ്ങൾ വിതരണം […]
വില്ലനായി വന്ന് സംവിധായകനായും തിരക്കഥാകൃത്തായും ഹാസ്യനടനായും തിളങ്ങിയ പ്രതിഭ; കൊച്ചിൻ ഹനീഫ ഓർമയായിട്ട് 13 വർഷം
മലയാളിയുടെ പ്രിയനടൻ കൊച്ചിൻ ഹനീഫ ഓർമയായിട്ട് പതിമൂന്ന് വർഷം. അതിഭാവുകത്വമില്ലാതെ ഹാസ്യവേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടി കൊച്ചിൻ ഹനീഫ. കളങ്കമില്ലാത്ത നർമമായിരുന്നു കൊച്ചിൻ ഹനീഫയുടെ മുഖമുദ്ര. മിമിക്രിയിലൂടെ കലാരംഗത്തെത്തിയ കൊച്ചിൻ ഹനീഫ 1970 കളിൽ വില്ലൻ വേഷങ്ങളിലൂടെയാണ് സിനിമയിൽ ശ്രദ്ധിക്കപ്പെട്ടത്. വില്ലനായി വന്ന് സംവിധായകനായും തിരക്കഥാകൃത്തായും ഹാസ്യനടനായും തിളങ്ങി. ഉള്ളുലയ്ക്കുന്ന ചിത്രങ്ങളാണ് ഹനീഫ സംവിധാനം ചെയ്തതിൽ ഭൂരിഭാഗവും. ഒരു സന്ദേശം കൂടി, ആൺകിളിയുടെ താരാട്ട്, വാത്സല്യം തുടങ്ങിയ സിനിമകളെല്ലാം ഇന്നും പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളാണ്. കടത്തനാടൻ അമ്പാടി, […]
പെരിയ ഇരട്ട കൊലക്കേസ് വിചാരണ ഇന്ന്; കേസിൽ 24 പ്രതികൾ, 270 സാക്ഷികൾ
പെരിയ ഇരട്ടക്കൊലപാതക കേസ് വിചാരണ ഇന്ന്. സിബിഐ അന്വേഷണം നടത്തിയ കേസിലാണ് എറണാകുളം സിബിഐ കോടതിയിൽ വിചാരണ ആരംഭിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ സിപിഐഎം നേതാക്കളും മുൻ എംഎൽഎയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമടക്കം 24 പ്രതികളാണുള്ളത്. 2019 ഫെബ്രുവരി 17ന് രാത്രി 7.35 ഓടെയാണ് ഇരട്ട കൊലപാതകം നടന്നത്.ആദ്യം ലോക്കൽ പൊലീസും, പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസിൽ സിബിഐ അന്വേഷണമാവശ്യപ്പട്ട് രക്തസാക്ഷികളുടെ മാതാപിതാക്കൾ ഹൈക്കോടതിയേയും, സുപ്രിംകോടതിയേയും സമീപിച്ചു. […]












