Kerala

കണ്ണൂരിൽ കാറിന് തീപിടിച്ച സംഭവം; അപകട കാരണം ഷോർട്ട് സർക്യൂട്ടെന്ന് റിപ്പോർട്ട്

കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ അപകട കാരണം ഷോർട്ട് സർക്യൂട്ടെന്ന് കണ്ണൂർ ആർടിഒ. കാറിൽ എക്‌സ്ട്രാ ഫിറ്റിംങ്‌സുകൾ കണ്ടെത്തിയിട്ടുണ്ട്. വാഹനത്തിൽ നിന്ന് നേരത്തെ തന്നെ പുക ഉയർന്നതായി ദൃക്‌സാക്ഷികളുടെ മൊഴിയുമുണ്ട്. എന്നാൽ ആശുപത്രിയിൽ എത്താനുള്ള ധൃതിക്കിടെ പുക ഗൗനിക്കാതിരുന്നത് അപകടത്തിന്റെ ആഴം കൂട്ടിയെന്നാണ് റിപ്പോർട്ട്. പെട്രോൾ ടാങ്കിന് തീപിടിക്കുന്നതിന് മുൻപ് ഫയർ ഫോഴ്‌സ് തീയണച്ചു. പെർഫ്യൂം, സാനിറ്റൈസർ പോലുള്ള വസ്തുക്കൾ തീപടരാൻ കാരണമായേക്കാം. വിശദ പരിശോധനക്ക് വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്നും ആർടിഒ ഉണ്ണികൃഷ്ണൻ അറിയിച്ചു. […]

Kerala

കാര്‍ കത്തി അപകടമുണ്ടാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടെന്നതിന് വിശദീകരണം വേണം: മനുഷ്യാവകാശ കമ്മീഷന്‍

കാറുകള്‍ കത്തി അപകടമുണ്ടാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ച് വിശദീകരണം സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സംസ്ഥാന ഗതാഗത കമ്മീഷണറും പുതിയ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കുന്ന കേന്ദ്ര ഏജന്‍സിയായ പൂനയിലെ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടറും മൂന്നാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. കാറുകളുടെ മെക്കാനിക്കല്‍ തകരാറാണോ അപകടങ്ങള്‍ക്ക് പിന്നിലെന്ന് പ്രത്യേകം പരിശോധിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നത്. കണ്ണൂരില്‍ കാര്‍ കത്തി രണ്ടുപേര്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പത്രവാര്‍ത്തയുടെ […]

Kerala

വൈക്കത്ത് മദ്യലഹരിയിൽ വീടിന് തീയിട്ട ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു

വൈക്കത്ത് കഴിഞ്ഞ ദിവസം മദ്യ ലഹരിയിൽ വീടിന് തീയിട്ട് ഭാര്യയേയും മക്കളേയും കൊല്ലാൻ ശ്രമിച്ച ഗൃഹനാഥൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മറവൻതുരുത്ത് പഞ്ഞിപ്പാലം രാജീവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കത്തിയ വീട്ടിൽ നിന്നും നിസ്സാരപരിക്കുകളോടെ സമീപവാസികൾ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജീവ് ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയിരുന്നു. അതിന് ശേഷമാണ് രാജീവ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. നിലവിൽ രാജീവിനെ വീണ്ടും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോ​ഗ്യ നില തൃപ്തികരം എന്നാണ് ലഭിക്കുന്ന വിവരം. […]

Kerala

ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍, മധ്യ ജില്ലകളില്‍ ഇന്ന് കൂടുതല്‍ മഴ ലഭിക്കും. ബംഗാള്‍ ഉത്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദമാണ് മഴയ്ക്ക് കാരണം. നിലവില്‍ ശ്രീലങ്കയ്ക്ക് മുകളിലുള്ള തീവ്രന്യൂനമര്‍ദം ഇന്ന് തിരികെ കടലില്‍ പ്രവേശിക്കും. തുടര്‍ന്ന് ദുര്‍ബലമാകാനാണ് സാധ്യത. ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രതപാലിക്കണം. അടുത്ത ദിവസങ്ങളില്‍ ബീച്ച് ഭാഗങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Kerala

ചങ്ങനാശ്ശേരിയിൽ കെ.എസ്.ആർ.റ്റി.സി ഡ്രൈവറെ ആക്രമിച്ച കേസിൽ അഞ്ചുപേർ പിടിയിൽ

ചങ്ങനാശ്ശേരിയിൽ കെ.എസ്.ആർ.റ്റി.സി ഡ്രൈവറെ ആക്രമിച്ച കേസിൽ അഞ്ചുപേർ പിടിയിൽ. ഡ്രൈവറെ ആക്രമിച്ചതിനും, പൊതുമുതൽ നശിപ്പിച്ചതിനുമാണ് ചങ്ങനാശ്ശേരി പൊലീസ് ഇവർക്കെതിരെ കേസ് എടുത്തത്. കഴിഞ്ഞ 31 ന് രാത്രി 10:30 യോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിന് കെ.എസ്.ആർ.റ്റി.സി ബസ് ഡ്രൈവർ സൈഡ് കൊടുത്തില്ലന്നാരോപിച്ചയിരുന്നു മർദ്ദനം. ബസിനെ പിന്തുടർന്നെത്തിയ യുവാക്കൾ ഡ്രൈവറെ അടിക്കുകയും ബസിന്റെ ചില്ല് അടിച്ചു പൊട്ടിക്കുകയും ചെയ്തു. കേസിൽ പ്രതികളായ അകലക്കുന്നം സ്വദേശി അമേഗ് റ്റി. ചെറിയാൻ, അനന്ദകൃഷ്‌ണൻ, എബിൻ ബിനോയ്‌, അനന്ദ്, […]

Kerala

ആലുവ റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ 12 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ

ആലുവ റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ 12 കിലോ കഞ്ചാവ് കണ്ടെത്തി. എക്സൈസും റെയിൽവെ പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കണ്ടെത്തിയ കഞ്ചാവിന് ഏകദേശം 12 ലക്ഷത്തോളം രൂപ വില വരുന്നതാണ്. ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന കഞ്ചാവാണ് ഉപേക്ഷിച്ച് നിലയിൽ കണ്ടെത്തിയതെന്നാണ് പ്രാഥമിക നിഗമനം.

Kerala

എറണാകുളത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് പിന്നിൽ ടാങ്ക‍ർ ലോറി ഇടിച്ച് അപകടം

എറണാകുളം ഇൻഫോപാർക്കിന് സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് പിന്നിൽ ടാങ്കർ ലോറി ഇടിച്ച് അപകടം. 15 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ ടാങ്കർ ലോറി ഡ്രൈവറായ വയനാട് സ്വദേശി ദിബീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് പിന്നിലായിരുന്നു ടാങ്കർ ലോറി ഇടിച്ചത്. മറ്റൊരു വാഹനത്തിനായി വഴി ഒരുക്കി കൊടുക്കുന്നതിനിടയിൽ അപകടം സംഭവിച്ചു എന്നാണ് ടാങ്കർ ലോറിയുടെ ഡ്രൈവർ പൊലീസിന് മൊഴി നൽ‌കിയിരിക്കുന്നത്. അപകടവുമായി ബന്ധപ്പെട്ട് പൊലീസ് ടാങ്കർ ലോറിയുടെ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി. അശ്രദ്ധമായി […]

Kerala

തിരുവല്ലയിൽ വയോധിക തീ കൊളുത്തി മരിച്ച നിലയിൽ

തിരുവല്ലയിൽ വയോധികയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പ്രം കോച്ചാരി മുക്കം തെക്കേടത്ത് മത്തായി എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മയാണ് മരിച്ചത്. 83 വയസായിരുന്നു. കിടപ്പുമുറിക്കുള്ളിൽ തീ കൊളുത്തിമരിച്ച നിലയിലായിരുന്നു മൃതദേഹം .രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു വയോധികയുടെ മൃതദേഹം കത്തിക്കരി‍ഞ്ഞ നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് ഫൊറൻസിക് സംഘമെത്തി പരിശോധന നടത്തി. നിലവിൽ പൊലീസ് ഒരു പ്രാഥമിക നിഗമനത്തിലേക്ക് എത്തുന്ന ഘട്ടത്തിൽ ആയിട്ടില്ല. സംഭവത്തിൽ പൊലീസ് ചില സാഹചര്യ തെളിവുകൾ ശേഖരിക്കുകയും, […]

Kerala

ഇന്ത്യൻ വ്യോമസേനയുടെ അഭ്യാസപ്രകടനം ഫെബ്രുവരി 5 ന് തിരുവനന്തപുരത്ത്

ഇന്ത്യൻ വ്യോമസേനയുടെ വ്യോമസേനയുടെ സൂര്യ കിരൺ എയ്‌റോബാറ്റിക് ടീമിന്റെ വ്യോമഭ്യാസ പ്രകടനങ്ങൾ തിരുവനന്തപുരത്ത് നടക്കും. ഫെബ്രുവരി 5 ന് ശംഖുമുഖം ബീച്ചിൽ രാവിലെ 8.30 മുതൽ 9.30 വരെയാണ് പ്രകടനം. ഈ വ്യോമ അഭ്യാസപ്രകടനത്തിൽ പങ്കെടുക്കുന്ന ഹോക്ക് വിഭാഗത്തിൽപ്പെട്ട 9 വിമാനങ്ങൾ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പ്രവർത്തിക്കുന്നത്. വ്യോമാഭ്യാസത്തിൻ്റെ പൂർണ്ണമായ റിഹേഴ്‌സൽ ഫെബ്രുവരി 4 ന് 8.30 ന് നടക്കും.

Kerala

പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാന; അട്ടപ്പാടിയിലും കാട്ടാനയുടെ സാന്നിധ്യം

പാലക്കാട് ധോണിയിലും അട്ടപ്പാടിയിലും വീണ്ടും കാട്ടാന ഇറങ്ങി. നരസിമുക്കിലും,ജനവാസ കേന്ദ്രങ്ങളിലുമാണ് കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തിയത്. അഗളി പോത്തനാമൂഴിയിലെ കൃഷിയിടത്തിലെത്തിയ കാട്ടാന വ്യാപക കൃഷിനാശം ഉണ്ടാക്കി. ധോണിയില്‍ ക്വാറിയുടെ മതില്‍ തകര്‍ക്കുകയും ജനവാസമേഖലയിലെ മരങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ധോണി, മായപുരം, പെരുന്തുരുത്തികളം എന്നിവിടങ്ങളിയാലിരുന്നു ഇന്ന് പുല‍‍ർച്ചെ കാട്ടാന ഇറങ്ങിയത്. ഇന്നലെ രാത്രിയും, ഇന്ന് പുല‍ർച്ചെയുമായി എത്തിയ കാട്ടാന കൂട്ടം നിരവധി നാശനഷ്ടങ്ങളാണ് വരുത്തി വെച്ചത്.  പെരുന്തുരുത്തി കളത്തിൽ വേലായുധൻ എന്ന വ്യക്തിയുടെ പറമ്പിലെ മരങ്ങളും കാട്ടാന നശിപ്പിച്ചു. അ​ഗളി […]