കോട്ടയം വാകത്താനത്ത് പൊലീസിനെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. വാകത്താനം സ്വദേശി നിഖിൽ, സഹോദരൻ അഖിൽ എന്നിവരാണ് പിടിയിലായത്. നാലുന്നാക്കൽ ലൈഫ് മിഷൻ കോളനിയിൽ അയൽവീട്ടുകാർ തമ്മിലുണ്ടായ വഴക്ക് പരിഹരിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയാണ് ഇവർ ആക്രമിച്ചത്. കഴിഞ്ഞ് ഞായറാഴ്ചയാണ് അയൽവീട്ടുകാർ തമ്മിൽ വഴക്കുണ്ടായത്. തുടർന്ന് നാട്ടുകാർ പൊലീസിനെ വിളിച്ചുവരുത്തി. തർക്കം തീർക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്.
Kerala
വിവാഹസംഘത്തിൻ്റെ വാഹനം തടഞ്ഞുനിർത്തി മർദനം
മലപ്പുറം ചങ്ങരംകുളം കൂട്ടുപാതയിൽ വിവാഹസംഘത്തിൻ്റെ വാഹനം തടഞ്ഞുനിർത്തി മർദിച്ചതായി പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇന്നലെ വൈകിട്ട് നാലരയോടെ ആകമണത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ചങ്ങരം കുളത്തെ വിവാഹത്തിൽ പങ്കെടുത്ത് തിരികെവന്ന സംഘത്തിനു നേരെയാണ് കാറിലെത്തിയ ആളുകൾ ആക്രമണം അഴിച്ചുവിട്ടത്. വാഹനത്തിലുണ്ടായിരുന്ന യുവാവിനെ വലിച്ചിറക്കി മർദിച്ചു എന്നാണ് പരാതി. വിവാഹവീട്ടിൽ നടന്ന വാക്കുതർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചു.
ചാറ്റ് ജിപിടിക്ക് അടിതെറ്റി; ഇന്ത്യൻ സിവിൽ സർവീസ് എക്സാമിൽ പരാജയം
ഇന്ത്യയുടെ ഏറ്റവും വലിയ മത്സര പരീക്ഷയായ യുപിഎസ്‌സിയുടെ സിവിൽ സർവീസ് പരീക്ഷയിൽ ചാറ്റ് ജിപിടി പരാജയപ്പെട്ടതായി റിപ്പോർട്ടുകൾ. ബംഗളൂരു ആസ്ഥാനമായുള്ള അനലിറ്റിക്സ് ഇന്ത്യ മാഗസിൻ നടത്തിയ പരീക്ഷണത്തിലാണ് ചാറ്റ് ജിപിടിയുടെ തോൽവി. 2022 ലെ ഇന്ത്യൻ സിവിൽ സർവീസ് എക്സാമിന്റെ പ്രിലിമിനറി ചോദ്യ പേപ്പർ ഉപയോഗിച്ചായിരുന്നു പരീക്ഷണം. കഠിനമായ പരീക്ഷകളും അഭിമുഖങ്ങളും മറികടക്കാനുള്ള ചാറ്റ് ജിപിടിയുടെ കഴിവിനെ ഗവേഷണം ചെയ്യുകയായിരുന്നു അനലിറ്റിക്സ് ഇന്ത്യ മാഗസിൻ. തുടർന്ന്, മുൻ സിവിൽ സർവീസ് ചോദ്യ പേപ്പറിൽ നിന്ന് നൽകിയ 100 […]
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം; സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രൻ , സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിക്കുക. തീപിടിത്തത്തിന് ശേഷം കൊച്ചിയിൽ വിഷപ്പുക നിറഞ്ഞ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്നായിരുന്നു ആവശ്യം. കഴിഞ്ഞ ഒന്നാം തീയതിയായിരുന്നു ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ വൻ തീപിടുത്തമുണ്ടായത്. മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാൻ പൂർണ്ണമായും സാധിച്ചിട്ടില്ല. തീയണക്കാൻ ഫയർഫോഴ്‌സ് […]
വാടി കടപ്പുറത്ത് മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു
കൊല്ലം വാടി കടപ്പുറത്ത് മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. കടപ്പുറത്ത് കൂട്ടിയിട്ടിരുന്ന ചപ്പുചവറുകൾ രാവിലെ പത്തരയോടെ കത്തുകയായിരുന്നു. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.ആളപായമോ നാശനഷ്ടമോ ഇല്ല.
പന്ത്രണ്ട് വയസ്സുകാരന് ചികിത്സ നിഷേധിച്ച സംഭവം; കുട്ടിക്ക് ജില്ലാ ആശുപത്രിയിൽ തന്നെ ചികിത്സ ലഭ്യമാക്കുമെന്ന് അധികൃതർ
തൊടുപുഴ ജില്ലാ ആശുപത്രിയിൽ 12 വയസ്സുകാരന് ചികിത്സ നിഷേധിച്ച സംഭവത്തിൽ കുട്ടിക്ക് ജില്ലാ ആശുപത്രിയിൽ തന്നെ ചികിത്സ ലഭ്യമാക്കുമെന്ന് അധികൃതർ. ഇന്ന് അസ്ഥിരോഗ വിദഗ്ധന്റെ സേവനം ലഭ്യമാണെന്ന് മാതാപിതാക്കളെ ആശുപത്രി അധികൃതർ അറിയിച്ചു. തോളെല്ലിന് സാരമായി പരുക്കേറ്റ 12 വയസ്സുകാരൻ പ്രാഥമിക ചികിത്സ പോലും ലഭ്യമാകാതെ മടങ്ങിയത് ട്വന്റിഫോർ വാർത്തയാക്കിയിരുന്നു. സംഭവത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടറോട് മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടുകയും, ചികിത്സ ലഭ്യമാക്കാൻ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഇടപെടൽ നടത്തുകയും ചെയ്തിരുന്നു. ( 12 year […]
ആറ്റുകാൽ പൊങ്കാല: തലസ്ഥാനത്ത് ഇന്ന് ഉച്ച മുതൽ ഗതാഗത നിയന്ത്രണം
ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ഇന്ന് ഉച്ചമുതൽ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം. രണ്ടു മണി മുതൽ ചൊവ്വാഴ്ച വൈകുന്നേരം വരെ ചരക്കു വാഹനങ്ങള്‍, ഹെവി വാഹനങ്ങള്‍ എന്നിവ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. ആളുകളുമായി വരുന്ന വാഹനങ്ങള്‍ ക്ഷേത്ര പരിസരത്ത് പാർക്ക് ചെയ്യാൻ അനുവദിക്കില്ല. വാഹനങ്ങള്‍ പൊലീസ് ക്രമീകരിച്ചിരിക്കുന്ന വിവിധ ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യാം. ഫുഡ്പാത്തിൽ അടുപ്പുകള്‍ കൂട്ടാൻ അനുവദിക്കില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. നാളെ രാവിലെ 10.30നാണ് അടുപ്പുവെട്ട്. ക്ഷേത്ര തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ […]
കേഡർ സ്വഭാവത്തിലേക്ക് മാറാനൊരുങ്ങി മുസ്ലിം ലീഗ്
കേഡർ സ്വഭാവത്തിലേക്ക് മാറാനൊരുങ്ങി മുസ്ലിം ലീഗ്. മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിനു ശേഷം പാർട്ടിയിൽ അടിമുടി മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ട്വന്റിഫോറിനോട് പറഞ്ഞു. ( muslim league will transform to cadre party ) ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷ മഹാസഖ്യത്തെ മുസ്ലിം ലീഗ് പിന്തുണക്കും. അതിനാലാണ് സമ്മേളനത്തിലേക്ക് മുഖ്യാതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ചത്. മതേതര കക്ഷികൾ ഒന്നിക്കണം എന്നതാണ് ലീഗ് […]
വീട്ടിലേക്ക് റോഡില്ല; കോതമംഗലത്ത് മൃതദേഹം ചുമന്ന് ബന്ധുക്കള്‍
വീട്ടിലേക്ക് പോകാൻ റോഡില്ലാത്തതുകൊണ്ട് മൃതദേഹം ചുമന്ന് ബന്ധുക്കള്‍. എറണാകുളം ജില്ലയിലെ കോതമംഗലം കീരംപാറ ഗ്രാമപഞ്ചായത്തിലാണ് സംഭവം. സ്കറിയാ കുരുവിള എന്ന വ്യക്തിയുടെ മൃതദേഹമാണ് ഒന്നരയടി വീതിയുള്ള വരമ്പിലൂടെ ചുമന്നത്. 12ാം വാര്‍ഡ് കണികണ്ടം വയല്‍ മേഖലയിലാണ് റോഡില്ലാത്തത്. വഴിക്കായുള്ള മുഴുവൻ സ്ഥലവും പഞ്ചായത്തിലേക്ക് വിട്ടു നൽകിയിട്ടുണ്ട്. മരിച്ച സ്കറിയ കുരുവിളയാണ് കൂടുതല്‍ സ്ഥലം നല്‍കിയത്. എന്നാൽ ഫണ്ട് ഇല്ല എന്ന കാരണത്താൽ പണി നീളുകയാണ്. ഇവിടെ 70 വര്‍ഷമായി അഞ്ചിലധികം കുടുംബങ്ങള്‍ താമസിക്കുന്നു. മറ്റുള്ള പലരും സ്ഥലം […]
എറണാകുളം തൃപ്പുണിത്തറയിൽ ലോട്ടറിക്കടയ്ക്ക് തീയിട്ടു
എറണാകുളം തൃപ്പുണിത്തറയിൽ ലോട്ടറിക്കടയ്ക്ക് തീയിട്ടു. തൃപ്പുണിത്തറയിലെ മീനാക്ഷി ലോട്ടറിസ്‌നാണ് പെട്രോൾ ഒഴിച്ച് തീ ഇട്ടത്. അതിക്രമം കാണിച്ച രാജേഷിനെ ജാമ്യമില്ലാവകുപ്പ് പ്രകാരം പോലിസ് അറസ്റ്റ് ചെയ്തു. ( thripunithura lottery center set ablaze ) ഇന്നലെ വൈകീട്ട് ആറരയ്ക്കാണ് സംഭവം. തൃപ്പുണിത്തറ സ്വദേശി രാജേഷ് മീനാക്ഷി ലോട്ടറിസ് എന്ന ലോട്ടറി വില്പന സ്ഥാപനം താൻ കത്തിക്കുമെന്ന് ആദ്യം വീഡിയോ ചിത്രീകരിച്ചു. ചെറുകിട ലോട്ടറി കച്ചവടക്കാർക്ക് ഭീഷണിയാണെന്ന് ഉൾപ്പടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു വീഡിയോ ചിത്രീകരിച്ചത്. ശേഷം ആറരയോടെ […]












